
എന്തും സ്മാര്‍ട്ടായി പ്രവര്‍ത്തിക്കുന്ന കാലത്ത് ഇനി ടോയ്‌ലെറ്റ് മാത്രം എന്തിന് മാറി നില്‍ക്കണം? ഇതാ ടോയ്‌ലെറ്റും സ്മാര്‍ട്ടാകാന്‍ ഒരുങ്ങുകയാണ്. അമേരിക്കന്‍ മാനുഫാക്ചറിങ്ങ് കമ്പനിയായ കോലെര്‍ അവതരിപ്പിച്ച പുതുപുത്തന്‍ ടോയ്ലറ്റ് സീറ്റ് ആണ് അതിശയിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളുമായി വരുന്നത്.
'ദി പ്യുവര്‍വാഷ് ഇ930' എന്ന് പേരുള്ള ടോയ്ലറ്റ് സീറ്റാണ് വിസ്മയകരമായ മാറ്റങ്ങളുമായി എത്തിയിരിക്കുന്നത്. 1,77,000 രൂപ വില വരുന്ന ഏത് ടോയ്ലറ്റ് സീറ്റിനൊപ്പവും ഘടിപ്പിക്കാവുന്ന തരത്തില്‍ ഡിസൈന്‍ ചെയ്തതാണ് ഇത്.
ഇതിന്റെ പ്രത്യേകത നാം കൊടുക്കുന്ന വോയിസ് കമാന്‍ഡ് അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ കഴിയും എന്നതാണ്. ഇനി കൈകളുടെ പ്രവര്‍ത്തനം പൂര്‍ണ്ണമായും ഒഴിവാക്കി തനിയെ ടോയ്ലറ്റ് സീറ്റ് തുറക്കുകയും അടയുകയും ചെയ്യാം. ഇന്‍ബില്‍റ്റായുള്ള മോഷന്‍ സെന്‍സറുകളാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. ബില്‍റ്റ്-ഇന്‍ യുവി ലൈറ്റുകളുടെ സഹായത്തോടെ ഉപയോഗ ശേഷം ടോയ്ലറ്റ് സ്വയം വൃത്തിയാക്കുകയും ചെയ്യും. സീറ്റ് ഓണാക്കുന്നതിനും ഓഫ് ചെയ്യുന്നതിനും ഡ്രയര്‍ പ്രവര്‍ത്തിപ്പിക്കാനുമെല്ലാം നിര്‍ദ്ദേശങ്ങള്‍ നല്‍കിയാല്‍ മാത്രം മതി.
വെള്ളത്തിന്റെ പ്രഷര്‍, താപനില എന്നിവ ക്രമീകരിക്കാനും ഇതിനുള്ളില്‍ സംവിധാനമുണ്ട്. സീറ്റ് അടക്കുമ്പോഴും തുറക്കുമ്പോഴും ശബ്ദം ഉണ്ടാകാതിരിക്കാന്‍ 'ക്വയറ്റ് ക്ലോസ്' സാങ്കേതിക വിദ്യയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല, ശബ്ദത്തിലൂടെ നിര്‍ദ്ദേശങ്ങള്‍ കൊടുക്കാന്‍ മടിയുള്ളവര്‍ക്ക് റിമോട്ട് കണ്‍ട്രോള്‍ സൗകര്യവുമുണ്ട്. രാത്രി സമയത്തെ ഉപയോഗത്തിനായി എല്‍ഇഡി വെളിച്ചവും ടോയ്ലറ്റ് സീറ്റില്‍ സജ്ജമാണ്.
More Latest News
സൂപ്പർസ്റ്റാർ രജനികാന്തിനെ നേരിൽ കണ്ട സന്തോഷം പങ്കുവച്ച് കോട്ടയം നസീർ: കൂടെ നിന്ന് ഫോട്ടോ എടുക്കാനും താൻ വരച്ച ചിത്രങ്ങളുടെ പുസ്തകം നൽകാനും സാധിച്ചെന്ന് നടൻ

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി എ. പ്രദീപ് കുമാർ നിയമിതനായി: ചുമതലയേൽക്കുന്നത് മുന്‍ സെക്രട്ടറി കെ.കെ. രാഗേശിന്റെ ഒഴിവിലേക്ക്

ശ്രദ്ധിച്ച് നോക്കിയാൽ മാറ്റമറിയാം :പത്തു വർഷങ്ങൾക്ക് ശേഷം ലോഗോയിൽ മാറ്റം വരുത്തിക്കൊണ്ട് ഗൂഗിൾ

സ്വപ്നദൂരം താണ്ടി നീരജ് ചോപ്ര : ദോഹ ഡയമണ്ട് ലീഗിൽ 90 മീറ്റർ ദൂരം കടന്ന ഏറിൽ നേടിയത് രണ്ടാം സ്ഥാനത്തിന്റെ തിളക്കം

പുതിയ പ്രതീക്ഷയുടെ വെളിച്ചം : പുലിറ്റ്സർ പുരസ്‌കാരം നേടി പലസ്തീൻ കവി മൊസാബ് അബു തോഹ,അവാർഡ് ലഭിച്ചത് ഗാസയിലെ ജനങ്ങളുടെ ദുരിതജീവിതത്തെക്കുറിച്ച് തുറന്നെഴുതിയ ലേഖനങ്ങൾക്ക്
