18
MAR 2021
THURSDAY
1 GBP = 126.53 INR
1 USD = 94.44 INR
1 EUR = 106.13 INR
breaking news : ലണ്ടൻ ചൂടിൽ കരിഞ്ഞു കേടായി ഫ്രിഡ്ജുകൾ: ജൂൺ, ഓഗസ്റ്റ് മാസങ്ങളിൽ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഫ്രിഡ്ജുകൾ റീസൈക്ലിംഗിനായി എത്തി; ചൂട് കൂടിയതോടെ ഗാർഹിക ഉപകരണങ്ങൾ വൻതോതിൽ കേടായതായി റിപ്പോർട്ട് >>> യുകെയിലെ പ്രമുഖ വിമാനത്താവളത്തിൽ തീവ്രമായ വൈദ്യുതി വ്യതിയാനം: നൂറുകണക്കിന് വിമാന സർവീസുകൾ താറുമാറായി; യാത്രക്കാർ മണിക്കൂറുകളോളം വിമാനത്താവളത്തിൽ കുടുങ്ങി >>> വൈദ്യുതിയില്ലാതെ ഒരുലക്ഷത്തോളം വീടുകളും സ്ഥാപനങ്ങളും… 2 മരണം! നാശനഷ്ടങ്ങൾ കൂട്ടി ബോലോ കൊടുങ്കാറ്റ്! ഗതാഗതവും ജനജീവിതവും സ്തംഭിച്ച് യുകെ, മുന്നറിയിപ്പുകൾ തുടരുന്നു >>> ആത്മീയ നിറവിൽ പുതിയ തലമുറ: ഡബ്ലിനിൽ പ്രീ-ടീൻസ് കുട്ടികൾക്കായി പ്രത്യേക പ്രാർത്ഥനയും ധ്യാനപരിപാടിയും സംഘടിപ്പിക്കുന്നു; രജിസ്ട്രേഷൻ ആരംഭിച്ചു, രണ്ട് ദിവസങ്ങളിലും രാവിലെ 10 മണി മുതൽ വൈകുന്നേരം 4 മണി വരെ ആണ് ശുശ്രൂഷകൾ >>> കേംബ്രിജിൽ പ്രവാസി മലയാളികൾക്കായി ആഘോഷ രാവൊരുങ്ങുന്നു: കേംബ്രിജ് മലയാളി അസോസിയേഷൻ്റെ 'നക്ഷത്രരാവ് 2027' വലിയ ആഘോഷങ്ങളോടെ സംഘടിപ്പിക്കുന്നു >>>
Home >> EUROPE
ഭക്ഷണ സാധനങ്ങൾക്കും ഡെലിവറി നിരക്കുകൾക്കും അമിതവില ഈടാക്കുന്നതിന് തടയിടാൻ ഒമാൻ: ഓൺലൈൻ ഫുഡ് ഡെലിവറി ആപ്പുകൾക്ക് കശന നിയന്ത്രണം വരുന്നു; നിർണ്ണായക നീക്കവുമായി ഒമാൻ ഭരണകൂടം

സ്വന്തം ലേഖകൻ

Story Dated: 2026-10-25

ഫുഡ് ഡെലിവറി ആപ്പുകളിലൂടെ ഭക്ഷണം ഓർഡർ ചെയ്യുമ്പോൾ ഈടാക്കുന്ന വിലയെച്ചൊല്ലിയുള്ള ഉപഭോക്തൃ പരാതികൾക്ക് പിന്നാലെ നിയന്ത്രണ നടപടികളുമായി ഒമാൻ സർക്കാർ. ആപ്പ് അധിഷ്ഠിത ഓൺലൈൻ ഡെലിവറി സേവനങ്ങൾക്കായി പുതിയ നിയന്ത്രണ ചട്ടക്കൂട് തയ്യാറാക്കാൻ ഗതാഗത, വാർത്താവിനിമയ, വിവരസാങ്കേതിക മന്ത്രാലയം നടപടികൾ ആരംഭിച്ചു. ഭക്ഷണവിലയിലുണ്ടാകുന്ന വർധനയും ഉപഭോക്താക്കളുടെ ആശങ്കകളും പരിഗണിച്ചാണ് നീക്കം.

ഓൺലൈൻ ഡെലിവറി മേഖലയിൽ അനാവശ്യ മത്സരം ഒഴിവാക്കുക, വിപണിയിലെ സാഹചര്യങ്ങൾ മെച്ചപ്പെടുത്തുക, സേവനങ്ങളുടെ നിലവാരം ഉറപ്പാക്കുക എന്നിവയാണ് പുതിയ ചട്ടക്കൂടിന്റെ പ്രധാന ലക്ഷ്യങ്ങൾ. ഈ മേഖലയുമായി ബന്ധപ്പെട്ട എല്ലാ വിഭാഗങ്ങൾക്കും നീതിയും സന്തുലിതാവസ്ഥയും ഉറപ്പാക്കുന്നതിനൊപ്പം ദീർഘകാല സുസ്ഥിരത ഉറപ്പാക്കാനും നിയമങ്ങൾ സഹായിക്കുമെന്നാണ് മന്ത്രാലയത്തിന്റെ വിലയിരുത്തൽ.

ഒരു ഫുഡ് ഡെലിവറി ആപ്പിൽ കാണിക്കുന്ന വിലകളെക്കുറിച്ച് ഉപഭോക്താക്കൾ പരാതികൾ ഉന്നയിച്ചതോടെയാണ് സർക്കാർ ഇടപെടലിന് വഴിയൊരുങ്ങിയത്. ഓൺലൈൻ വഴി ഭക്ഷണം വാങ്ങുമ്പോൾ വില കൂടുന്നതും അധിക ചെലവുകൾ വരുന്നതും സംബന്ധിച്ച ആശങ്കകൾ ഉയർന്ന സാഹചര്യത്തിൽ മേഖലയിലെ പ്രവർത്തനങ്ങൾക്ക് വ്യക്തമായ മാനദണ്ഡങ്ങൾ കൊണ്ടുവരാനാണ് നീക്കം.

അതേസമയം, പുതിയ നിയന്ത്രണങ്ങൾ ഫുഡ് ഡെലിവറി ആപ്പുകൾ ഈടാക്കുന്ന കമ്മീഷനുകൾ, ഭക്ഷണവില, ഡെലിവറി ചാർജുകൾ എന്നിവയെ നേരിട്ട് ബാധിക്കുമോയെന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. ചട്ടക്കൂടിന്റെ വിശദാംശങ്ങളും നിയമങ്ങൾ പ്രാബല്യത്തിൽ വരുന്ന തീയതിയും നടപ്പാക്കുന്ന രീതിയും പിന്നീട് പ്രഖ്യാപിക്കുമെന്ന് അധികൃതർ അറിയിച്ചു.

More Latest News

ആത്മീയ നിറവിൽ പുതിയ തലമുറ: ഡബ്ലിനിൽ പ്രീ-ടീൻസ് കുട്ടികൾക്കായി പ്രത്യേക പ്രാർത്ഥനയും ധ്യാനപരിപാടിയും സംഘടിപ്പിക്കുന്നു; രജിസ്ട്രേഷൻ ആരംഭിച്ചു, രണ്ട് ദിവസങ്ങളിലും രാവിലെ 10 മണി മുതൽ വൈകുന്നേരം 4 മണി വരെ ആണ് ശുശ്രൂഷകൾ

കുട്ടികളുടെ ക്രൈസ്തവ വിശ്വാസവും ആത്മീയ വളർച്ചയും പരിപോഷിപ്പിക്കുന്നതിനായി പ്രീ-ടീൻസ് കുട്ടികൾക്കായി പ്രത്യേക ധ്യാനം ‘SET APART’ ഒക്ടോബർ 26, 27 തീയതികളിൽ ഡബ്ലിനിലെ ക്ലോണി, ലിറ്റിൽപേസിലുള്ള Church of Mary, Mother of Hope-ൽ നടക്കും. 9 മുതൽ 12 വയസ്സുവരെയുള്ള കുട്ടികൾക്കായി ഒരുക്കുന്ന ഈ ധ്യാനം, ബഹുമാനപ്പെട്ട സേവ്യർ ഖാൻ വട്ടായിലച്ചന്റെ നേതൃത്വത്തിൽ പരിശുദ്ധാത്മാവിന്റെ പ്രവർത്തനത്തിലൂടെ രൂപം കൊണ്ടതും അനേകരുടെ ജീവിതത്തിൽ വിശ്വാസവളർച്ചയ്ക്കും ദൈവിക ഇടപെടലുകൾക്കും വഴിയൊരുക്കിയതുമായ Anointing Fire Catholic Ministry (AFCM)-യുടെ അയർലൻഡ് Children’s Ministry Team ആണ് സംഘടിപ്പിക്കുന്നത്. രണ്ട് ദിവസങ്ങളിലും രാവിലെ 10 മണി മുതൽ വൈകുന്നേരം 4 മണി വരെ ആണ് ശുശ്രൂഷകൾ ക്രമീകരിച്ചിരിക്കുന്നത്. ധ്യാനത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന മാതാപിതാക്കൾ താഴെ നൽകിയിരിക്കുന്ന നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണ്: BIJO: 089 461 9950, JENCY: 089 405 5224, DEEPA: 087 940 2127, ASHA: 087 772 4033.  

കേംബ്രിജിൽ പ്രവാസി മലയാളികൾക്കായി ആഘോഷ രാവൊരുങ്ങുന്നു: കേംബ്രിജ് മലയാളി അസോസിയേഷൻ്റെ 'നക്ഷത്രരാവ് 2027' വലിയ ആഘോഷങ്ങളോടെ സംഘടിപ്പിക്കുന്നു

സംഗീതത്തിന്റെയും ഹാസ്യത്തിന്റെയും വിനോദത്തിന്റെയും വർണാഭമായ വിരുന്നൊരുക്കി കേംബ്രിഡ്ജ് മലയാളി അസോസിയേഷന്റെ (CMA) ക്രിസ്മസ്–പുതുവത്സര ആഘോഷമായ ‘നക്ഷത്രരാവ് 2027’ ജനുവരി 9-ന് അരങ്ങേറും. പ്രമുഖ കലാസംഘമായ Musical Comedy Express ടീമിനൊപ്പം സംഘടിപ്പിക്കുന്ന ആഘോഷപരിപാടി കേംബ്രിഡ്ജിലെ മലയാളി സമൂഹത്തിന് മറക്കാനാവാത്ത ഒരു സായാഹ്നമായി മാറും. 2027 ജനുവരി 9 ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2.30 മുതൽ രാത്രി 9 മണി വരെ കേംബ്രിഡ്ജിലെ നെതർഹാൾ സ്കൂൾ ആട്രിയം ഹാളിലാണ് പരിപാടി നടക്കുന്നത്. ക്രിസ്മസിന്റെയും പുതുവത്സരത്തിന്റെയും സന്തോഷവും ആഘോഷവും ഒരുമിച്ചുചേർക്കുന്ന ഈ കലാവിരുന്നിൽ സംഗീതവും നൃത്തവും ഹാസ്യവും ഉൾപ്പെടെയുള്ള വിവിധ കലാപരിപാടികൾ അരങ്ങേറും. സംഗീതവും ചിരിയും നിറഞ്ഞ സായാഹ്നം സമ്മാനിക്കാൻ എത്തുന്ന Musical Comedy Express ടീമിന്റെ പ്രകടനങ്ങൾ പരിപാടിയുടെ പ്രധാന ആകർഷണമായിരിക്കും. കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കുമൊപ്പം ഒത്തുചേർന്ന് ആഘോഷിക്കാനും കലാപരിപാടികൾ ആസ്വദിക്കാനും മലയാളി സമൂഹത്തിന് മികച്ച അവസരമാണ് CMA ഒരുക്കുന്നത്. കേംബ്രിഡ്ജിലും പരിസരപ്രദേശങ്ങളിലുമുള്ള മലയാളി കുടുംബങ്ങളുടെ സജീവ പങ്കാളിത്തത്തോടെ സംഘടിപ്പിക്കുന്ന ഈ ആഘോഷം, പ്രവാസജീവിതത്തിന്റെ തിരക്കുകൾക്കിടയിൽ സൗഹൃദവും കൂട്ടായ്മയും പുതുക്കുന്നതിനുള്ള വേദി കൂടിയായിരിക്കും. ടിക്കറ്റ് നിരക്കുകൾ  അസോസിയേഷൻ അംഗങ്ങൾക്കും അംഗങ്ങളല്ലാത്തവർക്കുമായി വ്യത്യസ്ത നിരക്കുകളിലാണ് ടിക്കറ്റുകൾ ക്രമീകരിച്ചിരിക്കുന്നത്.  അംഗങ്ങൾക്ക്:  മുതിർന്നവർ (സ്കൂൾ ഇയർ 7 മുതൽ): £20  കുട്ടികൾ (സ്കൂൾ ഇയർ 1–6): £15  റിസപ്ഷൻ ക്ലാസിലും അതിൽ താഴെയും പഠിക്കുന്ന കുട്ടികൾക്ക്: സൗജന്യം അംഗങ്ങളല്ലാത്തവർക്ക്:  മുതിർന്നവർ: £22  കുട്ടികൾ (സ്കൂൾ ഇയർ 1–6): £17  റിസപ്ഷൻ ക്ലാസിലും അതിൽ താഴെയും പഠിക്കുന്ന കുട്ടികൾക്ക്: സൗജന്യം  Idealistic Mortgage & Insurance Service ആണ് പരിപാടിയുടെ ടൈറ്റിൽ സ്പോൺസർ. പരിപാടിയുടെ വിശദാംശങ്ങൾ  തീയതി: 2027 ജനുവരി 9, ശനിയാഴ്ച  സമയം: ഉച്ചകഴിഞ്ഞ് 2.30 മുതൽ രാത്രി 9 മണി വരെ  വേദി: Netherhall School Atrium Hall, Cambridge, CB1 8NN  ബന്ധപ്പെടേണ്ട നമ്പറുകൾ:  07545 233760 | 07757 670553 പ്രവാസി മലയാളികളുടെ കലാ-സാംസ്കാരിക കൂട്ടായ്മയ്ക്ക് കൂടുതൽ ഊർജം പകരുന്ന ഈ ആഘോഷത്തിൽ കേംബ്രിഡ്ജിലെയും സമീപപ്രദേശങ്ങളിലെയും എല്ലാ മലയാളി സുഹൃത്തുക്കളെയും കുടുംബസമേതം പങ്കുചേരാൻ കേംബ്രിഡ്ജ് മലയാളി അസോസിയേഷൻ ഭാരവാഹികൾ ഹൃദയപൂർവം ക്ഷണിച്ചു.  ഒത്തുചേരാം… ആഘോഷിക്കാം… നക്ഷത്രരാവിൽ മനോഹരമായ ഓർമ്മകൾ സൃഷ്ടിക്കാം!

'വെളുപ്പിന് അഞ്ച് മണിക്ക് മേക്കപ്പ് തുടങ്ങും, എട്ട് മണിക്ക് മുൻപ് തീർക്കണം; എന്റെ ജീവിതത്തിൽ വലിയ സംഭാവന നൽകിയ സിനിമയാണ് ​'ഗുരു", . ​'ഗുരു'വിന്റെ ഓർമകൾ പങ്കുവയ്ക്കുകയാണ് പ്രശസ്ത മേക്കപ്പ്മാൻ പട്ടണം റഷീദ്

രാജീവ് അഞ്ചൽ സംവിധാനം ചെയ്ത് 1997ൽ പുറത്തിറങ്ങിയ ചിത്രമാണ് 'ഗുരു'. മോഹൻലാൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ഈ ചിത്രത്തിൽ നെടുമുടി വേണു, ശ്രീനിവാസൻ, സുരേഷ് ഗോപി, സിത്താര, ശ്രീലക്ഷ്മി തുടങ്ങിയവരും പ്രധാന വേഷത്തിലെത്തി. ​'ഗുരു'വിന്റെ ഓർമകൾ പങ്കുവയ്ക്കുകയാണ് പ്രശസ്ത മേക്കപ്പ്മാൻ പട്ടണം റഷീദ്.  "ആദ്യമായി ഇന്ത്യയിൽ നിന്ന് ഓസ്കറിന് തിരഞ്ഞെടുത്ത സിനിമയാണ് ​'ഗുരു'. ഞാനിപ്പോഴും തമിഴിലൊക്കെ പോകുമ്പോൾ അവിടെയുള്ളവരോട് ആ സിനിമയെക്കുറിച്ച് പറയാറുണ്ട്. ഓസ്ട്രേലിയൻ ഓർക്കസ്ട്രയാണ് അതിൽ ഉപയോ​ഗിച്ചിരിക്കുന്നത്. ഇളയരാജയുടെ മ്യൂസിക്കിൽ. എനിക്ക് ആവേശം കൊള്ളുന്ന ഒരു സിനിമയാണത്. വെളുപ്പിന് അഞ്ച് മണിക്ക് നമ്മൾ മേക്കപ്പ് തുടങ്ങും. പത്തോളം മേക്കപ്പ് ആർട്ടിസ്റ്റുകളുണ്ട്. ഒരുപാട് ആർട്ടിസ്റ്റുകളുണ്ട്. പത്തഞ്ഞൂറോളം ജൂനിയർ ആർട്ടിസ്റ്റുകളുണ്ട്. എല്ലാവർക്കും മുടി വയ്ക്കണം, കോൺടാക്ട് ലെൻസ് വയ്ക്കണം, താടി വയ്ക്കണം. അങ്ങനെ കുറേ കാര്യങ്ങളുണ്ടായിരുന്നു. എല്ലാവർക്കും ഒരു ബ്രൗൺ കളറാണ്. അതെന്തുകൊണ്ടാണ‌ന്ന് ചോദിച്ചാൽ ആ സെറ്റ് ക്രിയേറ്റ് ചെയ്തിരിക്കുന്നത് ചുവന്ന മണ്ണു കൊണ്ടാണ്. അതിൽ സ്വഭാവികമായും പൊടിയുണ്ടാകും. അതുവച്ചാണ് അവരുടെ ശരീരത്തിന് ഒരു ബ്രൗൺ കളർ കൊടുത്തത്. ലൈറ്റ് ഈജിപ്ഷ്യൻ എന്നു പറയുന്ന ഒരു പാൻ കേക്ക് ഉപയോ​ഗിച്ചാണ് ആ കളർ കൊടുത്തത്. പിന്നെ എല്ലാവർക്കും താടി വച്ചു. ശ്രീനിവാസൻ, ലാൽ സാർ എല്ലാവരും രാവിലെ വരും. കൃത്യം എട്ട് മണിക്ക് ആദ്യത്തെ ഷോട്ട് എടുക്കും. അതിന് മുൻപ് ആദ്യത്തെ ഷോട്ടിന് വേണ്ട എല്ലാവരെയും നമ്മൾ റെഡിയാക്കണം. അതൊരു നല്ല ശ്രമമായിരുന്നു. പക്ഷേ വളരെ ഡിസിപ്ലിൻ ആയി പോയ ഒരു ഷൂട്ടായിരുന്നു. ഓർക്കുമ്പോൾ ആ സിനിമയൊക്കെ വലിയ സംഭാവന നൽകിയിട്ടുണ്ട് ജീവിതത്തിൽ". - ക്ലബ്ബ് എഫ്എമ്മിന് നൽകിയ അഭിമുഖത്തിൽ പട്ടണം റഷീദ് പറഞ്ഞു.

'രാജാ രവിവർമ്മ ചിത്രം പോലെ വേണമെന്ന് സന്തോഷ് ശിവൻ പറഞ്ഞു, സ്കിൻ ടോൺ കളറല്ല ഉപയോഗിച്ചത്!': അനന്തഭദ്രത്തിൽ കാവ്യ മാധവന്റെ ഐക്കോണിക് ലുക്കിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി മേക്കപ്പ് ആർട്ടിസ്റ്റ്

സന്തോഷ് ശിവൻ സംവിധാനം ചെയ്ത് 2005 ൽ പുറത്തിറങ്ങിയ ചിത്രമാണ് 'അനന്തഭദ്രം'. പൃഥ്വിരാജ്, മനോജ്‌ കെ ജയൻ, കലാഭവൻ മണി, കാവ്യ മാധവൻ തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തിയിരുന്നു. സന്തോഷ് ശിവൻ തന്നെയാണ് ചിത്രത്തിന് ഛായാ​ഗ്രഹണമൊരുക്കിയതും. പട്ടണം റഷീദ് ആണ് ചിത്രത്തിലെ മേക്കപ്പ്മാൻ.  'അനന്തഭദ്ര'ത്തിലെ കാവ്യ മാധവന്റെ ലുക്കിനെക്കുറിച്ച് ഇപ്പോഴും മലയാള സിനിമാ പ്രേക്ഷകർ സംസാരിക്കാറുണ്ട്. കാവ്യയെ ഏറ്റവും സുന്ദരിയായി മലയാളികൾ കണ്ടതും 'അനന്തഭദ്ര'ത്തിലാണ്. ഇപ്പോഴിതാ ചിത്രത്തിലെ കാവ്യയുടെ മേക്കപ്പിനെക്കുറിച്ച് പട്ടണം റഷീദ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. ക്ലബ്ബ് എഫ്എമ്മിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. "രവി വർമയുടെ പെയിന്റിങ് പോലെയായിരിക്കണമെന്ന് സന്തോഷ് ശിവൻ എന്നോട് പറഞ്ഞിരുന്നു. രവി വർമയുടെ പെയിന്റിങ് കണ്ടിട്ടുണ്ടെന്നല്ലാതെ, അങ്ങനെയൊരു ചിത്രകാരനല്ലല്ലോ. അപ്പോൾ നമ്മൾ ആലോചിച്ചു എങ്ങനെ അത് ചെയ്യാൻ പറ്റുമെന്ന്. ശരിക്കും രവി വർമയുടെ ചിത്രങ്ങളിൽ പ്രൊജക്ട് ചെയ്ത് നിൽക്കുന്നത് ഓറഞ്ച് ടോൺ ആണ്. മഞ്ഞയും ചുവപ്പും അധികമായി നിൽക്കുന്ന ചിത്രങ്ങളായിട്ടാണ് അദ്ദേഹത്തിന്റെ പല ചിത്രങ്ങളും എനിക്ക് തോന്നിയിട്ടുള്ളത്. തെറ്റാണോ ശരിയാണോ എന്നറിയില്ല. അതുവച്ചാണ് ആ മേക്കപ്പ് സെറ്റ് ചെയ്തിരിക്കുന്നത്. സ്കിൻ കളർ അല്ല ഉപയോ​ഗിച്ചിരിക്കുന്നത്. ആദ്യം മഞ്ഞയിട്ടു, പിന്നെ ചുവപ്പ് ഇട്ടു. പിന്നെ ഓറഞ്ച് മിക്സ് ചെയ്തിട്ട് അതിന്റെ മുകളിൽ സ്കിൻ കളർ ചെയ്യുകയായിരുന്നു. അങ്ങനെയാണ് ആ മേക്കപ്പിന്റെ ഒരു ടോൺ ക്രിയേറ്റ് ചെയ്തത്. അതെല്ലാവർക്കും ഇഷ്ടപ്പെട്ടു. പൃഥ്വിരാജിനും അങ്ങനെ തന്നെയാണ് ചെയ്തത്".- പട്ടണം റഷീദ് പറഞ്ഞു.

'നീ ഡ്രൈവർ താനാ?' ഒരൊറ്റ ഡയലോഗിലൂടെ ജയിലറിൽ രജനിയെ റാഗ് ചെയ്തത് സുരാജിന്റെ അളിയൻ! തീയേറ്ററുകളിൽ ചിരിപ്പിച്ച ആ കോമഡി താരം മലയാളി തന്നെ

ബോക്സ് ഓഫീസിനെ കൊടുമ്പിരി കൊള്ളിച്ചു കൊണ്ട് പ്രദർശനം തുടരുകയാണ് ജയിലർ 2. സമ്മിശ്ര പ്രതികരണങ്ങൾക്കിടയിലും വൻ നേട്ടമാണ് ചിത്രത്തിന് ആഗോളതലത്തിൽ ലഭിക്കുന്നത്. തമിഴ് സിനിമ ആണെങ്കിലും ചിത്രത്തിലെ മലയാളി താരങ്ങളുടെ സാന്നിധ്യം ഏറെ ചർച്ചയായിരുന്നു. മോഹൻലാൽ, സുരാജ്, വിനായകൻ ഉൾപ്പെടെ വമ്പൻ താരനിര തന്നെ ചിത്രത്തിൽ അണിനിരന്നിരുന്നു. ചിത്രത്തിൽ മറ്റാരും പ്രതീക്ഷിക്കാത്ത ഒരു മലയാളി കൂടിയുണ്ട്. മറ്റാരുമല്ല, ചിത്രത്തിലെ പ്രധാന വില്ലന്മാരിൽ ഒരാളായ സുരാജിന്റെ അളിയനായി വേഷമിട്ട നോബിൾ കെ ജെയിംസ് ആണത്. ജിഞ്ചു എന്നായിരുന്നു കഥാപാത്രത്തിന്റെ പേര്. സിനിമയിലൂടനീളം ഒറ്റ ഡയലോഗ് കൊണ്ട് ചിരിയുണർത്തിയ കഥാപാത്രങ്ങളിൽ ഒന്നായിരുന്നു ഇത്. ഡ്രൈവറായി വേഷമിട്ടെത്തുന്ന രജനിയെ അളിയന്റെ സർവ്വ അധികാരവും ഉപയോഗിച്ച് നിലയ്ക്ക് നിർത്താൻ നോക്കുന്ന രംഗവും ഡയലോഗും ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു. ‘നീ ഡ്രൈവർ താനേ ?’ എന്ന ഒറ്റ ഡയലോഗിലാണ് താരം മിന്നിയത്. താരത്തിൽ ഈ ഒരൊറ്റ ഡയലോഗിൽ ആണ് ചിത്രത്തിലെ ട്വിസ്റ്റുകളിൽ ഒന്ന് വെളിപ്പെടുന്നതും. ചങ്ങാനേശേരി സ്വദേശിയാണ് സുരാജിന്റെ അളിയനും ലിച്ചിയുടെ അനിയനുമായി വേഷമിട്ട നോബിൾ. ഒക്ടോബർ ആദ്യം പുറത്തിറങ്ങിയ ജയിലർ 2വിന്റെ ട്രെയിലറിൽ ഉൾപ്പെടെ താരത്തിന്റെ ഭാഗമുണ്ടായിരുന്നു. അതേസമയം, കേരളത്തിൽ 800 സ്ക്രീനുകളിൽ ഓൾ ടൈം റെക്കോർഡ് റിലീസായി ആണ് ചിത്രം എത്തിയത്. 4000 ഷോകളാണ് ചിത്രം ആദ്യ ദിനം കേരളത്തിൽ പ്രദര്‍ശിപ്പിച്ചത്. ഒക്ടോബർ 15 ന് തിയേറ്ററുകളിൽ എത്തിയ ചിത്രം ഒൻപത് ദിവസങ്ങൾ കൊണ്ട് ആഗോള തലത്തിൽ 680 കോടിയാണ് കളക്ഷൻ നേടിയിരിക്കുന്നത്.

Other News in this category

  • യുഎഇയിൽ ഇന്ത്യൻ പാസ്‌പോർട്ട് വിതരണവും പുതുക്കലും താൽക്കാലികമായി നിർത്തിവെച്ചു; പുതിയ അപേക്ഷകൾ സ്വീകരിക്കില്ലെന്നും വിഎഫ്എസ് ഗ്ലോബൽ വഴി ലഭ്യമാക്കിയിരുന്ന സേവനങ്ങൾക്ക് തടസ്സം നേരിടുമെന്നും അധികൃതരുടെ മുന്നറിയിപ്പ്
  • പശ്ചിമേഷ്യയിൽ യുദ്ധഭീതിയും സംഘർഷവും കടുക്കുന്നു; സൗദിയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകൾ കുതിച്ചുയർന്നതോടെ പ്രവാസികളുടെ മടക്കയാത്ര കടുത്ത പ്രതിസന്ധിയിൽ!
  • സുരക്ഷാ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ബാല്‍ക്കണിയിലോ ടെറസിലോ നില്‍ക്കരുത്; നിയമലംഘനങ്ങൾ ഒഴിവാക്കാൻ സൗദിയിലെ പ്രവാസി ഇന്ത്യക്കാര്‍ക്ക് കശന മുന്നറിയിപ്പുമായി ഇന്ത്യന്‍ എംബസി
  • ലോകത്തിലെ ഏറ്റവും ശക്തമായ പാസ്‌പോർട്ടുകളുടെ പുതിയ പട്ടിക പുറത്തുവിട്ടു; വിസ രഹിത യാത്രയും ഉയർന്ന സഞ്ചാര സ്വാതന്ത്ര്യവുമായി യുഎഇ വീണ്ടും ഒന്നാം റാങ്ക് കരസ്ഥമാക്കി
  • "മാപ്പ് നൽകിയാലും 15 വർഷം അകത്തു കിടക്കേണ്ടി വരും": കൊലപാതക കുറ്റത്തിനുള്ള ശിക്ഷാ കാലാവധിയിലും നിയമങ്ങളിലും കടുത്ത ഭേദഗതി വരുത്തി യു.എ.ഇ.
  • യുഎഇയിൽ നിയമ പരിഷ്കാരം: ആത്മഹത്യാ ശ്രമം ഇനി കുറ്റകൃത്യമല്ല, തടവിനും പിഴയ്ക്കും പകരം മാനസികാരോഗ്യ പരിചരണവും ചികിത്സയും ഉറപ്പാക്കും; എന്നാൽ ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കുന്നവർക്ക് കഠിനതടവും വൻതുക പിഴയും നാടുകടത്തലും നിർബന്ധം
  • രാജ്യാന്തര യാത്രക്കാരുടെ എണ്ണത്തിൽ റെക്കോർഡ് നേട്ടവുമായി ദുബായ് വിമാനത്താവളം: ലോകത്തിലെ ഏറ്റവും മികച്ച അന്താരാഷ്ട്ര യാത്രാ കേന്ദ്രമെന്ന സ്ഥാനം വീണ്ടും നിലനിർത്തി
  • സുരക്ഷാ മേഖലയിൽ വൻ കുതിച്ചുചാട്ടത്തിനൊരുങ്ങി ദുബായ്: നഗരസുരക്ഷയും കുറ്റകൃത്യ നിരീക്ഷണവും കൂടുതൽ ശക്തമാക്കാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യയുമായി ദുബായ് പൊലീസ്
  • അബുദാബിയെയും ദുബായിയെയും വെറും ഒരു മണിക്കൂർ കൊണ്ട് തമ്മിൽ ബന്ധിപ്പിച്ച് യുഎഇയുടെ ഗതാഗത രംഗത്ത് ചരിത്രപരമായ വിപ്ലവം കുറിച്ച് ഇത്തിഹാദ് റെയിൽ; രാജ്യത്തെ യാത്രാസൗകര്യങ്ങളിലും സാമ്പത്തിക വളർച്ചയിലും വൻ കുതിച്ചുചാട്ടം
  • യുഎഇയിൽ പൊതുഗതാഗത രംഗത്ത് വിപ്ലവം കുറിക്കാൻ ഇത്തിഹാദ് റെയിൽ: ഒറ്റ ക്യുആർ കോഡ് ഉപയോഗിച്ച് ട്രെയിനിലും മെട്രോയിലും ട്രാമിലും ബസിലും സുഗമമായി യാത്ര ചെയ്യാം, ആദ്യ ദുബായ് സ്റ്റേഷൻ പ്രവർത്തനസജ്ജമായി
  • Most Read

    British Pathram Recommends