
ശ്രദ്ധേയയായ കവയിത്രി ബീനാ റോയിയുടെ ആദ്യ നോവല്‍ 'സമയദലങ്ങള്‍' ഷാര്‍ജ ഇന്റര്‍നാഷണല്‍ ബുക്ക് ഫെയറില്‍വച്ച് നവംബര്‍ ഏഴാം തിയതി പ്രകാശനം ചെയ്തു. എഴുത്തുകാരന്‍ എന്‍. പി. ഹാഫിസ് മുഹമ്മദാണ് പ്രകാശനം നിര്‍വ്വഹിച്ചത്. എഴുത്തുകാരനും നറേറ്ററുമായ ബെന്ന ചേന്ദമംഗല്ലൂര്‍ പുസ്തകം ഏറ്റുവാങ്ങി. മലയാളത്തിലെ മുന്‍നിര പബ്‌ളിഷേഴ്‌സായ കൈരളി ബുക്‌സാണ് ഈ നോവലിന്റെ പ്രസാധകര്‍.
ഇംഗ്ലണ്ടിന്റെ പ്രശ്ചാത്തലത്തില്‍ എഴുതപ്പെട്ട മനോഹരമായ ജീവിത മുഹൂര്‍ത്തങ്ങളിലൂടെ ഈ നോവലിന്റെ ഗദ്യഭാഷ കാവ്യാത്മക രൂപത്തില്‍ വായനക്കാരെ അഭിരമിപ്പിക്കുന്നു. ജീവിതാവസ്ഥകളെ കയ്യടക്കത്തോടെ ഒരുക്കിയിരിക്കുന്ന 'സമയദലങ്ങള്‍' അനുവാചകരിലേക്ക് കാലാതിവര്‍ത്തിയായി ലയിപ്പിക്കുവാന്‍ നോവലിസ്റ്റിന് സാധിച്ചിട്ടുണ്ട്. സര്‍ഗ്ഗാത്മകതയുടെ സാഫല്യം നന്മയെന്ന് തിരിച്ചറിഞ്ഞ് വായനക്കാരെ ആ സുഖശീതളിമയിലേക്ക് കൊണ്ടു പോകുന്ന ഗുണാത്മക നോവലാണ് സമയദലങ്ങള്‍ എന്ന് എഴുത്തുകാരന്‍ സുകുമാരന്‍ പെരിയച്ചൂര്‍.
ചിന്തനീയമായ ആദ്യ രണ്ട് കവിതാ സമാഹാരങ്ങളിലൂടെ മലയാളികള്‍ക്ക് പരിചിതയാണ് യു.കെ. നിവാസിയായ ബീനാ റോയ്. 'ക്രോകസിന്റെ നിയോഗങ്ങള്‍' എന്ന ആദ്യസമാഹാരം ലണ്ടന്‍ മലയാള സാഹിത്യവേദിയാണ് പ്രസിദ്ധീകരിച്ചത്. മാനവികതയുടെ സര്‍ഗ്ഗാത്മകത തുളുമ്പുന്ന കവിതകള്‍ എന്ന് പി.കെ ഗോപി അടയാളപ്പെടുത്തിയ രണ്ടാമത്തെ സമാഹാരമായ 'പെട്രോഗ്രാദ് പാടുന്നു' കൈരളി ബുക്‌സ് പ്രസിദ്ധീകരിച്ചു.
മികവുറ്റ രചനാവൈഭവം കൈമുതലായുള്ള ഈ എഴുത്തുകാരി, രണ്ട് സംഗീത ആല്‍ബങ്ങളിലായി പത്ത് ഗാനങ്ങള്‍ എഴുതിയിട്ടുണ്ട്. 2018-ല്‍ പുറത്തിറങ്ങിയ ''ബൃന്ദാവനി' യും, 2020ല്‍ റിലീസ് ചെയ്ത ''ഇന്ദീവരം'' എന്ന രണ്ടാമത്തെ ആല്‍ബവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇന്ദീവരത്തിലെ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത് വിജയ് യേശുദാസും റോയ് സെബാസ്റ്റ്യനുമാണ്. ഗര്‍ഷോം ടിവിയാണ് രണ്ട് ആല്‍ബങ്ങളും റിലീസ് ചെയ്തത്.
More Latest News
കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യൂണിറ്റി പൊതു യോഗവും ഭാരവാഹികളൂടെ തിരഞ്ഞെടുപ്പും, പ്രസിഡന്റ് ജോബി ജോര്‍ജ്, സെക്രട്ടറി സീമ ഗോപിനാഥ്

വിരാട് കോഹ്ലി ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും പടിയിറങ്ങുന്നു : വിരമിക്കൽ വാർത്ത പ്രഖ്യാപിച്ച് മുൻ ഇന്ത്യൻ നായകൻ

ഓപ്പറേഷൻ സിന്ദൂറിൽ കൊല്ലപ്പെട്ട പാക് ഭീകരരുടെ മരണാനന്തര ചടങ്ങിൽ പങ്കെടുത്തവരിൽ പാക് സൈനിക-പോലീസ് ഉദ്യോഗസ്ഥരും

സീറോമലബാർ വാത്സിങ്ങ്ഹാം തീർത്ഥാടനം ജൂലൈ 19 ന്; ജൂബിലി വർഷത്തിലെ പ്രത്യാശയുടെ തീർത്ഥാടനത്തിൽ ആയിരങ്ങൾ ഒഴുകിയെത്തും

പ്രമേഹമരുന്നിന്റെ പേറ്റന്റ് കാലാവധി തീർന്നു : പുതിയ ബ്രാന്റുകൾ വിപണിയെത്തുന്ന സാഹചര്യത്തിൽ ഇനി ഏവർക്കും ഇവ വിലക്കുറവിൽ ലഭ്യം
