18
MAR 2021
THURSDAY
1 GBP = 126.53 INR
1 USD = 94.44 INR
1 EUR = 106.13 INR
breaking news : ലണ്ടൻ ചൂടിൽ കരിഞ്ഞു കേടായി ഫ്രിഡ്ജുകൾ: ജൂൺ, ഓഗസ്റ്റ് മാസങ്ങളിൽ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഫ്രിഡ്ജുകൾ റീസൈക്ലിംഗിനായി എത്തി; ചൂട് കൂടിയതോടെ ഗാർഹിക ഉപകരണങ്ങൾ വൻതോതിൽ കേടായതായി റിപ്പോർട്ട് >>> യുകെയിലെ പ്രമുഖ വിമാനത്താവളത്തിൽ തീവ്രമായ വൈദ്യുതി വ്യതിയാനം: നൂറുകണക്കിന് വിമാന സർവീസുകൾ താറുമാറായി; യാത്രക്കാർ മണിക്കൂറുകളോളം വിമാനത്താവളത്തിൽ കുടുങ്ങി >>> വൈദ്യുതിയില്ലാതെ ഒരുലക്ഷത്തോളം വീടുകളും സ്ഥാപനങ്ങളും… 2 മരണം! നാശനഷ്ടങ്ങൾ കൂട്ടി ബോലോ കൊടുങ്കാറ്റ്! ഗതാഗതവും ജനജീവിതവും സ്തംഭിച്ച് യുകെ, മുന്നറിയിപ്പുകൾ തുടരുന്നു >>> ആത്മീയ നിറവിൽ പുതിയ തലമുറ: ഡബ്ലിനിൽ പ്രീ-ടീൻസ് കുട്ടികൾക്കായി പ്രത്യേക പ്രാർത്ഥനയും ധ്യാനപരിപാടിയും സംഘടിപ്പിക്കുന്നു; രജിസ്ട്രേഷൻ ആരംഭിച്ചു, രണ്ട് ദിവസങ്ങളിലും രാവിലെ 10 മണി മുതൽ വൈകുന്നേരം 4 മണി വരെ ആണ് ശുശ്രൂഷകൾ >>> കേംബ്രിജിൽ പ്രവാസി മലയാളികൾക്കായി ആഘോഷ രാവൊരുങ്ങുന്നു: കേംബ്രിജ് മലയാളി അസോസിയേഷൻ്റെ 'നക്ഷത്രരാവ് 2027' വലിയ ആഘോഷങ്ങളോടെ സംഘടിപ്പിക്കുന്നു >>>
Home >> ASSOCIATION
കോൾചെസ്റ്ററിൽ ആദ്യമായി കളരിപ്പയറ്റിന്റെ വിസ്മയപ്രകടനം; പുതുതലമുറയ്ക്ക് ആവേശവും പ്രചോദനവുമായി കേരളത്തിന്റെ ആയോധനകല

ജെയ്സണ്‍ മാത്യു

Story Dated: 2026-10-25

കോള്‍ചെസ്റ്റര്‍: ഭാരതത്തിന്റെ പൗരാണിക ആയോധനകലയായ കളരിപ്പയറ്റിന്റെ പാരമ്പര്യവും പരിശീലനരീതികളും പുതുതലമുറയിലേക്ക് കൈമാറുന്നതിന്റെ ഭാഗമായി ഈസ്റ്റ് ആംഗ്ലിയ റീജിയണില്‍ ആദ്യമായി കളരിപ്പയറ്റ് വിദ്യാരംഭച്ചടങ്ങ് (23/10/26) സംഘടിപ്പിച്ചു.  റീജിയണിന്റെ കീഴില്‍ ഉള്‍പ്പെടുന്ന കോൾചെസ്റ്റർ, ക്ലാക്ടൺ-ഓൺ-സി, ചെമ്സ്ഫോർഡ് എന്നിവിടങ്ങളിലെ വിദ്യാർഥികളും കുടുംബങ്ങളും പങ്കെടുത്ത ചടങ്ങിൽ നൂറിലധികം പേർ പങ്കെടുത്തു. ഈ സംഗമം കളരിപ്പയറ്റ് പരിശീലനരംഗത്ത് ശ്രദ്ധേയമായൊരു തുടക്കമായി മാറി.

MAUK-യുടെ നേതൃത്വത്തിൽ, LADA School-ന്റെ കീഴിൽ പ്രവർത്തിക്കുന്ന വല്ലഭട്ട കളരിയുടെയും ഈസ്റ്റ് ആംഗ്ലിയ റീജിയണിലെ കളരിപ്പയറ്റ് കേന്ദ്രങ്ങളുടെയും സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ക്ലാക്ടൺ-ഓൺ-സീയിലെ CMW സംഘടനയുടെയും കോൾചെസ്റ്ററിലെ LADA Kalaripayattu Colchester, ചെമ്സ്ഫോഡിലെ LADA Kalaripayattu Chelmsford എന്നീ അസോസിയേഷനുകളുടെ സഹകരണത്തോടെയാണ് ചടങ്ങ് നടന്നത്.  റീജിയണിലെ ആദ്യ സംഗമം കോൾചെസ്റ്ററിലാണ്  സംഘടിപ്പിച്ചത്.

വല്ലഭട്ട കളരിയുടെ പാരമ്പര്യത്തെ പ്രതിനിധീകരിക്കുന്ന ഒമ്പതാം തലമുറയിലെ ഗുരുക്കളായ കീർത്തി കൃഷ്ണയും മനു സുനിൽകുമാറും ചേർന്നാണ് യു.കെ.യിൽ കളരിപ്പയറ്റ് പരിശീലനവും പാരമ്പര്യ അറിവിന്റെ കൈമാറ്റവും മുന്നോട്ടുകൊണ്ടുപോകുന്നത്.

റീജിയണീലെ  വിവിധ പരിശീലനകേന്ദ്രങ്ങളുടെ ഏകോപനത്തിലും സംഘാടനത്തിലും അതത് കേന്ദ്രങ്ങളിലെ കോഓർഡിനേറ്റർമാർ പ്രധാന പങ്കുവഹിച്ചു. കോൾചെസ്റ്ററില്‍ നിന്ന് ജെയ്സണും, റേനുവും, ക്ലാക്ടൺ-ഓൺ-സിയില്‍ നിന്ന് അശ്വിനും, ബിനുവും, ചെമ്സ്ഫോർഡ്  നിന്ന് രാജേഷും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

അറിവിലേക്കും പരിശീലനത്തിലേക്കുമുള്ള പുതിയൊരു ചുവടുവയ്പ്പാണ് കളരിപ്പയറ്റ് വിദ്യാരംഭം. കളരിപ്പയറ്റിൽ ഗുരുവിന്റെ മാർഗനിർദേശത്തിൽ പരിശീലനം ആരംഭിക്കുന്നതിനെ അടയാളപ്പെടുത്തുന്ന ഈ ചടങ്ങ്, അച്ചടക്കം, സമർപ്പണം, വിനയം, ആത്മനിയന്ത്രണം, അറിവിനോടുള്ള ആദരവ് തുടങ്ങിയ മൂല്യങ്ങളുടെ പ്രാധാന്യവും ഉയർത്തിക്കാട്ടുന്നു. വളര്‍ന്ന് വരുന്ന പുതു തലമുറയ്ക്ക് ഈ ആയോധന കല  അവരുടെ ജീവിതത്തില്‍ നല്ലൊരു മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കുമെന്ന കാര്യത്തില്‍ സംശയമില്ല.

ഉദ്ഘാടനവും പരമ്പരാഗത വന്ദനവും തുടർന്ന് വിദ്യാരംഭച്ചടങ്ങും നടന്നു. തുടർന്ന് വിദ്യാർഥികൾ തങ്ങളുടെ പരിശീലനത്തിന്റെ ഭാഗമായി സൂര്യനമസ്കാരം, മൃഗങ്ങളുടെ ചലനങ്ങളിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടുള്ള വടിവുകൾ, കളരിപ്പയറ്റിന്റെ അടിസ്ഥാന ചുവടുകൾ എന്നിവ അവതരിപ്പിച്ചു. ശരീരത്തിന്റെ സന്തുലിതാവസ്ഥ, ഏകോപനം, ചലനനിയന്ത്രണം, ശാരീരികക്ഷമത എന്നിവയ്ക്ക് കളരിപ്പയറ്റ് പരിശീലനം നൽകുന്ന പ്രാധാന്യം പ്രകടനങ്ങളിൽ പ്രതിഫലിച്ചു.

കോൾചെസ്റ്റർ, ക്ലാക്ടൺ-ഓൺ-സി, ചെമ്സ്ഫോർഡ് എന്നീ മൂന്ന് സ്ഥലങ്ങളിലേയും വിദ്യാർഥികളുടെ പങ്കാളിത്തം ചടങ്ങിനെ കൂടുതൽ ശ്രദ്ധേയമാക്കി. നൂറിലധികം പേർ പങ്കെടുത്ത സംഗമം വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കും ഒരുമിച്ചുകൂടാനും പരിശീലനത്തിലൂടെ നേടിയ കഴിവുകൾ പങ്കുവയ്ക്കാനും കളരിപ്പയറ്റിന്റെ പരമ്പരാഗത പഠനരീതികളും മൂല്യങ്ങളും അടുത്തറിയാനും അവസരമൊരുക്കി.

കളരിപ്പയറ്റ് ശാരീരികാഭ്യാസത്തിനപ്പുറം ശരീരത്തെക്കുറിച്ചുള്ള അവബോധം, ഏകാഗ്രത, അച്ചടക്കം, നിരന്തരമായ പരിശീലനം എന്നിവയ്ക്ക് പ്രാധാന്യം നൽകുന്ന ഒരു പരമ്പരാഗത ആയോധനകലയാണ്. തലമുറകളിലൂടെ കൈമാറിവന്ന ഈ അറിവുകൾ പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തുകയും അവയുടെ പാരമ്പര്യവും സത്തയും സംരക്ഷിക്കുകയും ചെയ്യുക എന്നതാണ് ഇത്തരം സംരംഭങ്ങളുടെ പ്രധാന ലക്ഷ്യം.

ഈസ്റ്റ് ആംഗ്ലിയ റീജിയണില്‍ ആദ്യമായി സംഘടിപ്പിച്ച കളരിപ്പയറ്റ് വിദ്യാരംഭം, വല്ലഭട്ട കളരി യു.കെ.യുടെയും മേഖലയിലെ മറ്റ് കളരിപ്പയറ്റ് കേന്ദ്രങ്ങളുടെയും പ്രവർത്തനങ്ങൾക്ക് പുതിയൊരു അധ്യായം തുറക്കുന്നതോടൊപ്പം, ഭാരതത്തിന്റെ പരമ്പരാഗത ആയോധനകലാ അറിവുകൾ യു.കെ.യിലെ പുതുതലമുറയിലേക്ക് കൈമാറുന്നതിനുള്ള മറ്റൊരു ചുവടുവയ്പ്പായും മാറി. കളരിപ്പയറ്റ് പരിശീലനത്തിന് ചേരാന്‍ താല്പര്യമുള്ളവര്‍ അതാത് സ്ഥലത്തെ കോര്‍ഡിനേറ്റര്‍മാരെ ബന്ധപ്പെട്ടാല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാണ്.

More Latest News

ആത്മീയ നിറവിൽ പുതിയ തലമുറ: ഡബ്ലിനിൽ പ്രീ-ടീൻസ് കുട്ടികൾക്കായി പ്രത്യേക പ്രാർത്ഥനയും ധ്യാനപരിപാടിയും സംഘടിപ്പിക്കുന്നു; രജിസ്ട്രേഷൻ ആരംഭിച്ചു, രണ്ട് ദിവസങ്ങളിലും രാവിലെ 10 മണി മുതൽ വൈകുന്നേരം 4 മണി വരെ ആണ് ശുശ്രൂഷകൾ

കുട്ടികളുടെ ക്രൈസ്തവ വിശ്വാസവും ആത്മീയ വളർച്ചയും പരിപോഷിപ്പിക്കുന്നതിനായി പ്രീ-ടീൻസ് കുട്ടികൾക്കായി പ്രത്യേക ധ്യാനം ‘SET APART’ ഒക്ടോബർ 26, 27 തീയതികളിൽ ഡബ്ലിനിലെ ക്ലോണി, ലിറ്റിൽപേസിലുള്ള Church of Mary, Mother of Hope-ൽ നടക്കും. 9 മുതൽ 12 വയസ്സുവരെയുള്ള കുട്ടികൾക്കായി ഒരുക്കുന്ന ഈ ധ്യാനം, ബഹുമാനപ്പെട്ട സേവ്യർ ഖാൻ വട്ടായിലച്ചന്റെ നേതൃത്വത്തിൽ പരിശുദ്ധാത്മാവിന്റെ പ്രവർത്തനത്തിലൂടെ രൂപം കൊണ്ടതും അനേകരുടെ ജീവിതത്തിൽ വിശ്വാസവളർച്ചയ്ക്കും ദൈവിക ഇടപെടലുകൾക്കും വഴിയൊരുക്കിയതുമായ Anointing Fire Catholic Ministry (AFCM)-യുടെ അയർലൻഡ് Children’s Ministry Team ആണ് സംഘടിപ്പിക്കുന്നത്. രണ്ട് ദിവസങ്ങളിലും രാവിലെ 10 മണി മുതൽ വൈകുന്നേരം 4 മണി വരെ ആണ് ശുശ്രൂഷകൾ ക്രമീകരിച്ചിരിക്കുന്നത്. ധ്യാനത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന മാതാപിതാക്കൾ താഴെ നൽകിയിരിക്കുന്ന നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണ്: BIJO: 089 461 9950, JENCY: 089 405 5224, DEEPA: 087 940 2127, ASHA: 087 772 4033.  

കേംബ്രിജിൽ പ്രവാസി മലയാളികൾക്കായി ആഘോഷ രാവൊരുങ്ങുന്നു: കേംബ്രിജ് മലയാളി അസോസിയേഷൻ്റെ 'നക്ഷത്രരാവ് 2027' വലിയ ആഘോഷങ്ങളോടെ സംഘടിപ്പിക്കുന്നു

സംഗീതത്തിന്റെയും ഹാസ്യത്തിന്റെയും വിനോദത്തിന്റെയും വർണാഭമായ വിരുന്നൊരുക്കി കേംബ്രിഡ്ജ് മലയാളി അസോസിയേഷന്റെ (CMA) ക്രിസ്മസ്–പുതുവത്സര ആഘോഷമായ ‘നക്ഷത്രരാവ് 2027’ ജനുവരി 9-ന് അരങ്ങേറും. പ്രമുഖ കലാസംഘമായ Musical Comedy Express ടീമിനൊപ്പം സംഘടിപ്പിക്കുന്ന ആഘോഷപരിപാടി കേംബ്രിഡ്ജിലെ മലയാളി സമൂഹത്തിന് മറക്കാനാവാത്ത ഒരു സായാഹ്നമായി മാറും. 2027 ജനുവരി 9 ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2.30 മുതൽ രാത്രി 9 മണി വരെ കേംബ്രിഡ്ജിലെ നെതർഹാൾ സ്കൂൾ ആട്രിയം ഹാളിലാണ് പരിപാടി നടക്കുന്നത്. ക്രിസ്മസിന്റെയും പുതുവത്സരത്തിന്റെയും സന്തോഷവും ആഘോഷവും ഒരുമിച്ചുചേർക്കുന്ന ഈ കലാവിരുന്നിൽ സംഗീതവും നൃത്തവും ഹാസ്യവും ഉൾപ്പെടെയുള്ള വിവിധ കലാപരിപാടികൾ അരങ്ങേറും. സംഗീതവും ചിരിയും നിറഞ്ഞ സായാഹ്നം സമ്മാനിക്കാൻ എത്തുന്ന Musical Comedy Express ടീമിന്റെ പ്രകടനങ്ങൾ പരിപാടിയുടെ പ്രധാന ആകർഷണമായിരിക്കും. കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കുമൊപ്പം ഒത്തുചേർന്ന് ആഘോഷിക്കാനും കലാപരിപാടികൾ ആസ്വദിക്കാനും മലയാളി സമൂഹത്തിന് മികച്ച അവസരമാണ് CMA ഒരുക്കുന്നത്. കേംബ്രിഡ്ജിലും പരിസരപ്രദേശങ്ങളിലുമുള്ള മലയാളി കുടുംബങ്ങളുടെ സജീവ പങ്കാളിത്തത്തോടെ സംഘടിപ്പിക്കുന്ന ഈ ആഘോഷം, പ്രവാസജീവിതത്തിന്റെ തിരക്കുകൾക്കിടയിൽ സൗഹൃദവും കൂട്ടായ്മയും പുതുക്കുന്നതിനുള്ള വേദി കൂടിയായിരിക്കും. ടിക്കറ്റ് നിരക്കുകൾ  അസോസിയേഷൻ അംഗങ്ങൾക്കും അംഗങ്ങളല്ലാത്തവർക്കുമായി വ്യത്യസ്ത നിരക്കുകളിലാണ് ടിക്കറ്റുകൾ ക്രമീകരിച്ചിരിക്കുന്നത്.  അംഗങ്ങൾക്ക്:  മുതിർന്നവർ (സ്കൂൾ ഇയർ 7 മുതൽ): £20  കുട്ടികൾ (സ്കൂൾ ഇയർ 1–6): £15  റിസപ്ഷൻ ക്ലാസിലും അതിൽ താഴെയും പഠിക്കുന്ന കുട്ടികൾക്ക്: സൗജന്യം അംഗങ്ങളല്ലാത്തവർക്ക്:  മുതിർന്നവർ: £22  കുട്ടികൾ (സ്കൂൾ ഇയർ 1–6): £17  റിസപ്ഷൻ ക്ലാസിലും അതിൽ താഴെയും പഠിക്കുന്ന കുട്ടികൾക്ക്: സൗജന്യം  Idealistic Mortgage & Insurance Service ആണ് പരിപാടിയുടെ ടൈറ്റിൽ സ്പോൺസർ. പരിപാടിയുടെ വിശദാംശങ്ങൾ  തീയതി: 2027 ജനുവരി 9, ശനിയാഴ്ച  സമയം: ഉച്ചകഴിഞ്ഞ് 2.30 മുതൽ രാത്രി 9 മണി വരെ  വേദി: Netherhall School Atrium Hall, Cambridge, CB1 8NN  ബന്ധപ്പെടേണ്ട നമ്പറുകൾ:  07545 233760 | 07757 670553 പ്രവാസി മലയാളികളുടെ കലാ-സാംസ്കാരിക കൂട്ടായ്മയ്ക്ക് കൂടുതൽ ഊർജം പകരുന്ന ഈ ആഘോഷത്തിൽ കേംബ്രിഡ്ജിലെയും സമീപപ്രദേശങ്ങളിലെയും എല്ലാ മലയാളി സുഹൃത്തുക്കളെയും കുടുംബസമേതം പങ്കുചേരാൻ കേംബ്രിഡ്ജ് മലയാളി അസോസിയേഷൻ ഭാരവാഹികൾ ഹൃദയപൂർവം ക്ഷണിച്ചു.  ഒത്തുചേരാം… ആഘോഷിക്കാം… നക്ഷത്രരാവിൽ മനോഹരമായ ഓർമ്മകൾ സൃഷ്ടിക്കാം!

'വെളുപ്പിന് അഞ്ച് മണിക്ക് മേക്കപ്പ് തുടങ്ങും, എട്ട് മണിക്ക് മുൻപ് തീർക്കണം; എന്റെ ജീവിതത്തിൽ വലിയ സംഭാവന നൽകിയ സിനിമയാണ് ​'ഗുരു", . ​'ഗുരു'വിന്റെ ഓർമകൾ പങ്കുവയ്ക്കുകയാണ് പ്രശസ്ത മേക്കപ്പ്മാൻ പട്ടണം റഷീദ്

രാജീവ് അഞ്ചൽ സംവിധാനം ചെയ്ത് 1997ൽ പുറത്തിറങ്ങിയ ചിത്രമാണ് 'ഗുരു'. മോഹൻലാൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ഈ ചിത്രത്തിൽ നെടുമുടി വേണു, ശ്രീനിവാസൻ, സുരേഷ് ഗോപി, സിത്താര, ശ്രീലക്ഷ്മി തുടങ്ങിയവരും പ്രധാന വേഷത്തിലെത്തി. ​'ഗുരു'വിന്റെ ഓർമകൾ പങ്കുവയ്ക്കുകയാണ് പ്രശസ്ത മേക്കപ്പ്മാൻ പട്ടണം റഷീദ്.  "ആദ്യമായി ഇന്ത്യയിൽ നിന്ന് ഓസ്കറിന് തിരഞ്ഞെടുത്ത സിനിമയാണ് ​'ഗുരു'. ഞാനിപ്പോഴും തമിഴിലൊക്കെ പോകുമ്പോൾ അവിടെയുള്ളവരോട് ആ സിനിമയെക്കുറിച്ച് പറയാറുണ്ട്. ഓസ്ട്രേലിയൻ ഓർക്കസ്ട്രയാണ് അതിൽ ഉപയോ​ഗിച്ചിരിക്കുന്നത്. ഇളയരാജയുടെ മ്യൂസിക്കിൽ. എനിക്ക് ആവേശം കൊള്ളുന്ന ഒരു സിനിമയാണത്. വെളുപ്പിന് അഞ്ച് മണിക്ക് നമ്മൾ മേക്കപ്പ് തുടങ്ങും. പത്തോളം മേക്കപ്പ് ആർട്ടിസ്റ്റുകളുണ്ട്. ഒരുപാട് ആർട്ടിസ്റ്റുകളുണ്ട്. പത്തഞ്ഞൂറോളം ജൂനിയർ ആർട്ടിസ്റ്റുകളുണ്ട്. എല്ലാവർക്കും മുടി വയ്ക്കണം, കോൺടാക്ട് ലെൻസ് വയ്ക്കണം, താടി വയ്ക്കണം. അങ്ങനെ കുറേ കാര്യങ്ങളുണ്ടായിരുന്നു. എല്ലാവർക്കും ഒരു ബ്രൗൺ കളറാണ്. അതെന്തുകൊണ്ടാണ‌ന്ന് ചോദിച്ചാൽ ആ സെറ്റ് ക്രിയേറ്റ് ചെയ്തിരിക്കുന്നത് ചുവന്ന മണ്ണു കൊണ്ടാണ്. അതിൽ സ്വഭാവികമായും പൊടിയുണ്ടാകും. അതുവച്ചാണ് അവരുടെ ശരീരത്തിന് ഒരു ബ്രൗൺ കളർ കൊടുത്തത്. ലൈറ്റ് ഈജിപ്ഷ്യൻ എന്നു പറയുന്ന ഒരു പാൻ കേക്ക് ഉപയോ​ഗിച്ചാണ് ആ കളർ കൊടുത്തത്. പിന്നെ എല്ലാവർക്കും താടി വച്ചു. ശ്രീനിവാസൻ, ലാൽ സാർ എല്ലാവരും രാവിലെ വരും. കൃത്യം എട്ട് മണിക്ക് ആദ്യത്തെ ഷോട്ട് എടുക്കും. അതിന് മുൻപ് ആദ്യത്തെ ഷോട്ടിന് വേണ്ട എല്ലാവരെയും നമ്മൾ റെഡിയാക്കണം. അതൊരു നല്ല ശ്രമമായിരുന്നു. പക്ഷേ വളരെ ഡിസിപ്ലിൻ ആയി പോയ ഒരു ഷൂട്ടായിരുന്നു. ഓർക്കുമ്പോൾ ആ സിനിമയൊക്കെ വലിയ സംഭാവന നൽകിയിട്ടുണ്ട് ജീവിതത്തിൽ". - ക്ലബ്ബ് എഫ്എമ്മിന് നൽകിയ അഭിമുഖത്തിൽ പട്ടണം റഷീദ് പറഞ്ഞു.

'രാജാ രവിവർമ്മ ചിത്രം പോലെ വേണമെന്ന് സന്തോഷ് ശിവൻ പറഞ്ഞു, സ്കിൻ ടോൺ കളറല്ല ഉപയോഗിച്ചത്!': അനന്തഭദ്രത്തിൽ കാവ്യ മാധവന്റെ ഐക്കോണിക് ലുക്കിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി മേക്കപ്പ് ആർട്ടിസ്റ്റ്

സന്തോഷ് ശിവൻ സംവിധാനം ചെയ്ത് 2005 ൽ പുറത്തിറങ്ങിയ ചിത്രമാണ് 'അനന്തഭദ്രം'. പൃഥ്വിരാജ്, മനോജ്‌ കെ ജയൻ, കലാഭവൻ മണി, കാവ്യ മാധവൻ തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തിയിരുന്നു. സന്തോഷ് ശിവൻ തന്നെയാണ് ചിത്രത്തിന് ഛായാ​ഗ്രഹണമൊരുക്കിയതും. പട്ടണം റഷീദ് ആണ് ചിത്രത്തിലെ മേക്കപ്പ്മാൻ.  'അനന്തഭദ്ര'ത്തിലെ കാവ്യ മാധവന്റെ ലുക്കിനെക്കുറിച്ച് ഇപ്പോഴും മലയാള സിനിമാ പ്രേക്ഷകർ സംസാരിക്കാറുണ്ട്. കാവ്യയെ ഏറ്റവും സുന്ദരിയായി മലയാളികൾ കണ്ടതും 'അനന്തഭദ്ര'ത്തിലാണ്. ഇപ്പോഴിതാ ചിത്രത്തിലെ കാവ്യയുടെ മേക്കപ്പിനെക്കുറിച്ച് പട്ടണം റഷീദ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. ക്ലബ്ബ് എഫ്എമ്മിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. "രവി വർമയുടെ പെയിന്റിങ് പോലെയായിരിക്കണമെന്ന് സന്തോഷ് ശിവൻ എന്നോട് പറഞ്ഞിരുന്നു. രവി വർമയുടെ പെയിന്റിങ് കണ്ടിട്ടുണ്ടെന്നല്ലാതെ, അങ്ങനെയൊരു ചിത്രകാരനല്ലല്ലോ. അപ്പോൾ നമ്മൾ ആലോചിച്ചു എങ്ങനെ അത് ചെയ്യാൻ പറ്റുമെന്ന്. ശരിക്കും രവി വർമയുടെ ചിത്രങ്ങളിൽ പ്രൊജക്ട് ചെയ്ത് നിൽക്കുന്നത് ഓറഞ്ച് ടോൺ ആണ്. മഞ്ഞയും ചുവപ്പും അധികമായി നിൽക്കുന്ന ചിത്രങ്ങളായിട്ടാണ് അദ്ദേഹത്തിന്റെ പല ചിത്രങ്ങളും എനിക്ക് തോന്നിയിട്ടുള്ളത്. തെറ്റാണോ ശരിയാണോ എന്നറിയില്ല. അതുവച്ചാണ് ആ മേക്കപ്പ് സെറ്റ് ചെയ്തിരിക്കുന്നത്. സ്കിൻ കളർ അല്ല ഉപയോ​ഗിച്ചിരിക്കുന്നത്. ആദ്യം മഞ്ഞയിട്ടു, പിന്നെ ചുവപ്പ് ഇട്ടു. പിന്നെ ഓറഞ്ച് മിക്സ് ചെയ്തിട്ട് അതിന്റെ മുകളിൽ സ്കിൻ കളർ ചെയ്യുകയായിരുന്നു. അങ്ങനെയാണ് ആ മേക്കപ്പിന്റെ ഒരു ടോൺ ക്രിയേറ്റ് ചെയ്തത്. അതെല്ലാവർക്കും ഇഷ്ടപ്പെട്ടു. പൃഥ്വിരാജിനും അങ്ങനെ തന്നെയാണ് ചെയ്തത്".- പട്ടണം റഷീദ് പറഞ്ഞു.

'നീ ഡ്രൈവർ താനാ?' ഒരൊറ്റ ഡയലോഗിലൂടെ ജയിലറിൽ രജനിയെ റാഗ് ചെയ്തത് സുരാജിന്റെ അളിയൻ! തീയേറ്ററുകളിൽ ചിരിപ്പിച്ച ആ കോമഡി താരം മലയാളി തന്നെ

ബോക്സ് ഓഫീസിനെ കൊടുമ്പിരി കൊള്ളിച്ചു കൊണ്ട് പ്രദർശനം തുടരുകയാണ് ജയിലർ 2. സമ്മിശ്ര പ്രതികരണങ്ങൾക്കിടയിലും വൻ നേട്ടമാണ് ചിത്രത്തിന് ആഗോളതലത്തിൽ ലഭിക്കുന്നത്. തമിഴ് സിനിമ ആണെങ്കിലും ചിത്രത്തിലെ മലയാളി താരങ്ങളുടെ സാന്നിധ്യം ഏറെ ചർച്ചയായിരുന്നു. മോഹൻലാൽ, സുരാജ്, വിനായകൻ ഉൾപ്പെടെ വമ്പൻ താരനിര തന്നെ ചിത്രത്തിൽ അണിനിരന്നിരുന്നു. ചിത്രത്തിൽ മറ്റാരും പ്രതീക്ഷിക്കാത്ത ഒരു മലയാളി കൂടിയുണ്ട്. മറ്റാരുമല്ല, ചിത്രത്തിലെ പ്രധാന വില്ലന്മാരിൽ ഒരാളായ സുരാജിന്റെ അളിയനായി വേഷമിട്ട നോബിൾ കെ ജെയിംസ് ആണത്. ജിഞ്ചു എന്നായിരുന്നു കഥാപാത്രത്തിന്റെ പേര്. സിനിമയിലൂടനീളം ഒറ്റ ഡയലോഗ് കൊണ്ട് ചിരിയുണർത്തിയ കഥാപാത്രങ്ങളിൽ ഒന്നായിരുന്നു ഇത്. ഡ്രൈവറായി വേഷമിട്ടെത്തുന്ന രജനിയെ അളിയന്റെ സർവ്വ അധികാരവും ഉപയോഗിച്ച് നിലയ്ക്ക് നിർത്താൻ നോക്കുന്ന രംഗവും ഡയലോഗും ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു. ‘നീ ഡ്രൈവർ താനേ ?’ എന്ന ഒറ്റ ഡയലോഗിലാണ് താരം മിന്നിയത്. താരത്തിൽ ഈ ഒരൊറ്റ ഡയലോഗിൽ ആണ് ചിത്രത്തിലെ ട്വിസ്റ്റുകളിൽ ഒന്ന് വെളിപ്പെടുന്നതും. ചങ്ങാനേശേരി സ്വദേശിയാണ് സുരാജിന്റെ അളിയനും ലിച്ചിയുടെ അനിയനുമായി വേഷമിട്ട നോബിൾ. ഒക്ടോബർ ആദ്യം പുറത്തിറങ്ങിയ ജയിലർ 2വിന്റെ ട്രെയിലറിൽ ഉൾപ്പെടെ താരത്തിന്റെ ഭാഗമുണ്ടായിരുന്നു. അതേസമയം, കേരളത്തിൽ 800 സ്ക്രീനുകളിൽ ഓൾ ടൈം റെക്കോർഡ് റിലീസായി ആണ് ചിത്രം എത്തിയത്. 4000 ഷോകളാണ് ചിത്രം ആദ്യ ദിനം കേരളത്തിൽ പ്രദര്‍ശിപ്പിച്ചത്. ഒക്ടോബർ 15 ന് തിയേറ്ററുകളിൽ എത്തിയ ചിത്രം ഒൻപത് ദിവസങ്ങൾ കൊണ്ട് ആഗോള തലത്തിൽ 680 കോടിയാണ് കളക്ഷൻ നേടിയിരിക്കുന്നത്.

Other News in this category

  • കേംബ്രിജിൽ പ്രവാസി മലയാളികൾക്കായി ആഘോഷ രാവൊരുങ്ങുന്നു: കേംബ്രിജ് മലയാളി അസോസിയേഷൻ്റെ 'നക്ഷത്രരാവ് 2027' വലിയ ആഘോഷങ്ങളോടെ സംഘടിപ്പിക്കുന്നു
  • 2026ലെ കേളി പുരസ്കാരം ശ്രേയ മേനോന്: കായികരംഗത്തെ ശ്രദ്ധേയമായ നേട്ടങ്ങൾ, അർപ്പണബോധത്തോടെയുള്ള പ്രചോദനാത്മകമായ ജീവിതയാത്ര എന്നിവ പരിഗണിച്ചാണ് ശ്രേയ മേനോൻ അവാർഡ് കരസ്ഥമാക്കിയത്
  • ബെഡ്ഫോർഡ്ഷയർ മലയാളി അസോസിയേഷന് പുതിയ പ്രവർത്തനവർഷത്തിൽ പുതിയ നേതൃത്വം: സംഘടനയെ സമുജ്ജ്വലമായി നയിക്കാൻ ലൂയിസ് ബോസും സംഘവും; പ്രവാസി മലയാളി സമൂഹത്തിന് പുത്തൻ പ്രതീക്ഷയും ഊർജ്ജവും പകർന്ന് പുതിയ ഭാരവാഹികൾ ചുമതലയേറ്റു
  • ഇംഗ്ലണ്ടിലെ മലയാളി വോളിബോൾ രംഗത്ത് അഭിമാനനേട്ടം; സസെക്സ് വോളിബോൾ ലീഗിൽ തിളങ്ങി ബ്രൈറ്റൺ മലയാളി വോളിബോൾ ക്ലബ്ബിന്റെ സ്ട്രൈക്കേഴ്സും ഡിഫൻഡേഴ്സും
  • പതിനേഴാമത് യുക്മ ദേശീയ കലാമേള നവംബർ 7 ചെൽറ്റൻഹാമിലെ സലിംകുമാർ നഗറിൽ; കീത്ത്ലി മലയാളി അസോസിയേഷനിലെ ഫെർണാണ്ടസ് വർഗീസ് ലോഗോ മത്സരത്തിലും കവൻട്രി കേരള കമ്മ്യൂണിറ്റിയിലെ ലിൻസിയ ജിനോ നഗർ നാമനിർദ്ദേശക മത്സരത്തിലും വിജയികൾ
  • അരങ്ങിൽ വിസ്മയം തീർത്ത് ‘തപോഭംഗ’; കോൾചെസ്റ്റർ ഭദ്രം സ്കൂളിന്റെ കലാവിരുന്നിൽ ആവേശംകൊണ്ട് ഇംഗ്ലീഷ് സദസ്സ്
  • മിഡ്ലാൻഡ്സ് റീജിയണൽ കലാമേളയിൽ മാറ്റുരച്ച് പ്രതിഭകൾ; വാർവിക് ആൻഡ് ലെമിങ്ടൺ മലയാളി അസോസിയേഷന് കിരീടം, എൽകെസി റണ്ണറപ്പ്, ഹെമ മൂന്നാം സ്ഥാനത്ത്, യുക്മ ദേശീയ സെക്രട്ടറി ജയകുമാര്‍ നായര്‍ ഉദ്ഘാടനം ചെയ്തു
  • നാദിര്‍ഷ വിശിഷ്ടാതിഥി; ബിനു അടിമാലിയും തങ്കച്ചന്‍ വിതുരയും ചേര്‍ന്ന കോമഡി ഷോ ചിരിപടര്‍ത്തി; എല്‍മ ഓണാഘോഷം അവിസ്മരണീയം; ശുഭ ജെന്റില്‍ പ്രസിഡന്റായി പുതിയ നേതൃനിര
  • ടെൽഫോർഡ് സ്ട്രൈക്കേഴ്സ് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്താൻ പുതിയ ഭാരവാഹികൾ; പുതിയ നേതൃത്വത്തെ തെരഞ്ഞെടുത്തു, കഴിഞ്ഞ ഒരു വർഷത്തെ ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ യോഗം വിലയിരുത്തി
  • യൂറോപ്യൻ പോരാട്ട ഭൂമിയിൽ വീണ്ടും ലിവർപൂൾ ലയൺസിന്റെ വീരഗാഥ: ഇറ്റാലിയൻ കരുത്തരെ തകർത്തെറിഞ്ഞ് വോളിബോൾ ചാമ്പ്യൻഷിപ്പ് കിരീടത്തിൽ മുത്തമിട്ട് ടീം ലിവർപൂൾ
  • Most Read

    British Pathram Recommends