
പെന്‍സില്‍വാനിയ : ഏറ്റവും പ്രിയപ്പെട്ടതായി സൂക്ഷിച്ചിരുന്ന ഒന്ന് വീട്ടിലെ അരുമയായ നായ നശിപ്പിച്ചാല്‍ ഉടമയ്ക്ക് സഹിക്കാന്‍ സാധിക്കുമോ? അപ്പോള്‍ പിന്നെ അധ്വാനിച്ച് ഉണ്ടാക്കിയ പണം നായ നശിപ്പിച്ചാലോ. എന്തായിരിക്കും ഉടമയുടെ അവസ്ഥ?
കണ്ണ് ഒന്ന് തെറ്റിയപ്പോള്‍ വീട്ടിലെ അരുമയായ നായ ചെയ്തത് ഒരിക്കലും ആ ഉടമയ്ക്ക് സഹിക്കാന്‍ കഴിയുന്ന കാര്യങ്ങളായിരുന്നില്ല. സംഭവം അമേരിക്കയിലെ പെന്‍സില്‍വാനിയയിലാണ് നടന്നത്.
കണ്ണൊന്ന് തെറ്റിയപ്പോള്‍ വളര്‍ത്തുനായ തിന്ന് തീര്‍ത്തത് വീട്ടില്‍ ഭദ്രമായി സൂക്ഷിച്ചിരുന്ന മൂന്നേകാല്‍ ലക്ഷത്തിലേറെ വരുന്ന കറന്‍സികള്‍ ആയിരുന്നു. ദമ്പതികളായ ക്ലേറ്റണിന്റെയും കാരിലോയ്ക്കയുടെയും ഓമനയായ സെസില്‍ എന്ന വളര്‍ത്തു നായയാണ് ഇത്രയും വലിയ ചതി ഉടമയോട് ചെയ്തത്.
ദമ്പതികള്‍ അടുക്കളയില്‍ ഒരു കവറിലിട്ട് വെച്ചിരിക്കുകയായിരുന്ന 4000 ഡോളറിന്റെ കറന്‍സികള്‍ നായ ചവച്ച് തിന്നുകയായിരുന്നു. ഇന്ത്യന്‍ രൂപയില്‍ ഇത് മൂന്നേകാല്‍ ലക്ഷത്തിലേറെ വരും. ബില്ലുകള്‍ അടയ്ക്കുന്നതിനടക്കം വിവിധ ചെലവുകള്‍ക്ക് വേണ്ടി സൂക്ഷിച്ചതായിരുന്നു പണം.
നായ പണം തിന്നുന്നത് ആദ്യം കണ്ടത് ക്ലേറ്റണ്‍ ആയിരുന്നു. ഉടനെ തന്നെ അയാള്‍ കാരിയേയും വിളിച്ചു. 'സെസില്‍ പണം തിന്നുന്നുവെന്ന് പറഞ്ഞ് ക്ലേറ്റണ്‍ അലറുന്നത് കേട്ടാണ് താന്‍ അവിടെ എത്തിയതെന്നാണ് കാരി പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞത്. നായയുടെ വയറ്റില്‍ നിന്ന് കറന്‍സികള്‍ തിരിച്ചു കിട്ടുന്നതിനായി ദമ്പതികള്‍ ഉടന്‍ തന്നെ വെറ്ററിനറി ഡോക്ടറുടെ സഹായം തേടി. നായയെ ഛര്‍ദ്ദിപ്പിച്ചതിലൂടെയും മറ്റും തിന്ന കുറേ നോട്ടുകള്‍ പുറത്തെത്തി. എന്നാല്‍, നോട്ടുകള്‍ മുറിഞ്ഞ് കഷണങ്ങളായ നിലയിലായിരുന്നു. ഇരുവരും ചേര്‍ന്ന് അതിന്റെ സീരിയല്‍ നമ്പറും മറ്റും നോക്കിയെടുത്ത് ബാങ്കിലറിയിക്കുകയും അത് ബാങ്കില്‍ നിന്ന് തിരികെ കിട്ടാനുള്ള മാര്‍ഗം അന്വേഷിക്കുകയും ചെയ്തിട്ടുണ്ട്.
More Latest News
സൂപ്പർസ്റ്റാർ രജനികാന്തിനെ നേരിൽ കണ്ട സന്തോഷം പങ്കുവച്ച് കോട്ടയം നസീർ: കൂടെ നിന്ന് ഫോട്ടോ എടുക്കാനും താൻ വരച്ച ചിത്രങ്ങളുടെ പുസ്തകം നൽകാനും സാധിച്ചെന്ന് നടൻ

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി എ. പ്രദീപ് കുമാർ നിയമിതനായി: ചുമതലയേൽക്കുന്നത് മുന്‍ സെക്രട്ടറി കെ.കെ. രാഗേശിന്റെ ഒഴിവിലേക്ക്

ശ്രദ്ധിച്ച് നോക്കിയാൽ മാറ്റമറിയാം :പത്തു വർഷങ്ങൾക്ക് ശേഷം ലോഗോയിൽ മാറ്റം വരുത്തിക്കൊണ്ട് ഗൂഗിൾ

സ്വപ്നദൂരം താണ്ടി നീരജ് ചോപ്ര : ദോഹ ഡയമണ്ട് ലീഗിൽ 90 മീറ്റർ ദൂരം കടന്ന ഏറിൽ നേടിയത് രണ്ടാം സ്ഥാനത്തിന്റെ തിളക്കം

പുതിയ പ്രതീക്ഷയുടെ വെളിച്ചം : പുലിറ്റ്സർ പുരസ്‌കാരം നേടി പലസ്തീൻ കവി മൊസാബ് അബു തോഹ,അവാർഡ് ലഭിച്ചത് ഗാസയിലെ ജനങ്ങളുടെ ദുരിതജീവിതത്തെക്കുറിച്ച് തുറന്നെഴുതിയ ലേഖനങ്ങൾക്ക്
