
പക അത് വീട്ടാനുള്ളതാണ് എന്ന് സിനിമകളില്‍ ഹീറോയിസമായി പറയാറുണ്ട്. എന്നാല്‍ കഴിഞ്ഞ ദിവസം ചൈനയിലെ ഒരു പകവീട്ടല്‍ ഇത്തിരി കഠിനമായി പോയെന്നാണ് മെഡിക്കല്‍ ലോകം വരെ പറയുന്നത്.
പ്രാദേശിക മെഡിക്കല്‍ പ്രൊഫഷണലുകള്‍ പോലും ആശ്ചര്യപ്പെടുത്തിയ സംഭവം ഇങ്ങനെ:
കിഴക്കന്‍ ചൈനയിലെ ജിയാങ്‌സു പ്രവിശ്യയിലെ സര്‍വ്വകലാശാല ഒരു ഹോസ്റ്റലില്‍ സ്ഥിരം ശല്യക്കാരനായിരുന്നു ഒരു എലി. എങ്ങനെയും എലിയെ പിടികൂടാന്‍ തന്നെ ആ പെണ്‍കുട്ടി തീരുമാനിച്ചു. എന്നാല്‍, പിടികൂടുന്നതിനിടെ എലി പെണ്‍കുട്ടിയുടെ കാല്‍ വിരലില്‍ കടിച്ച് രക്ഷപ്പെട്ടു. ഇതോടെ എങ്ങനെയും എലിയെ പിടികൂടുക എന്നായി പെണ്‍കുട്ടിയുടെ നിലപാട്.
ഏറെ നേരത്തെ തിരച്ചിലിനൊടുവില്‍ പെണ്‍കുട്ടി എലിയെ കണ്ടെത്തുകയും തുടര്‍ന്ന് അതിനെ കടിച്ച് കൊല്ലുകയുമായിരുന്നു. പെണ്‍കുട്ടി മുറുക്കി പിടിച്ചതിനാല്‍ എലി ശ്വാസംമുട്ടിയാണ് മരിച്ചതെന്ന് ഫ്രീ പ്രസ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു.
പെണ്‍കുട്ടി, എലിയെ ആക്രമിക്കുന്നതിനിടെ, എലി പെണ്‍കുട്ടിയുടെ ചുണ്ടുകളിലും മുറിവേല്‍പ്പിച്ചിരുന്നു. പ്രദേശിക മാധ്യമങ്ങള്‍ പെണ്‍കുട്ടിയുടെ മുറിവേറ്റ ചുണ്ടുകളുടെ ചിത്രങ്ങള്‍ പ്രസിദ്ധികരിച്ചു. 18 -കാരിയുടെ റൂംമേറ്റ് സാമൂഹിക മാധ്യമത്തില്‍ എഴുതിയത്, 'അവളുടെ കേസ് ഡയറി എങ്ങനെ എഴുതണമെന്ന കാര്യത്തില്‍ ഡോക്ടര്‍മാര്‍ ആശങ്കയിലായിരുന്നു. അതിന് ഏറെ നേരമെടുത്തു' എന്നായിരുന്നു. പെണ്‍കുട്ടിക്ക് കൃത്യസമയത്ത് തന്നെ മെഡിക്കല്‍ സേവനങ്ങള്‍ ലഭിച്ചെന്നും അവള്‍ സുഖം പ്രാപിച്ച് വരികയാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
More Latest News
ശ്രദ്ധിച്ച് നോക്കിയാൽ മാറ്റമറിയാം :പത്തു വർഷങ്ങൾക്ക് ശേഷം ലോഗോയിൽ മാറ്റം വരുത്തിക്കൊണ്ട് ഗൂഗിൾ

സ്വപ്നദൂരം താണ്ടി നീരജ് ചോപ്ര : ദോഹ ഡയമണ്ട് ലീഗിൽ 90 മീറ്റർ ദൂരം കടന്ന ഏറിൽ നേടിയത് രണ്ടാം സ്ഥാനത്തിന്റെ തിളക്കം

പുതിയ പ്രതീക്ഷയുടെ വെളിച്ചം : പുലിറ്റ്സർ പുരസ്‌കാരം നേടി പലസ്തീൻ കവി മൊസാബ് അബു തോഹ,അവാർഡ് ലഭിച്ചത് ഗാസയിലെ ജനങ്ങളുടെ ദുരിതജീവിതത്തെക്കുറിച്ച് തുറന്നെഴുതിയ ലേഖനങ്ങൾക്ക്

യു കെ ഏഷ്യൻ ചലച്ചിത്രോത്സവത്തിൽ' മികച്ച ഡോക്യുമെന്ററിക്കുള്ള 'ടംഗ്സ് ഓൺ ഫയർ ഫ്ലേം' അവാർഡ് ഡോ.രാജേഷ് ജെയിംസിന് : അവാർഡിന് അർഹമായ ചിത്രം 'സ്ലേവ്സ് ഓഫ് ദി എംപയർ'

യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയൻ 'നഴ്സസ് ഡേ സെലിബ്രേഷൻ' നാളെ ഹാർലോയിൽ : നേഴ്‌സുമാർക്കുള്ള അനുമോദനത്തിനോടൊപ്പം മറ്റു പല പരിപാടികളും അരങ്ങേറും
