18
MAR 2021
THURSDAY
1 GBP = 126.53 INR
1 USD = 94.44 INR
1 EUR = 106.13 INR
breaking news : ലണ്ടൻ ചൂടിൽ കരിഞ്ഞു കേടായി ഫ്രിഡ്ജുകൾ: ജൂൺ, ഓഗസ്റ്റ് മാസങ്ങളിൽ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഫ്രിഡ്ജുകൾ റീസൈക്ലിംഗിനായി എത്തി; ചൂട് കൂടിയതോടെ ഗാർഹിക ഉപകരണങ്ങൾ വൻതോതിൽ കേടായതായി റിപ്പോർട്ട് >>> യുകെയിലെ പ്രമുഖ വിമാനത്താവളത്തിൽ തീവ്രമായ വൈദ്യുതി വ്യതിയാനം: നൂറുകണക്കിന് വിമാന സർവീസുകൾ താറുമാറായി; യാത്രക്കാർ മണിക്കൂറുകളോളം വിമാനത്താവളത്തിൽ കുടുങ്ങി >>> വൈദ്യുതിയില്ലാതെ ഒരുലക്ഷത്തോളം വീടുകളും സ്ഥാപനങ്ങളും… 2 മരണം! നാശനഷ്ടങ്ങൾ കൂട്ടി ബോലോ കൊടുങ്കാറ്റ്! ഗതാഗതവും ജനജീവിതവും സ്തംഭിച്ച് യുകെ, മുന്നറിയിപ്പുകൾ തുടരുന്നു >>> ആത്മീയ നിറവിൽ പുതിയ തലമുറ: ഡബ്ലിനിൽ പ്രീ-ടീൻസ് കുട്ടികൾക്കായി പ്രത്യേക പ്രാർത്ഥനയും ധ്യാനപരിപാടിയും സംഘടിപ്പിക്കുന്നു; രജിസ്ട്രേഷൻ ആരംഭിച്ചു, രണ്ട് ദിവസങ്ങളിലും രാവിലെ 10 മണി മുതൽ വൈകുന്നേരം 4 മണി വരെ ആണ് ശുശ്രൂഷകൾ >>> കേംബ്രിജിൽ പ്രവാസി മലയാളികൾക്കായി ആഘോഷ രാവൊരുങ്ങുന്നു: കേംബ്രിജ് മലയാളി അസോസിയേഷൻ്റെ 'നക്ഷത്രരാവ് 2027' വലിയ ആഘോഷങ്ങളോടെ സംഘടിപ്പിക്കുന്നു >>>
Home >> BP SPECIAL NEWS
ദിനോസറുകളുടെ കാൽപ്പാടുകളോ? വിനോദസഞ്ചാരി യാദൃച്ഛികമായി പകർത്തിയ ചിത്രം ശാസ്ത്രലോകത്തെ ഞെട്ടിച്ച സംഭവത്തിന് പിന്നിലെ സത്യമിതാ! 120 മില്യൺ വർഷം പഴക്കമുള്ള ദിനോസർ കാൽപ്പാടുകൾ

സ്വന്തം ലേഖകൻ

Story Dated: 2026-10-25

ഒരു വിനോദസഞ്ചാരി പകർത്തിയ ചിത്രം വഴിതെളിച്ചത് നിർണായകമായ കണ്ടെത്തലിലേക്ക്. തായ്‌ലൻഡിൽ കുടുംബത്തോടൊപ്പം സന്ദർശനം നടത്തവേ വിനോദസഞ്ചാരി എടുത്ത ചിത്രമാണ് ശാസ്ത്രലോകത്തെ തന്നെ ഞെട്ടിച്ചിരിക്കുന്നത്. 120 മില്യൺ വർഷം പഴക്കമുള്ള ദിനോസർ കാൽപ്പാടുകളാണ് ആ ചിത്രത്തിൽ പതിഞ്ഞത്!

വടക്കുകിഴക്കൻ തായ്‌ലൻഡിലെ ഉഡോൺ താനി പ്രവിശ്യയിലുള്ള ഫു ഫ്രബാത് നാഷണൽ പാർക്കിൽ (Phu Phrabat National Park) നിന്നാണ് പിച്ചൈ പ്രാഥെത്സേന എന്ന തായ് വിനോദസഞ്ചാരി ചിത്രം പകർത്തിയത്. 32 വയസുകാരനായ പിച്ചൈ പ്രാഥെത്സേനയ്ക്ക് പാർക്കിലെ വറ്റിവരണ്ട അരുവിക്ക് സമീപമുള്ള പാറകളിൽ വിചിത്രമായ അടയാളങ്ങൾ കണ്ടതോടെ അത്ഭുതമായി. തുടർന്ന് അദ്ദേ​ഹമതിന്റെ ചിത്രമെടുത്തു. പിന്നാലെ ഫേസ്ബുക്ക് ഗ്രൂപ്പിൽ അത് പങ്കുവെക്കുകയും ചെയ്തു. ഇത് ദിനോസറിന്റെ കാൽപ്പാടുകളാണോ എന്ന് ചോദിച്ചുകൊണ്ടാണ് ചിത്രം പങ്കുവെച്ചത്.

ചിത്രം പെട്ടെന്ന് തന്നെ വൈറലായി. തായ്‌ലൻഡിലെ മിനറൽ റിസോഴ്‌സ് ഡിപ്പാർട്ട്‌മെന്റിന്റെയും പാർക്ക് അധികൃതരുടെയും ശ്രദ്ധയിലും ചിത്രം പെട്ടു. ഉടൻ തന്നെ അധികൃതർ സ്ഥലം സന്ദർശിച്ച് പരിശോധന നടത്തുകയും ഇത് യഥാർത്ഥ ദിനോസർ ഫോസിലുകളാണെന്ന് സ്ഥിരീകരിക്കുകയും ആയിരുന്നു. ഏകദേശം 120 മില്യൺ, അതായത് 12 കോടി വർഷം പഴക്കമുള്ള ദിനോസറുകളുടെ കാൽപ്പാടുകളാണ് കണ്ടെത്തിയത്.

ഇരുകാലുകളിൽ സഞ്ചരിക്കുന്ന മാംസഭുക്കുകളായ ‘തെറോപോഡ്’ (Theropod) വിഭാഗത്തിൽപ്പെട്ട ദിനോസറിന്റെ കാൽപ്പാടുകളാണ് ഇതെന്നാണ് ഗവേഷകരുടെ കണ്ടെത്തൽ. ഒരു നിരയിലായി ആറ് കാൽപ്പാടുകളാണ് കണ്ടെത്തിയത്. ഓരോ കാൽപ്പാടിനും ഏതാണ്ട് 29 സെന്റീമീറ്റർ നീളവും 26 സെന്റീമീറ്റർ വീതിയുമുണ്ട്. കാൽപ്പാടുകളുടെ അളവ് പ്രകാരം ഈ ദിനോസറിന് ഇടുപ്പുഭാഗത്ത് 1.42 മീറ്റർ ഉയരവും ഏകദേശം 6.3 മീറ്റർ നീളവും ഉണ്ടായിരുന്നുവെന്നാണ് നി​ഗമനം.

അതേസമയം ഈ പ്രദേശത്തേക്കുള്ള പ്രവേശനം അധികൃതർ താത്ക്കാലികമായി വിലക്കിയിട്ടുണ്ട്. ഫോസിൽ പ്രൊട്ടക്ഷൻ ആക്ട് 2008 പ്രകാരം ഈ പ്രദേശം പ്രകൃതിദത്തമായ നാശത്തിൽ നിന്നും വിനോദസഞ്ചാരികളിൽ നിന്നും സംരക്ഷിക്കുന്നതിനായാണ് നടപടി.

More Latest News

ആത്മീയ നിറവിൽ പുതിയ തലമുറ: ഡബ്ലിനിൽ പ്രീ-ടീൻസ് കുട്ടികൾക്കായി പ്രത്യേക പ്രാർത്ഥനയും ധ്യാനപരിപാടിയും സംഘടിപ്പിക്കുന്നു; രജിസ്ട്രേഷൻ ആരംഭിച്ചു, രണ്ട് ദിവസങ്ങളിലും രാവിലെ 10 മണി മുതൽ വൈകുന്നേരം 4 മണി വരെ ആണ് ശുശ്രൂഷകൾ

കുട്ടികളുടെ ക്രൈസ്തവ വിശ്വാസവും ആത്മീയ വളർച്ചയും പരിപോഷിപ്പിക്കുന്നതിനായി പ്രീ-ടീൻസ് കുട്ടികൾക്കായി പ്രത്യേക ധ്യാനം ‘SET APART’ ഒക്ടോബർ 26, 27 തീയതികളിൽ ഡബ്ലിനിലെ ക്ലോണി, ലിറ്റിൽപേസിലുള്ള Church of Mary, Mother of Hope-ൽ നടക്കും. 9 മുതൽ 12 വയസ്സുവരെയുള്ള കുട്ടികൾക്കായി ഒരുക്കുന്ന ഈ ധ്യാനം, ബഹുമാനപ്പെട്ട സേവ്യർ ഖാൻ വട്ടായിലച്ചന്റെ നേതൃത്വത്തിൽ പരിശുദ്ധാത്മാവിന്റെ പ്രവർത്തനത്തിലൂടെ രൂപം കൊണ്ടതും അനേകരുടെ ജീവിതത്തിൽ വിശ്വാസവളർച്ചയ്ക്കും ദൈവിക ഇടപെടലുകൾക്കും വഴിയൊരുക്കിയതുമായ Anointing Fire Catholic Ministry (AFCM)-യുടെ അയർലൻഡ് Children’s Ministry Team ആണ് സംഘടിപ്പിക്കുന്നത്. രണ്ട് ദിവസങ്ങളിലും രാവിലെ 10 മണി മുതൽ വൈകുന്നേരം 4 മണി വരെ ആണ് ശുശ്രൂഷകൾ ക്രമീകരിച്ചിരിക്കുന്നത്. ധ്യാനത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന മാതാപിതാക്കൾ താഴെ നൽകിയിരിക്കുന്ന നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണ്: BIJO: 089 461 9950, JENCY: 089 405 5224, DEEPA: 087 940 2127, ASHA: 087 772 4033.  

കേംബ്രിജിൽ പ്രവാസി മലയാളികൾക്കായി ആഘോഷ രാവൊരുങ്ങുന്നു: കേംബ്രിജ് മലയാളി അസോസിയേഷൻ്റെ 'നക്ഷത്രരാവ് 2027' വലിയ ആഘോഷങ്ങളോടെ സംഘടിപ്പിക്കുന്നു

സംഗീതത്തിന്റെയും ഹാസ്യത്തിന്റെയും വിനോദത്തിന്റെയും വർണാഭമായ വിരുന്നൊരുക്കി കേംബ്രിഡ്ജ് മലയാളി അസോസിയേഷന്റെ (CMA) ക്രിസ്മസ്–പുതുവത്സര ആഘോഷമായ ‘നക്ഷത്രരാവ് 2027’ ജനുവരി 9-ന് അരങ്ങേറും. പ്രമുഖ കലാസംഘമായ Musical Comedy Express ടീമിനൊപ്പം സംഘടിപ്പിക്കുന്ന ആഘോഷപരിപാടി കേംബ്രിഡ്ജിലെ മലയാളി സമൂഹത്തിന് മറക്കാനാവാത്ത ഒരു സായാഹ്നമായി മാറും. 2027 ജനുവരി 9 ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2.30 മുതൽ രാത്രി 9 മണി വരെ കേംബ്രിഡ്ജിലെ നെതർഹാൾ സ്കൂൾ ആട്രിയം ഹാളിലാണ് പരിപാടി നടക്കുന്നത്. ക്രിസ്മസിന്റെയും പുതുവത്സരത്തിന്റെയും സന്തോഷവും ആഘോഷവും ഒരുമിച്ചുചേർക്കുന്ന ഈ കലാവിരുന്നിൽ സംഗീതവും നൃത്തവും ഹാസ്യവും ഉൾപ്പെടെയുള്ള വിവിധ കലാപരിപാടികൾ അരങ്ങേറും. സംഗീതവും ചിരിയും നിറഞ്ഞ സായാഹ്നം സമ്മാനിക്കാൻ എത്തുന്ന Musical Comedy Express ടീമിന്റെ പ്രകടനങ്ങൾ പരിപാടിയുടെ പ്രധാന ആകർഷണമായിരിക്കും. കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കുമൊപ്പം ഒത്തുചേർന്ന് ആഘോഷിക്കാനും കലാപരിപാടികൾ ആസ്വദിക്കാനും മലയാളി സമൂഹത്തിന് മികച്ച അവസരമാണ് CMA ഒരുക്കുന്നത്. കേംബ്രിഡ്ജിലും പരിസരപ്രദേശങ്ങളിലുമുള്ള മലയാളി കുടുംബങ്ങളുടെ സജീവ പങ്കാളിത്തത്തോടെ സംഘടിപ്പിക്കുന്ന ഈ ആഘോഷം, പ്രവാസജീവിതത്തിന്റെ തിരക്കുകൾക്കിടയിൽ സൗഹൃദവും കൂട്ടായ്മയും പുതുക്കുന്നതിനുള്ള വേദി കൂടിയായിരിക്കും. ടിക്കറ്റ് നിരക്കുകൾ  അസോസിയേഷൻ അംഗങ്ങൾക്കും അംഗങ്ങളല്ലാത്തവർക്കുമായി വ്യത്യസ്ത നിരക്കുകളിലാണ് ടിക്കറ്റുകൾ ക്രമീകരിച്ചിരിക്കുന്നത്.  അംഗങ്ങൾക്ക്:  മുതിർന്നവർ (സ്കൂൾ ഇയർ 7 മുതൽ): £20  കുട്ടികൾ (സ്കൂൾ ഇയർ 1–6): £15  റിസപ്ഷൻ ക്ലാസിലും അതിൽ താഴെയും പഠിക്കുന്ന കുട്ടികൾക്ക്: സൗജന്യം അംഗങ്ങളല്ലാത്തവർക്ക്:  മുതിർന്നവർ: £22  കുട്ടികൾ (സ്കൂൾ ഇയർ 1–6): £17  റിസപ്ഷൻ ക്ലാസിലും അതിൽ താഴെയും പഠിക്കുന്ന കുട്ടികൾക്ക്: സൗജന്യം  Idealistic Mortgage & Insurance Service ആണ് പരിപാടിയുടെ ടൈറ്റിൽ സ്പോൺസർ. പരിപാടിയുടെ വിശദാംശങ്ങൾ  തീയതി: 2027 ജനുവരി 9, ശനിയാഴ്ച  സമയം: ഉച്ചകഴിഞ്ഞ് 2.30 മുതൽ രാത്രി 9 മണി വരെ  വേദി: Netherhall School Atrium Hall, Cambridge, CB1 8NN  ബന്ധപ്പെടേണ്ട നമ്പറുകൾ:  07545 233760 | 07757 670553 പ്രവാസി മലയാളികളുടെ കലാ-സാംസ്കാരിക കൂട്ടായ്മയ്ക്ക് കൂടുതൽ ഊർജം പകരുന്ന ഈ ആഘോഷത്തിൽ കേംബ്രിഡ്ജിലെയും സമീപപ്രദേശങ്ങളിലെയും എല്ലാ മലയാളി സുഹൃത്തുക്കളെയും കുടുംബസമേതം പങ്കുചേരാൻ കേംബ്രിഡ്ജ് മലയാളി അസോസിയേഷൻ ഭാരവാഹികൾ ഹൃദയപൂർവം ക്ഷണിച്ചു.  ഒത്തുചേരാം… ആഘോഷിക്കാം… നക്ഷത്രരാവിൽ മനോഹരമായ ഓർമ്മകൾ സൃഷ്ടിക്കാം!

'വെളുപ്പിന് അഞ്ച് മണിക്ക് മേക്കപ്പ് തുടങ്ങും, എട്ട് മണിക്ക് മുൻപ് തീർക്കണം; എന്റെ ജീവിതത്തിൽ വലിയ സംഭാവന നൽകിയ സിനിമയാണ് ​'ഗുരു", . ​'ഗുരു'വിന്റെ ഓർമകൾ പങ്കുവയ്ക്കുകയാണ് പ്രശസ്ത മേക്കപ്പ്മാൻ പട്ടണം റഷീദ്

രാജീവ് അഞ്ചൽ സംവിധാനം ചെയ്ത് 1997ൽ പുറത്തിറങ്ങിയ ചിത്രമാണ് 'ഗുരു'. മോഹൻലാൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ഈ ചിത്രത്തിൽ നെടുമുടി വേണു, ശ്രീനിവാസൻ, സുരേഷ് ഗോപി, സിത്താര, ശ്രീലക്ഷ്മി തുടങ്ങിയവരും പ്രധാന വേഷത്തിലെത്തി. ​'ഗുരു'വിന്റെ ഓർമകൾ പങ്കുവയ്ക്കുകയാണ് പ്രശസ്ത മേക്കപ്പ്മാൻ പട്ടണം റഷീദ്.  "ആദ്യമായി ഇന്ത്യയിൽ നിന്ന് ഓസ്കറിന് തിരഞ്ഞെടുത്ത സിനിമയാണ് ​'ഗുരു'. ഞാനിപ്പോഴും തമിഴിലൊക്കെ പോകുമ്പോൾ അവിടെയുള്ളവരോട് ആ സിനിമയെക്കുറിച്ച് പറയാറുണ്ട്. ഓസ്ട്രേലിയൻ ഓർക്കസ്ട്രയാണ് അതിൽ ഉപയോ​ഗിച്ചിരിക്കുന്നത്. ഇളയരാജയുടെ മ്യൂസിക്കിൽ. എനിക്ക് ആവേശം കൊള്ളുന്ന ഒരു സിനിമയാണത്. വെളുപ്പിന് അഞ്ച് മണിക്ക് നമ്മൾ മേക്കപ്പ് തുടങ്ങും. പത്തോളം മേക്കപ്പ് ആർട്ടിസ്റ്റുകളുണ്ട്. ഒരുപാട് ആർട്ടിസ്റ്റുകളുണ്ട്. പത്തഞ്ഞൂറോളം ജൂനിയർ ആർട്ടിസ്റ്റുകളുണ്ട്. എല്ലാവർക്കും മുടി വയ്ക്കണം, കോൺടാക്ട് ലെൻസ് വയ്ക്കണം, താടി വയ്ക്കണം. അങ്ങനെ കുറേ കാര്യങ്ങളുണ്ടായിരുന്നു. എല്ലാവർക്കും ഒരു ബ്രൗൺ കളറാണ്. അതെന്തുകൊണ്ടാണ‌ന്ന് ചോദിച്ചാൽ ആ സെറ്റ് ക്രിയേറ്റ് ചെയ്തിരിക്കുന്നത് ചുവന്ന മണ്ണു കൊണ്ടാണ്. അതിൽ സ്വഭാവികമായും പൊടിയുണ്ടാകും. അതുവച്ചാണ് അവരുടെ ശരീരത്തിന് ഒരു ബ്രൗൺ കളർ കൊടുത്തത്. ലൈറ്റ് ഈജിപ്ഷ്യൻ എന്നു പറയുന്ന ഒരു പാൻ കേക്ക് ഉപയോ​ഗിച്ചാണ് ആ കളർ കൊടുത്തത്. പിന്നെ എല്ലാവർക്കും താടി വച്ചു. ശ്രീനിവാസൻ, ലാൽ സാർ എല്ലാവരും രാവിലെ വരും. കൃത്യം എട്ട് മണിക്ക് ആദ്യത്തെ ഷോട്ട് എടുക്കും. അതിന് മുൻപ് ആദ്യത്തെ ഷോട്ടിന് വേണ്ട എല്ലാവരെയും നമ്മൾ റെഡിയാക്കണം. അതൊരു നല്ല ശ്രമമായിരുന്നു. പക്ഷേ വളരെ ഡിസിപ്ലിൻ ആയി പോയ ഒരു ഷൂട്ടായിരുന്നു. ഓർക്കുമ്പോൾ ആ സിനിമയൊക്കെ വലിയ സംഭാവന നൽകിയിട്ടുണ്ട് ജീവിതത്തിൽ". - ക്ലബ്ബ് എഫ്എമ്മിന് നൽകിയ അഭിമുഖത്തിൽ പട്ടണം റഷീദ് പറഞ്ഞു.

'രാജാ രവിവർമ്മ ചിത്രം പോലെ വേണമെന്ന് സന്തോഷ് ശിവൻ പറഞ്ഞു, സ്കിൻ ടോൺ കളറല്ല ഉപയോഗിച്ചത്!': അനന്തഭദ്രത്തിൽ കാവ്യ മാധവന്റെ ഐക്കോണിക് ലുക്കിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി മേക്കപ്പ് ആർട്ടിസ്റ്റ്

സന്തോഷ് ശിവൻ സംവിധാനം ചെയ്ത് 2005 ൽ പുറത്തിറങ്ങിയ ചിത്രമാണ് 'അനന്തഭദ്രം'. പൃഥ്വിരാജ്, മനോജ്‌ കെ ജയൻ, കലാഭവൻ മണി, കാവ്യ മാധവൻ തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തിയിരുന്നു. സന്തോഷ് ശിവൻ തന്നെയാണ് ചിത്രത്തിന് ഛായാ​ഗ്രഹണമൊരുക്കിയതും. പട്ടണം റഷീദ് ആണ് ചിത്രത്തിലെ മേക്കപ്പ്മാൻ.  'അനന്തഭദ്ര'ത്തിലെ കാവ്യ മാധവന്റെ ലുക്കിനെക്കുറിച്ച് ഇപ്പോഴും മലയാള സിനിമാ പ്രേക്ഷകർ സംസാരിക്കാറുണ്ട്. കാവ്യയെ ഏറ്റവും സുന്ദരിയായി മലയാളികൾ കണ്ടതും 'അനന്തഭദ്ര'ത്തിലാണ്. ഇപ്പോഴിതാ ചിത്രത്തിലെ കാവ്യയുടെ മേക്കപ്പിനെക്കുറിച്ച് പട്ടണം റഷീദ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. ക്ലബ്ബ് എഫ്എമ്മിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. "രവി വർമയുടെ പെയിന്റിങ് പോലെയായിരിക്കണമെന്ന് സന്തോഷ് ശിവൻ എന്നോട് പറഞ്ഞിരുന്നു. രവി വർമയുടെ പെയിന്റിങ് കണ്ടിട്ടുണ്ടെന്നല്ലാതെ, അങ്ങനെയൊരു ചിത്രകാരനല്ലല്ലോ. അപ്പോൾ നമ്മൾ ആലോചിച്ചു എങ്ങനെ അത് ചെയ്യാൻ പറ്റുമെന്ന്. ശരിക്കും രവി വർമയുടെ ചിത്രങ്ങളിൽ പ്രൊജക്ട് ചെയ്ത് നിൽക്കുന്നത് ഓറഞ്ച് ടോൺ ആണ്. മഞ്ഞയും ചുവപ്പും അധികമായി നിൽക്കുന്ന ചിത്രങ്ങളായിട്ടാണ് അദ്ദേഹത്തിന്റെ പല ചിത്രങ്ങളും എനിക്ക് തോന്നിയിട്ടുള്ളത്. തെറ്റാണോ ശരിയാണോ എന്നറിയില്ല. അതുവച്ചാണ് ആ മേക്കപ്പ് സെറ്റ് ചെയ്തിരിക്കുന്നത്. സ്കിൻ കളർ അല്ല ഉപയോ​ഗിച്ചിരിക്കുന്നത്. ആദ്യം മഞ്ഞയിട്ടു, പിന്നെ ചുവപ്പ് ഇട്ടു. പിന്നെ ഓറഞ്ച് മിക്സ് ചെയ്തിട്ട് അതിന്റെ മുകളിൽ സ്കിൻ കളർ ചെയ്യുകയായിരുന്നു. അങ്ങനെയാണ് ആ മേക്കപ്പിന്റെ ഒരു ടോൺ ക്രിയേറ്റ് ചെയ്തത്. അതെല്ലാവർക്കും ഇഷ്ടപ്പെട്ടു. പൃഥ്വിരാജിനും അങ്ങനെ തന്നെയാണ് ചെയ്തത്".- പട്ടണം റഷീദ് പറഞ്ഞു.

'നീ ഡ്രൈവർ താനാ?' ഒരൊറ്റ ഡയലോഗിലൂടെ ജയിലറിൽ രജനിയെ റാഗ് ചെയ്തത് സുരാജിന്റെ അളിയൻ! തീയേറ്ററുകളിൽ ചിരിപ്പിച്ച ആ കോമഡി താരം മലയാളി തന്നെ

ബോക്സ് ഓഫീസിനെ കൊടുമ്പിരി കൊള്ളിച്ചു കൊണ്ട് പ്രദർശനം തുടരുകയാണ് ജയിലർ 2. സമ്മിശ്ര പ്രതികരണങ്ങൾക്കിടയിലും വൻ നേട്ടമാണ് ചിത്രത്തിന് ആഗോളതലത്തിൽ ലഭിക്കുന്നത്. തമിഴ് സിനിമ ആണെങ്കിലും ചിത്രത്തിലെ മലയാളി താരങ്ങളുടെ സാന്നിധ്യം ഏറെ ചർച്ചയായിരുന്നു. മോഹൻലാൽ, സുരാജ്, വിനായകൻ ഉൾപ്പെടെ വമ്പൻ താരനിര തന്നെ ചിത്രത്തിൽ അണിനിരന്നിരുന്നു. ചിത്രത്തിൽ മറ്റാരും പ്രതീക്ഷിക്കാത്ത ഒരു മലയാളി കൂടിയുണ്ട്. മറ്റാരുമല്ല, ചിത്രത്തിലെ പ്രധാന വില്ലന്മാരിൽ ഒരാളായ സുരാജിന്റെ അളിയനായി വേഷമിട്ട നോബിൾ കെ ജെയിംസ് ആണത്. ജിഞ്ചു എന്നായിരുന്നു കഥാപാത്രത്തിന്റെ പേര്. സിനിമയിലൂടനീളം ഒറ്റ ഡയലോഗ് കൊണ്ട് ചിരിയുണർത്തിയ കഥാപാത്രങ്ങളിൽ ഒന്നായിരുന്നു ഇത്. ഡ്രൈവറായി വേഷമിട്ടെത്തുന്ന രജനിയെ അളിയന്റെ സർവ്വ അധികാരവും ഉപയോഗിച്ച് നിലയ്ക്ക് നിർത്താൻ നോക്കുന്ന രംഗവും ഡയലോഗും ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു. ‘നീ ഡ്രൈവർ താനേ ?’ എന്ന ഒറ്റ ഡയലോഗിലാണ് താരം മിന്നിയത്. താരത്തിൽ ഈ ഒരൊറ്റ ഡയലോഗിൽ ആണ് ചിത്രത്തിലെ ട്വിസ്റ്റുകളിൽ ഒന്ന് വെളിപ്പെടുന്നതും. ചങ്ങാനേശേരി സ്വദേശിയാണ് സുരാജിന്റെ അളിയനും ലിച്ചിയുടെ അനിയനുമായി വേഷമിട്ട നോബിൾ. ഒക്ടോബർ ആദ്യം പുറത്തിറങ്ങിയ ജയിലർ 2വിന്റെ ട്രെയിലറിൽ ഉൾപ്പെടെ താരത്തിന്റെ ഭാഗമുണ്ടായിരുന്നു. അതേസമയം, കേരളത്തിൽ 800 സ്ക്രീനുകളിൽ ഓൾ ടൈം റെക്കോർഡ് റിലീസായി ആണ് ചിത്രം എത്തിയത്. 4000 ഷോകളാണ് ചിത്രം ആദ്യ ദിനം കേരളത്തിൽ പ്രദര്‍ശിപ്പിച്ചത്. ഒക്ടോബർ 15 ന് തിയേറ്ററുകളിൽ എത്തിയ ചിത്രം ഒൻപത് ദിവസങ്ങൾ കൊണ്ട് ആഗോള തലത്തിൽ 680 കോടിയാണ് കളക്ഷൻ നേടിയിരിക്കുന്നത്.

Other News in this category

  • സ്വർണ്ണക്കൂട്ടിൽ പിറന്ന അത്ഭുതം: 16.5 കിലോഗ്രാം തൂക്കവും 1.2 മീറ്ററിലധികം നീളവും; ഇത് വെറുമൊരു ജിമ്മിക്കിയല്ല, ഏറ്റവും വലിയ ജിമ്മിക്കി നിർമ്മിച്ച് ഭീമ ജ്വല്ലറിക്ക് ഗിന്നസ് റെക്കോർഡ് നേട്ടം
  • മത്തങ്ങ മോഷ്ടിച്ച് നവദമ്പതികൾക്ക് സമ്മാനിക്കും; തണ്ടിന്റെ ഭാഗം വധു കഴിച്ചാൽ ആൺകുഞ്ഞ് പിറക്കുമെന്ന് വിശ്വാസം! ചൈനയിലെ കൗതുകകരവും വേറിട്ടതുമായ വിവാഹാചാരത്തെക്കുറിച്ചറിയാം
  • ഒമാൻ തീരത്ത് അത്ഭുതം വിതറി അപൂർവ പിങ്ക് ഡോൾഫിനുകൾ; ഖന്താബ് ബീച്ചിലെ അവിസ്മരണീയ കാഴ്ചയിൽ മനംമയങ്ങി സഞ്ചാരികളും പ്രാദേശിക മുങ്ങൽ വിദഗ്ദ്ധരും
  • മലനിരകളിൽ അലയടിക്കുന്ന സംഗീത ശബ്ദങ്ങൾ: പേരുകൾക്ക് പകരം ഈണങ്ങളിലൂടെ പരസ്പരം വിളിച്ച് സംസാരിക്കുന്ന വിസ്മയ ഗ്രാമമായ കോങ്തോങ്ങിന്റെ വിശേഷങ്ങളിലേക്ക് ഒരു യാത്ര
  • ഒൻപത് രാവും പകലും ഇരിക്കില്ല, ഉറങ്ങില്ല! 350 വർഷത്തെ പാരമ്പര്യം പേറുന്ന അപൂർവ്വ നവരാത്രി ആചാരം; മതസൗഹാർദ്ദത്തിന്റെ മാതൃകയായി ഹിന്ദുക്കൾക്കൊപ്പം പങ്കുചേർന്ന് മുസ്‌ലിം സഹോദരങ്ങളും
  • അർജന്റീനൻ ഫുട്ബോൾ ജഴ്‌സിയോട് സാദൃശ്യം; ആൻഡീസ് മലനിരകളിൽ കണ്ടെത്തിയ പുതിയ സസ്യത്തിന് സാൽവിയ മെസ്സി എന്ന് പേരിട്ട് ഗവേഷകർ, മെസിയോടുള്ള ആദരവും സസ്യലോകത്തെ പുതിയ കണ്ടെത്തലും ഒത്തുചേരുന്ന കൗതുകം
  • പിറന്നുവീണ് നിമിഷങ്ങൾ മാത്രം; കൈ രണ്ടും തലയ്ക്ക് പിന്നിൽ വെച്ച് കാൽന്മേൽ കാൽ കയറ്റി രാജകീയമായി കിടക്കുന്ന കുരുന്നിൻ്റെ അപൂർവ്വ വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു
  • ഭൂഗർഭത്തിലെ അത്ഭുതപ്രപഞ്ചം: ലോകത്തിലെ ഏറ്റവും ആഴമേറിയ മെട്രോ സ്റ്റേഷനുകളും അവയ്ക്കുള്ളിൽ സഞ്ചാരികളെ കാത്തിരിക്കുന്ന നയനമനോഹരമായ കാഴ്ചകളും, ഒരിക്കലും അറിയാതെ പോകരുത് ഈ ഇടങ്ങൾ
  • വിരലടയാളം മനുഷ്യന് മാത്രമുള്ള പ്രത്യേകതയാണെന്ന് കരുതിയെങ്കിൽ തെറ്റി; കുറ്റാന്വേഷകരെയും ശാസ്ത്രലോകത്തെയും ഒരുപോലെ കൗതുകത്തിലാഴ്ത്തിയ ആ അപൂർവ്വ ജീവി 'കോവാല' ആണ്!
  • 'ഉറങ്ങാൻ റെഡിയല്ലേ? 12 ലക്ഷം രൂപ വരെ നേടാം'; കിടന്നുറങ്ങി പണം സമ്പാദിക്കാൻ അപൂർവ്വ അവസരമൊരുക്കി വെറൈറ്റി മത്സരം പ്രഖ്യാപിച്ചു, ഇതിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്
  • Most Read

    British Pathram Recommends