ബ്രിട്ടീഷ് സമ്മർ ടൈം (BST) അവസാനിപ്പിച്ച് യുണൈറ്റഡ് കിങ്ഡം വീണ്ടും ശീതകാല സമയത്തിലേക്ക് (Greenwich Mean Time - GMT) മാറുന്നു.
2026 ഒക്ടോബർ 25 ഞായറാഴ്ച പുലർച്ചെ 2:00 മണിക്ക് യുകെയിലെ ക്ളോക്കുകൾ ഒരു മണിക്കൂർ പിന്നിലേക്ക് തിരിച്ച് 1:00 മണിയാക്കും.
ഇതോടെ യുകെയും ഇന്ത്യയും തമ്മിലുള്ള സമയവ്യത്യാസത്തിൽ മാറ്റം വരും.
ഇപ്പോൾ (സമ്മർ ടൈമിൽ) ഇന്ത്യയുമായി 4 മണിക്കൂർ 30 മിനിറ്റ് വ്യത്യാസമാണുള്ളത്. വിന്റർ ടൈമിലേക്ക് മാറുമ്പോൾ ഈ വ്യത്യാസം 5 മണിക്കൂർ 30 മിനിറ്റായി മാറും. അതായത്, ഇന്ത്യയേക്കാൾ യുകെ സമയം അഞ്ചര മണിക്കൂർ പിന്നിലായിരിക്കും.
എല്ലാവർഷവും മാർച്ച് മാസം അവസാന ഞായറാഴ്ച ബ്രിട്ടൻ സമ്മർ ടൈമിലേക്കും ഒക്ടോബർ അവസാന ഞായറാഴ്ച്ച വിന്റർ ടൈമിലേക്കുമാണ് മാറുന്നത്.
പകൽ വെളിച്ചം പരമാവധി പ്രയോജനപ്പെടുത്തുക ലക്ഷ്യമിട്ടാണ് സമയമാറ്റം നടപ്പിലാക്കിയത്. ശീതകാലത്ത് സൂര്യോദയം വൈകിയാണുണ്ടാകുന്നത്. അതിനാൽ പ്രഭാതത്തിലെ വെളിച്ചം കൂടുതൽ ഉപയോഗപ്പെടുത്താനാണ് ക്ലോക്കുകൾ പിന്നോട്ട് മാറ്റുന്നത്.
ഇതുമൂലം വൈകിട്ട് മഞ്ഞും ഇരുട്ടും വീഴുന്നതിനുമുമ്പ് ആളുകൾക്ക് വീട്ടിലേക്ക് മടങ്ങാനും കഴിയും എന്നതാണ് പകൽ വെളിച്ചം കൂടുതൽ പ്രയോജനപ്പെടുത്തുന്നതിലെ പ്രത്യേകത.
അതായത് ഇന്നത്തെ വൈകിട്ട് അഞ്ചുമണി നാളെ മുതൽ 6 മണിയായി മാറും.

