
നാലായിരം കോടി രൂപയുടെ കൊട്ടാരം, എട്ട് ജെറ്റുകള്‍, 700 കാറുകള്‍!!! ലോകത്തിലെ തന്നെ ഏറ്റവും വലിയ കുടുംബത്തെ കുറിച്ചാണ് പറയുന്നത്. യു.എ.ഇയിലെ അല്‍ നഹ് യാന്‍ കുടുംബത്തിന്റെ ആസ്തി കേട്ടാല്‍ ആരും ഒന്ന് അമ്പരക്കും എന്ന് തീര്‍ച്ച.
ജി.ക്യു റിപ്പോര്‍ട്ട് അനുസരിച്ച് പുറത്ത് വന്ന ലോകത്തിലെ തന്നെ ഏറ്റവും സമ്പന്ന കുടുംബത്തെ കുറിച്ചുള്ള കാര്യങ്ങള്‍ ഏറെ ഞെട്ടിക്കുന്നതായിരുന്നു. യു.എ.ഇ തലസ്ഥാനമായ അബുദാബിയില്‍ തന്നെ 4,000 കോടി രൂപയുടെ പ്രസിഡന്‍ഷ്യല്‍ കൊട്ടാരമാണ് ഇവര്‍ക്ക് സ്വന്തമായുള്ളത്. യു.എസ് പ്രതിരോധ ആസ്ഥാനമായ പെന്റഗണ്‍ പോലുള്ള മൂന്നെണ്ണത്തിനു തുല്യമാണിത്.
ഈ കുടുംബത്തിന് എട്ട് സ്വകാര്യ ജെറ്റുകളും ഇംഗ്ലീഷ് ഫുട്ബോള്‍ ക്ലബായ മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഉടമസ്ഥതയും ഉണ്ട്. ഇന്ത്യയിലെ മുകേഷ് അംബാനിയുടെയും ഗൗതം അദാനിയുടെയും ആസ്തി കൂട്ടിച്ചേര്‍ത്താലും ഇവരോടൊപ്പമെത്തില്ല എന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ സാധിക്കുമോ?
എംബിസെഡ് എന്ന ചുരുക്കപ്പെരില്‍ അറിയപ്പെടുന്ന യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ് യാനാണ് കുടുംബത്തെ നയിക്കുന്നത്. അദ്ദേഹത്തിന് 18 സഹോദരന്മാരും 11 സഹോദരിമാരും ഒമ്പത് മക്കളും 18 പേരക്കുട്ടികളുമുണ്ട്. അബുദാബിയിലെ 94 ഏക്കര്‍ എസ്റ്റേറ്റില്‍ ഖസര്‍ അല്‍വതന്‍ പ്രസിഡന്‍ഷ്യല്‍ പാലസിലാണ് ഇവരുടെ താമസം. കിഴക്ക് വശത്ത് ചരിത്രപരമായ പുരാവസ്തുക്കള്‍ ഉള്‍ക്കൊള്ളുന്ന ഹൗസ് ഓഫ് നോളജാണെങ്കില്‍ പടിഞ്ഞാറന്‍ ഭാഗത്താണ് ഔദ്യോഗിക ആവശ്യങ്ങള്‍ക്കും യോഗങ്ങള്‍ക്കും ഉപയോഗിക്കുന്ന ഹാളുകള്‍.
2019ല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദും മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമും കൊട്ടാരം പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തത് വലിയ വാര്‍ത്തയായിരുന്നു. അബുദാബി എമിറേറ്റ് ഭരിക്കുന്ന അല്‍ നഹ് യാന്‍ രാജകുടുംബത്തിന് 305 ബില്യണ്‍ ഡോളറിന്റെ ആസ്തിയുണ്ട് ( 25,38,667 കോടി രൂപ). കഴിഞ്ഞ വര്‍ഷമാണ് അവര്‍ ലോകത്തിലെ ഏറ്റവും സമ്പന്ന കുടുംബമായി മാറിയത് വാള്‍മാര്‍ട്ട് അവകാശികളുടെ ആസ്തിയായ 232.2 ബില്യണ്‍ ഡോളറിനെ (19,31,374 കോടി രൂപ) മറികടന്നു കൊണ്ടാണിതെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു.
More Latest News
സൂപ്പർസ്റ്റാർ രജനികാന്തിനെ നേരിൽ കണ്ട സന്തോഷം പങ്കുവച്ച് കോട്ടയം നസീർ: കൂടെ നിന്ന് ഫോട്ടോ എടുക്കാനും താൻ വരച്ച ചിത്രങ്ങളുടെ പുസ്തകം നൽകാനും സാധിച്ചെന്ന് നടൻ

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി എ. പ്രദീപ് കുമാർ നിയമിതനായി: ചുമതലയേൽക്കുന്നത് മുന്‍ സെക്രട്ടറി കെ.കെ. രാഗേശിന്റെ ഒഴിവിലേക്ക്

ശ്രദ്ധിച്ച് നോക്കിയാൽ മാറ്റമറിയാം :പത്തു വർഷങ്ങൾക്ക് ശേഷം ലോഗോയിൽ മാറ്റം വരുത്തിക്കൊണ്ട് ഗൂഗിൾ

സ്വപ്നദൂരം താണ്ടി നീരജ് ചോപ്ര : ദോഹ ഡയമണ്ട് ലീഗിൽ 90 മീറ്റർ ദൂരം കടന്ന ഏറിൽ നേടിയത് രണ്ടാം സ്ഥാനത്തിന്റെ തിളക്കം

പുതിയ പ്രതീക്ഷയുടെ വെളിച്ചം : പുലിറ്റ്സർ പുരസ്‌കാരം നേടി പലസ്തീൻ കവി മൊസാബ് അബു തോഹ,അവാർഡ് ലഭിച്ചത് ഗാസയിലെ ജനങ്ങളുടെ ദുരിതജീവിതത്തെക്കുറിച്ച് തുറന്നെഴുതിയ ലേഖനങ്ങൾക്ക്
