
ഫര്‍ണീച്ചര്‍ നിര്‍മ്മിച്ചെടുക്കാന്‍ നല്ലൊരു മരം തന്നെ വേണം. വര്‍ഷങ്ങള്‍ കൊണ്ട് വളര്‍ന്ന് വന്ന ഒത്ത ഒരു മരം വേണം നല്ലൊരു ഫര്‍ണീച്ചര്‍ ഉണ്ടാക്കാന്‍. പക്ഷെ അതില്‍ നിന്നെല്ലാം വ്യത്യസ്തമായി മണ്ണില്‍ നിന്ന് തന്നെ കസേരകള്‍ നിര്‍മ്മിച്ചെടുക്കുന്ന ഒരു രീതി പരിചയപ്പെടുത്തുകയാണ് ദമ്പതികള്‍.
കൃഷിയിടത്തില്‍ കസേരകള്‍ വളര്‍ന്നാല്‍ എങ്ങനെ ഇരിക്കും. കേള്‍ക്കുമ്പോള്‍ എന്താണ് സംഭവം എന്ന് ചിന്തിക്കുന്നുണ്ടെങ്കില്‍ സംഭവം വളരെ വ്യത്യസ്തമായ ഒരു ആശയമാണെന്ന് പൂര്‍ണ്ണമായി അറിയുമ്പോള്‍ മനസ്സിലാകും.
ഡെര്‍ബിഷെയര്‍ ഡെയ്ല്‍സിലെ യുകെ ദമ്പതികളായ ഗാവിനും ആലീസ് മണ്‍റോയുമാണ് ഫര്‍ണിച്ചര്‍ ഫാമിന്റെ പിന്നില്‍. മരങ്ങള്‍ നട്ടുപിടിപ്പിക്കുകയും അത് കസേരകളായി 'വിളവെടു'ക്കുകയും ചെയ്യുകയാണ് ഇവര്‍ ചെയ്യുന്നത്. അസാധാരണ സംഭവമായി തേന്നുന്ന സംഭവം ഇങ്ങനെ. മരങ്ങള്‍ കസേരകളുടെ ആകൃതിയില്‍ തന്നെ വളര്‍ത്തി എടുക്കുകയാണ് ഈ ദമ്പതികള്‍ ചെയ്യുന്നത്. ഇത് നല്ല അധ്വാനമുള്ള ജോലിയാണെന്നാണ് ദമ്ബതികള്‍ പറയുന്നത്.
വില്ലോ, ഓക്ക്, അമേരിക്കന്‍ സൈക്കാമോര്‍ തുടങ്ങിയ മരങ്ങളാണ് ദമ്ബതികള്‍ ഇവിടെ നട്ടു വളര്‍ത്തുന്നത്. ഇനി നിങ്ങള്‍ക്ക് ഈ ഫര്‍ണിച്ചര്‍ ഫാമില്‍ നിന്നും കസേര വാങ്ങണം എന്നുണ്ടെങ്കില്‍ ഒരു ഏഴ് വര്‍ഷം മുമ്‌ബെങ്കിലും ഓര്‍ഡര്‍ നല്‍കണം. ചിലപ്പോള്‍ അഞ്ചോ ആറോ വര്‍ഷങ്ങള്‍ കൊണ്ട് കസേര കിട്ടാനും മതി. 6 മുതല്‍ 7 ലക്ഷം വരെയാണ് ഇവിടെ ഒരു കസേരയുടെ വില.
വര്‍ഷങ്ങളോളം കാത്തിരിക്കണമെങ്കിലും, ലക്ഷങ്ങള്‍ നല്‍കണമെങ്കിലും ഇവരുടെ കസേരകള്‍ക്ക് നല്ല ഡിമാന്‍ഡാണ് ഉള്ളത്. റോയല്‍ ഹോര്‍ട്ടികള്‍ച്ചറല്‍ സൊസൈറ്റിയുടെ സ്വര്‍ണമെഡല്‍ ജേതാക്കള്‍ കൂടിയാണ് ഗാവിനും ആലീസും
More Latest News
സൂപ്പർസ്റ്റാർ രജനികാന്തിനെ നേരിൽ കണ്ട സന്തോഷം പങ്കുവച്ച് കോട്ടയം നസീർ: കൂടെ നിന്ന് ഫോട്ടോ എടുക്കാനും താൻ വരച്ച ചിത്രങ്ങളുടെ പുസ്തകം നൽകാനും സാധിച്ചെന്ന് നടൻ

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി എ. പ്രദീപ് കുമാർ നിയമിതനായി: ചുമതലയേൽക്കുന്നത് മുന്‍ സെക്രട്ടറി കെ.കെ. രാഗേശിന്റെ ഒഴിവിലേക്ക്

ശ്രദ്ധിച്ച് നോക്കിയാൽ മാറ്റമറിയാം :പത്തു വർഷങ്ങൾക്ക് ശേഷം ലോഗോയിൽ മാറ്റം വരുത്തിക്കൊണ്ട് ഗൂഗിൾ

സ്വപ്നദൂരം താണ്ടി നീരജ് ചോപ്ര : ദോഹ ഡയമണ്ട് ലീഗിൽ 90 മീറ്റർ ദൂരം കടന്ന ഏറിൽ നേടിയത് രണ്ടാം സ്ഥാനത്തിന്റെ തിളക്കം

പുതിയ പ്രതീക്ഷയുടെ വെളിച്ചം : പുലിറ്റ്സർ പുരസ്‌കാരം നേടി പലസ്തീൻ കവി മൊസാബ് അബു തോഹ,അവാർഡ് ലഭിച്ചത് ഗാസയിലെ ജനങ്ങളുടെ ദുരിതജീവിതത്തെക്കുറിച്ച് തുറന്നെഴുതിയ ലേഖനങ്ങൾക്ക്
