
ഇന്നത്തെ സമൂഹം സ്മാര്‍ട്ട് ഫോണിലും സോഷ്യല്‍ മീഡിയയിലും ആണ് ജിവിക്കുന്നത്. അത് കുട്ടികളെയും യുവ തലമുറയെയും മാത്രമല്ല ഇപ്പോള്‍ സ്മാര്‍ട്ട് ഫോണ്‍ പഴയ തലമുറയെ കൂടി ആകര്‍ഷിച്ചു തുടങ്ങി. സ്മാര്‍ട്ട് ഫോണ്‍ കാരണം ഒരുമിച്ച് ഭക്ഷണം കഴിക്കാന്‍ മറന്നു പോയ, മുഖത്തോട് മുഖം നോക്കാത്ത, മനസ്സ് തുറന്ന് സംസാരിക്കാത്ത എത്ര കുടുംബങ്ങള്‍ ഉണ്ടെന്നറിയോ?
നിങ്ങള്‍ക്കും അത്തരം ഒരു കുടുംബം ആണെങ്കില്‍ തീര്‍ച്ചയായും ഈ യുവതിയുടെ ഐഡിയ പരീക്ഷിക്കാം. കാരണം തന്റെ കുടുംബത്തിലെ സ്മാര്‍ട്ട് ഫോണ്‍ ആസക്തി ഇല്ലാതാക്കാന്‍ ഈ കുടുംബിനി കണ്ടുപിടിച്ചത് വളരെ വ്യത്യസ്തമായ മാര്‍ഗമാണ്.
എന്തും ഉപയോഗിക്കുമ്പോള്‍ അതിന്റേതായ രീതിയില്‍ ഉപയോഗിക്കണം എന്ന നല്ല പാഠം കൂടിയാണ് ഈ യുവതി പറഞ്ഞ് നല്‍കുന്നത്. മഞ്ജു ഗുപ്ത എന്ന സ്ത്രീയാണ് തന്റെ കുടുംബാംഗങ്ങളെ അവരുടെ ഫോണുകള്‍ ശരിയായി ഉപയോഗിക്കാനുള്ള കരാറില്‍ ഒപ്പുവച്ചിരിപ്പിക്കുന്നത്. തന്റെ കുടുംബാംഗങ്ങള്‍ പരസ്പരം സമയം ചിലവഴിക്കുന്നതിനേക്കാള്‍ മൊബൈല്‍ ഫോണുകളോട് കൂടുതല്‍ അടുപ്പം കാണിച്ചു തുടങ്ങിയപ്പോഴാണ് ഇത്തരം ഒരു വ്യവസ്ഥയിലേക്ക് എത്തിയത്.
സ്റ്റാമ്പ് പേപ്പറില്‍ ഹിന്ദിയില്‍ എഴുതിയ ഉടമ്പടിയില്‍ മൂന്ന് നിയമങ്ങളാണുള്ളത്. കുടുംബാംഗങ്ങള്‍ ഉണര്‍ന്ന് കഴിഞ്ഞാല്‍ സൂര്യനെ നോക്കണം, മറിച്ച് ഫോണിലല്ല. രണ്ടാമതായി, എല്ലാവരും ഡൈനിംഗ് ടേബിളില്‍ ഒരുമിച്ച് ഭക്ഷണം കഴിക്കണം, ഫോണുകള്‍ അകറ്റി നിര്‍ത്തണം. അവസാനമായി, എല്ലാ അംഗങ്ങളും ബാത്ത്‌റൂമില്‍ ഫോണ്‍ ഉപയോഗിക്കുന്നതില്‍ നിന്ന് വിലക്കപ്പെടും. അങ്ങനെ അവര്‍ റീലുകള്‍ കണ്ട് സമയം പാഴാക്കില്ല. ആരെങ്കിലും ഈ നിയന്ത്രണങ്ങള്‍ പാലിക്കുന്നതില്‍ പരാജയപ്പെട്ടാല്‍, ഒരു മാസത്തേക്ക് സ്വിഗ്ഗി അല്ലെങ്കില്‍ സോമാറ്റോ വഴി ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്നതില്‍ നിന്ന് അവരെ വിലക്കും.
പോസ്റ്റ് ഷെയര്‍ ചെയ്തതു മുതല്‍ സോഷ്യല്‍ മീഡിയ ഉപഭോക്താക്കളില്‍ നിന്ന് നിരവധി പ്രതികരണങ്ങളാണ് ലഭിക്കുന്നത്. 'എന്റെ അമ്മായിയാണ് വീട്ടിലെ എല്ലാവരെയും ഈ കരാറില്‍ ഒപ്പിടാന്‍ പ്രേരിപ്പിച്ചത്' എന്ന കുറിപ്പോടെയാണ് ഉടമ്പടി X-ല്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.
More Latest News
ശ്രദ്ധിച്ച് നോക്കിയാൽ മാറ്റമറിയാം :പത്തു വർഷങ്ങൾക്ക് ശേഷം ലോഗോയിൽ മാറ്റം വരുത്തിക്കൊണ്ട് ഗൂഗിൾ

സ്വപ്നദൂരം താണ്ടി നീരജ് ചോപ്ര : ദോഹ ഡയമണ്ട് ലീഗിൽ 90 മീറ്റർ ദൂരം കടന്ന ഏറിൽ നേടിയത് രണ്ടാം സ്ഥാനത്തിന്റെ തിളക്കം

പുതിയ പ്രതീക്ഷയുടെ വെളിച്ചം : പുലിറ്റ്സർ പുരസ്‌കാരം നേടി പലസ്തീൻ കവി മൊസാബ് അബു തോഹ,അവാർഡ് ലഭിച്ചത് ഗാസയിലെ ജനങ്ങളുടെ ദുരിതജീവിതത്തെക്കുറിച്ച് തുറന്നെഴുതിയ ലേഖനങ്ങൾക്ക്

യു കെ ഏഷ്യൻ ചലച്ചിത്രോത്സവത്തിൽ' മികച്ച ഡോക്യുമെന്ററിക്കുള്ള 'ടംഗ്സ് ഓൺ ഫയർ ഫ്ലേം' അവാർഡ് ഡോ.രാജേഷ് ജെയിംസിന് : അവാർഡിന് അർഹമായ ചിത്രം 'സ്ലേവ്സ് ഓഫ് ദി എംപയർ'

യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയൻ 'നഴ്സസ് ഡേ സെലിബ്രേഷൻ' നാളെ ഹാർലോയിൽ : നേഴ്‌സുമാർക്കുള്ള അനുമോദനത്തിനോടൊപ്പം മറ്റു പല പരിപാടികളും അരങ്ങേറും
