18
MAR 2021
THURSDAY
1 GBP =105.83 INR
1 USD =83.30 INR
1 EUR =90.59 INR
breaking news : യുകെയടക്കം യൂറോപ്യൻ രാജ്യങ്ങളിൽ ജോലിവാഗ്‌ദാനം, ലക്ഷങ്ങൾ വാങ്ങിയുള്ള തട്ടിപ്പുകൾ വ്യാപകം; കൊച്ചിയിൽ രണ്ടാഴ്‌ചയ്‌ക്കിടെ പിടിയിലായത് 5 തട്ടിപ്പുകാർ! 6 മാസത്തിനിടെ നൂറുകണക്കിനുപേരെ തട്ടിപ്പിന് ഇരയാക്കിയതായി സംശയം! 16 ലക്ഷത്തിലേറെ നഷ്ടപ്പെട്ട നഴ്‌സുമാരും >>> ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത ഏഴാമത് ബൈബിള്‍ കലോത്സവം നവംബര്‍ 16ന് സ്‌കന്തോര്‍പ്പില്‍, നിയമാവലി പ്രകാശനം ചെയ്ത് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ >>> സൗത്ത് ഇന്ത്യന്‍ മലയാളി അസോസിയേഷന്‍ സൈമാ പ്രെസ്റ്റണിന്റെ ആഭിമുഖ്യത്തില്‍ സ്നേഹ സംഗീത രാവ്, ഈമാസം 31ന് വൈകിട്ട് ആറു മണിക്ക് പ്രെസ്റ്റണ്‍ ക്രൈസ്റ്റ് ചര്‍ച്ചില്‍  >>> ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയുടെ മരണം സ്ഥിരീകരിച്ചു, ഇബ്രാഹിം റെയ്‌സി സഞ്ചരിച്ച ഹെലികോപ്റ്ററിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി >>> 'ഹാപ്പി ബര്‍ത്ത് ഡേ സുധി ചേട്ടാ, നിങ്ങളെ ഞാന്‍ ആഴത്തില്‍ മിസ്സ് ചെയ്യുകയാണ്' കൊല്ലം സുധിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ഭാര്യ രേണു >>>
Home >> TECHNOLOGY

TECHNOLOGY

ഇനി മെസേജ് കണ്ടതായി അറിയിക്കാതെ ഇന്‍സ്റ്റാഗ്രാമില്‍ ഡയറക്റ്റ് മെസ്സേജുകള്‍ വായിക്കാം, ഇതാ പുതിയ അപ്‌ഡേഷന്‍ 

മെസേജ് കണ്ടെന്നറിയിക്കാതെ തന്നെ ഇനി ഇന്‍സ്റ്റഗ്രാമിലെ മെസേജ് വായിക്കാം. ഇന്‍സ്റ്റാഗ്രാമില്‍ ഡയറക്റ്റ് മെസ്സേജുകള്‍ വായിക്കാന്‍ ആണ് വഴിയുള്ളത്. ഓണ്‍ലൈനില്‍ ഭീഷണിപ്പെടുത്തുകയോ അല്ലെങ്കില്‍ സ്‌കാമര്‍മാരാല്‍ ടാര്‍ഗെറ്റു ചെയ്യപ്പെടുകയോ ചെയ്യുമ്പോള്‍ ഈ സംവിധാനം ഉപയോഗിക്കാനാകും.  ഇന്‍സ്റ്റാഗ്രാം ആപ് തുറന്ന് ഡിഎമ്മുകളിലേക്കു പോകുക. എല്ലാ പുതിയ ഡിഎമ്മുകളും ലോഡ് ആകും. സെറ്റിങ്‌സില്‍ പോയി മൊബൈല്‍ ഡാറ്റ, വൈഫൈ എന്നിവ ഓഫാക്കിയാല്‍. തുറക്കുന്ന ആ സമയം 'സീന്‍' കാണില്ല. പക്ഷേ വീണ്ടും ഇന്റര്‍നെറ്റ് ഓണാക്കി, ആപ് തുറക്കുമ്പോള്‍ സീന്‍ പോപ് അപ് ചെയ്യും. ചാറ്റ് തുറന്ന് മുകളിലുള്ള പ്രൊഫൈലില്‍ ടാപ് ചെയ്യണം. പ്രൈവസി ആന്‍ഡ് സെക്യുരിറ്റി എന്ന ഓപ്ഷനിസ് ടാപ് ചെയ്ത് റീഡ് റെസീപ്റ്റ് ഓഫാക്കുക എന്ന ഓപ്ഷന്‍ ഓണാക്കുക. കഴിഞ്ഞ മാര്‍ച്ചിലാണ് ഇന്‍സ്റ്റാഗ്രം ഈ ഓപ്ഷന്‍ അവതരിപ്പിച്ചത്. കൂടാതെ 2019 ല്‍ പുറത്തിറക്കിയ റെസ്ട്രിക്റ്റ് എന്നറിയപ്പെടുന്ന ഒരു ഫീച്ചര്‍ ഉപയോക്താക്കള്‍ക്ക് ഇത്തരത്തില്‍ ഡിഎം വായിക്കാന്‍ സഹായിക്കും. 'സീന്‍' ഐക്കണ്‍ ട്രിഗര്‍ ചെയ്യാതെ തന്നെ ഡിഎം വായിക്കാന്‍ റെസ്ട്രിക്റ്റ് ഫീച്ചര്‍ സഹായിക്കും. സന്ദേശം അയയ്ക്കുന്ന വ്യക്തിയുടെ പ്രൊഫൈലിലേക്കു പോകുക. പ്രൊഫൈല്‍ പേജിന്റെ മുകളിലുള്ള മൂന്ന് ഡോട്ടുകളില്‍ ക്ലിക് ചെയ്തശേഷം റെസ്ട്രിക്ട് സെലക്ട് ചെയ്യുക.ശേഷം വരുന്ന സന്ദേശങ്ങളെല്ലാം മെസേജ് റിക്വസ്റ്റ് ഫോള്‍ഡറിലേക്കു മാറ്റപ്പെടും. ഇത് ഓണ്‍ലൈന്‍ സ്റ്റാറ്റസും ആ വ്യക്തി കാണുന്നത് ഒഴിവാക്കുകായും ഡിഎം വായിക്കുകയും ചെയ്യാനാകും.

'സാധനങ്ങള്‍ എവിടെയെങ്കിലും മറന്നുവച്ചോ?..'  കണ്ടെത്താന്‍ ഇനി അസ്ത്ര സഹായിക്കും

എന്തെങ്കിലും മറന്നു വെച്ച് അത് അന്വേഷിച്ച് നടക്കുന്നത് നിങ്ങളുടെ സ്വഭാവത്തില്‍ ഉള്ളതാണോ? അത് ഏറ്റവും ബുദ്ധിമുട്ടായി എപ്പോഴും തോന്നുന്നുണ്ടെങ്കില്‍ ഇതാ അസ്ത്ര നിങ്ങള്‍ക്ക് ഒരു സഹായി ആയിരിക്കും. സാധനങ്ങള്‍ എവിടെയെങ്കിലും മറന്നുവച്ചത് കണ്ടെത്താന്‍ സഹായിക്കുന്നതാണ് അസ്ത്ര. ഗൂഗിളിന്റെ വാര്‍ഷിക കോണ്‍ഫറന്‍സിനോട് അനുബന്ധിച്ച് കഴിഞ്ഞ ദിവസമാണ് ബ്രിട്ടീഷ്-അമേരിക്കന്‍ എ.ഐ റിസര്‍ച്ച് ലാബ്, ഡീപ് മൈന്‍ഡാണ് പ്രോജക്ട് അസ്ത്ര എന്ന എ.ഐ അസിസ്റ്റന്റിനെ അവതരിപ്പിച്ചത്. ഗൂഗിളിന്റെ ചാറ്റ്‌ബോട്ട് ജെമിനിയുടെ 1.5 മോഡലാണ് ഇതിലുള്ളത്. വീട്ടിലെ ഓരോ വസ്തുവിന്റെയും സ്ഥാനം എവിടെയെന്ന് വീഡിയോയിലൂടെയും ക്യാമറയിലൂടെയും അസ്ത്രയ്ക്ക് പറഞ്ഞുകൊടുക്കണം. അത് നഷ്ടമായാല്‍ ഏറ്റവും ഒടുവില്‍ കണ്ടത് എവിടെയെന്ന് അസ്ത്ര പറയും. അശ്രദ്ധ മാറാനുള്ള കുറുക്കുവഴികളും പറഞ്ഞുതരും. കണ്ണാടിയും ഐഡി കാര്‍ഡും എപ്പോഴും മറക്കുന്നവര്‍ക്ക് അസ്ത്ര പ്രയോജനമാകും. ചുറ്റുപാടും നോക്കി സ്ഥലം തിരിച്ചറിയാനും സാധിക്കും. ചിത്രം, സന്ദേശം, ശബ്ദം, വീഡിയോ എന്നീ രൂപങ്ങളില്‍ ഉത്തരം നല്‍കും. കുറച്ച് വസ്തുക്കള്‍ കാണിച്ചാല്‍ അതുവച്ച് കഥ മെനയാനും പാട്ടെഴുതാനും കഴിവുണ്ട്. എക്‌സല്‍ ഷീറ്റ്, പ്രസന്റേഷന്‍ എന്നിവ തയാറാക്കാം. മൈക്രോഫോണും ക്യാമറയും ഘടിപ്പിച്ച സ്മാര്‍ട്ട് ഗ്ലാസിലൂടെയും അസ്ത്രയോട് കമാന്‍ഡുകള്‍ പറയാം. ഉദാഹരണത്തിന് ഗ്ലാസ് ധരിച്ച് 'സെക്രട്ടേറിയറ്റ് എവിടെയാണെന്ന് 'മൈക്കിലൂടെ ചോദിച്ചാല്‍ ലൊക്കേഷന്‍ മാപ്പ് ഗ്ലാസില്‍ പ്രത്യക്ഷപ്പെടും. വര്‍ഷങ്ങളായി ഗൂഗിള്‍ നിര്‍മ്മിക്കാന്‍ ശ്രമിക്കുന്ന ഗൂഗിള്‍ സ്മാര്‍ട്ട് ഗ്ലാസിലേയ്ക്കുള്ള തുടക്കമാണിതെന്ന് അഭ്യൂഹമുണ്ട്. ഗൂഗിള്‍ ഇത് സ്ഥിരീകരിച്ചിട്ടില്ല.

യാത്രകളില്‍ ഛര്‍ദ്ദില്‍ ഒരു ബുദ്ധിമുട്ടാകാറുണ്ടോ? ഇതാ അതിനൊരു പരിഹാരവുമായി എത്തിയിരിക്കുകയാണ് ആപ്പിള്‍

യാത്രകള്‍ ചെയ്യുമ്പോള്‍ ഛര്‍ദ്ദില്‍ ഒരു ബുദ്ധിമുട്ടാകാറുണ്ടെങ്കില്‍ അതിന് ഒരു പരിഹാരവുമായി എത്തിയിരിക്കുകയാണ് ആപ്പിളിന്റെ പുതിയൊരു ഫീച്ചര്‍. ഐഫോണുകള്‍ക്കും ഐപാഡുകള്‍ക്കുമായി വെഹിക്കിള്‍ മോഷന്‍ ക്യൂസ് എന്ന പുതിയ ഫീച്ചര്‍ ആണ് കൊണ്ടുവരുന്നത്. മോഷന്‍ സിക്ക്‌നസിനെ പിടിച്ച് നിര്‍ത്തുക എന്നതാണ് പുതിയ ഫീച്ചര്‍ കൊണ്ട് ഉദ്ദേശിക്കുന്നത്. നിങ്ങള്‍ കാണുന്നതും ശരീരത്തിന് അനുഭവപ്പെടുന്നതും തമ്മിലുള്ള പൊരുത്തക്കേടാണ് മോഷന്‍ സിക്ക്‌നെസിലേക്ക് നയിക്കുന്നത്. നിങ്ങള്‍ ഒരു കാറില്‍ സഞ്ചരിക്കുമ്പോള്‍, ശരീരത്തിന് ചലനം ഉണ്ടാകുന്നു. എന്നാല്‍ ആ ചലനങ്ങളുമായി പൊരുത്തപ്പെടാത്ത സ്‌ക്രീനിലേക്ക് നിങ്ങള്‍ നോക്കുമ്പോള്‍ ബുദ്ധിമുട്ട് തോന്നാം. ഇത് മോഷന്‍ സിക്‌നസ് ഉണ്ടാക്കുന്നു. ഈ പ്രശ്‌നം പലരെയും അവരവരുടെ ഡിവൈസുകള്‍ ഉപയോഗിക്കുന്നതില്‍ നിന്നു വരെ പിന്തിരിപ്പിക്കും. ഈ പ്രശ്‌നം പരിഹരിക്കുക എന്നതാണ് ആപ്പിളിന്റെ പുതിയ വെഹിക്കിള്‍ മോഷന്‍ ക്യൂസ് ഫീച്ചറിന്റെ ലക്ഷ്യം. വാഹനത്തിന്റെ ചലനവുമായി ചേര്‍ത്ത് നീങ്ങുന്ന സ്‌ക്രീനിന്റെ അരികുകളില്‍ ആനിമേറ്റഡ് ഡോട്ടുകള്‍ കാണിച്ചാണ് ഇത് പ്രവര്‍ത്തിക്കുന്നത്. ഈ ഡോട്ടുകള്‍ നിങ്ങളുടെ മസ്തിഷ്‌കത്തിന് തോന്നിക്കുന്ന ചലനത്തെ നിങ്ങളുടെ കണ്ണുകള്‍ കാണുന്നതുമായി പൊരുത്തപ്പെടുത്താന്‍ സഹായിക്കുന്നു. ഇത് വഴി മോഷന്‍ സിക്ക്‌നെസ് ബാലന്‍സ് ചെയ്യാന്‍ സാധിക്കും.  ആപ്പിളിന്റെ വെഹിക്കിള്‍ മോഷന്‍ ക്യൂസിന്റെ ഫീച്ചറിന് മികച്ച പ്രതികരണമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. നിങ്ങള്‍ ഒരു ദീര്‍ഘദൂര യാത്ര ചെയ്യുന്ന ആളോ അല്ലെങ്കില്‍ ദൈനംദിന യാത്രികനോ അല്ലെങ്കില്‍ യാത്രാ സമയം പരമാവധി പ്രയോജനപ്പെടുത്താന്‍ ആഗ്രഹിക്കുന്ന ഒരാളോ ആകട്ടെ, ഈ പുതിയ ഫീച്ചര്‍ വലിയ ഉപകാരമാകും.

ഇനി വാട്‌സ്ആപ്പ് ചാറ്റ് ബബിളിന്റെ തീം മാറ്റാം, വാട്‌സ്ആപ്പിന്റെ പുതിയ അപ്‌ഡേറ്റ് ഇങ്ങനെ

നിങ്ങള്‍ ഉപയോഗിക്കുന്ന പ്രിയപ്പെട്ട മെസേജിങ് ആപ്പായ വാട്‌സ്ആപ്പിന് ഇടയ്‌ക്കെങ്കിലും ഒരു മാറ്റം വേണമെന്ന് ആഗ്രഹമുണ്ടോ? ഇതാ ഉപയോക്താക്കളുടെ ആ ആഗ്രഹം വാട്‌സ്ആപ്പ് മനസ്സിലാക്കിയിരിക്കുകയാണ്. വാട്സ്ആപ്പ് ചാറ്റ് ബബിളിന്റെ തീം മാറ്റാമെന്നതാണ് പുതിയ അപ്ഡേറ്റ്. നിലവില്‍ പരീക്ഷണഘട്ടത്തിലുള്ള ഈ ഫീച്ചര്‍ ഇഷ്ടാനുസൃതം മാറ്റങ്ങള്‍ വരുത്താന്‍ സഹായിക്കുന്നതാണ് എന്നാണ് പുറത്ത് വരുന്ന വിവരം. പരമ്പരാഗതമായ പച്ച നിറത്തിലുള്ള തീമിന് പകരം പുതിയ നിറങ്ങള്‍ ഇഷ്ടാനുസൃതം സെറ്റ് ചെയ്യാന്‍ അനുവദിക്കുന്ന ഫീച്ചര്‍ ചാറ്റിങ് അനുഭവം മെച്ചപ്പെടുത്തുമെത്തും. ആപ്പ് പതിയ പതിപ്പിലേക്ക് അപ്ഡേറ്റ് ചെയ്യുമ്പോഴാകും ഫീച്ചര്‍ ലഭ്യമാകുക. അഞ്ച് മാസങ്ങള്‍ക്ക് മുമ്പ് ആപ്പിന്റെ പ്രൈമറി ബ്രാന്‍ഡിങ് നിറത്തില്‍ മാറ്റം വരുത്തുന്നതില്‍ പരീക്ഷണങ്ങള്‍ നടക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇത്തരത്തില്‍ ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് നീല നിറത്തിലുള്ള ചാറ്റ് ബബിളുകളുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ പ്രചരിച്ചിരുന്നു.

വാട്‌സ്ആപ്പ് ഓഡിയോ വീഡിയോ കോളിനായി ആശ്രയിക്കുന്നവര്‍ക്ക് പുതിയ അപ്‌ഡേഷന്‍, പുത്തന്‍ ഫീച്ചര്‍ അവതരിപ്പിച്ച് വാട്‌സ്ആപ്പ്

ഉപഭോക്താക്കള്‍ക്ക് വാട്‌സ്ആപ്പ് വീഡിയോ ഓഡിയോ കോളുകളില്‍ പുത്തന്‍ അനുഭവം ആഗ്രഹിക്കുന്നവര്‍ക്ക് പുതിയ അപ്‌ഡേഷന്‍ ഒരുങ്ങുന്നു. മെസേജ് അയക്കുന്നതിനൊപ്പം വീഡിയോ -ഓഡിയോ കോളുകള്‍ ചെയ്യുന്നവര്‍ക്ക് വേണ്ടി വാട്ട്‌സാപ്പ് ഓഡിയോ കോള്‍ ബാര്‍ ഫീച്ചര്‍കൊണ്ടുവന്നിരിക്കുന്നത്. നേരത്തെ തന്നെ ആന്‍ഡ്രോയിഡ് ഉപഭോക്താക്കള്‍ക്ക്  ഈ ഫീച്ചര്‍ ലഭ്യമായി തുടങ്ങിയിരുന്നു. ഇപ്പോഴിതാ ഐഒഎസിലും അവതരിപ്പിച്ചിരിക്കുകയാണ്. ഓഡിയോ കോള്‍ വിന്‍ഡോ മിനിമൈസ് ചെയ്യുമ്പോള്‍ ചാറ്റ് ലിസ്റ്റിന് മുകളിലായാണ് പുതിയ ഓഡിയോ കോള്‍ ബാറുള്ളത്. പുതിയ അപ്‌ഡേഷനിലൂടെ മെയിന്‍ സ്‌ക്രീനിലേക്ക് പോവാതെ തന്നെ കോളുകള്‍ മ്യൂട്ട് ചെയ്യാനും കട്ട് ചെയ്യാനാകും. ആന്‍ഡ്രോയിഡിലും വാട്ട്‌സാപ്പ് ഐഒഎസ് ബീറ്റാ ഉപഭോക്താക്കള്‍ക്കും മാത്രമാണ് ഈ ഫീച്ചര്‍ ലഭ്യമായിട്ടുള്ളത് .ആപ്പിന്റെ ഐഒഎസ് സ്റ്റേബിള്‍ വേര്‍ഷനിലും ഈ ഫീച്ചര്‍ എത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. വാട്ട്‌സാപ്പ്  അടുത്തിടെയായി നിരവധി ഫീച്ചറുകളാണ് അവതരിപ്പിച്ചിരിക്കുന്നത്. ആപ്പ് ഡയലര്‍ ഫീച്ചറുമായി വാട്ട്‌സാപ്പെത്തിയത് കഴിഞ്ഞിടെയാണ്. വാട്ട്‌സാപ്പിനുള്ളില്‍ തന്നെ നമ്പറുകള്‍ അടിച്ച് കോള്‍ ചെയ്യാനുള്ള ഡയലര്‍ ഓപ്ഷനാണിത്. വാട്ട്‌സാപ്പ് ട്രാക്കറായ വാബെറ്റ്ഇന്‍ഫോയാണ് ഇതെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തു വിട്ടിരിക്കുന്നത്. ഈ ഫീച്ചര്‍ വരുന്നതോടെ നമ്പറുകള്‍ സേവ് ചെയ്യാതെ തന്നെ  കോള്‍ ചെയ്യാനാകും.  ഗൂഗിള്‍ ഡയലറിനും ട്രൂകോളറിനും വെല്ലുവിളി ഉയര്‍ത്തുന്നതായിരിക്കും വാട്ട്‌സാപ്പിന്റെ പുതിയ ഫീച്ചര്‍. ആന്‍ഡ്രോയിഡ് ബീറ്റ 2.24.9.28- പതിപ്പിലാണ് ഇന്‍-ആപ്പ് ഡയലര്‍ ഫീച്ചര്‍ വന്നിരിക്കുന്നത്.

എക്‌സ് രണ്ട് ലക്ഷത്തോളം ഇന്ത്യന്‍ അക്കൗണ്ടുകള്‍ നീക്കം ചെയ്തു, കാരണം ഇത്തരം കാര്യങ്ങള്‍ പങ്കുവെച്ചത്!!!

സമൂഹത്തിന് തന്നെ ബുദ്ധിമുട്ടുണ്ടാക്കുന്നതും ഗുണകരുവുമല്ലാത്ത കാര്യങ്ങള്‍ ചെയ്യുന്ന സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ നീക്കം ചെയ്യുക കമ്പനികള്‍ പതിവാണ്. ഇത്തരത്തില്‍ ഇക്കുറി സോഷ്യല്‍ മീഡിയ ആപ്പായ 'എക്‌സ്' നീക്കം ചെയ്തത് രണ്ട് ലക്ഷത്തോളം അക്കൗണ്ടുകളാണ്. അനുവാദമില്ലാതെ നഗ്നത പ്രദര്‍ശിപ്പിക്കല്‍, കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യല്‍ എന്നിവ പങ്കുവെച്ചെതിന്റെ ഭാഗമായാണ് ഈ രണ്ട് ലക്ഷത്തോളം അക്കൗണ്ടുകള്‍ എക്‌സ് നീക്കം ചെയ്തിരിക്കുന്നത്. തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി 1303 ഇന്ത്യന്‍ അക്കൗണ്ടുകളും നീക്കം ചെയ്തിട്ടുണ്ട്. ഇതോടെ മാര്‍ച്ച് 26 നും ഏപ്രില്‍ 25 നും ഇടയില്‍ 1,85,544 അക്കൗണ്ടുകളാണ് എക്സ് നിരോധിച്ചത്. നിശ്ചിത ഇടവേളകളില്‍ ഐ.ടി നിയമത്തിന്റെ അടിസ്ഥാനത്തില്‍ എക്സ് പുറത്തിറക്കുന്ന വിവരങ്ങളിലാണ് കണക്കുകള്‍ വ്യക്തമാക്കിയിരിക്കുന്നത്. മാര്‍ച്ച് 26 നും ഏപ്രില്‍ 25 നും ഇടയില്‍ 18562 പരാതികളാണ് ഇന്ത്യയിലെ ഉപഭോക്താക്കളില്‍ നിന്ന് എക്‌സിന് ലഭിച്ചത്. അക്കൗണ്ട് നിരോധിച്ചതുമായി ബന്ധപ്പെട്ട് ഇന്ത്യയില്‍ നിന്നും 118 പരാതികള്‍ ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ നിന്നും നാല് അക്കൗണ്ടുകള്‍ പുനസ്ഥാപിച്ചതായാണ് റിപ്പോര്‍ട്ട്. ഫെബ്രുവരി 26 മുതല്‍ മാര്‍ച്ച് 25 വരെയുള്ള കാലയളവില്‍ 212627 അക്കൗണ്ടുകളാണ് എക്‌സ് നിരോധിച്ചത്.

ഇനി സെര്‍ച്ച് റിസള്‍ട്ടില്‍ വരുന്ന ലിങ്കുകള്‍ തുറക്കാതെ തന്നെ ഷെയര്‍ ചെയ്യാം, പുതിയ ഷെയര്‍ ബട്ടണ്‍ അവതരിപ്പിച്ച് ഗൂഗിള്‍

സെര്‍ച്ചില്‍ വരുന്ന ലിങ്കുകള്‍ ഓപ്പണ്‍ ചെയ്ത് വെബ്സൈറ്റിലെ ഷെയര്‍ ബട്ടണ്‍ വഴി് ലിങ്കുകള്‍ ഷെയര്‍ ചെയ്യുന്ന രീതി അവതരിപ്പിച്ച് ഗൂഗിള്‍. ഏതെങ്കിലും ലിങ്കിന് മേല്‍ ലോങ് പ്രസ് ചെയ്താല്‍ ഷെയര്‍ ഓപ്ഷന്‍ ലഭിക്കും. ഇവിടെ നിന്ന് ലിങ്കുകള്‍ കോപ്പി ചെയ്യുകയോ ഷെയര്‍ ചെയ്യുകയോ ചെയ്യാം. ഈ വിവരം ആന്‍ഡ്രോയിഡ് പൊലീസ്' സ്ഥാപകനായ ആര്‍ട്ടെം റുസാകോവ്‌സ്‌കിയാണ് എക്‌സില്‍ പങ്കുവച്ചിരിക്കുന്നത്. എന്നാല്‍ എല്ലാ ലിങ്കുകളും ഇതുപോലെ കോപ്പി ചെയ്യാനാകില്ല. ഏതെങ്കിലും ആപ്പിലേക്ക് റീ ഡയറക്ട് ചെയ്യുന്ന ലിങ്കുകള്‍ ഇങ്ങനെ കോപ്പി ചെയ്യാനാകില്ല. വെബ് ഉപഭോക്താക്കള്‍ക്ക് സെര്‍ച്ച് റിസല്‍ട്ടിനൊപ്പമുള്ള ത്രീ ഡോട്ട് മെനുവില്‍ നിന്ന് നേരിട്ട് ലിങ്കുകള്‍ കോപ്പി ചെയ്യാനാകും. ലിങ്കുകള്‍ക്ക് മേല്‍ റൈറ്റ് ക്ലിക്ക് ചെയ്താലും ലിങ്ക് അഡ്രസ് കോപ്പി ചെയ്യാനാകും . ഇന്റര്‍നെറ്റിലെ പരസ്യ വരുമാനത്തില്‍ കൂടുതലും ഗൂഗിളിനാണ് ലഭിക്കുക. കമ്ബനിയുടെ പ്രധാന സേവനങ്ങളായ സെര്‍ച്ച്, യൂട്യൂബ്, ജിമെയില്‍ തുടങ്ങിയവ സൗജന്യമായാണ് ഇപ്പോള്‍ നല്‍കുന്നത്.

വാട്‌സ്ആപ്പില്‍ അടിപൊളി സുരക്ഷാ ഫീച്ചര്‍!!! ഇനി അക്കൗണ്ടുകളുടെ പ്രൊഫൈല്‍ ചിത്രങ്ങള്‍ എടുക്കുന്നത് തടയും

വാട്‌സ്ആപ്പ് ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പിക്കാന്‍ സ്ഥിരമായി സുരക്ഷാ ഫീച്ചറുകള്‍ അവതരിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഇത്തരത്തില്‍ വാട്‌സ്ആപ്പിന്റെ പുതിയൊരു ഫീച്ചറാണ് പുറത്ത് വരുന്നത്. ഉപയോക്താക്കളുടെ സുരക്ഷ പരിഗണിച്ച് പുതിയ ഫീച്ചര്‍ വന്നിരിക്കുന്നത്. അക്കൗണ്ടുകളിലെ പ്രൊഫൈല്‍ ചിത്രങ്ങളുടെ സ്‌ക്രീന്‍ഷോട്ടുകള്‍ എടുക്കുന്നത് തടയുന്നതാണ് പുതിയ ഫീച്ചറിന്റെ പ്രത്യേകത. ഫീച്ചര്‍ നിലവില്‍ പരീക്ഷണ ഘട്ടത്തലാണെന്ന് വാബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് പറയുന്നു. ഉപയോക്താക്കളെ മറ്റുള്ളവരുടെ പ്രൊഫൈല്‍ ഫോട്ടോകളുടെ ചിത്രങ്ങള്‍ എടുക്കുന്നതില്‍ നിന്ന് ബ്ലോക്ക് ചെയ്യുന്ന ഫീച്ചര്‍ ഐഒഎസ് ഉപയോക്താക്കള്‍ക്കാണ് ലഭ്യമാകുക. സ്വകാര്യത സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് നീക്കം. അക്കൗണ്ട് ഉടമയുടെ സമ്മതമില്ലാതെ പ്രൊഫൈല്‍ ഫോട്ടോകള്‍ സേവ് ചെയ്യാനോ അവയുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ എടുക്കാനോ കഴിയില്ല. മറ്റ് ഡിവൈസുകള്‍ ഉപയോഗിച്ചോ ക്യാമറകള്‍ മുഖേനയോ ചിത്രം പകര്‍ത്താമെങ്കിലും, ആപ്പിനുള്ളിലെ സ്‌ക്രീന്‍ഷോട്ട് ഫീച്ചര്‍ ബ്ലോക്ക് ചെയ്യുന്നത് ദുരുപയോഗം തടയുമെന്നും റിപ്പോര്‍ട്ട് പറയുന്നു.

എക്‌സില്‍ സിനിമകളും സീരിസുകളും പോസ്റ്റ് ചെയ്താല്‍ പണമുണ്ടാക്കാം, പുതിയ പ്രഖ്യാപനവുമായി ഇലേണ്‍ മസ്‌ക്

എക്‌സ് ഉപയോക്താക്കള്‍ക്ക് പുതിയ പ്രഖ്യാപനവുമായി ടെസ്ല സിഇഒ ഇലോണ്‍ മസ്‌ക്. എക്‌സില്‍ സിനിമകളും സീരിസുകളും പോസ്റ്റ് ചെയ്താല്‍ പണമുണ്ടാക്കാമെന്നാണ് ഇലോണ്‍ മസ്‌കിന്റെ പ്രഖ്യാപനം. എക്‌സില്‍ മോണിറ്റൈസേഷന് തുടക്കമിടുകയാണെന്നു മസ്‌ക് അറിയിച്ചു സഹോദരി ടോസ മസ്‌ക് ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് മസ്‌ക് വന്‍ അപ്‌ഡേറ്റ് അറിയിച്ചിരിക്കുന്നത്. പോഡ്കാസ്റ്റുകള്‍ വഴിയും ചെയ്തും പണം നേടാമെന്നാണ് മസ്‌ക് പറയുന്നത്.സിനിമകള്‍ പൂര്‍ണമായും എക്‌സില്‍ പോസ്റ്റ് ചെയ്യാനാകുന്ന സംവിധാനത്തിന് തുടക്കം കുറിക്കുമെന്നും എഐ ഓഡിയന്‍സ് സംവിധാനം എക്‌സില്‍ കൊണ്ടുവരുമെന്നും മസ്‌ക് വ്യക്തമാക്കി . പരസ്യങ്ങള്‍ ഒരു പ്രത്യേക വിഭാഗം ആളുകളിലേക്ക് എ ഐ യുടെ സഹായത്തോടെ എത്തിക്കുന്ന സംവിധാനമാണ് എ.ഐ ഓഡിയന്‍സ്. തൊഴിലന്വേഷണത്തിനുള്ള സൗകര്യമാണ് എക്‌സ് അവതരിപ്പിക്കാനൊരുങ്ങുന്നത്. ഇതിന്റെ ഭാഗമായി പുതിയ ഫീച്ചര്‍ കമ്പനി അവതരിപ്പിച്ചു കഴിഞ്ഞു.

ഡിജിറ്റല്‍ വാലറ്റ് ആപ്പായ ഗൂഗിള്‍ വാലറ്റ് ഇന്ത്യയില്‍ അവതരിപ്പിച്ച് ഗൂഗിള്‍, രണ്ട് വര്‍ഷത്തിനു ശേഷമാണ് ഗൂഗിള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചിരിക്കുന്നത്

ഡിജിറ്റല്‍ വാലറ്റ് ആപ്പായ ഗൂഗിള്‍ വാലറ്റ് ഇന്ത്യയില്‍ അവതരിപ്പിച്ച് ഗൂഗിള്‍. 2022 ല്‍ യുഎസില്‍ ആദ്യമായി അവതരിപ്പിച്ച ഗൂഗിള്‍ വാലറ്റ് രണ്ട് വര്‍ഷത്തിനുശേഷമാണ് ഗൂഗിള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും. ഡിജിറ്റല്‍ പെയ്‌മെന്റ്കള്‍ അടക്കം ചെയ്യാനാണ് യുഎസില്‍ വാലറ്റ് ആപ്പ് ഉപയോഗിക്കുന്നത് എങ്കിലും ഇന്ത്യയില്‍ ഗൂഗിള്‍ വാലറ്റ് ഡിജിറ്റല്‍ പെയ്‌മെന്റുകള്‍ ചെയ്യാനല്ല ഉപയോഗിക്കുക. ഉപഭോക്താക്കളുടെ രേഖകള്‍ ഏറ്റവും സുരക്ഷിതവും സ്വകാര്യവുമായി സൂക്ഷിക്കാന്‍ അനുവദിക്കുന്ന ഡിജിറ്റല്‍ പേഴ്‌സ് ആണ് ഗൂഗിള്‍ വാലറ്റ്. ഗൂഗിള്‍ വാലറ്റ് ഉപയോഗിച്ച് ഉപഭോക്താക്കളുടെ ക്രെഡിറ്റ് കാര്‍ഡുകള്‍, ഡെബിറ്റ് കാര്‍ഡുകള്‍, ബോര്‍ഡിങ് പാസ്സുകള്‍, ട്രെയിന്‍ /ബസ് ടിക്കറ്റുകള്‍, ലോയല്‍റ്റി കാര്‍ഡുകള്‍, ഓണ്‍ലൈനായിഎടുക്കുന്ന സിനിമാ ടിക്കറ്റുകള്‍,റിവാര്‍ഡ് കാര്‍ഡുകള്‍ തുടങ്ങിയവയൊക്കെ സൂക്ഷിച്ചുവെക്കാന്‍ ഗൂഗിള്‍ വാലറ്റില്‍ സാധിക്കും. ക്രെഡിറ്റ്/ ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് കോണ്‍ടാക്ട് ലെസ്സ് പെയ്‌മെന്റുകള്‍ നടത്താന്‍ സാധിക്കുന്ന ഗൂഗിള്‍ വാലറ്റില്‍ ഗൂഗിള്‍ പേ പോലെ യുപിഐ സേവനം ലഭ്യമല്ല. ഗൂഗിളുമായി പി വി ആര്‍ ഇനോക്‌സ്, മേക്ക് മൈ ട്രിപ്പ്, എയര്‍ ഇന്ത്യ, ഇന്‍ഡിഗോ,ഷോപ്പേഴ്‌സ് സ്റ്റോപ്പ്, ബിഎംഡബ്ലിയു, ഫ്‌ലിപ്കാര്‍ട്ട്, പൈന്‍ ലാബ്‌സ്, കൊച്ചി മെട്രോ, അബിബസ് തുടങ്ങി ഇരുപതോളം സ്ഥാപനങ്ങള്‍ വാലറ്റിനു വേണ്ടി സഹകരിക്കുന്നുണ്ട്. ഭാവിയില്‍ കൂടുതല്‍ സ്ഥാപനങ്ങള്‍ ഗൂഗിള്‍ വാലറ്റുമായി സഹകരിക്കുകയും ചെയ്യും.

More Articles

ഇന്ത്യയിലെ ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്കായി ഗൂഗിള്‍ വാലറ്റ് പ്ലേസ്റ്റോറിലെത്തി, ഇനി പണമിടപാടുകളില്‍ ഗൂഗിള്‍ വാലറ്റ് കൂടുതല്‍ സുരക്ഷിതം
ഇന്‍സ്റ്റഗ്രാം ഉപയോക്താക്കള്‍ക്ക് വേണ്ടി മാത്രം, നാല് പുതിയ സ്റ്റിക്കറുകള്‍ അവതരിപ്പിച്ച് ഉപയോഗം കൂടുതല്‍ മെച്ചപ്പെടുത്താനൊരുങ്ങി ഇന്‍സ്റ്റഗ്രാം
ഇനി യൂറിന്‍ ടെസ്റ്റുകള്‍ ചെയ്യണോ? പബ്ലിക് ശുചിമുറിയിലെ 'സ്മാര്‍ട്ട് യൂറിനലുകള്‍' ഇനി അതും പറഞ്ഞ് തരും
വാട്‌സ്ആപ്പില്‍ ഇനി ചിത്രങ്ങള്‍ക്കും വീഡിയോകള്‍ക്കും എളുപ്പത്തില്‍ മറുപടി നല്‍കാം, പുതിയ ഫീച്ചര്‍ ഇങ്ങനെ
എക്സില്‍ പുതുപുത്തന്‍ എഐ അധിഷ്ഠിത സൗകര്യങ്ങള്‍ അടങ്ങിയ ഫീച്ചര്‍, എക്സിലെ പ്രീമിയം വരിക്കാര്‍ക്ക് പുതിയ സൗകര്യം
ഐഫോണുകളിലെ അലാറം കൃത്യമായി വര്‍ക്ക് ചെയ്യുന്നില്ല, പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ച് ആപ്പിള്‍ കമ്പനി
വാട്‌സ്ആപ്പിലൂടെ ആ പഴയ കള്ളകള്ളികള്‍ നടക്കില്ല, 'അക്കൗണ്ട് റിസ്ട്രിക്ഷന്‍' എന്ന ഫീച്ചറിലൂടെ  ഉപയോക്താക്കള്‍ക്ക് തട്ടിപ്പ് അക്കൗണ്ടുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ സാധിക്കും
ഇനി വാട്‌സ്ആപ്പ് ചാറ്റില്‍ മൂന്ന് സന്ദേശങ്ങള്‍ വരെ പിന്‍ ചെയ്തുവെക്കാം, പുതിയ അപ്‌ഡേഷന്‍ ഇങ്ങനെ

Most Read

British Pathram Recommends