18
MAR 2021
THURSDAY
1 GBP =109.94 INR
1 USD =87.37 INR
1 EUR =90.77 INR
breaking news : യുകെയിൽ ഭവനരഹിതരായ അസുഖബാധിതരുടെ എണ്ണം 60000 ത്തിനും മുകളിൽ! സോഷ്യൽ ഹൌസിങ് വഴി വാടക വീടുകൾ നൽകുന്നതും കുത്തനെ കുറഞ്ഞു >>> അസിസ്റ്റഡ് ഡൈയിംഗ്: ഡോക്ടറുടെ സഹായത്തോടെയുള്ള മരണ ബിൽ മാറ്റങ്ങളോടെ പാസ്സാക്കാൻ പാർലമെന്റ് ചർച്ച ചെയ്യുന്നു; ബിൽ വോട്ടിനിടുന്നത് ജൂണിൽ >>> യു കെ യിലെ നഴ്സുമാർ നാളെ ലെസ്റററിൽ കേരള നേഴ്സസ് യു കെ അണിയിച്ച് ഒരുക്കുന്ന യുകെയിലെ നഴ്സുമാരുടെ മഹാ സമ്മേളനമായ രണ്ടാമത് കോൺഫറൻസിനും നേഴ്സസ് ഡേ ആഘോഷങ്ങൾക്കും നാളെ തിരി തെളിയും >>> പുതിയ നിയമമാറ്റങ്ങൾ മൂലം ആയിരക്കണക്കിന് നഴ്‌സുമാർ യുകെ വിടുമെന്ന മുന്നറിയിപ്പുമായി റോയൽ കോളേജ്, കർശന നിയന്ത്രണം നിലവിലുള്ള മലയാളി നഴ്‌സുമാരേയും ബാധിക്കുമോ? ഇന്ത്യൻ വിദ്യാർത്ഥികളേയും എങ്ങനെയൊക്കെ ബാധിക്കും? അറിയുക >>> ജയിലുകളിൽ നിന്ന് ആയിരത്തോളം തടവുകാരെ പുറത്തുവിടുന്നു, നാലുവർഷം വരെ തടവുശിക്ഷ കിട്ടിയവർ പുറത്തിറങ്ങും; കുറ്റവാളികളായ കുടിയേറ്റക്കാരും സ്വതന്ത്രരാകും; നടപടി സ്ഥല പരിമിതി മൂലമെന്നും അധികൃതർ >>>
Home >> EDITOR'S CHOICE

EDITOR'S CHOICE

ഇതാണ് ലോകത്തിലെ ഏറ്റവും ചെറിയ വീട്, 20 ചതുരശ്ര അടിയില്‍ താഴെ വിസ്തീര്‍ണ്ണമുള്ള വീട്, ഈ വീടിന്റെ ചിലവ് എത്രയെന്ന് അറിഞ്ഞാല്‍ ഞെട്ടും

ലോകത്തിലെ തന്നെ പലതരം വ്യത്യസ്തമായ വാര്‍ത്തകള്‍ എപ്പോഴും ശ്രദ്ധിക്കപ്പെടാറുണ്ട്. അത്തരത്തില്‍ വളരെ അധികം ശ്രദ്ധിക്കപ്പെടുന്ന ഒരു വീടിനെ കുറിച്ചാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാകുന്നത്. ലോകത്തിലെ ഏറ്റവും വലിയ വീടുകളെക്കുറിച്ചുള്ള വാര്‍ത്തകള്‍ പോലെ ലോകത്തിലെ ഏറ്റവും ചെറിയ വീടാണ് ശ്രദ്ധിക്കപ്പെടുന്നത്. ഒരു വീടിന്റെ മോഡലോ, വെറുതെ കാണാന്‍ വേണ്ടി ഉണ്ടാക്കി വച്ച ഒരു വീടോ അല്ല ഇത്. കിടപ്പുമുറി, അടുക്കള, ശുചിമുറി എന്നിവ ഉള്‍പ്പെടെയുള്ള ആള്‍ താമസമുള്ള 20 ചതുരശ്ര അടിയില്‍ താഴെ വിസ്തീര്‍ണ്ണമുള്ള വീടിനെക്കുറിച്ചാണ് പറയുന്നത്. യൂട്യൂബര്‍ ലെവി കെല്ലിയാണ് ഈ വീടിന്റെ വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. കെല്ലിയുടേത് തന്നെയാണത്രെ ഈ വീടും. 19.46 സ്‌ക്വയര്‍ ഫീറ്റിലാണ് ഈ വീടുള്ളത്. വീലില്‍ സഞ്ചരിക്കുന്ന ഒരു ടെലഫോണ്‍ ബൂത്ത് പോലെയാണ് ഇത് കണ്ടാല്‍ തോന്നുക. ലോകത്തിലെ ഏറ്റവും ചെറുത് എന്ന് വിളിക്കപ്പെടുന്ന ഒരു വീടാണ് ഈ കുഞ്ഞന്‍ വീട് പണിയാന്‍ കെല്ലിക്ക് പ്രചോദനമായത്. എന്നാല്‍, അത് കണ്ട ശേഷം അതിലും ചെറിയ വീട് പണിയണം എന്ന് കെല്ലിക്ക് തോന്നി. അങ്ങനെയാണ് വെറും ഒരു മാസം കൊണ്ട് ഈ വീട് കെല്ലി പണിതത്. ഈ വീട് പണിയാന്‍ വെറും 21,500 രൂപയ്ക്കാണ് കെല്ലിക്ക് ചെലവായത്. റീഡിങ് കോര്‍ണര്‍, വാട്ടര്‍ ടാങ്ക്, വാട്ടര്‍ ഹീറ്റര്‍, ഫില്‍ട്ടര്‍, പമ്പ് സിസ്റ്റം, ഒരു മിനി-ഫ്രിഡ്ജ്, ഇലക്ട്രിക് കുക്ക് ടോപ്പ് എന്നിവയും ഈ വീട്ടിലുണ്ട്. വീടിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നതിനുന്നാലെ വിഡിയോ വൈറലായി.

വിവാഹത്തിന് സാക്ഷിയാവാന്‍ ഇനി മുതല്‍ വളര്‍ത്തു മൃഗങ്ങളും എത്തു; ന്യൂയോര്‍ക്ക് അടക്കം 29 യുഎസ് സംസ്ഥാനങ്ങള്‍ അംഗീകാരം നല്‍കി

വിവാഹം വളരെ പവിത്രമായ ഒരു കര്‍മമാണ്. രണ്ടു മനുഷ്യര്‍ രണ്ടു ശരീരവും ഒരു മനസുമായി ഒന്നിക്കുന്ന അസുലഭ മുഹൂര്‍ത്തമാണത്. എന്നും ഓര്‍മിക്കപ്പെടുന്ന ഈ നിമിഷത്തില്‍ നമ്മുടെ ഏറ്റവും പ്രിയപ്പെട്ടവരാണ് സാക്ഷികളായി എത്തുന്നത്. എന്നാല്‍, ആ നിമിഷത്തില്‍ തങ്ങളുടെ പ്രിയപ്പെട്ട വളര്‍ത്തുമൃഗങ്ങളും ഒപ്പമുണ്ടാകണമെന്ന് ആഗ്രഹിക്കുന്നവരാകും മിക്ക മൃഗ സ്‌നേഹികളും. അങ്ങനെയുള്ളവര്‍ക്ക് ഒരു ആശ്വാസ വാര്‍ത്തയാണ് ഇപ്പോള്‍ എത്തിയിരിക്കുന്നത്. ന്യൂയോര്‍ക്ക് നഗരമടക്കമുള്ള 29 അമേരിക്കന്‍ സംസ്ഥാനങ്ങളിലും ഇനി മുതല്‍ തങ്ങളുടെ യജമാനന്റെ വിവാഹത്തിന് നിയമാനുസൃത സാക്ഷികളാകാന്‍ വളര്‍ത്തു മൃഗങ്ങളായ നായ, പൂച്ച, ഹാംസ്റ്റര്‍, മുയല്‍ എന്നിവയ്ക്ക് കഴിയും. അലബാമ, അര്‍ക്കന്‍സാസ്, കാലിഫോര്‍ണിയ, കൊളറാഡോ, കണക്റ്റിക്കട്, ഫ്‌ലോറിഡ, ഹവായ്, ഐഡഹോ, ഇല്ലിനോയിസ്, ഇന്ത്യാന, അയോവ, മേരിലാന്‍ഡ്, മസാച്യുസെറ്റ്‌സ്, മിസിസിപ്പി, മിസ്സോറി, മൊണ്ടാന, നെവാഡ, ന്യൂ ഹാംഷെയര്‍, ന്യൂയോര്‍ക്ക്, ഒഹായോ, പെന്‍സില്‍വാനിയ, സൗത്ത് കരോലിന, സൗത്ത് ഡക്കോട്ട, ടെന്നസി, ടെക്‌സാസ്, വെര്‍മോണ്ട്, വിര്‍ജീനിയ, വെസ്റ്റ് വിര്‍ജീനിയ, വാഷിംഗ്ടണ്‍ ഡി.സി. എന്നീ യുഎസ് സംസ്ഥാനങ്ങളാണ് വളര്‍ത്തുമൃഗങ്ങളെ നിയമാനുസൃത വിവാഹ സാക്ഷികളാക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്. മാത്രമല്ല, ഇതില്‍ കൊളറാഡോ, ഇല്ലിനോയിസ്, കന്‍സാസ്, മെയ്ന്‍, നെവാഡ, പെന്‍സില്‍വാനിയ, വിസ്‌കോണ്‍സിന്‍, വാഷിംഗ്ടണ്‍ ഡി.സി തുടങ്ങിയ എട്ട് സംസ്ഥാനങ്ങള്‍ വളര്‍ത്തു മൃഗങ്ങളെ വിവാഹ ഓഫീസറായി സേവനം അനുഷ്ഠിക്കാന്‍ അനുവദിക്കുന്നുവെന്ന് കോര്‍ട്ട്‌ലി റിപ്പോര്‍ട്ട് ചെയ്യുന്നു. 2025 ജനുവരിയിലാണ് ന്യൂയോര്‍ക്ക് നഗരം വളര്‍ത്തുമൃഗങ്ങളെ ഔദ്യോഗിക വിവാഹ സാക്ഷികളായി അംഗീകരിച്ചത്. വളര്‍ത്തുമൃഗങ്ങളുടെ മുന്‍കാല്‍ മഷിയില്‍ മുക്കി വിവാഹ ഉടമ്പടിയില്‍ ഒപ്പ് വയ്പ്പിക്കുന്നതാടെ വിവാഹത്തിലെ നിയമാനൃസൃത സാക്ഷികളാകാന്‍ അവയ്ക്ക് കഴിയുന്നു. 'ഞങ്ങള്‍ ഏറ്റവും ഇഷ്ടപ്പെടുന്നവരുമായി ഞങ്ങളുടെ വിവാഹം പങ്കിടാന്‍ ഞങ്ങള്‍ ആഗ്രഹിച്ചു. ഞങ്ങളുടെ മുഴുവന്‍ കുടുംബത്തെയും ഉള്‍പ്പെടുത്തുന്നുവെന്ന് ഉറപ്പാക്കാനുള്ള മികച്ച മാര്‍ഗമായിരുന്നു അത്.' അടുത്തിടെ വിവാഹിതയായ ജെന്നിഫര്‍ ക്ലെയര്‍ മാധ്യമങ്ങളോട് പറഞ്ഞു. ജെന്നിഫറിന്റെ വിവാഹത്തിന് അവളുടെ പ്രിയപ്പെട്ട വളര്‍ത്തുപട്ടിയായിരുന്നു സാക്ഷികളില്‍ ഒരാള്‍.

ഇതാണ് 1600 രൂപ വിലയുള്ള ആ സ്‌ട്രോബെറി പഴം, സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ഇത്രയും വിലയുള്ള സ്‌ട്രോബെറി പഴം വാങ്ങി കഴിക്കാന്‍ ഒരു കാരണം ഉണ്ട്

സമൂഹ മാധ്യമ ഇന്‍ഫ്‌ലുവന്‍സറായ അലിസ്സ ആന്റോസിയ വില കൂടിയ സ്‌ട്രോബറി പഴം കഴിക്കാന്‍ ആഗ്രഹിച്ചു. ഈ പഴം വാങ്ങി കഴിക്കാന്‍ ഒരു കാരണം ഉണ്ട്. എറൂഹോണ്‍ എന്ന ആഡംബര പലചരക്ക് കടയില്‍ വില്‍ക്കുന്ന വെറും ഒരു സ്‌ട്രോബെറി മാത്രം വാങ്ങാന്‍ അവള്‍ അങ്ങനെ തീരുമാനിക്കുകയായിരുന്നു. ഇതിന് കാരണമോ പല സെലിബ്രിറ്റികള്‍ക്കും ഇഷ്ടമുള്ള സ്‌ട്രോബെറി പഴം ആയതിനാലാണ് യുവതി ഇത്തരത്തില്‍ ഒരു സാഹസത്തിന് മുതിര്‍ന്നത്. ഇതിന്റെ വീഡിയോ യുവതി സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുകയും ചെയ്തു. എറൂഹോണ്‍ സ്റ്റോറിന് പുറത്ത് ഇറങ്ങിയ അലിസ്സ ആന്റോസി തന്റെ കൈയിലുള്ള വില കൂടിയ സ്‌ട്രോബെറി പഴം രൂചിച്ച് നോക്കിക്കൊണ്ട് 'ഇത് എറൂഹോണ്‍സില്‍ നിന്നുള്ള 19 ഡോളര്‍ വിലയുള്ള ഒരു സ്‌ട്രോബെറിയാണ്, ലോകത്തിലെ ഏറ്റവും മികച്ച രുചിയുള്ള സ്‌ട്രോബെറി പോലെയാണ് ഇത് എന്ന് വീഡിയോയില്‍ നോക്കി പറയുന്നു. എല്ലി അമായി (Elly Amai) വില്‍ക്കുന്ന 'ഓര്‍ഗാനിക് സിംഗിള്‍ ബെറി' ജപ്പാനിലെ ക്യോട്ടോയില്‍ നിന്ന് ഇറക്കുമതി ചെയ്തതാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. കാരണം 'ജപ്പാനിലെ ഏറ്റവും പ്രശസ്തമായ ഫാമുകളില്‍ നിന്നുള്ള ഏറ്റവും ഉയര്‍ന്ന നിലവാരമുള്ള പഴങ്ങള്‍' മാത്രമേ അവിടെ വില്‍ക്കുന്നുള്ളൂ എന്നാണ് കമ്പനി അവകാശപ്പെടുന്നത്. വീഡിയോയില്‍ പ്ലാസ്റ്റിക്ക് പാത്രത്തിനകത്ത് ഒരു ചുവന്ന സ്‌ട്രോബറി ഒരു ട്രേയില്‍ ഘടിപ്പിച്ചിരിക്കുന്നതായി അലിസ്സ  പറയുന്നു, അത് കഴിക്കാന്‍ ഒരു ഹാന്‍ഡില്‍ ആയി ഉപയോഗിക്കാം അവള്‍ കൂട്ടിച്ചേര്‍ത്തു. 'വൗ. അതാണ് ഏറ്റവും നല്ല സ്‌ട്രോബെറി. അത് പക്ഷേ, ഭ്രാന്താണ്. അതെ, അതാണ് ഞാന്‍ ഇതുവരെ കഴിച്ചിട്ടുള്ളതില്‍ വച്ച് ഏറ്റവും നല്ല സ്‌ട്രോബെറി - എന്റെ ജീവിതത്തില്‍. ഒരു സ്‌ട്രോബെറിക്ക്, 19. ഡോളര്‍.  എനിക്ക് അതിന്റെ അവസാനത്തെ കഷണം മുഴുവന്‍ കഴിക്കണം,'  അലിസ്സ വീഡിയോയില്‍ പറയുന്നു. വീഡിയോയ്ക്ക് പക്ഷേ, സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. പലരും ഇത്രയും വിലയുള്ള സ്‌ട്രോബറിയും വില കുറഞ്ഞ സ്‌ട്രോബറിയും തമ്മിലുള്ള വ്യത്യാസം എന്തായിരിക്കുമെന്ന് ചോദിച്ചു.

ഇത്രയും വെറൈറ്റിയായ വിവഹമോ? വധുവിനെ യാത്ര അയക്കുന്ന ചടങ്ങില്‍ അകടമ്പടിയായി എത്തിയത് അനേകം ബുള്‍ഡോസറുകള്‍!!

വിവാഹവും വിവാഹത്തിന്റേതായ ചടങ്ങുകളും എങ്ങനെ വെറൈറ്റിയാക്കാം എന്ന് ചിന്തിക്കുന്നവരാണ് എല്ലാവരും ഇതാ അല്‍പം വളരെ വെറൈറ്റിയായ ഒരു വിവാങ ശേഷമുള്ള ചടങ്ങാണ് വൈറലാകുന്നത്. ഉത്തര്‍ പ്രദേശില്‍ നടന്ന ഒരു വിവാഹത്തിലെ വധുവിനെ യാത്ര അയക്കുന്ന ചടങ്ങിന്റേതാണ് വൈറലായിരിക്കുന്ന വീഡിയോ. സാധാരണയായി കാറുകളും മറ്റുമാണ് ഇത്തരം ഘോഷയാത്രകളില്‍ കാണപ്പെടാറുള്ളത്. എന്നാല്‍, ഇവിടെ കാണുന്നത് ബുള്‍ഡോസറുകളാണ്. വധുവിന് അകമ്പടിയായി പോകുന്ന അനേകം ബുള്‍ഡോസറുകള്‍ വീഡിയോയില്‍ കാണാം. ആസാദ് നഗറില്‍ നിന്നുള്ള മുന്നി ലാല്‍ യാദവിന്റെ ഇളയ മകന്‍ രാഹുല്‍ യാദവും കരിഷ്മയും തമ്മിലുള്ളതായിരുന്നു വിവാഹം. വ്യാഴാഴ്ചയായിരുന്നു ചടങ്ങ്. വരനും വധുവും ഒരു എസ്യുവിയില്‍ വരന്റെ വീട്ടിലേക്ക് പോകാന്‍ ഒരുങ്ങുകയായിരുന്നു. ആ സമയത്താണ് ഒരു ഡസനോളം ബുള്‍ഡോസറുകള്‍ അവിടെ പ്രത്യക്ഷപ്പെട്ടത്. അതോടെ അതുവരെ സാധാരണപോലെ തോന്നിച്ച ഒരു വിവാഹാഘോഷം ആകെ മാറുകയായിരുന്നു. അവിടെ കൂടി നിന്നവരെല്ലാം ആദ്യം ആകെ അമ്ബരന്നു പോയി. വല്ലതും തകര്‍ക്കാനാണോ ഇനിയീ ബുള്‍ഡോസറുകള്‍ ഒക്കെ കൂടി വരുന്നത് എന്നായിരുന്നു സംശയം. എന്നാല്‍, അതും വിവാഹാഘോഷത്തിന്റെ ഭാഗമാണ് എന്നറിഞ്ഞതോടെ സംശയം ആവേശത്തിന് വഴിമാറി. പലരും ഇതിന്റെ വീഡിയോ റെക്കോര്‍ഡ് ചെയ്യാനും തുടങ്ങി. അധികം വൈകാതെ ഈ വിവാഹം ബുള്‍ഡോസര്‍ വിവാഹം എന്നും അറിയപ്പെട്ടു. എന്തായാലും, സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്ന വീഡിയോ ലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്.

ജോലി കിട്ടിയതും യുവതി ജോലി ഉപേക്ഷിച്ചു, അതിന് കാരണം ഇന്റര്‍വ്യൂ ദിവസം ഉണ്ടായ സംഭവം, സംഭവം കേട്ട് ഇതെന്താ ഇങ്ങനെ എന്ന് സോഷ്യല്‍ മീഡിയ

ഒരു ജോലി കിട്ടിയിട്ട് വേണം ലീവ് എടുക്കാന്‍ എന്ന് പറഞ്ഞ് കേട്ടിട്ടുണ്ട്. എന്നാല്‍ ഒരു ജോലി കിട്ടിയിട്ട് വേണം ജോലി ഉപേക്ഷിക്കാന്‍ എന്ന് ആരെങ്കിലും പറഞ്ഞ് കേട്ടിട്ടുണ്ടോ? എന്നാല്‍ അങ്ങനൊരു സംഭവം ആണ് നടന്നിരിക്കുന്നത്. യുവതി ജോലി ഉപേക്ഷിക്കാന്‍ ഉണ്ടായ കാര്യം കേട്ടാലോ വളരെ ഞെട്ടലുണ്ടാക്കും. ഇന്റര്‍വ്യൂ ദിവസം ഇന്റര്‍വ്യൂ ചെയ്യുന്ന വ്യക്തികള്‍ വൈകി വന്നതാണ് യുവതി ജോലി വിടാന്‍ കാരണം. റെഡ്ഡിറ്റിലാണ് നിക്കോള്‍ എന്ന യൂസര്‍ തന്റെ അനുഭവം പങ്കുവച്ചിരിക്കുന്നത്. താന്‍ ഇന്റര്‍വ്യൂ നടത്താനെത്തിയവരെ കാത്തിരുന്നത് 45 മിനിറ്റ് നേരമാണ് എന്നാണ് നിക്കോള്‍ പറയുന്നത്. ഒടുവില്‍ നിക്കോളിന് ആ ജോലി കിട്ടി. എന്നാല്‍, അത് വേണ്ട എന്ന് അവരോട് പറയുകയായിരുന്നു അവള്‍. താന്‍ ഒരു ബോസില്‍ കാണുന്ന ഗുണം ഇതല്ല എന്നാണ് അവള്‍ പറയുന്നത്. 'ആ ജോലി എനിക്ക് കിട്ടി, പക്ഷേ ഞാനാ ഓഫര്‍ നിരസിച്ചു. ഞാന്‍ അവര്‍ക്ക് അയച്ച ഇമെയില്‍ ഇതാണ്. അവര്‍ക്ക് എന്റെ പങ്കാളിയെ നേരിട്ട് അറിയാം. അതിനാല്‍ തനിക്ക് വല്ലാത്തൊരു ജാള്യത അനുഭവപ്പെടുന്നുണ്ട്' എന്നാണ് നിക്കോള്‍ പറയുന്നത്. നിക്കോള്‍ അയച്ചിരിക്കുന്ന മെയിലില്‍ പറയുന്നത്, 'നിങ്ങളുടെ ഓഫറിനെ ഞാന്‍ അഭിനന്ദിക്കുന്നു. എന്നാല്‍ താന്‍ ഈ ഓഫര്‍ നിരസിക്കുകയാണ്. തന്റെ പ്രതീക്ഷയ്ക്ക് അനുസരിച്ചായിരുന്നില്ല നിങ്ങളുടെ പ്രതികരണം. നമ്മള്‍ കാണാമെന്നേറ്റ അതേ സമയത്ത് കാണാം എന്നാണ് ഞാന്‍ പ്രതീക്ഷിച്ചത്. നിങ്ങള്‍ വൈകിയാണ് എത്തിയത്. അത് മാത്രമല്ല, ഞാനത് ചൂണ്ടിക്കാണിച്ചപ്പോള്‍ നിങ്ങള്‍ പല കാരണങ്ങളും കണ്ടെത്തുകയായിരുന്നു. ഒരു ബോസിന് ഞാന്‍ പ്രതീക്ഷിക്കുന്ന ക്വാളിറ്റി ഇതല്ല' എന്ന് പറഞ്ഞുകൊണ്ടാണ് യുവതി മെയില്‍ അയച്ചിരിക്കുന്നത്. വളരെ പെട്ടെന്നാണ് പോസ്റ്റ് ശ്രദ്ധിക്കപ്പെട്ടത്. പലരും യുവതിയുടെ പെരുമാറ്റം ഉചിതമായില്ല എന്നാണ് അഭിപ്രായപ്പെട്ടത്. ഒരാള്‍ സ്വന്തം അനുഭവവും പങ്കുവച്ചു. 'ഒരിക്കല്‍ 25 മിനിറ്റ് ഇന്റര്‍വ്യൂവിന് വേണ്ടി കാത്തിരിക്കേണ്ടി വന്നു. ആ ജോലി കിട്ടി. തനിക്ക് അന്നേവരെ കിട്ടിയതില്‍ ഏറ്റവും നല്ല ബോസ് അന്ന് വൈകിവന്ന ബോസായിരുന്നു' എന്നായിരുന്നു കമന്റ്.

കൈയ്യില്‍ ഗ്ലൗസും മുഖത്ത് മാസ്‌ക്കും, വൃത്തിയുടെ കാര്യത്തില്‍ നൂറ് മാര്‍ക്ക്, സ്‌കൂളില്‍ ഉച്ചഭക്ഷണം തയ്യാറാക്കുന്ന വീഡിയോ വൈറലാകുന്നു

സ്‌കൂളില്‍ ഉച്ചഭക്ഷണം തയ്യാറാക്കുന്ന ഒരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. കൈയ്യില്‍ ഗ്ലൗസും മുഖത്ത് മാസ്‌ക്കും വെച്ച് വളരെ വൃത്തിയോടെയാണ് ഇത് തയ്യാറാക്കുന്നത്. പക്ഷെ ഇതൊന്നും കേരളത്തില്‍ അല്ല. സംഭവം അങ്ങ് ജപ്പാനില്‍ നിന്നാണ്. ജപ്പാനിലെ സായ്തമയിലെ പബ്ലിക് മിഡില്‍ സ്‌കൂളില്‍ ഉച്ചഭക്ഷണം തയ്യാറാക്കുന്നന വീഡിയോയാണ് വൈറലാകുന്നത്. ഉച്ചഭക്ഷണത്തിന് വെജിറ്റബിള്‍ ചിക്കന്‍ മീറ്റ്ബോള്‍ സൂപ്പ് തയ്യാറാക്കുന്നതാണ് വീഡിയോയിലുള്ളത്. ഇതിലേക്ക് ആവശ്യമായ പച്ചക്കറികള്‍ വൃത്തിയായി കഴുകുന്നതും മുറിക്കുന്നതു അരിയുന്നതുമെല്ലാം വീഡിയോയിലുണ്ട്. മീറ്റ് ബോളുകള്‍ തയ്യാറാക്കുന്നതും കാണാം. വളരെ ശ്രദ്ധയോടെയും വൃത്തിയോടെയുമാണ് ഓരോ കാര്യങ്ങളും ചെയ്യുന്നതെന്ന് വീഡിയോയില്‍ വ്യക്തമാണ്. ജപ്പാനില്‍ സ്‌കൂളില്‍ ഉച്ചഭക്ഷണം തയ്യാറാക്കുമ്പോള്‍ കൃത്യമായ പോഷക നിലവാരവും ശുചിത്വവും പാലിക്കണം എന്നത് നിര്‍ബന്ധമാണെന്നും വീഡിയോയില്‍ പറയുന്നു. ഭക്ഷണം പാകം ചെയ്യുന്നവര്‍ മാസ്‌കും കയ്യുറയും മറ്റും ധരിച്ചിട്ടുമുണ്ട്.

ഒരു മാസം കഴിച്ചത് ആയിരം മുട്ടകള്‍, ഓരോ ദിവസം മുട്ട കഴിക്കുന്നത് അനുസരിച്ച് ശരീരത്തില്‍ പരിശോധനകള്‍, മാറ്റം കണ്ട് ഞെട്ടി യുവാവ്

ഇറച്ചിയും മീനും ഇഷ്ടമല്ലെങ്കില്‍ പോലും മുട്ട കഴിക്കാന്‍ നമ്മള്‍ മലയാളികള്‍ക്ക് ഏറെ ഇഷ്ടമായിരിക്കും. പക്ഷെ മുട്ട അധികമാകുമ്പോള്‍ ഒരു പേടിയും ആയിരിക്കും. ശരീരത്തില്‍ കൊഴുപ്പ് കൂടുമോ എന്ന്. എന്നാല്‍ ഇവിടെ ഒരു യുവാവ് നടത്തിയ മുട്ട കഴിച്ചുള്ള പരീക്ഷണങ്ങള്‍ ഏറെ ഞെട്ടിക്കുന്നതാണ്. ജോസഫ് എവറെറ്റ് എന്നാണ് ഇയാളുടെ പേര്. ഇദ്ദേഹം ഒരു ജാപ്പനീസ് സ്വദേശിയായ ബോഡി ബില്‍ഡര്‍ ആണ്. ഇദ്ദേഹം താമസിക്കുന്നത് ടോക്കിയോയിലാണ്. മാത്രമല്ല യൂട്യൂബര്‍ കൂടിയാണ് ജോസഫ്. ഇദ്ദേഹം തന്റെ പരീക്ഷണങ്ങളെല്ലാം വിഡിയോ ആയി ഇടാറുണ്ട്. ഈ കൂട്ടത്തില്‍ ഇട്ട ഒരു വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ദിവസങ്ങളോളം മുട്ട തിന്ന വീഡിയോയം അനുഭവവും ആണ് ഇദ്ദേഹം ചാനലിലൂടെ പങ്കുവെച്ചത്. മുട്ടയുടെ വെള്ളനിറത്തിലുള്ള ഓംലറ്റുകള്‍, സ്മൂത്തികള്‍, പച്ചമുട്ടയും ചോറും ചേര്‍ത്ത അത്താഴം എന്നിങ്ങനെയായിരുന്നു അദ്ദേഹത്തിന്റെ ഭക്ഷണക്രമം. എന്നാല്‍ ഈ പരീക്ഷണം തുടങ്ങുന്നതിനു മുമ്പ് അയാള്‍ ഫിറ്റ്നസ് അളന്നിരുന്നു. ഭാരം കണക്കാക്കുകയും രക്തം പരിശോധിച്ച് ശരീരത്തിലെ പോഷകങ്ങളുടെ അളവ് എഴുതിവയ്ക്കുകയും ചെയ്തു. കൊളസ്ട്രോള്‍, ടെസ്റ്റോസ്റ്റിറോണ്‍ എന്നിവയുടെ നിരക്കും ഇയാള്‍ എഴുതിവച്ചു. ഒരു മാസത്തെ പരീക്ഷണത്തിനു ശേഷം ഈ ടെസ്റ്റുകളെല്ലാം ഇദ്ദേഹം വീണ്ടും നടത്തി. എന്നാല്‍ ശരീരത്തിലെ പേശികളുടെ ബലം ആറുകിലോയോളം വര്‍ധിച്ചിരുന്നു. മോശം കൊഴുപ്പാണെങ്കില്‍ ഒട്ടുമില്ലെന്നു മാത്രമല്ല നല്ല കൊളസ്ട്രോള്‍ വര്‍ധിക്കുകയും ചെയ്തു. രക്തത്തിലെ അപകടകാരിയായ കൊഴുപ്പായ ട്രൈഗ്ലിസറൈഡ് വന്‍തോതില്‍ കുറഞ്ഞതായും കണ്ടെത്തി. ഇത് ഹൃദ്രോഗത്തിന് കാരണമാക്കുന്ന കൊഴുപ്പാണ്. 30 മുട്ട കഴിച്ചിരുന്ന ജോസഫ് കൃത്യമായി വ്യായാമം ചെയ്യുകയും അതിലൂടെ കൊഴുപ്പ് അടിയുന്നത് തടയുകയും ചെയ്തിരുന്നു. അതുകൊണ്ട് തന്നെ ഇത്രയധികം മുട്ടകഴിക്കുന്നത് സ്റ്റിറോയിഡുകളുടെ ഫലം ചെയ്തെന്നാണ് ജോസഫ് പറയുന്നത്. എന്നാല്‍ ഇത് തീര്‍ത്തും ഇയാളുടെ വ്യക്തിപരമായ അനുഭവമാണെന്നും ജോസഫിനെ അനുകരിച്ച് മറ്റുള്ളവര്‍ ഇങ്ങനെ ചെയ്യരുതെന്നും ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഈ വീട് കണ്ടാല്‍ ആരും ചോദിക്കുന്ന ചോദ്യം ഇതിനാണോ രണ്ടരക്കോടി രൂപ എന്ന്? സോഷ്യല്‍ മീഡിയയെ തന്നെ ഞെട്ടിച്ച വീടിന്റെ വില കേട്ടാല്‍ ഞെട്ടും

സ്വസ്ഥതയും സമാധാനവും തരുന്ന വീട്, അതാണ് എല്ലാവരുടെയും സ്വപ്‌നം. എന്നാല്‍ ചില വീടുകള്‍ കണ്ടാല്‍ നമ്മള്‍ ഞെട്ടും ഇത്രയും വിലയുള്ള വീടോ എന്ന് തോന്നി പോകും. അത്തരത്തില്‍ ഒരു വീടാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ബ്രിട്ടനിലെ ഒരു വീട് ആണ് ഇത്. ഈ വീടും വീടിനെ കുറിച്ച് അറിയുന്നവരും ഞെട്ടുന്നതിനാലാണ് ഈ വീട് സോഷ്യല്‍ മീഡിയയില്‍ ഹിറ്റാകുന്നത്. വീടെന്ന് പറയുമ്പോള്‍..വലിയ കൊട്ടാരമൊന്നുനല്ല ഇത്. വെറും മൂന്നടി മാത്രം വീതിയുള്ള വീടാണിത്. അത് തന്നെയാണഅ വീട് ഒരു അത്ഭുതം ആകുന്നത്. കാരണം ഈ വീടിന്റെ വില തന്നെയാണ്. 2.5 കോടി രൂപയാണ് ഈ കുഞ്ഞന്‍ വീടിന്റെ വില. കേട്ടവരെല്ലാം ഞെട്ടുന്നതും അതിനാല്‍ തന്നെ ആണ്. യെന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ? എങ്കില്‍ വിശ്വസിച്ചേ പറ്റൂ... എന്നാല്‍ ഇവിടെ മറ്റൊരു ട്വിസ്റ്റ് കൂടിയുണ്ട്. ഈ ചെറിയ വീടിന് ഇത്ര ഭീമന്‍ തുകയാണ് വിലയിട്ടിരിക്കുന്നതെങ്കിലും ഇത് സ്വന്തമാക്കാന്‍ ആളുകളുടെ നീണ്ട നിരയാണ്. ഈ വീടിനെന്താ ഇത്ര പ്രത്യേകത എന്നാണോ ഇപ്പോള്‍ നിങ്ങള്‍ ചിന്തിക്കുന്നത്. എന്നാല്‍ അതിന് കാരണം മറ്റൊന്നുമല്ല.. ഈ വീടിരിക്കുന്ന സ്ഥലമാണ്. ഒരു ബീച്ചിനും സജീവമായ ഒരു മാര്‍ക്കറ്റിനും സമീപമാണ് ഈ വീട് സ്ഥിതി ചെയ്യുന്നത് എന്നതാണ് ഇതിന് കാരണം. കോണ്‍വാളിലെ പോര്‍ട്ട്ലെവനിലുള്ള ഈ വിടിനെ ''ഡോള്‍ഹൗസ്'' എന്നാണ് വിളിക്കുന്നത്. അസാധാരണമായ രൂപകല്‍പ്പന കാരണം, വീടിന് 'ബോക്‌സ് ആന്‍ഡ് ഹീറ്റര്‍' എന്ന വിളിപ്പേരും ഈ വീടിനുണ്ട്.  ഒരു സ്വീകരണമുറി, കിടപ്പുമുറി, അടുക്കള, ഡൈനിംഗ് ഏരിയ, ഷവര്‍ റൂം എന്നിവയാണ് വീട്ടിലുള്ളത്. ആകെ 339 ചതുരശ്ര അടി വിസ്തീര്‍ണ്ണമുളള ഈ വിടിന്റെ വില കൃത്യമായി പറഞ്ഞാല്‍ 235,000 യൂറോ അതായത് ഏകദേശം 2.57 കോടി രൂപ വരും. 2017ല്‍ വീടിന്റെ വില ഏകദേശം 2.74 കോടി രൂപയായിരുന്നു.

വരന് വിവാഹാഘോഷം ആസൂത്രണം ചെയ്യാനെത്തിയ 'വെഡ്ഡിങ് പ്ലാനറു'മായി പ്രണയം, തന്റെ കാമുകന് മറ്റൊരു 'കാമുകന്‍' ഉണ്ടെന്ന് അറിഞ്ഞ് ഞെട്ടി യുവതി

വിവാഹം പലതരത്തില്‍ നടത്താന്‍ ഉദ്ദേശിച്ചിട്ട് ഒടുവില്‍ വിവാഹ തീയതിയിലേക്ക് അടുക്കുമ്പോള്‍ വിവാഹം നടക്കാതെ മുടങ്ങി പോകുന്ന പതിവുണ്ട്. എന്നാല്‍ ഇത് അറേജ്ഡ് മ്യാരേജിലാണ് പലപ്പോഴും നടക്കുന്നത്. എന്നാല്‍ ഒരു പ്രണയ വിവാഹത്തില്‍ ഇത്തരത്തില്‍ വിവാഹം മുടങ്ങി പോയ വാര്‍ത്തയാണ് പുറത്ത് വരുന്നത്. കാനഡയില്‍ നിന്നുള്ള ഒരു വിവാഹമാണ് വളരെ വിചിത്രമായ സംഭവങ്ങള്‍ കാരണം നടക്കാതെ പോയത്. വളരെ നാളത്തെ പ്രണയത്തിന് ശേഷം വിവാഹം കഴിക്കാന്‍ തീരുമാനിച്ച കാമുകീ കാമുകന്മാര്‍ക്കിടയില്‍ ആണ് ഈ സംഭവം നടന്നത്.അതും വിവാഹം മുടങ്ങാന്‍ കാരണം കാമുന്റെ മറ്റൊരു പ്രണയം ആണ് എന്നതാണ് ഞെട്ടിക്കുന്ന കാര്യം. പ്രതിശ്രുത വരന്‍ വിവാഹാഘോഷം ആസൂത്രണം ചെയ്യാനെത്തിയ 'വെഡ്ഡിങ് പ്ലാനര്‍' ആയ യുവാവുമായി പ്രണയത്തിലായതോടെ വിവാഹം തന്നെ മുടങ്ങിയ വിചിത്ര സംഭവമാണ് ഇപ്പോള്‍ പുറത്തുവരുന്നത്. വ്യക്തിബന്ധങ്ങളിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരം നിര്‍ദേശിക്കുന്ന കോളമിസ്റ്റായ ലിസി ടെഷര്‍ 'ടൊറന്റോ സ്റ്റാറി'ലെഴുതിയ കുറിപ്പിലാണ് സംഭവം വിശദീകരിക്കുന്നത്. ഇരുവരുടെയും പേരുകളോ എന്നാണ് സംഭവം നടന്നതെന്നോ മറ്റുവിശദാംശങ്ങളോ അവര്‍ പുറത്തുവിട്ടിട്ടില്ല. വര്‍ഷങ്ങള്‍നീണ്ട പ്രണയത്തിന് ശേഷമാണ് കമിതാക്കളായ യുവതീയുവാക്കള്‍ വിവാഹം കഴിക്കാന്‍ തീരുമാനിച്ചത്. ഇവരുടെ വിവാഹാഘോഷവും ചടങ്ങുകളുമെല്ലാം രണ്ടുപേരും ചേര്‍ന്നായിരുന്നു തീരുമാനിച്ചത്. വിവാഹവസ്ത്രം അടക്കമുള്ള കാര്യങ്ങളുടെ ഉത്തരവാദിത്വം വധുവായ യുവതി ഏറ്റെടുത്തു. വിവാഹവേദിയും മറ്റ് ഒരുക്കങ്ങളും വരന്റെ ചുമതലയായിരുന്നു. ഇതിനായി വരന്‍ ഒരു 'വെഡ്ഡിങ് പ്ലാനറു'ടെ സേവനവും തേടി. വിവാഹത്തിനുള്ള മുന്നൊരുക്കങ്ങള്‍ക്കിടെയാണ് യുവതി തന്റെ പ്രതിശ്രുതവരന് മറ്റൊരു ബന്ധമുണ്ടെന്ന കാര്യം കണ്ടെത്തിയത്. ദീര്‍ഘകാലം കാമുകനായ പ്രതിശ്രുതവരനെക്കുറിച്ച് വധുവിന് അതുവരെ യാതൊരുസംശയങ്ങളും ഉണ്ടായിരുന്നില്ല. പെട്ടെന്നുള്ള ഈ അറിവ് യുവതിയെ തകര്‍ത്തുകളഞ്ഞു. ആരാണ് ആ രഹസ്യ കാമുകി എന്ന് കണ്ടെത്താനായി പിന്നത്തെ ശ്രമം. അധികം ബുദ്ധിമുട്ടാതെതന്നെ ആ വിവരം കണ്ടെത്താന്‍ യുവതിയ്ക്ക് സാധിച്ചു. കാമുകിയല്ല, ഒരു കാമുകനാണ് തന്റെ പ്രതിശ്രുതവരന് ഉള്ളതെന്ന് ഞെട്ടലോടെയാണ് യുവതി മനസ്സിലാക്കിയത്. അത് മറ്റാരുമായിരുന്നില്ല, വിവാഹാഘോഷം സംഘടിപ്പിക്കാന്‍ എത്തിയ വെഡ്ഡിങ് പ്ലാനറുമായി ആയിരുന്നു വരന് പ്രണയം! യുവതിയുമായുള്ള വിവാഹത്തിന് ശേഷവും വെഡ്ഡിങ് പ്ലാനറായ പുരുഷനുമായി ബന്ധം തുടരാനായിരുന്നു പ്രതിശ്രുത വരന്റെ ആഗ്രഹം. പക്ഷേ, വധുവായ യുവതിക്ക് ഇത് സ്വീകാര്യമായില്ല. തുടര്‍ന്ന് വധു വിവാഹം വേണ്ടെന്നുവെയ്ക്കുകയായിരുന്നു. പ്രതിശ്രുതവരനാകട്ടെ തന്റെ കാമുകനുമായി പുതിയൊരു ജീവിതം ആരംഭിക്കുകയും ചെയ്തു.

വിവാഹം കഴിക്കുന്ന ദമ്പതികള്‍ ആദ്യത്തെ മൂന്ന് ദിവസത്തോക്ക് മലമൂത്ര വിസര്‍ജ്ജനം ചെയ്യരുത്, വിചിത്ര ആചാരമുള്ള ഒരു ഗോത്രം

വിവാഹ ശേഷം പലയിടങ്ങളില്‍ പല തരത്തിലുള്ള ആചാരങ്ങളാണ് നിലനിന്നില്‍ക്കുന്നത്. ചില ആചാരങ്ങളെ കുറിച്ച് കേള്‍ക്കുമ്പോള്‍ തന്നെ ഞെട്ടലാണ് ഉണ്ടാവുക. അത്തരത്തില്‍ ഞെട്ടലുളവാക്കുന്ന ഒരു ആചാരം തുടരുന്ന ഗോത്രവര്‍ഗ്ഗത്തെ കുറിച്ച് അറിയോ? മലേഷ്യയിലേയും ഇന്തോനേഷ്യയിലേയും ബോര്‍ണിയോ മേഖലയില്‍ അധിവസിക്കുന്ന തിഡോംഗ് ഗോത്ര സമൂഹത്തിനിടയില്‍ ആണ് വളരെ വിചിത്രമായ ആചാരം ഉള്ളത്. ഈ ഗോത്രത്തില്‍ നിന്നും വിവാഹിതരാകുന്ന നവദമ്പതികള്‍ മൂന്ന് ദിവസം ഒരു മുറിയില്‍ കഴിയണം. ശുചിമുറിയില്‍ പോകാന്‍ പോലും പാടില്ലെന്നാണ് ഇവരുടെ ആചാരം. 'തിഡോംഗ്' എന്ന വാക്കിനര്‍ത്ഥം 'മലമുകളില്‍ ജീവിക്കുന്നവര്‍' എന്നാണ്. കൃഷിയാണ് ഈ ഗോത്രജനതയുടെ പ്രധാന ഉപജീവന മാര്‍ഗം. ഗോത്രത്തെ സംബന്ധിച്ച് വിവാഹം ഏറ്റവും പവിത്രമായ ഒരു ചടങ്ങായാണ് കണക്കാക്കുന്നത്. വിവാഹ ശേഷമുള്ള ആദ്യത്തെ മൂന്ന് ദിവസം മലമൂത്രവിസര്‍ജ്ജനം ചെയ്യാന്‍ പാടില്ല. അങ്ങനെ ചെയ്താല്‍ അത് വിവാഹത്തിന്റെ പരിശുദ്ധിയെ ബാധിക്കുമെന്ന് ഇവര്‍ കരുതുന്നു. അതോടെ വരനും വധുവും അശുദ്ധരായി തീരും. വിവാഹത്തിന്റെ പവിത്രത നിലനിര്‍ത്താന്‍, നവദമ്പതികള്‍ മൂന്ന് ദിവസത്തേക്ക് ടോയ്ലറ്റ് ഉപയോഗിക്കുന്നതിന് ഗോത്രാചാര പ്രകാരം വിലക്കുണ്ട്. ഇനി അങ്ങനെ ആരെങ്കിലും ചെയ്താല്‍ അത് ദുശ്ശകുനമായി കണക്കാക്കുന്നു. ദമ്പതികള്‍ ഈ നിയമം പാലിക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കാന്‍ കുടുംബാംഗങ്ങള്‍ കാവല്‍ നില്‍ക്കുന്നതും പതിവാണ്. ചില സാഹചര്യങ്ങളില്‍ വരനേയും വധുവിനേയും ബന്ധുക്കള്‍ മൂന്ന് ദിവസം മുറിയില്‍ പൂട്ടിയിടാറുമുണ്ട്. ദുഷ്ട ശക്തികളുടെ സ്വാധീനത്തില്‍ നിന്ന് ദമ്പതികളെ സംരക്ഷിക്കുകയാണ് ഈ ആചാരത്തിന്റെ ലക്ഷ്യമെന്നും ഈ ഗോത്രവിഭാഗം വിശ്വസിക്കുന്നു. ടോയ്ലറ്റുകളില്‍ നെഗറ്റീവ് എനര്‍ജി കൂടുതലാണ്. വിവാഹത്തിന് ശേഷമുള്ള ആദ്യത്തെ മൂന്ന് ദിവസം ഈ നെഗറ്റീവ് എനര്‍ജി വധുവിനെയും വരനെയും ബാധിക്കാനുള്ള സാധ്യതയും ഏറെ കൂടുതലാണ്. ഇത് ഇവരുടെ ബന്ധത്തെ മോശമായ രീതിയില്‍ ബാധിക്കുമെന്നും ഗോത്ര വിശ്വാസം അവകാശപ്പെടുന്നു.

More Articles

പതിമൂന്നാമത്തെ വയസ്സില്‍ കൗതുകത്തിന് മാലിന്യം ശേഖരിക്കാന്‍ തുടങ്ങി, അതിലൂടെ ബുദ്ധിപരമായ നീക്കത്തിലേക്ക് തിരിഞ്ഞതോടെ പിന്നീട് ലക്ഷാധിപതിയായി മാറ്റിയ പെണ്‍കുട്ടിയുടെ കഥ
'ഓട്ടോയ്ക്ക് ഉള്ളില്‍ ഡ്രൈവര്‍ സീറ്റിന് പിന്നിലായി ഒരു അക്വേറിയം, മാത്രമല്ല സ്പീക്കറും ഡിസ്‌കോ ലൈറ്റുകളും' വ്യത്യസ്തമായ യാത്ര അനുഭവം നല്‍കുന്ന ഓട്ടോയുടെ വീഡിയോ വൈറലാകുന്നു
ഇതാണ് നെയില്‍ പോളീഷ് പ്രേമികള്‍ക്കിടയിലെ ഇപ്പോഴത്തെ താരം, 14.7 മില്ലിലീറ്ററുള്ള ഒരു കുപ്പിക്ക് മൂന്ന് മെഴ്സിഡീസ് ബെന്‍സിന്റെ വില!!!
ഇതാണ് ലോകത്തിലെ ഏറ്റവും വില കൂടിയ പശു, റെക്കോഡ് ബ്രേക്കിംഗ് വിലയും, അസാമാന്യ വലിപ്പവും ഉള്ള പശുവിന്റെ വില കേട്ടാല്‍ ആരും ഒന്ന് ഞെട്ടും
ഏഴ് വര്‍ഷമായി താമസിക്കുന്ന വീടിന്റെ ബേസ്‌മെന്റില്‍ താമസക്കാര്‍ അറിയാതെ ഒരാള്‍ താമസിക്കുന്നു, വീട്ടുടമയോട് ചോദിച്ചപ്പോള്‍ ഉത്തരം ഞെട്ടിപ്പിക്കുന്നത്
എടുത്ത ലോട്ടറിക്ക് ഒന്നാം സമ്മാനം, പക്ഷെ ലോട്ടറി കാണാതായി, വീടാകെ തിരിച്ചിലിനൊടുവില്‍ ലോട്ടറി കണ്ടെത്തിയത് ബൈബിളിനുള്ളില്‍ നിന്നും
ആണ്‍ സ്രാവില്ലാതെ രണ്ട് പെണ്‍ സ്രാവുകള്‍ മാത്രമുണ്ടായിരുന്ന ടാങ്കില്‍ സ്രാവിന്‍ കുഞ്ഞ്, ശാസ്ത്ര ലോകത്തെ തന്നെ അമ്പരപ്പിച്ച സംഭവം
പതിനഞ്ച് മിനിറ്റിനുള്ളില്‍ എണ്ണിയെടുക്കുന്ന പണം ബോണസായി എടുക്കാം, ജീവനക്കാര്‍ക്ക് ജാക്ക്‌പോട്ട് ഓഫര്‍ നല്‍കി കമ്പനി, ഇങ്ങനെ വോണം മുതലാളിമാരെന്ന് സോഷ്യല്‍ മീഡിയ

Most Read

British Pathram Recommends