
കലശലായ വയറു വേദന അപ്പെന്‍ഡിക്‌സിന്റെയാണെന്ന് തെറ്റിദ്ധരിച്ച് ഹോസ്പിറ്റലില്‍ എത്തിയ യുവതി അല്‍പ സമയത്തിനുള്ളില്‍ പ്രസവിച്ചു. യൂണിവേഴ്‌സിറ്റി സെന്റര്‍ ലീഡ്‌സില്‍ ഡ്രാമയില്‍ ബിരുദ വിദ്യാര്‍ത്ഥിനിയായ നിമയാണ് വളരെ അപ്രതീക്ഷിതമായി കുഞ്ഞിന് ജന്മം നല്‍കിയത്. താന്‍ ഗര്‍ഭിണിയാണെന്ന് ആശുപത്രിയില്‍ എത്തി ശേഷമാണ് മനസ്സിലായതെന്ന് യുവതി.
ആശുപത്രിയില്‍ വേദനയുമായി എത്തിയ നിമയോട് താങ്കള്‍ ഗര്‍ഭിണിയാണെന്നും പ്രസവ വേദനയാണ് ഇതെന്നും ഡോക്ടര്‍മാര്‍ പറയുമ്പോഴാണ് അവള്‍ പോലും അത് അറിയുന്നത്. അല്‍പം നേരങ്ങള്‍ക്കുള്ളില്‍ അവള്‍ ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തു.
വേദന തോന്നിയപ്പോള്‍ ആദ്യം കരുതിയത് ആര്‍ത്തവമാവുന്നതിന്റെയാണ് എന്നാണ്. പക്ഷെ അവളുടെ മുത്തശ്ശി പറഞ്ഞതനുസരിച്ച് 911 -ല്‍ വിളിച്ച് ആശുപത്രിയിലേക്ക് പോകുന്നത്. അപ്പോള്‍ അപ്പെന്‍ഡിക്‌സ് ആയിരിക്കും എന്ന് കരുതി. എന്നാല്‍ ഒട്ടും പ്രതീക്ഷിക്കാത്ത കാര്യങ്ങളായിരുന്നു പിന്നീട് സംഭവിച്ചത്.
ഗര്‍ഭിണിയാണ് എന്നതിന്റെ യാതൊരു സൂചനയും തനിക്ക് ഉണ്ടായിരുന്നില്ലെന്നാണ് നിമ പറഞ്ഞത്. നിമയുടെ വാക്കുകള്‍ ഇങ്ങനെ: 'എനിക്ക് ശരീരഭാരം കൂടി എന്നതല്ലാതെ ഒരു ബുദ്ധിമുട്ടും തോന്നിയിരുന്നില്ല. നിരന്തരം പുകവലിക്കുകയും മദ്യപിക്കുകയും ചെയ്യുന്നുമുണ്ടായിരുന്നു. മാത്രമല്ല, കുഞ്ഞിന് ജന്മം നല്‍കുന്നതിന് രണ്ടാഴ്ച മുമ്പ് ഒരു ഫെസ്റ്റിവലിലും പങ്കെടുത്തിരുന്നു. ഗര്‍ഭിണിയാണ് എന്ന് ഡോക്ടര്‍ പറഞ്ഞപ്പോള്‍ ഇതൊക്കെ തന്റെ കുഞ്ഞിന് എന്ത് ദോഷം ചെയ്യും എന്നോര്‍ത്ത് ആകെ പേടിച്ചു പോയി' എന്നാണ് പറഞ്ഞത്. പക്ഷെ നിമയുടെ കുഞ്ഞ് പൂര്‍ണ്ണ ആരോഗ്യവാനാണ്.
ഒരു പാര്‍ട്ടിയില്‍ വച്ചാണ് നിമാ തന്റെ കുഞ്ഞിന്റെ അച്ഛനെ പരിചയപ്പെടുന്നത്. എന്നാല്‍, അവന്‍ ജനിക്കുന്നതിന് നാല് മാസം മുമ്പ് തന്നെ അവര്‍ തമ്മില്‍ പിരിയുകയും ചെയ്തിരുന്നു. എന്നാലും ഇത്രയും മാസങ്ങള്‍ എങ്ങനെയാണ് ഒരാള്‍ താന്‍ ഗര്‍ഭിണിയാണ് എന്ന് അറിയാതിരിക്കുന്നത് എന്നാണ് എല്ലാവരും അത്ഭുതത്തോടെ ചോദിക്കുന്നത്.
More Latest News
സൂപ്പർസ്റ്റാർ രജനികാന്തിനെ നേരിൽ കണ്ട സന്തോഷം പങ്കുവച്ച് കോട്ടയം നസീർ: കൂടെ നിന്ന് ഫോട്ടോ എടുക്കാനും താൻ വരച്ച ചിത്രങ്ങളുടെ പുസ്തകം നൽകാനും സാധിച്ചെന്ന് നടൻ

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി എ. പ്രദീപ് കുമാർ നിയമിതനായി: ചുമതലയേൽക്കുന്നത് മുന്‍ സെക്രട്ടറി കെ.കെ. രാഗേശിന്റെ ഒഴിവിലേക്ക്

ശ്രദ്ധിച്ച് നോക്കിയാൽ മാറ്റമറിയാം :പത്തു വർഷങ്ങൾക്ക് ശേഷം ലോഗോയിൽ മാറ്റം വരുത്തിക്കൊണ്ട് ഗൂഗിൾ

സ്വപ്നദൂരം താണ്ടി നീരജ് ചോപ്ര : ദോഹ ഡയമണ്ട് ലീഗിൽ 90 മീറ്റർ ദൂരം കടന്ന ഏറിൽ നേടിയത് രണ്ടാം സ്ഥാനത്തിന്റെ തിളക്കം

പുതിയ പ്രതീക്ഷയുടെ വെളിച്ചം : പുലിറ്റ്സർ പുരസ്‌കാരം നേടി പലസ്തീൻ കവി മൊസാബ് അബു തോഹ,അവാർഡ് ലഭിച്ചത് ഗാസയിലെ ജനങ്ങളുടെ ദുരിതജീവിതത്തെക്കുറിച്ച് തുറന്നെഴുതിയ ലേഖനങ്ങൾക്ക്
