18
MAR 2021
THURSDAY
1 GBP =109.94 INR
1 USD =87.37 INR
1 EUR =90.77 INR
breaking news : യുകെയിലെ സൂപ്പർമാർക്കറ്റ് ചെക്ക് ഔട്ടുകളിൽ വലിയ മാറ്റം വരുന്നു; കോൺടാക്റ്റ്‌ലെസ് കാർഡിന്റെ 100 പൗണ്ട് പരിധി എടുത്തുകളയും; പർച്ചേസും പേയ്‌മെന്റും കൂടുതലും എളുപ്പവുമാക്കുമെന്ന് ഷോപ്പുകൾ, പണമോഷണ ചീറ്റിംഗ് ഭയപ്പാടിൽ ഷോപ്പർമാരും! >>> സ്പാർ ബ്രാൻഡ് ഫ്രഷ് ചിക്കനിലും അണുബാധ..! മൂന്ന് ചിക്കൻ പ്രൊഡക്ടുകൾ സ്പാർ തിരിച്ചുവിളിച്ചു; കഴിക്കരുതെന്നും നിർദ്ദേശം >>> പ്രധാനമന്ത്രി കെയർ സ്റ്റാർമറുടെ ലണ്ടനിലെ രണ്ട് വസതികൾക്ക് തീയിട്ടു! 21 കാരനായ യുവാവിനെ പോലീസ് അറസ്റ്റുചെയ്തു, തീവ്രവാദബന്ധം അന്വേഷിക്കുന്നു >>> ദുബൈയിൽ മലയാളി യുവതിയെ കൊലപ്പെടുത്തി രക്ഷപെടാൻ ശ്രമിച്ച കാമുകൻ അറസ്റ്റിൽ; ആനിമോൾ വിവാഹത്തിൽ നിന്നും പിന്മാറിയത് വൈരാഗ്യമായി >>> യുകെയിൽ വീണ്ടും മലയാളി യുവാവിന്റെ ദുരൂഹമരണം.. ലെസ്റ്ററിൽ റോയൽ മെയിൽ ജീവനക്കാരനായ 32 കാരനെ മരിച്ചനിലയിൽ കണ്ടെത്തിയത് വീട്ടിൽ! >>>
Home >> SPIRITUAL
ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ വിവേകാനന്ദ ജയന്തി ആഘോഷങ്ങള്‍ 2024 ജനുവരി 27ന്, തോണ്‍ടണ്‍ഹീത് കമ്മ്യൂണിറ്റി സെന്ററില്‍ വൈകുന്നേരം

സ്വന്തം ലേഖകൻ

Story Dated: 2024-01-21

ലണ്ടനില്‍ ഒരു ഗുരുവായൂരപ്പ ക്ഷേത്ര സാക്ഷാത്കാരം ലക്ഷ്യമാക്കി പ്രവൃത്തിക്കുന്ന ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ ഈ മാസത്തെ സത്സംഗം വിവേകാനന്ദ ജയന്തി ആഘോഷമായി ശനിയാഴ്ച്ച, ജനുവരി 27-ാം തീയതി ക്രോയിഡോണിലെ വെസ്റ്റ് തോണ്‍ടണ്‍ കമ്മ്യൂണിറ്റി സെന്ററില്‍ വച്ച് വൈകിട്ട് 5:30 മുതല്‍ ആഘോഷിക്കും.
 
ഭാരതീയ ജനതയെയും രാജ്യത്തെ യുവതയെയും ജാതിമത വേര്‍തിരിവുകള്‍ക്ക് അതീതമായി പ്രസംഗങ്ങള്‍ കൊണ്ടും പ്രബോധനങ്ങള്‍ കൊണ്ടും സ്വാധീനിക്കുകയും ഭാരതീയ ദര്‍ശനം ലോകത്തിന് മുന്നില്‍ എത്തിക്കുകയും ചെയ്ത ആത്മീയ ഗുരു സ്വാമി വിവേകാനന്ദന്റെ 162 ആം ജന്മദിനം പതിവ് പോലെ ഈ വര്‍ഷവും ലണ്ടന്‍ ഹിന്ദു ഐക്യവേദി ആഘോഷിക്കുന്നു. സ്വാമി വിവേകാനന്ദനു യുവജനങ്ങളെ സ്വാധിനിക്കാന്‍ കഴിഞ്ഞു എന്നതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ ജന്മദിനം ഭാരതത്തില്‍ ദേശീയ യുവജന ദിനമായാണ് ആചരിക്കുന്നത്.

ജനുവരി 27 ശനിയാഴ്ച്ച പതിവ് സത്സംഗവേദിയായ തോണ്‍ടണ്‍ഹീത് കമ്മ്യൂണിറ്റി സെന്ററില്‍ വൈകിട്ട് 5:30 മണിയോട് കൂടി ആഘോഷ പരിപാടികള്‍ക്ക് തുടക്കം കുറിക്കും. കുട്ടികളുടെ ഭജന, ദീപാരാധന, അന്നദാനം എന്നിവയാണ് ഈ മാസത്തെ സത്സംഗത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നവ.

കഴിഞ്ഞ മാസത്തെ സത്സംഗം മണ്ഡല ചിറപ്പ് -ധനുമാസ തിരുവാതിര മഹോത്സവമായി സംഘടിപ്പിച്ചിരുന്നു. തത്വമസി ഭജന്‍സിന്റെ അയ്യപ്പഭജനയും, LHA വനിതാ സംഘത്തിന്റെ തിരുവാതിരകളിയും, പടിപൂജയും,  ഹരിവരാസനത്തോട് കൂടി അവസാനിച്ച അയ്യപ്പ പൂജയുമെല്ലാം ഒട്ടനേകം ഭക്തരുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി. 


 
ഫെബ്രുവരി മാസം 24 നു 11ാമത് ലണ്ടന്‍ ശിവരാത്രി നൃത്തോത്സവം അതിവിപുലമായി സംഘടിപ്പിക്കുവാനുള്ള തയാറെടുപ്പിലാണ് സംഘാടകര്‍. അനുഗ്രഹീത കലാകാരി ആശാ ഉണ്ണിത്താന്‍ പതിവുപോലെ നൃത്തോത്സവത്തിനു നേതൃത്വം നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്കും, സത്സംഗത്തിനു ശേഷം ജനുവരി 27നു നടക്കുന്ന വാര്‍ഷിക പൊതുയോഗത്തില്‍ പങ്കെടുക്കുന്നതിനുമായി ബന്ധപ്പെടുക.

Suresh Babu: 07828137478, Subhash Sarkara: 07519135993, Jayakumar: 07515918523, Geetha Hari: 07789776536
London Sri Guruvayurappan Temple project is conceived by the London Hindu Aikyavedi under the auspices of Mohanji Foundation UK. Please donate generously.
https://www.gofundme.com/f/london-sri-guruvayurappan-temple

 

More Latest News

സ്വതന്ത്ര മാധ്യമ പ്രവർത്തനത്തിന് സമൂഹത്തിന്റെ പിന്തുണ തേടി ഐഎപിസി രാജ്യാന്തര മാധ്യമ സമ്മേളനത്തിന് സമാപനം, ചർച്ചയിൽ പങ്കെടുത്തത് വിവിധ രാജ്യങ്ങളിൽ നിന്നുമുള്ള മാധ്യമപ്രവർത്തകർ

വടക്കേ അമേരിക്കയിലെ ഇന്ത്യൻ വംശജരായ മാധ്യമ പ്രവർത്തകരുടെ ഏറ്റവും വലിയ സംഘടനയായ ഇന്തോ-അമേരിക്കൻ പ്രസ് ക്ലബ് (ഐഎപിസി) സംഘടിപ്പിച്ച ദ്വിദിന സമ്മേളനത്തിൽ 'സമൂഹത്തിന്റെ പിന്തുണയോടു കൂടി മാത്രമുള്ള സ്വന്തന്ത്ര മാധ്യമ പ്രവർത്തനം 'എന്ന ആശയം ചർച്ച ചെയ്തു.മാധ്യമ പ്രവർത്തനം സോഷ്യൽ ഓഡിറ്റിംഗിന് വിധേയമാകുന്ന കാലത്ത്, രാഷ്ട്രീയമായും മറ്റു താല്പര്യങ്ങളും വെച്ച് മാധ്യമങ്ങളും മാധ്യമ പ്രവർത്തകരും വേട്ടയാടപ്പെടുന്നുണ്ട്. വാർത്തകളെ വാർത്തകളായി കണ്ടു മാധ്യമ പ്രവർത്തകർക്ക് അവരുടെ ജോലി ചെയ്യുന്നതിന് സമൂഹമാണ് പിന്തുണ നൽകേണ്ടതെന്ന് ചർച്ചയിൽ അഭിപ്രായമുയർന്നു. ആധുനിക ലോകത്ത് മാധ്യമങ്ങളുടെ പങ്കിനെക്കുറിച്ചും മാധ്യമങ്ങൾ നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും പ്രമുഖ മലയാളമാധ്യമങ്ങളിൽ നിന്നുള്ള ഭാരവാഹികൾ സംസാരിച്ചു. ഐഎപിസി അംഗങ്ങളും മറ്റു അതിഥികളും സജീവമായ ചർച്ചയിൽ പങ്കുചേർന്നു. "മീഡിയ അറ്റ് ദി ക്രോസ്‌റോഡ്‌സ്: ട്രൂത്ത്, ടെക്‌നോളജി, ആൻഡ് ഗ്ലോബൽ റെസ്‌പോൺസിബിലിറ്റി" എന്നതായിരുന്നു ഈ വർഷത്തെ മാധ്യമ സമ്മേളനത്തിന്റെ പ്രമേയം. സോഷ്യൽ മീഡിയയുടെ സ്വാധീനത്തെക്കുറിച്ചുള്ള പാനൽ ചർച്ചകളിൽ അമേരിക്ക, കാനഡ, ഇന്ത്യ എന്നിവിടങ്ങളിൽ നിന്നുള്ള നിരവധി മാധ്യമ പ്രവർത്തകർ പങ്കെടുത്തു. മാധ്യമ പ്രവർത്തകർക്കിടയിൽ ബന്ധങ്ങൾ വളർത്തിയെടുക്കുന്നതിന്റെ ഒരു ദശാബ്ദക്കാലത്തെ അടയാളപ്പെടുത്തിയ സമ്മേളനം, നെറ്റ്‌വർക്കിംഗ്, അറിവ് പങ്കിടൽ, വിവിധ മേഖലയിലെ സഹകരണം എന്നിവയ്ക്കുള്ള ഒരു സുപ്രധാന വേദിയായി. ഐഎപിസിയുടെ പത്താം വാർഷിക അന്താരാഷ്ട്ര മാധ്യമ സമ്മേളനവും പന്ത്രണ്ടാം വാർഷിക ആഘോഷങ്ങളും മെയ് ആദ്യ വാരം പെൻസിൽവാനിയയിലെ പൊക്കോണോസിലുള്ള ദി വുഡ്‌ലാൻഡ്‌സ് ഇൻ ആൻഡ് റിസോർട്ടിലാണ് സംഘടിപ്പിച്ചത്. ഐഎപിസി ബിഒഡിയുടെ ചെയർമാനായ ഡോ. ഇന്ദ്രനിൽ ബസു റേ പ്രസ് ക്ലബ്ബിന്റെ ഭാവി പരിപാടികളെ കുറിച്ച് വിശദീകരിച്ചു. സ്ഥാപക ചെയർമാൻ ജിൻസ്മോൻ സക്കറിയ, കഴിഞ്ഞ 12 വർഷത്തെ ഐഎപിസിയുടെ ചരിത്രം, ലക്ഷ്യങ്ങൾ, നേട്ടങ്ങൾ എന്നിവ സദസ്സുമായി പങ്കുവച്ചു. തുടർന്ന് സംഘടനയുടെ ചരിത്രവും നേട്ടങ്ങളും എടുത്തുകാണിക്കുന്ന ഒരു ഹ്രസ്വ വീഡിയോയുടെ പ്രദർശനം നടന്നു. മനോഹരമായി ക്യൂറേറ്റ് ചെയ്‌ത ഉള്ളടക്കത്തിന്റെയും പന്ത്രണ്ടു വർഷത്തെ സംഘടനയുടെ പ്രവർത്തനങ്ങളുടെ നേർക്കാഴ്ചയും നൽകി ഡോ. മാത്യു ജോയ്‌സ് ചെയർമാനായ ഐഎപിസി സുവനീറിന്റെ വീഡിയോ പതിപ്പ് പുറത്തിറക്കി. കൂടാതെ, ഡോ. മാത്യു ജോയ്‌സ് എഴുതിയതും നവ മാധ്യമ പ്രവർത്തകർക്കുള്ള മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നതുമായ “ദി സിറ്റിസൺ ജേണലിസ്റ്റ്” എന്ന പുസ്തകം മുൻ ചെയർമാൻ ഡോ. ബാബു സ്റ്റീഫൻ പ്രമുഖ പത്രപ്രവർത്തകൻ റോമി മാത്യുവിന്റെ സാന്നിധ്യത്തിൽ പുറത്തിറക്കി. ഇന്ത്യൻ ഭാഷകളെ പ്രവാസികളിൽ എത്തിക്കാനുള്ള ഐഎപിസിയുടെ വിവിധ പദ്ധതികളിൽ ആദ്യസംരംഭമായി പ്രൊ. ജോയി പല്ലാട്ടുമഠം തയ്യാറാക്കിയ "ശ്രേഷ്ഠ ഭാഷ മലയാളം" എന്ന വീഡിയോ പരമ്പരയുടെ ടീസറും വേദിയിൽ പ്രദർശിപ്പിച്ചിരുന്നു.

ടാലി പ്രൈം 6.0 അവതരിപ്പിച്ച് ടാലി സൊല്യൂഷന്‍സ്:ലക്ഷ്യം വയ്ക്കുന്നത് ചെറുകിട വാണിജ്യ സംരംഭങ്ങള്‍ക്കായുള്ള ലളിതമായ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍

ബിസിനസ് ഓട്ടോമേഷന്‍ സോഫ്റ്റ്‌വെയർ ദാതാവായ ടാലി സൊല്യൂഷന്‍സ് ടാലി പ്രൈം 6.0 അവതരിപ്പിച്ചു. ചെറുകിട, ഇടത്തരം വാണിജ്യ സംരംഭങ്ങള്‍ക്കുള്ള (എസ്എംഇ) സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ ലളിതമാക്കുന്നതിനും, കണക്റ്റഡ് ബാങ്കിംഗ് സുഗമമാക്കുന്നതിനുമായി രൂപകല്‍പ്പന ചെയ്തിരിക്കുന്നതാണിത്. ടാലി പ്രൈമിന്റെ ഈ നവീകരിച്ച പതിപ്പ് ബിസിനസുകള്‍ക്കും അക്കൗണ്ടന്റുമാര്‍ക്കും ബാങ്ക് റികണ്‍സിലിയേഷന്‍, ബാങ്കിംഗ് ഓട്ടോമേഷന്‍, സാമ്പത്തിക മാനേജ്മെന്റ് എന്നിവ സുഗമമാക്കും. ഇ-ഇന്‍വോയ്സിംഗ്, ഇ-വേ ബില്‍ ജനറേഷന്‍, ജി എസ് ടി ചട്ടങ്ങള്‍ക്ക് അനുസൃതമായ പ്രവര്‍ത്തനങ്ങൾ, സേവനങ്ങള്‍ എന്നിവ നല്‍കുന്നതിലുള്ള വൈദഗ്ദ്ധ്യം കൂടുതല്‍ മികച്ചതാക്കി സംയോജിത ബാങ്കിംഗ് വഴി എസ്എംഇകളെ ശാക്തീകരിക്കുന്നതിന് ഇത് സഹായിക്കുന്നു. കണക്റ്റഡ് ബാങ്കിംഗ് എന്ന ഈ സവിശേഷത, ബാങ്കിങ് പ്രവര്‍ത്തനങ്ങളെ പൂര്‍ണ്ണമായും ടാലിയിലേയ്ക്ക് കൊണ്ടുവരുന്നു. ഈ പ്ലാറ്റ്ഫോമില്‍ ഉപയോക്താക്കള്‍ക്ക് തത്സമയ ബാങ്ക് ബാലന്‍സുകളും ഇടപാട് അപ്ഡേറ്റുകളും നേരിട്ട് പരിശോധിക്കാന്‍ കഴിയും. കൂടാതെ, യുപിഐ പേയ്മെന്റുകളുടെയും പേയ്മെന്റ് ലിങ്കുകളുടെയും സംയോജനം കളക്ഷനുകള്‍ ലളിതമാക്കുകയും, സുഗമമായ സാമ്പത്തിക ഇടപാട് ഉറപ്പാക്കുന്നു. എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍, വിവിധ ആക്സസ് കണ്‍ട്രോളുകള്‍, തത്സമയ തട്ടിപ്പ് കണ്ടെത്തല്‍ എന്നിവയിലൂടെ ഉപയോക്താക്കൾക്കായി മികച്ച സുരക്ഷയും ടാലിപ്രൈം 6.0 നൽകുന്നുണ്ട്.

ജലന്ധറിലും സാംബയിലും പാക് ഡ്രോൺ സാന്നിധ്യം : സുരക്ഷാനടപടിയെന്ന നിലയിൽ സർവീസുകൾ റദ്ദാക്കി ഇൻഡിഗോയും എയർ ഇന്ത്യയും

ഇന്ത്യ-പാക് സംഘർഷത്തിനിടയിൽ വന്ന വെടിനിർത്തൽ പ്രഖ്യാപനതിന് ശേഷവും,ഇന്നലെ രാത്രി പഞ്ചാബിലെ ജലന്ധറിലും,ജമ്മുവിലെ സാംബ മേഖലയിലും ഡ്രോൺ സാന്നിധ്യം കണ്ടെത്തി.അപകട സാധ്യത നിലനിലക്കുന്ന ഈ സാഹചര്യത്തിൽ വിമാനക്കമ്പനികളായ ഇൻഡിഗോയും എയർ ഇന്ത്യയും യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് സർവീസുകൾ റദ്ദാക്കി.ജമ്മു, അമൃത്സർ, ചൻഡീഗഡ്, ലേ, ശ്രീനഗർ,രാജ്കോട്ട് എന്നിവിടങ്ങളിലേക്കുള്ള സർവീസുകളാണ് റദ്ദാക്കിയത്. പുതിയ സാഹചര്യത്തിൽ യാത്രക്കാരുടെ സുരക്ഷയെ മുൻനിർത്തിയാണ് ഈ തീരുമാനത്തിൽ എത്തിയതെന്നും,ഇത് മൂലം യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ടിൽ ഖേദമുണ്ടെന്നും സാമൂഹ്യമാധ്യമങ്ങളിലൂടെ ഇൻഡിഗോ അറിയിച്ചു.സാഹചര്യങ്ങൾ വിലയിരുത്തുകയാണെന്ന് വ്യക്തമാക്കിയ കമ്പനി വിമാനത്താവളത്തിലേക്ക് യാത്ര തിരിക്കും മുന്പേ യാത്രക്കാർ ആപ്പ് വഴി വിമാനത്തിന്റെ സർവീസ് സ്ഥിതി നോക്കേണമെന്നും നിർദേശിച്ചു.മറ്റനേകം യാത്രക്കാർ ആശ്രയിക്കുന്ന എയർ ഇന്ത്യ വിമാനക്കമ്പനിയും ജമ്മു,ലേ,ജോഥ്പുർ,അമൃത്സർ,ഭുജ്,ജാംനഗർ, ചൻഡീഗഡ്,രാജ്കോട്ട് എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ റദ്ദാക്കിയിരുന്നു. 

സിനിമയാണ് ലഹരി :സിനിമക്കപ്പുറം ഒരു ലഹരിയില്ല, അതുപയോഗിക്കുന്നവർക്ക് തന്റെ സെറ്റിൽ സ്ഥാനവുമില്ല എന്ന് തരുൺ മൂർത്തി

തുടരും എന്ന മോഹൻലാൽ ചിത്രം തിയേറ്ററുകളിൽ ആരവം തീർക്കുമ്പോൾ സംവിധായകനെന്ന നിലയിൽ പ്രേക്ഷകശ്രദ്ധ നേടിയ ആളാണ് തരുൺ മൂർത്തി. അഭിമുഖങ്ങളിലെല്ലാം തന്നെ സിനിമയോടുള്ള ഇഷ്ടവും,തന്റെ കാഴ്ചപ്പാടുകളും പങ്കുവയ്ക്കുന്ന തരുണിന്റെ ലഹരിയെക്കുറിച്ചുള്ള പരാമർശം ഇപ്പോൾ ഏറെ ചർച്ചയാവുകയാണ്.സിനിമക്ക് പിന്നിലെ ക്രീയേറ്റിവിറ്റിക്കായി താൻ ഒരു ലഹരിയും ഉപയോഗിക്കാറില്ല എന്നും സിനിമയുണ്ടാക്കി അത് പ്രേക്ഷകരാൽ നിറഞ്ഞ തിയേറ്ററിൽ പ്രദർശിപ്പിക്കു ന്നതാണ് ഞങ്ങളുടെ ലഹരിയെന്നും അദ്ദേഹം പറഞ്ഞു.കൈരളി ഇന്റർനാഷണൽ കൾച്ചറൽ ഫെസ്റ്റിവലിന്റെ ഭാഗമായി 'തുടരുമോ കഥയുടെ കാലം' എന്ന വിഷയത്തിൽ അരങ്ങേറിയ ചർച്ചയിൽ തന്റെ സെറ്റിൽ കൂടെയുള്ള ആരെങ്കിലും ലഹരി ഉപയോഗിച്ചാൽ അടുത്ത ദിവസം മുതൽ അയാൾക്ക് അവിടെ സ്ഥാനമുണ്ടാകില്ല എന്നും തരുൺ കൂട്ടിച്ചർത്തു.മലയാളസിനിമയുടെ പിന്നാമ്പുറങ്ങളിലെ ലഹരി വാർത്തകൾ ഏറി വരുന്ന സാഹചര്യത്തിൽ ഇതുപോലെയുള്ള ചർച്ചകൾ സംഘടിപ്പിക്കേണ്ടത് ആവശ്യമാണ്‌.കലയുടെ പൂർണ്ണരൂപം എന്ന് വിശേഷിപ്പിക്കാവുന്ന സിനിമയിൽ കലയും, കലാകാരനും ഒരു കൃത്രിമലഹരിയുടെയും അടിസ്ഥാനമില്ലാതെ വേണം അത്ഭുതങ്ങൾ തീർക്കാൻ എന്ന സന്ദേശം അവിടെ നിറഞ്ഞു നിൽക്കും. അജോയ് ചന്ദ്രൻ മോഡറേറ്ററായി വന്ന് പല ചർച്ചകൾക്കും ഇടം തീർത്ത പരിപാടിയിൽ ബിജിപാൽ,ഷിബു ചക്രവർത്തി, പി. എഫ്. മാത്യൂസ്, ബിപിൻ ചന്ദ്രൻ, എ.വി പവിത്രൻ, ഫാസിൽ മുഹമ്മദ്,താഹിറ കല്ലുമുറിക്കൽ, എ. വി അനൂപ്,ഷെർഗ സന്ദീപ്, ഷെഗ്ന,വിജയകുമാർ ബ്ലാത്തൂർ, ജോഷി ജോസഫ്,എം എസ് ബനേഷ്, പി പ്രേമചന്ദ്രൻ, സന്തോഷ്‌ കീഴാറ്റൂർ, ഷെറി, മനോജ്‌ കാന എന്നിവർ സംസാരിച്ചു.

ഐപിഎൽ മത്സരങ്ങൾ പുനരാരംഭിക്കും : ഇന്ത്യ -പാകിസ്ഥാൻ സംഘർഷത്തെ തുടർന്ന് നിർത്തിവച്ച മത്സരങ്ങൾ ശനിയാഴ്ച മുതൽ വീണ്ടും ആരംഭിക്കും

പഹൽഗാം പാക് ഭീകരാക്രമണത്തിന്റെയും, ഇന്ത്യയുടെ തിരിച്ചടിയായ ഓപ്പറേഷൻ സിന്ദൂറിന്റെയും തുടർന്നുണ്ടായ സംഘർഷാവസ്ഥയുടെയും അടിസ്ഥാനത്തിൽ സുരക്ഷാനടപടിയെന്ന നിലയിൽ നിർത്തിവച്ചിരുന്ന ഐപിഎൽ മത്സരങ്ങൾ ശനിയാഴ്ച മുതൽ പുനരാരംഭിക്കാം എന്ന തീരുമാനത്തിൽ എത്തിയിരിക്കുകയാണ് ബിസിസിഐ. കനത്ത സംഘർഷം നിലനിന്ന സാഹചര്യത്തിൽ കഴിഞ്ഞ ഒൻപതാം തീയതിയാണ് മത്സരങ്ങൾ ഒരാഴ്ചത്തേക്ക് മാറ്റിവച്ചത്. ഇനിയും ബാക്കിനിൽക്കുന്ന 17 മത്സരങ്ങൾ ആറു വേദികളിലായി നടക്കും. മെയ്‌ 29,30,ജൂൺ ഒന്ന് എന്നീ തീയതികളിലാവും പ്ലേഓഫ് മത്സരങ്ങൾ നടക്കുക.ജൂൺ മൂന്നിനാവും ഫൈനൽ മത്സരം. പ്ലേഓഫ്,ഫൈനൽ മത്സരങ്ങളുടെ വേദികൾ പിന്നീട് തീരുമാനിക്കും.ഇന്ത്യ-പാക് സംഘർഷത്തിന്റെ അലകൾ ഇപ്പോഴും അടങ്ങാത്തതിനാൽ അഹമ്മദാബാദ്, ജയ്പുർ, ബെംഗളൂരു,ഡൽഹി,ലക്ക്നൗ, മുംബൈ എന്നിവിടങ്ങളിലേക്ക് വേദികൾ ചുരുക്കിയിരിക്കുകയാണ്.പ്ലേഓഫ് സ്ഥാനത്തിന് വേണ്ടി കടുത്ത പോരാട്ടം നടക്കുന്ന ഇപ്രാവശ്യത്തെ ഐപിഎൽ മത്സരത്തിൽ ഗുജറാത്ത്,ബെംഗളൂരു,പഞ്ചാബ് എന്നീ ടീമുകളാണ് പോയിന്റ് അടിസ്ഥാനത്തിൽ മുന്നിട്ട് നിൽക്കുന്നത്.

Other News in this category

  • സീറോമലബാർ വാത്സിങ്ങ്ഹാം തീർത്ഥാടനം ജൂലൈ 19 ന്; ജൂബിലി വർഷത്തിലെ പ്രത്യാശയുടെ തീർത്ഥാടനത്തിൽ ആയിരങ്ങൾ ഒഴുകിയെത്തും
  • ഇപ്‌സ്‌വിച്ചില്‍ സെന്റ് മേരീസ് പാരീഷ് ഹാള്‍ നവീകരണത്തിനായി ഫുഡ് ഫെസ്റ്റ് നടത്തി സമാഹരിച്ചത് മൂവായിരത്തോളം പൗണ്ട്
  • പരിശുദ്ധാത്മ അഭിഷേക റെസിഡൻഷ്യൽ ധ്യാനം' സ്റ്റാഫോർഡ്‌ ഷയറിൽ, ജൂൺ 5 -8 വരെ; ഫാ. ജോസഫ് മുക്കാട്ടും, സിസ്റ്റർ ആൻ മരിയയും നയിക്കും
  • ആദ്യ ശനിയാഴ്ച്ച ലണ്ടൻ ബൈബിൾ കൺവെൻഷൻ' ജൂൺ 7 ന് റയിൻഹാമിൽ; മാർ ജോസഫ് സ്രാമ്പിക്കൽ മുഖ്യകാർമ്മികത്വം വഹിക്കും
  • കർദിനാൾ റോബർട്ട് പ്രെവോസ്റ്റ് പുതിയ മാർപാപ്പ, അമേരിക്കയിൽ നിന്നുമുള്ള ആദ്യ പോപ്പ് എന്ന വിശേഷണത്തോടൊപ്പം ഇനിമുതൽ 'ലിയോ പതിനാലാമൻ' എന്നുമറിയപ്പെടും
  • വത്തിക്കാനിലെ സിസ്റ്റെയ്ൻ ചാപ്പലിനുള്ളിൽ നിന്നുയർന്നത് കറുത്ത പുക, പുതിയ മാർപാപ്പയെ തിരഞ്ഞെടുക്കാനായില്ല. വോട്ടെടുപ്പ് വീണ്ടും വ്യാഴാഴ്ച തുടരും
  • സെന്റ് മേരീസ് ഇക്യുമെനിക്കൽ ചർച്ച്, ഇപ്സ്വിച്ചിലെ ഹാശാ ആഴ്ച ശുശ്രുഷകൾക്കു ഭക്തിസാന്ദ്രമായ പരിസമാപ്തി
  • ക്രീയേറ്റീവ് മലയാളം യുകെ, ചെസ്റ്റർഫീൽഡ് ഒരുക്കിയ "കാൽവരിമലയിലെ കുരിശുമരണം " പീഡാനുഭവഗാനം റിലീസ് ചെയ്തു. ലണ്ടൻ : ക്രീയേറ്റീവ് മലയാളം യുകെ ഒരുക്കിയ കാൽവരി മലയിലെ കുരിശുമരണം എന്ന ഹൃദയസ്പർശിയായ പീഡാനുഭവഗാനം ചെസ്റ്റർഫീൽഡിൽ റിലീസ് ചെയ്തു
  • റെയിൻഹാം എപ്പാർക്കി ഇവാഞ്ചലൈസേഷന്റെ നേതൃത്വത്തിൽ ലണ്ടനിൽ സംഘടിപ്പിക്കുന്ന 'ആദ്യ ശനിയാഴ്ച ബൈബിൾ കൺവൻഷൻ' ഏപ്രിൽ 5ന് നടക്കും.
  • ബെഡ്ഫോർഡ് സെന്റ് അൽഫോൻസാ സീറോ മലബാർ മിഷനിൽ നോമ്പുകാല ധ്യാനം മാർച്ച് 15, 16 തീയതികളിൽ നടക്കും.
  • Most Read

    British Pathram Recommends