18
MAR 2021
THURSDAY
1 GBP =109.94 INR
1 USD =87.37 INR
1 EUR =90.77 INR
breaking news : കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യൂണിറ്റി പൊതു യോഗവും ഭാരവാഹികളൂടെ തിരഞ്ഞെടുപ്പും, പ്രസിഡന്റ് ജോബി ജോര്‍ജ്, സെക്രട്ടറി സീമ ഗോപിനാഥ് >>> ഇംഗ്ലണ്ടിലും വെയിൽസിലും ഇന്ന് കനത്ത മഴയും വെള്ളപ്പൊക്കവും, യെല്ലോ മുന്നറിയിപ്പ് പുറപ്പെടുവിച്ച് മെറ്റ് ഓഫീസ്; വാരാന്ത്യം വീണ്ടും വെയിലും ചൂടുമാകും >>> ഇംഗ്ലീഷ് ടെസ്റ്റ് കടുപ്പിക്കും, സെറ്റില്മെന്റിനുള്ള സമയം 10 വർഷമാക്കും കുടിയേറ്റക്കാരുടെ എണ്ണം കുറയ്ക്കാൻ കർശന നിയന്ത്രണങ്ങളുമായി കെയർ സ്റ്റാർമർ, പാർലമെന്റിൽ ധവളപത്രം അവതരിപ്പിക്കുന്നു >>> കാണാതായ ചെസ്റ്റർ യൂണിവേഴ്സിറ്റി വിദ്യാർത്ഥിയെ കണ്ടെത്തി, കൂട്ടായ അന്വേഷണത്തിനിടെ ഈസ്റ്റ്ഹാമിലെ സ്റ്റാഫോർഡിൽ നിന്ന് ലഭിച്ച സന്ദേശം വഴിത്തിരിവായി, ആശ്വാസത്തോടെ വീട്ടുകാർ >>> നഴ്‌സുമാർക്ക് എങ്ങനെ സേവനവും ആരോഗ്യവും സൗഖ്യജീവിതവും സാധ്യമാക്കാം.. അന്താരാഷ്ട്ര നഴ്‌സസ് ദിനത്തിൽ, യുകെയിലെ പ്രമുഖ നഴ്‌സിങ് ട്യൂട്ടറും പലതവണ ബെസ്റ്റ് നഴ്‌സ് അവാർഡിന് അർഹയാകുകയും ചെയ്‌ത മിനിജ ജോസഫ് നൽകുന്ന നേഴ്‌സസ് ദിന സന്ദേശം >>>
Home >> Featured Column
കുട്ടികള്‍ക്കു നേരെ വടിയെടുക്കുന്നതിനു മുന്‍പ് ഒരുപാട് ചിന്തിക്കണം; ഈ പറയുന്ന കാര്യങ്ങള്‍ ഒന്ന് മനസ്സില്‍ വച്ചോളൂ

മിന്റാ സോണി

Story Dated: 2021-09-29

കുട്ടികളെ അനുസരണ പഠിപ്പിക്കുന്നത് ഇന്ന് ഏതൊരു രക്ഷിതാവിനും ബാലികേറാമലയാണ്. നമ്മുടെ മാതാപിതാക്കള്‍ പണ്ട് നമ്മെ നല്ല ശിക്ഷണത്തിലൂടെ ആയിരിക്കാം വളര്‍ത്തിക്കൊണ്ടുവന്നത്. നാമും അതേ രീതി തന്നെ നമ്മുടെ കുട്ടികളോട് പിന്തുടരാന്‍ ആവശ്യപ്പെടുകയാണ്. എന്നാല്‍ ഈ രീതി മാറിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ ശരിയായ ഒന്നാണോ എന്ന് ചിന്തിച്ചു നോക്കിയിട്ടുണ്ടോ? പണ്ടത്തെ പോലെ വടിയെടുത്തു തല്ലുന്നതു പോലുള്ള ശിക്ഷാനടപടികള്‍ ചിലപ്പോള്‍ ലക്ഷ്യത്തെ പിന്നോട്ട് നയിക്കുന്ന കാര്യങ്ങളാകാം. ഇത്തരം രീതികള്‍ പലപ്പോഴും നിങ്ങള്‍ക്ക് ഉടനടി ഫലങ്ങള്‍ നല്‍കുമെങ്കിലും, ദീര്‍ഘകാലാടിസ്ഥാനത്തില്‍, ഇത് ദോഷകരമായി മാറുന്നു. കൊച്ചുകുട്ടികളെ ശാരീരികമായി ശിക്ഷിച്ച് വളര്‍ത്തിയാല്‍ നന്നാവുമെന്ന് ഇന്ന് പല മാതാപിക്കളും കരുതുന്നു. അങ്ങനെയുള്ള മാതാപിതാക്കളുണ്ടെങ്കില്‍ നിങ്ങള്‍ക്ക് തെറ്റുപറ്റി എന്നാണ് എനിക്ക് പറയാനുള്ളത്. നിങ്ങള്‍ ചെയ്യുന്ന ഏറ്റവും വലിയ മണ്ടത്തരവുമായിരിക്കും അത്. വളരുന്ന പ്രായത്തില്‍ കുട്ടികള്‍  അനുസരണക്കേട് കാണിക്കുന്നത് സ്വാഭാവികം. ഇത്തരം പ്രവൃത്തികള്‍ കാണുമ്പോള്‍ വടിയെടുക്കാന്‍ ഓടുന്നതിനു മുമ്പ് പല കാര്യങ്ങള്‍ ആലോചിക്കേണ്ടതുണ്ട്.

ശിക്ഷയാവാം, എന്നാല്‍ തല്ലി വളര്‍ത്തുന്നതല്ല ശിക്ഷ എന്നു മനസിലാക്കുക. കുഞ്ഞുങ്ങളെ തല്ലിവളര്‍ത്തിയാല്‍ വിപരീത ഫലമാകും ഉണ്ടാകുക. ഇത്തരം കുട്ടികള്‍ പിന്നീട് ആക്രമണവാസനയുള്ളവരും സാമൂഹ്യ വിരുദ്ധരുമായിട്ടായിരിക്കും വളര്‍ന്നുവരിക. ആയതിനാല്‍ തന്നെ മിക്ക പശ്ചിമ രാജ്യങ്ങളിലും പഠനങ്ങളുടെ വെളിച്ചത്തില്‍ ഇന്ന് കുട്ടികളെ തല്ലുന്നതിനെതിരേ നിയമങ്ങള്‍ തന്നെ വന്നിട്ടുണ്ട്. മക്കളെ നല്ലതു പഠിപ്പിക്കാനുള്ള എറ്റവും നല്ല മാര്‍ഗം എന്തെന്നാല്‍ അവര്‍ മറ്റുള്ളവരോട് എങ്ങനെ പെരുമാറണമെന്ന് നമ്മള്‍ ആഗ്രഹിക്കുന്നുവോ അത്തരത്തില്‍ അവരോടും നമ്മള്‍ പെരുമാറുക എന്നതാണ്. അവരെ താഴ്ത്തിക്കെട്ടാതെയും അഭിമാനത്തിന് ക്ഷതമേല്‍ക്കാതെയുമുള്ള സമീപനമാണ് വേണ്ടത്.

കുഞ്ഞുങ്ങളെ ശാരീരികമായി ശിക്ഷിക്കുന്നതുകൊണ്ടുള്ള വിപരീത ഫലങ്ങള്‍ എന്തൊക്കെ എന്ന് ആദ്യമായി ഇവിടെ സൂചിപ്പിക്കുന്നു...

1. ജീവിതത്തില്‍ നിന്നും ജീവിതാനുഭവങ്ങളില്‍ നിന്നുമാണ് കുട്ടികള്‍ പാഠങ്ങള്‍ പഠിക്കുന്നത്. അവരുടെ ചെറുപ്പത്തിലെ ദുരനുഭവങ്ങള്‍ ജീവിതകാലം മുഴുവന്‍ അവരെ വേട്ടയാടിക്കൊണ്ടിരിക്കും. ശാരീരിക ശിക്ഷാരീതികള്‍ കൊച്ചുകുട്ടികളില്‍ പ്രകടമായ മാറ്റത്തിനു കാരണമാക്കുന്നു. ആത്മവിശ്വാസം കുറയുക, സ്വയംനിന്ദ തോന്നുക, സ്വഭാവ വൈകല്യങ്ങള്‍, വിഷാദം, ഉത്കണ്ഠ, തുടങ്ങിയ അസ്ഥകള്‍ ഉണ്ടായേക്കാം. അതുപോലെതന്നെ മാനസികവും ബൗദ്ധികവുമായ വളര്‍ച്ച കുറയുക, ആത്മഹത്യാപ്രവണത ഏറുക, മടി കാണിക്കുക, പഠനത്തില്‍ പിന്നോട്ടാവുക എന്നിവയെല്ലാം സംഭവിച്ചേക്കാവുന്നതാണ്.

2. കുട്ടികളെ ശാരീരികമായി ശിക്ഷിക്കുന്നത് അവരെ ചെറുപ്രായത്തില്‍ തന്നെ മാനസികമായി വേദനപ്പിക്കുന്നതിന് ഇടയാക്കും. അതുകൊണ്ട് ഇത്തരം ശിക്ഷാരീതികള്‍ അവരില്‍ വാശി വളര്‍ത്താന്‍ ഉപകരിക്കുന്നു. ശിക്ഷണം ഒരു മോശമായ പ്രവണതയായി ചെറുപ്രായത്തില്‍ തന്നെ കാണുന്നതിനാല്‍ ഭാവിയില്‍ തെറ്റായ ധാര്‍മ്മിക ബോധം അവനില്‍ രൂപപ്പെടുത്താന്‍  ഇടയാക്കുന്നു. ഭീതി ഉയര്‍ത്തി പിടിച്ചു പറ്റാനുള്ളതല്ല ബഹുമാനം. മാതാപിതാക്കളുടെ വാക്കുകളില്‍ നിന്നും പ്രവൃത്തികളില്‍ നിന്നും കുട്ടികള്‍ക്ക് കിട്ടേണ്ട ഒന്നാണത്.

3. രക്ഷിതാക്കള്‍ മക്കള്‍ക്ക് നല്‍കുന്ന ശിക്ഷാവിധികള്‍ പലപ്പോഴും അപകടത്തിലേക്കാണ് നയിക്കുക. താന്‍ ചെയ്ത ചെറിയ തെറ്റിനുപോലും കടുത്ത ശിക്ഷകള്‍ ഏറ്റുവാങ്ങുന്നത് കുട്ടികള്‍ക്ക് മാതാപിതാക്കളോടുള്ള ദേഷ്യം വര്‍ധിക്കാന്‍ കാരണമാക്കുന്നു. വീണ്ടും വീണ്ടും അവര്‍ ധിക്കരിക്കാന്‍ തയ്യാറാകുന്നു. കുട്ടികളുടെ ആത്മഹത്യ പ്രവണത പോലും സംഭവിക്കുന്നത് ഇതിലൂടെയാണ്. രക്ഷിതാക്കള്‍ കുട്ടികളുടെ തെറ്റിനെയാണ് തിരുത്തിക്കേണ്ടത് എന്നറിഞ്ഞ് പെരുമാറുക.

4. രക്ഷിതാക്കളുടെ വഴക്കോ അടിയോ കിട്ടിയ കുട്ടികള്‍ പ്രതിഷേധമെന്നോണം പീഡിപ്പിക്കുന്നത് അവന്റെ തന്നെ ശരീരത്തെയാണ്. പ്രധാനമായും ഭക്ഷണം ഉപേക്ഷിച്ചുകൊണ്ടുള്ള പ്രതിക്ഷേധമായിരിക്കും ആദ്യം നടത്തുക. അതുകൊണ്ട് ശാരിരിക ശിക്ഷാരിതികള്‍ കുട്ടികളുടെ ആരോഗ്യത്തെയും ഒപ്പം തന്നെ ബൗദ്ധിക വികാസത്തെയും തകരാറിലാക്കുന്നു.

ശാരീരിക ശിക്ഷകള്‍ക്ക് പകരമായി രക്ഷിതാക്കള്‍ക്ക് കുട്ടികളോട് എന്തുചെയ്യാനാവും എന്ന് നോക്കാം...

1. മാതാപിതാക്കള്‍ കുട്ടികളോട് ഓരോയിടത്തും പെരുമാറേണ്ടത് എങ്ങനെയെന്ന് സ്‌നേഹപൂര്‍വ്വം പറഞ്ഞു മനസിലാക്കി കൊടുക്കുക. ഇത് അനവസരത്തിലുള്ള അവന്റെ ചെയ്തികളെ അടക്കിനിര്‍ത്താന്‍ സഹായിക്കുന്നു.

2. കുട്ടികളെ തല്ലുക എന്നതിനെ അപേക്ഷിച്ച് അവര്‍ക്കുള്ള ഏറ്റവും വലിയ ശിക്ഷ ഇഷ്ടമുള്ള കാര്യങ്ങള്‍ നിഷേധിക്കുന്നതാണ്. മൊബൈല്‍ ഫോണ്‍, ടി.വി, കമ്പ്യൂട്ടര്‍ എന്നിവയില്‍ നിന്ന് അകറ്റിനിര്‍ത്തുക, പുറത്തുപോയി കളിക്കാന്‍ അനുവദിക്കാതിരിക്കുക,  ഇഷ്ടമുള്ളൊരു സാധനം ആവശ്യപ്പെട്ടാല്‍ വാങ്ങിച്ചു കൊടുക്കാതിരിക്കുക തുടങ്ങിയവ ഒക്കെ ഇതില്‍ പെടും.

3. കുഞ്ഞുങ്ങള്‍ ഒരിക്കലും വെറുതെ ഇരിക്കുവാന്‍ ആഗ്രഹിക്കുന്നവരല്ല. അവര്‍ക്ക് എപ്പോഴും എന്തെങ്കിലുമൊക്കെ ചെയ്തുകൊണ്ടിരിക്കണം. ആയതിനാല്‍ തന്നെ അവര്‍ക്ക് കൊടുക്കാവുന്ന മറ്റൊരു നല്ല ശിക്ഷയാണ് ടൈം ഔട്ട്. ഒന്നും ചെയ്യാനനുവദിക്കാതെ അവരെ അവഗണിച്ച് ഒരു നിശ്ചിതസമയം വെറുതെ ഇരിക്കാന്‍ നിര്‍ബന്ധിതരാക്കുന്ന രീതിയാണ് ടൈം ഔട്ട്. ഒന്നും ചെയ്യാതെ അനങ്ങാതെ ഒറ്റയ്ക്ക് ഇരിക്കുന്നത് നമുക്ക് നിസാരമായി തോന്നാമെങ്കിലും കുഞ്ഞുങ്ങള്‍ക്ക് അത് മാനസികമായി കനത്ത ശിക്ഷയാണ്. തെറ്റായ പെരുമാറ്റ രീതികളില്‍ നിന്ന് മാറി നില്‍ക്കാന്‍ ടൈം ഔട്ട് ഫലപ്രദമായ ഒന്നാണ്.

4. ഹോംവര്‍ക്ക് ചെയ്യാത്ത കുട്ടിയെ അടിക്കുന്നതിനെക്കാള്‍ നല്ലത് അതിന്റെ ഭവിഷ്യത്ത് പറഞ്ഞു മനസിലാക്കുന്നതും ചെയ്തില്ലെങ്കിലുള്ള ക്ലാസിലെ അനുഭവം ഒരുതവണ അനുഭവിക്കാന്‍ അവസരമുണ്ടാക്കുകയുമാണ്. അങ്ങനെ വന്നാല്‍ അവന് തെറ്റില്‍ നിന്നു നേരിട്ട് പഠിക്കാന്‍ അവസരമുണ്ടാകുന്നു. ഭാവിയില്‍ ഈ അനുഭവം ഉണ്ടാവാതിരിക്കാന്‍ ശ്രദ്ധിക്കാനും കുട്ടി നിര്‍ബന്ധിതനാകുന്നു.

5. മക്കളെ എപ്പോഴും സന്തോഷവാന്മാരായി നിര്‍ത്തുന്നതിലും നല്ല ഭക്ഷണം നല്‍കുന്നതിലും മാത്രമല്ല കാര്യം, കലാപരമായ കഴിവുള്ളവരെ ആ രീതിയില്‍ പ്രോത്സാഹിപ്പിക്കുകയും വേണം. അങ്ങനെ കുട്ടിയെ നല്ലൊരു സാമൂഹ്യ ജീവിയാക്കാന്‍ കഴിയും. എങ്ങനെ ആളുകളോട് നല്ലരീതിയില്‍ പെരുമാറാം എന്ന കാര്യത്തില്‍ കുട്ടികള്‍ക്ക് പരിശീലനം നല്‍കാന്‍ കലാപരമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ സാധിക്കും. 

6. ഒരിക്കലും കുട്ടികളുടെ ചിന്തയെ സ്വാധീനിക്കാന്‍ ശ്രമിക്കരുത്. അവര്‍ സ്വയം ചിന്തിച്ച് തീരുമാനങ്ങള്‍ എടുക്കുന്നതിനുള്ള സാഹചര്യം ഒരുക്കണം. ഒരു രക്ഷകര്‍ത്താവ് എന്ന നിലയില്‍, പെട്ടെന്നുണ്ടാകുന്ന നിങ്ങളുടെ ദേഷ്യത്തെ നിയന്ത്രിക്കുകയും നിങ്ങള്‍ക്ക് നിങ്ങളുടെ കുഞ്ഞിന് എവിടെയാണ് തെറ്റ് പറ്റിയതെന്ന് കണ്ടെത്തി അതവരെ സമഗ്രതയോടെ പറഞ്ഞ് മനസ്സിലാക്കി കൊടുക്കാനുള്ള ക്ഷമയും ശക്തിയും ഉണ്ടാവണം.

7. കുട്ടികളുടെ പ്രവര്‍ത്തികള്‍ക്ക് ശിക്ഷകള്‍ നല്‍കാന്‍ തുനിയുന്നതിന് മുന്‍പ് ശരിയായ രീതിയില്‍ നിങ്ങളുടെ കുട്ടിയുമായി ആശയവിനിമയം നടത്തുകയും കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനുമുള്ള മുന്‍കൈ എടുക്കുകയും ചെയ്യുക. വൈകാരികമായ രീതിയിയില്‍ നിങ്ങള്‍ മക്കളോട് മനസ്സ് തുറന്ന് സംസാരിക്കുന്നത് അവരെ നേര്‍വഴിക്കു നയിക്കാനും കാര്യങ്ങള്‍ കൂടുതല്‍ സംഘര്‍ഷരഹിതമായി മനസ്സിലാക്കിയെടുക്കാനുംസഹായിക്കും. ഇത്തരത്തിലുള്ള സംസാരങ്ങള്‍ വഴി അവര്‍ക്ക് നിങ്ങളോടുള്ള മാനസിക അടുപ്പം വര്‍ദ്ധിക്കുകയും ചെയ്യും.

8. കുട്ടികള്‍ക്ക് നിരന്തരം വിലക്കുകളും ശാസനകളും നല്‍കുന്നത് ഒഴിവാക്കുക. പകരം അവരെ സ്‌നേഹിക്കുക, അംഗീകരിക്കുക,  അഭിനന്ദിക്കുക, സ്‌നേഹത്തോടെയും സഹാനുഭൂതിയോടെയും പെരുമാറുക, അതുപോലെതന്നെ ദിശാബോധം നല്‍കി നന്മയിലേക്ക് വളര്‍ത്തുകയുമാണ് ചെയ്യേണ്ടത്.

കുഞ്ഞുങ്ങള്‍ക്ക്  ശിക്ഷകള്‍ നല്‍കുന്നത് ഒരു രക്ഷകര്‍ത്താവിനെ മികച്ചതാക്കുമെന്ന് പലരും അവകാശപ്പെടുന്നു. എന്നാലിത് കുട്ടികളെ വലിയ രീതിയില്‍ സഹായിക്കുന്നില്ല എന്നതാണ് വാസ്തവം. മക്കളുടെ കാര്യത്തില്‍ പലപ്പോഴും നാമെല്ലാം ഒരു രക്ഷകര്‍ത്താവ് എന്ന നിലയില്‍ നിന്ന് മാറി ശിക്ഷകര്‍ത്താവ് എന്ന നിലയിലേക്ക് വഴിമാറിയിരിക്കുന്നു. കുട്ടികളെ കുട്ടികളായി കണ്ട് അവരുടെ നിലയില്‍ ഇറങ്ങിച്ചെന്ന് തെറ്റുകള്‍ ചൂണ്ടിക്കാണിക്കാന്‍ രക്ഷിതാക്കള്‍ക്ക് കഴിയണം. അല്ലാതെ അവരെ വളഞ്ഞിട്ട് തല്ലി അവരുടെ ആത്മവിശ്വാസം കെടുത്തുകയല്ല വേണ്ടത്. അതുകൊണ്ട് കൊച്ചുകുട്ടികളെ തല്ലി വളര്‍ത്തുന്നത് ഒന്നിനും ഒരു പരിഹാരമായിരിക്കില്ല. മാത്രമല്ല, ഭാവിയില്‍ തലവേദന സൃഷ്ടിക്കുക തന്നെ ചെയ്യും.

മിന്റാ സോണി (കൌണ്‍സിലിംഗ് സൈക്കോളജിസ്റ്റ് & ട്രെയിനര്‍)മൂവാറ്റുപുഴ,

മൊബൈല്‍ നമ്പര്‍- 9188446305

 

More Latest News

സിനിമയാണ് ലഹരി :സിനിമക്കപ്പുറം ഒരു ലഹരിയില്ല, അതുപയോഗിക്കുന്നവർക്ക് തന്റെ സെറ്റിൽ സ്ഥാനവുമില്ല എന്ന് തരുൺ മൂർത്തി

തുടരും എന്ന മോഹൻലാൽ ചിത്രം തിയേറ്ററുകളിൽ ആരവം തീർക്കുമ്പോൾ സംവിധായകനെന്ന നിലയിൽ പ്രേക്ഷകശ്രദ്ധ നേടിയ ആളാണ് തരുൺ മൂർത്തി. അഭിമുഖങ്ങളിലെല്ലാം തന്നെ സിനിമയോടുള്ള ഇഷ്ടവും,തന്റെ കാഴ്ചപ്പാടുകളും പങ്കുവയ്ക്കുന്ന തരുണിന്റെ ലഹരിയെക്കുറിച്ചുള്ള പരാമർശം ഇപ്പോൾ ഏറെ ചർച്ചയാവുകയാണ്.സിനിമക്ക് പിന്നിലെ ക്രീയേറ്റിവിറ്റിക്കായി താൻ ഒരു ലഹരിയും ഉപയോഗിക്കാറില്ല എന്നും സിനിമയുണ്ടാക്കി അത് പ്രേക്ഷകരാൽ നിറഞ്ഞ തിയേറ്ററിൽ പ്രദർശിപ്പിക്കു ന്നതാണ് ഞങ്ങളുടെ ലഹരിയെന്നും അദ്ദേഹം പറഞ്ഞു.കൈരളി ഇന്റർനാഷണൽ കൾച്ചറൽ ഫെസ്റ്റിവലിന്റെ ഭാഗമായി 'തുടരുമോ കഥയുടെ കാലം' എന്ന വിഷയത്തിൽ അരങ്ങേറിയ ചർച്ചയിൽ തന്റെ സെറ്റിൽ കൂടെയുള്ള ആരെങ്കിലും ലഹരി ഉപയോഗിച്ചാൽ അടുത്ത ദിവസം മുതൽ അയാൾക്ക് അവിടെ സ്ഥാനമുണ്ടാകില്ല എന്നും തരുൺ കൂട്ടിച്ചർത്തു.മലയാളസിനിമയുടെ പിന്നാമ്പുറങ്ങളിലെ ലഹരി വാർത്തകൾ ഏറി വരുന്ന സാഹചര്യത്തിൽ ഇതുപോലെയുള്ള ചർച്ചകൾ സംഘടിപ്പിക്കേണ്ടത് ആവശ്യമാണ്‌.കലയുടെ പൂർണ്ണരൂപം എന്ന് വിശേഷിപ്പിക്കാവുന്ന സിനിമയിൽ കലയും, കലാകാരനും ഒരു കൃത്രിമലഹരിയുടെയും അടിസ്ഥാനമില്ലാതെ വേണം അത്ഭുതങ്ങൾ തീർക്കാൻ എന്ന സന്ദേശം അവിടെ നിറഞ്ഞു നിൽക്കും. അജോയ് ചന്ദ്രൻ മോഡറേറ്ററായി വന്ന് പല ചർച്ചകൾക്കും ഇടം തീർത്ത പരിപാടിയിൽ ബിജിപാൽ,ഷിബു ചക്രവർത്തി, പി. എഫ്. മാത്യൂസ്, ബിപിൻ ചന്ദ്രൻ, എ.വി പവിത്രൻ, ഫാസിൽ മുഹമ്മദ്,താഹിറ കല്ലുമുറിക്കൽ, എ. വി അനൂപ്,ഷെർഗ സന്ദീപ്, ഷെഗ്ന,വിജയകുമാർ ബ്ലാത്തൂർ, ജോഷി ജോസഫ്,എം എസ് ബനേഷ്, പി പ്രേമചന്ദ്രൻ, സന്തോഷ്‌ കീഴാറ്റൂർ, ഷെറി, മനോജ്‌ കാന എന്നിവർ സംസാരിച്ചു.

ഐപിഎൽ മത്സരങ്ങൾ പുനരാരംഭിക്കും : ഇന്ത്യ -പാകിസ്ഥാൻ സംഘർഷത്തെ തുടർന്ന് നിർത്തിവച്ച മത്സരങ്ങൾ ശനിയാഴ്ച മുതൽ വീണ്ടും ആരംഭിക്കും

പഹൽഗാം പാക് ഭീകരാക്രമണത്തിന്റെയും, ഇന്ത്യയുടെ തിരിച്ചടിയായ ഓപ്പറേഷൻ സിന്ദൂറിന്റെയും തുടർന്നുണ്ടായ സംഘർഷാവസ്ഥയുടെയും അടിസ്ഥാനത്തിൽ സുരക്ഷാനടപടിയെന്ന നിലയിൽ നിർത്തിവച്ചിരുന്ന ഐപിഎൽ മത്സരങ്ങൾ ശനിയാഴ്ച മുതൽ പുനരാരംഭിക്കാം എന്ന തീരുമാനത്തിൽ എത്തിയിരിക്കുകയാണ് ബിസിസിഐ. കനത്ത സംഘർഷം നിലനിന്ന സാഹചര്യത്തിൽ കഴിഞ്ഞ ഒൻപതാം തീയതിയാണ് മത്സരങ്ങൾ ഒരാഴ്ചത്തേക്ക് മാറ്റിവച്ചത്. ഇനിയും ബാക്കിനിൽക്കുന്ന 17 മത്സരങ്ങൾ ആറു വേദികളിലായി നടക്കും. മെയ്‌ 29,30,ജൂൺ ഒന്ന് എന്നീ തീയതികളിലാവും പ്ലേഓഫ് മത്സരങ്ങൾ നടക്കുക.ജൂൺ മൂന്നിനാവും ഫൈനൽ മത്സരം. പ്ലേഓഫ്,ഫൈനൽ മത്സരങ്ങളുടെ വേദികൾ പിന്നീട് തീരുമാനിക്കും.ഇന്ത്യ-പാക് സംഘർഷത്തിന്റെ അലകൾ ഇപ്പോഴും അടങ്ങാത്തതിനാൽ അഹമ്മദാബാദ്, ജയ്പുർ, ബെംഗളൂരു,ഡൽഹി,ലക്ക്നൗ, മുംബൈ എന്നിവിടങ്ങളിലേക്ക് വേദികൾ ചുരുക്കിയിരിക്കുകയാണ്.പ്ലേഓഫ് സ്ഥാനത്തിന് വേണ്ടി കടുത്ത പോരാട്ടം നടക്കുന്ന ഇപ്രാവശ്യത്തെ ഐപിഎൽ മത്സരത്തിൽ ഗുജറാത്ത്,ബെംഗളൂരു,പഞ്ചാബ് എന്നീ ടീമുകളാണ് പോയിന്റ് അടിസ്ഥാനത്തിൽ മുന്നിട്ട് നിൽക്കുന്നത്.

കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യൂണിറ്റി പൊതു യോഗവും ഭാരവാഹികളൂടെ തിരഞ്ഞെടുപ്പും, പ്രസിഡന്റ് ജോബി ജോര്‍ജ്, സെക്രട്ടറി സീമ ഗോപിനാഥ്

കോള്‍ചെസ്റ്ററിലെ ആദ്യകാല മലയാളി സംഘടനയായ കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യൂണിറ്റി വാര്‍ഷിക പൊതു യോഗവും പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പൂം നൈലന്റ് വില്ലേജ് ഹാളില്‍ നടന്നൂ. ഞായറാഴ്ച അഞ്ചുമണിക്ക് ആരംഭിച്ച പൊതുയോഗത്തില്‍ പ്രസിഡന്റ് ജോബി ജോര്‍ജ് സ്വാഗതവും സെക്രട്ടറി അജയ് പിള്ള കഴിഞ്ഞ വര്‍ഷത്തെ റിപ്പോര്‍ട്ടൂം അവതരിപ്പിച്ചു. ട്രഷറര്‍ രാജി ഫിലിപ്പ് വാര്‍ഷിക കണക്ക് അവതരണവും നടത്തി. പ്രസിഡന്റായി ജോബി ജോര്‍ജിനെ വീണ്ടും ഐക്യകണ്‌ഠേന തിരഞ്ഞെടുത്തു. മറ്റ് ഭാരവാഹികള്‍, സീമ ഗോപിനാഥ് (സെക്രട്ടറി), ടോമി പറയ്ക്കല്‍ (ട്രഷറര്‍), ജിമിന്‍ ജോര്‍ജ് (വൈസ് പ്രസിഡന്റ്), ഷാജി പോള്‍ (ജോയിന്റ് സെക്രട്ടറി),  നീതു ജിമിന്‍ (കള്‍ച്ചറല്‍ സെക്രട്ടറി), ജെയിസണ്‍ മാത്യു (സ്‌പോര്‍ട്ട്‌സ് കോ- ഓര്‍ഡിനേറ്റര്‍), അനൂപ് ചിമ്മന്‍ (സോഷ്യല്‍ മീഡിയ കോ ഓഡിനേറ്റര്‍), സുമേഷ് അരന്ദാക്ഷന്‍ (യുക്മ കോഡിനേറ്റര്‍), തോമസ് രാജന്‍ (യുക്മ കോഡിനേറ്റര്‍), ടോമി പാറയ്ക്കല്‍ (യുക്മ കോഡിനേറ്റര്‍). കൂടാതെ യുക്മ കോര്‍ഡിനേറ്റര്‍ ലോക്കല്‍ സപ്പോര്‍ട്ടര്‍ ആയി റീജാ രാജനേയും തിരഞ്ഞെടുത്തു.  

വിരാട് കോഹ്ലി ടെസ്റ്റ്‌ ക്രിക്കറ്റിൽ നിന്നും പടിയിറങ്ങുന്നു : വിരമിക്കൽ വാർത്ത പ്രഖ്യാപിച്ച് മുൻ ഇന്ത്യൻ നായകൻ

മുൻ ഇന്ത്യൻ നായകൻ രോഹിത് ശർമ്മക്ക് പിന്നാലെ ടെസ്റ്റ്‌ ക്രിക്കറ്റിൽ നിന്നും വിരമിക്കുന്നു എന്ന വാർത്ത പ്രഖ്യാപിച്ചിരിക്കുകയാണ് ഇന്ത്യൻ ക്രിക്കറ്റ് പ്രേമികളുടെ പ്രിയ കളിക്കാരൻ വിരാട് കോഹ്ലി.തന്റെ സാമൂഹ്യമാധ്യമങ്ങളിൽ,ഒരു ഹൃദ്യമായ കുറിപ്പ് പങ്കുവച്ചുകൊണ്ടാണ് കോഹ്ലി ഈ തീരുമാനം ലോകത്തെ അറിയിച്ചത്. ഇതത്ര എളുപ്പമല്ല, എന്നാൽ ശെരിയായ തീരുമാനമാണെന്നും, ടെസ്റ്റ്‌ ക്രിക്കറ്റിനായി തന്നെക്കൊണ്ട് കഴിയുന്നതെല്ലാം നൽകിയെന്നും, പ്രതീക്ഷിച്ചതിലേറെ തനിക്ക് തിരികെ ലഭിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിരാട് കോഹ്ലിയുടെ വിരമിക്കൽ സംബന്ധിച്ച വാർത്തകൾ മുൻപ് പല ദിവസങ്ങളായി പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെ, ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് ഒരു പുനരാലോചനക്കായുള്ള നിർദേശം നൽകിയെങ്കിലും താരത്തിന്റെ തീരുമാനത്തിൽ മാറ്റമുണ്ടായില്ല. ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ പകരക്കാരില്ലാത്ത കളിക്കാരനാണ് വിരാട് കോഹ്ലി. ഇക്കഴിഞ്ഞ പതിറ്റാണ്ടുകളിൽ, ക്രിക്കറ്റ് പ്രേമികളുടെ മനസ്സിലെ മായാത്ത ചിത്രമായി കോഹ്ലിയുടെ പല വിജയനിമിഷങ്ങളും പതിഞ്ഞു കഴിഞ്ഞു.ടെസ്റ്റിലെ ഇന്ത്യയുടെ നായകസ്ഥാനത്തെത്തി റെക്കോർഡുകൾ സ്വന്തമാക്കുകയും ഇന്ത്യയെ ഏറ്റവും കൂടുതൽ തവണ വിജയകിരീടം ചൂടിക്കുകയും ചെയ്ത കോഹ്ലിക്ക് ഗ്രൗണ്ടിന് അകത്തും പുറത്തും ആരാധകവൃന്ദങ്ങളേയാണ്. 2011 ൽ വെസ്റ്റ്‌ ഇൻഡീസിനെതിരായി ഇന്ത്യൻ ജേഴ്സിയണിഞ്ഞ് അരങ്ങേറ്റം നടത്തിയ കോഹ്ലി അവസാനമായി ഈ വർഷം നടന്ന ഓസ്ട്രേലിയക്കെതിരായ ബോർഡർ-ഗവാസ്കർ ട്രോഫിയിൽ കളിച്ചപ്പോൾ കടന്ന് പോയത് അദ്ദേഹത്തിന്റെ ടെസ്റ്റ്‌ ക്രിക്കറ്റ് ജീവിതത്തിലെ 14 വർഷങ്ങളാണ്. 14 സീസണുകളിലായി 123 ടെസ്റ്റുകളിൽ കളിച്ച് 9230 റൺസ് നേടാൻ കോഹ്ലിക്ക് സാധിച്ചു.ക്യാപ്റ്റൻ വേഷമണിഞ്ഞ 68 ടെസ്റ്റുകളിൽ 40 ലും വിജകിരീടം നേടി ഇന്ത്യയ്ക്കായി ഏറ്റവും കൂടുതൽ വിജയപാത തീർത്ത ക്യാപ്റ്റൻ എന്ന അപൂർവ്വനേട്ടവും സ്വന്തമാക്കി. ടി20 ലോകകപ്പ് വിജയമുന്നേറ്റത്തിന് ശേഷം ടി20 ക്രിക്കറ്റിൽ നിന്നും വിരമിച്ച വിരാട് കോഹ്ലിയെ ഇനി ഏകദിനത്തിൽ മാത്രമാണ് കാണാൻ സാധിക്കുക.

ഓപ്പറേഷൻ സിന്ദൂറിൽ കൊല്ലപ്പെട്ട പാക് ഭീകരരുടെ മരണാനന്തര ചടങ്ങിൽ പങ്കെടുത്തവരിൽ പാക് സൈനിക-പോലീസ് ഉദ്യോഗസ്ഥരും

പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിൽ ജെയ്ഷെ മുഹമ്മദ്‌, ലഷ്കറെ തൊയ്ബ നേതാക്കളടക്കം പല ഭീകരരും കൊല്ലപ്പെട്ടിരുന്നു.ഇപ്പോൾ ബഹാവൽപൂരിലെ മുരിഡ്കെയിൽ കൊല്ലപ്പെട്ട ഭീകരരുടെ മരണാനന്തര സംസ്കാരചടങ്ങിൽ പങ്കെടുത്തവരുടെ വിവരങ്ങൾ പുറത്ത് വിട്ടിരിക്കുകയാണ് പ്രതിരോധ മന്ത്രാലയം.ഇവരിൽ പല പാക് പോലീസ് സൈനിക ഉദ്യോഗസ്ഥരും ഉൾപ്പെടുന്നുണ്ടെന്ന ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് ലഭിച്ചിരിക്കുന്നത്.   പാക് പഞ്ചാബിലെ ഇൻസ്‌പെക്ടർ ജനറൽ ഓഫ് പോലീസിനെ കൂടാതെ, ലഫ്റ്റനന്റ് ജനറൽ ഫയാസ് ഹുസൈൻ,  മേജർ ജനറൽ റാവു ഇമ്രാൻ,അഡ്മിനിസ്ട്രേഷനിൽ നിന്നും  ബ്രിഗേഡിയർ മുഹമ്മദ്‌ ഫുർഖാൻ, പാകിസ്ഥാൻ പഞ്ചാബ് നിയമസഭയയുടെ ഭാഗമായ ഉസ്മാൻ അൻവർ, മാലിക് സുഹൈബ് അഹമ്മദ് എന്നിവരും ഈ ചടങ്ങിൽ പങ്കെടുത്തതായി എഎൻഐ റിപ്പോർട്ട്‌ ചെയ്തു.ഭീകരവാദത്തിനെതിരെയാണ് തങ്ങളെന്ന് തുറന്നടിക്കുന്ന പാകിസ്താനിലെ തീവ്രവാദികളുടെ സംസ്‍കാര ചടങ്ങിലുള്ള സൈന്യത്തിന്റെയും പോലീസിന്റെയും സാന്നിധ്യം അത്ഭുതപ്പെടുത്തുന്നതാണ്. 

Other News in this category

  • സൗജന്യ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കോഴ്‌സുകൾ ആരംഭിച്ച് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി മദ്രാസിന് കീഴിലുള്ള സ്വയം പ്ലസ്
  • 'സമയദലങ്ങള്‍' ആസ്വാദക ഹൃദയങ്ങളിലേക്ക്... ഷാര്‍ജ ഇന്റര്‍നാഷണല്‍ ബുക്ക് ഫെയറില്‍വച്ച് നവംബര്‍ ഏഴാം തിയതി പ്രകാശനം ചെയ്തു...
  • '2021 എക്കോ ചാരിറ്റി അവാര്‍ഡ്' ലോങ്ങ് ഐലന്‍ഡ് എന്‍. വൈ. യു. ലോങ്കോണ്‍ ഹോസ്പിറ്റലിലെ മെഡിക്കല്‍ ടെക്ക്നോളജിസ്റ്റ് ആയ ജോണ്‍ മാത്യുവിന്
  • അവന്‍ പറക്കാന്‍ കൊതിക്കുന്ന അവന്റെ കൗമാരത്തില്‍ ചിറകുകള്‍ വിടര്‍ത്തി പറക്കാന്‍ നിങ്ങള്‍ക്ക് ഒപ്പം നിന്നുകൂടെ?
  • ഒരു സ്ത്രീ ഏറ്റവും മനോഹരിയാകുന്ന നിമിഷം; സദാചാര കണ്ണുകളോടെ ഇതിനെ കാണരുതേ...
  • കുട്ടിത്തം മറന്നു പോകുന്ന, സോഷ്യല്‍ ആകാന്‍ മീഡിയ കണ്ടെത്തുന്ന കുട്ടിക്കാലം...
  • ഇന്ത്യന്‍ ലോകസഭയുടെ അപമാനം മാത്യു ജോയിസ്, ലാസ് വേഗാസ്
  • Most Read

    British Pathram Recommends