
ജീവിളോട് സ്‌നേഹം കാണിക്കാനും അവയെ മടിയിലിരുത്തി ഓമനിക്കാനും ധൈര്യമുള്ളവരുണ്ട്. പക്ഷെ ആ കളിയൊന്നും ഒരു പാമ്പിനോട് പൊതുവേ ആരും ചെയ്യില്ല. ചിലരുടെ പാമ്പുമൊത്തുള്ള അത്തരം വീഡിയോകള്‍ കാണുമ്പോള്‍ തന്നെ എങ്ങനെ ഇത് സാധ്യമായി എന്നാണ് എല്ലാവരും ചിന്തിക്കുന്നത്. എന്നാല്‍ 'അതുക്കും മേലെ' എന്ന് പറയും പോലെ ഒരു വീഡിയോ ആണ് ഇപ്പോള്‍ എല്ലാവരെയും അസ്വസ്ഥമാക്കുന്നത്.
വളറെ അപകടകാരിയായ ഒന്നാണ് പാമ്പ്. അത് വലുതായാലും കുഞ്ഞായാലും മനുഷ്യര്‍ക്ക് അടുക്കാന്‍ ഒരു പേടി കാണും. കാരണം വിഷം തീണ്ടിയുള്ള ഒരു കൊത്ത് നമ്മുടെ ജീവനെ വെറും സെക്കന്റുകള്‍ കൊണ്ട് തന്നെ ഇല്ലാതാക്കാന്‍ കഴിവുണ്ട്.
പക്ഷെ ഈ വീഡിയോയില്‍ കാണിക്കുന്ന യുവതിയുടെ ധൈര്യം കണ്ടാല്‍ ആരു ഒന്ന് ഞെട്ടും. കാരണം ഒരു യുവതി തന്റെ കൈയിലുള്ള പെരുമ്പാബിന്റെ മുട്ട കത്രിക കൊണ്ട് മുറിക്കുകയാണ് വീഡിയോയില്‍. പാരീസിലെ മിഗ്വല്‍ ഏഞ്ചല്‍ ഫ്‌ലോറസില്‍ നിന്നുള്ള യുവതിയാണ് ഈ സാഹസത്തിന് മുതിര്‍ന്നത്.
കാഴ്ചക്കാരില്‍ ഏറെ അസ്വസ്ഥത ഉളവാക്കുന്നതാണ് ഈ ദൃശ്യം. പക്ഷെ യുവതിയെ ഇതൊന്നും ബാധിക്കുന്നില്ല. വളരെ ലാഘവത്തോടെയാണ് മൃഗശാല ജീവനക്കാരിയായ യുവതി ഇതെല്ലാം ചെയ്യുന്നത്. ഇതുവരെ കാണാത്ത അനുഭവമാകും ഇത് കാണുന്നവര്‍ക്ക്. മാത്രമല്ല ഇതിനിടെ പുറത്തെടുത്ത പാമ്പിന്‍ കുഞ്ഞുങ്ങളെ യുവതി ക്യാമറയ്ക്ക് മുന്‍പില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്നുണ്ട്. ശരീരത്തിലുടനീളം ചെറിയ തവിട്ടുനിറത്തിലുള്ള ചെതുമ്പലുകള്‍ കൊണ്ട് പൊതിഞ്ഞ പാമ്പ് ഒരുതരം 'സ്ലിമി' ദ്രാവകത്തില്‍ നനഞ്ഞ നിലയിലാണ് ഉള്ളത്. ചിലപ്പോള്‍ അവയെ ഓമനിച്ച് വളര്‍ത്തുന്നവര്‍ക്ക് പോലും ഈ വീഡിയോ കണ്ട് അസ്വസ്ഥത തോന്നിയേക്കാം എന്നാണ് പലരും വീഡിയോ കണ്ട് പറയുന്നത്.
More Latest News
ശ്രദ്ധിച്ച് നോക്കിയാൽ മാറ്റമറിയാം :പത്തു വർഷങ്ങൾക്ക് ശേഷം ലോഗോയിൽ മാറ്റം വരുത്തിക്കൊണ്ട് ഗൂഗിൾ

സ്വപ്നദൂരം താണ്ടി നീരജ് ചോപ്ര : ദോഹ ഡയമണ്ട് ലീഗിൽ 90 മീറ്റർ ദൂരം കടന്ന ഏറിൽ നേടിയത് രണ്ടാം സ്ഥാനത്തിന്റെ തിളക്കം

പുതിയ പ്രതീക്ഷയുടെ വെളിച്ചം : പുലിറ്റ്സർ പുരസ്‌കാരം നേടി പലസ്തീൻ കവി മൊസാബ് അബു തോഹ,അവാർഡ് ലഭിച്ചത് ഗാസയിലെ ജനങ്ങളുടെ ദുരിതജീവിതത്തെക്കുറിച്ച് തുറന്നെഴുതിയ ലേഖനങ്ങൾക്ക്

യു കെ ഏഷ്യൻ ചലച്ചിത്രോത്സവത്തിൽ' മികച്ച ഡോക്യുമെന്ററിക്കുള്ള 'ടംഗ്സ് ഓൺ ഫയർ ഫ്ലേം' അവാർഡ് ഡോ.രാജേഷ് ജെയിംസിന് : അവാർഡിന് അർഹമായ ചിത്രം 'സ്ലേവ്സ് ഓഫ് ദി എംപയർ'

യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയൻ 'നഴ്സസ് ഡേ സെലിബ്രേഷൻ' നാളെ ഹാർലോയിൽ : നേഴ്‌സുമാർക്കുള്ള അനുമോദനത്തിനോടൊപ്പം മറ്റു പല പരിപാടികളും അരങ്ങേറും
