
'There's nothing more beautiful than a baby bump,'
പല സദാചാരവിരുദ്ധരോടുമുള്ള എതിര്‍പ്പ് എത്ര കൂടുതല്‍ കാണിക്കാമോ അത്ര കൂടുതല്‍ കാണിക്കാന്‍ വേണ്ടി നടത്തുന്ന ഇപ്പോഴത്തെ ചില വസ്ത്രധാരണ വൈകല്യത്തോടെയുള്ള ഫോട്ടോ ഷൂട്ടുകളാണിന്നത്തെ നിത്യ കാഴ്ച. ഞാനും മോഡെര്‍ണായി എന്ന് കാണിക്കാന്‍ പലരുമിത് പുറമെ പറയില്ലങ്കിലും സത്യത്തില്‍ കണ്ണിനാരോചകമാണ്.
നമ്മള്‍ ശ്രദ്ദിച്ചിട്ടുണ്ടോ നമ്മള്‍ ചിലപ്പോ ശാന്തമായി സംസാരിക്കുന്നൊരു വ്യക്തി ആയിരിക്കും പക്ഷെ നമ്മളൊരു ഫോണ്‍ വിളിക്കുമ്പോള്‍ അങ്ങേത്തലക്കല്‍ സംസാരിക്കുന്ന ആള്‍ വളരെയധികം ശബ്ദത്തില്‍ സംസാരിച്ചാല്‍ നമ്മുടെ ശാന്തത മാറ്റിവച്ച് അറിയാതെതന്നെ നമ്മള്‍ അയാളേക്കാള്‍ അധികശബ്ദത്തില്‍ സംസാരിക്കും.
അതുപോലെ ആരെയൊക്കെയോ എതിര്‍ക്കാന്‍ കൂടുതല്‍ വഷളായി പ്രതികാരം ചെയ്യാന്‍തക്ക കടിഞ്ഞാണില്ലാത്ത മനസാണ് ചിലപ്പോളൊക്കെ മനുഷ്യന്റേത്.
പല പോസുകളിലും വസ്ത്രത്തിലുമൊക്കെ ഫോട്ടോ എടുക്കുകയെന്നത് എനിക്കും ഒരു ക്രേസി തന്നാണ്. കൂടാതെ മിക്ക പെണ്ണുങ്ങള്‍ക്കും നന്നായി അണിഞ്ഞൊരുങ്ങി ഫോട്ടോസ് എടുക്കുന്നതും സോഷ്യല്‍ മീഡിയകളില്‍ അപ്‌ഡേറ്റ് ചെയ്യുന്നതുമൊക്കെ ഒരു മെന്റല്‍ റിലീഫ് തന്നെയാണെന്നതില്‍ ഒരു സംശയവുമില്ല. ചില സ്ത്രീകളും സെലിബ്രിറ്റികളുമൊക്കെ അവരുടെ കല്യാണ ഫോട്ടോകളും നല്ല കളര്‍ഫുള്‍ ആയ മെറ്റെര്‍ണിറ്റി ഫോട്ടോകളുമൊക്ക അപ്‌ഡേറ്റ് ചെയ്യുന്നത് കണ്ടിരിക്കാന്‍ എന്തൊരു ഭംഗിയാ....
പക്ഷെ മറ്റുചിലര്‍ അവനാകാമെങ്കില്‍ അവള്‍ക്കും ആകാമെന്ന് കാണിക്കാന്‍ അല്ലെങ്കില്‍ വരുത്തിത്തീര്‍ക്കാന്‍ വേണ്ടി വളരെ മൂല്യചുതി വരുത്തി ഫോട്ടോ ഷൂട്ടുകള്‍ നടത്തി സമൂഹത്തില്‍ സ്ത്രീയെന്ന സ്ഥാനം ഉറപ്പിക്കുന്നതു വളരെ പരിതാപകരമാണ്.
വസ്ത്ര അളവുകുറച്ചു പെണ്ണിനെന്തുമാകാമെന്ന് വരുത്തി തീര്‍ക്കുന്നതിന് പകരം ആളുകള്‍ നമ്മളുടെ ബുദ്ധി കണ്ട് അത്ഭുതപ്പെടട്ടെ കഴിവ് കണ്ട് അഭിനന്ദിക്കട്ടെ പ്രതിഭ കണ്ട് ആശ്ചര്യപ്പെടട്ടെ. അങ്ങനെ നമ്മളെ മറ്റുള്ളവര്‍ തിരിച്ചറിയട്ടെ. അല്ലാതെ തുണിയുടെ നീളകുറവ് നിങ്ങളുടെ ഐഡന്റിറ്റി ആക്കി മാറ്റാതിരുന്നൂടെ?
ഇങ്ങനൊക്കെ പറയാന്‍ കാരണം നമ്മള്‍ പഠിച്ച സ്ത്രീ എന്നതിന്റെ പര്യായം ജനനി അല്ലെങ്കില്‍ ഭൂമി എന്നൊക്കെയാണ്. അതായത് ജനനി എന്നാല്‍ ജനിപ്പിക്കുന്നവള്‍.
അപ്പോള്‍ ഓരോ സ്ത്രീയും ഭൂമിപോലെ സുന്ദരം.
ഭൂമിയെ നോക്കി ആസ്വദിച്ചിട്ടുണ്ടോ?
എത്ര ശാന്തമാണല്ലേ... പച്ചപ്പിനാലും ജലാശയങ്ങളാലുമൊക്കെ നിറഞ്ഞവള്‍ എത്ര സുന്ദരിയാണ്...
നമ്മളവളെ പലതരത്തില്‍ കവരുമ്പോളും ഇടക്കൊരു വെള്ളപ്പൊക്കമോ ഭൂമികുലുക്കമോ കാണിച്ചു ഭയപെടുത്തുന്നതല്ലാതെ അവളെത്ര ശാന്തവും സൗമ്യവുമായാണ് നമ്മളോട് പ്രതികരിക്കുന്നതല്ലേ?
ഭൂമിയെ ദേവിയായി കാണാന്‍ ഇനി വേറെയുമുണ്ട് കാരണങ്ങള്‍. അവളാണ് നമ്മുടെ നിലനില്‍പിനാടിസ്ഥാനംമെങ്കിലും അവളോട് ഇന്നീ പ്രപഞ്ചം മുഴുവന്‍ കാണിക്കുന്ന അശാന്തത നമ്മള്‍ കാണുന്നുണ്ട്. പാറപൊട്ടിക്കല്‍ കോണ്‍ക്രീറ്റ് വാര്‍ക്കല്‍, മരങ്ങള്‍ വെട്ടിനശിപ്പിക്കല്‍, ജലാശയത്തിലേക്കൊഴുക്കുന്ന മാലിന്യങ്ങള്‍, പരിധിയിലേറെയുള്ള കുഴല്‍കിണറുകള്‍ അങ്ങന ങ്ങനെ പലതും. അവളെ പലതരത്തില്‍ നമ്മള്‍ കുത്തികീറി മുറിവേല്‍പ്പിച്ചു നമ്മുടെ നിലനില്‍പിനായി ശ്രമിക്കുമ്പോള്‍ സര്‍വ്വം സഹയായ് നില്‍ക്കുന്ന ഭൂമി. അവളോടുള്ള ബഹുമാനം കൊണ്ടാണ് നമ്മള്‍ ഭൂമിയെ ജനനിയായും അമ്മയായുമൊക്കെ പര്യായം നല്‍കി ആദരിക്കുന്നത്.
അറിയുംതോറും അവളില്‍ അറിയാനിനിയും ആകാംഷകളേറെ... കാരണം അവള്‍ അവളുടെ പലവിധ സൗന്ദര്യത്താല്‍ നമ്മളെ അകര്‍ഷിക്കുമെങ്കിലും അവളുടെ സ്വകാരികത ആരെയും തുറന്നു കാട്ടുന്നില്ല, അവളുടെ നിധികളെല്ലാം നമ്മളുടെ ആകാംഷകൊണ്ടും ആശ്ചര്യംകൊണ്ടും നമ്മള്‍ തന്നെ കണ്ടുപിടിച്ചവയാണ്. മൂല്യതയേറിയ ഡയമെണ്ടുകളും പെട്രോളും എന്നുവേണ്ട അങ്ങനെ പലതും അവള്‍ മറ്റുള്ളവരെ കാണിക്കാനായി തുറന്നിടുന്നതിലൂടെ സന്തോഷവും അല്മസംതൃപ്തിയും നേടുന്നില്ല. അതുകൊണ്ടു തന്നെ ഇന്നും ഇവയൊക്കെ വളരെ അമൂല്യമാണ് താനും.
നമ്മളിനിയും അവളെ അറിഞ്ഞു വരുന്നതേയുള്ളു. അങ്ങനാകണം ഓരോ സ്ത്രീയും. മറ്റുള്ളവരോടുള്ള പ്രതികാരപരമായി മറ്റുള്ളവര്‍ക്കായി അവളെതന്നെ തുറന്നിട്ട് ആല്‍മ നിര്‍വ്വതിനേടുമ്പോള്‍ ഭൂമിയുടെ പര്യായത്തിനോട് സ്ത്രീ എന്നാ പദത്തിന് എത്രത്തോളം ഒട്ടിനില്‍ക്കാനാകും.
കാരണം നമുക്കെല്ലാമറിയുമ്പോല്‍ ഭൂമിയെപോലെ തന്നെ സ്ത്രീയും ആശ്ചര്യത്തിന്റെ നിറകുടമാണ്.. അവളിലൂടെ ഉല്‍പാദിപ്പിക്കപ്പെടുന്ന മനുഷ്യകുലം, അവള്‍ കണ്ടുപിടിക്കുന്ന പ്രശ്‌ന പരിഹാരങ്ങള്‍ അവളുണ്ടാക്കുന്ന ആഹാരങ്ങള്‍ അവളുടെ പെരുമാറ്റ ശൈലി, മക്കളെ തലോടിയുറക്കാനുള്ള കഴിവ്. കൂടാതെ പല രാജ്യങ്ങളും നേടിയ നേട്ടങ്ങളിലൂടെയുമൊക്കെ അവളുടെ ചങ്കൂറ്റം നമ്മള്‍ അറിഞ്ഞു വരുന്നതേയുള്ളു..
സത്യത്തില്‍ ഭൂമിയോട് തുല്യതപെടുത്തിയിരിക്കുന്ന സ്ത്രീ അവളുടെ സ്വകാരികത തുറന്നു കാട്ടുമ്പോള്‍... പലതും നേടാനായി ആക്രോശിച്ചു സ്ഥാനമുറപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ എന്തോ നമ്മള്‍ക്കെന്തെക്കെയോ നഷ്ടപ്പെടുകയാണ്.
എന്നാല്‍ അവള്‍ സര്‍വ്വം സഹയാകുമ്പോള്‍ അവളോട് മറ്റുള്ളവര്‍ക്കെന്തുമാകാമെന്നല്ല. സ്വന്തം അമ്മയും പെങ്ങളും ഭാര്യയും മാത്രമല്ല ജനനി. ഓരോ പെണ്‍കുഞ്ഞും ഒരു ജനനിയാണ്. അവളെ നല്ല കരുതലോടെ സ്‌നേഹിക്കാനും പരിപാലിക്കാനും പരിരക്ഷിക്കാനുമുള്ള ഉത്തരവാദിത്വം ഓരോ പുരുഷനുമുണ്ട്. കാരണം അവള്‍ ഭൂമിയെപോലെതന്നെ അവനറിയാതെത്തന്നെ അവന്റെയും അവന്റെ മക്കളുടെയും മറ്റു പലതിന്റെയും ജീവനടിസ്ഥാനമാണ്.
ചില പരിപാപനമായതും അവളില്‍ മാത്രം നിറഞ്ഞു നില്‍ക്കേണ്ട ചില മുഹൂര്‍ത്തങ്ങള്‍, അതില്‍ ഭാരത സ്ത്രീകളുടെ ഭാവശുദ്ദി കാണപ്പെടട്ടെ.
ഇന്ന് മനുഷ്യരുടെ അമിതമായ കയ്യേറ്റം മൂലം നമ്മുടെ ഭൂമി പലവിധത്തില്‍ നശിച്ചുകൊണ്ടിരിക്കുകയാണ്. അതോടൊപ്പം ഒരു സ്ത്രീ സ്ത്രീയായിരിക്കുന്നതിന്റെ ഭംഗി കൂടി നശിക്കാതിരിക്കട്ടെ .. ( ഫോട്ടോക്ക് കടപ്പാട് മനോരമ )
ജോസ്ന സാബു സെബാസ്റ്റ്യന്‍
More Latest News
ജലന്ധറിലും സാംബയിലും പാക് ഡ്രോൺ സാന്നിധ്യം : സുരക്ഷാനടപടിയെന്ന നിലയിൽ സർവീസുകൾ റദ്ദാക്കി ഇൻഡിഗോയും എയർ ഇന്ത്യയും

സിനിമയാണ് ലഹരി :സിനിമക്കപ്പുറം ഒരു ലഹരിയില്ല, അതുപയോഗിക്കുന്നവർക്ക് തന്റെ സെറ്റിൽ സ്ഥാനവുമില്ല എന്ന് തരുൺ മൂർത്തി

ഐപിഎൽ മത്സരങ്ങൾ പുനരാരംഭിക്കും : ഇന്ത്യ -പാകിസ്ഥാൻ സംഘർഷത്തെ തുടർന്ന് നിർത്തിവച്ച മത്സരങ്ങൾ ശനിയാഴ്ച മുതൽ വീണ്ടും ആരംഭിക്കും

കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യൂണിറ്റി പൊതു യോഗവും ഭാരവാഹികളൂടെ തിരഞ്ഞെടുപ്പും, പ്രസിഡന്റ് ജോബി ജോര്‍ജ്, സെക്രട്ടറി സീമ ഗോപിനാഥ്

വിരാട് കോഹ്ലി ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും പടിയിറങ്ങുന്നു : വിരമിക്കൽ വാർത്ത പ്രഖ്യാപിച്ച് മുൻ ഇന്ത്യൻ നായകൻ
