ബോളിവുഡിന്റെ പ്രിയപ്പെട്ട താരദമ്പതികളാണ് ദീപിക പദുക്കോണും രണ്‍വീര്‍ സിങ്ങും. ഇരുവര്‍ക്ക് അടുത്തിടെ രണ്ടാമത് ഒരു മകള്‍ കൂടി ജനിച്ചിരിന്നു. ഇപ്പോഴിതാ താരങ്ങള്‍ കുട്ടിയുടെ പേര് വെളിപ്പെടുത്തിയിരിക്കുകയാണ്. ദേവി പദുക്കോണ്‍ സിങ് എന്നാണ് മകളുടെ പേര്. മൂത്ത മകളുടെ പേര് ദുവ എന്നാണ്.
സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയാണ് കുട്ടികള്‍ക്കൊപ്പമുള്ള താരങ്ങളുടെ ചിത്രങ്ങള്‍. ദേവിയെ കൈകളില്‍ പിടിച്ചിരിക്കുന്ന ദീപികയെയും രണ്‍വീറിനെയും, അനിയത്തിക്ക് ഉമ്മ നല്കുന്ന മൂത്ത മകള്‍ ദുവയെയും ചിത്രത്തില്‍ കാണാം. 'സ്നേഹത്തിന്റെയും സമൃദ്ധിയുടെയും നിറവില്‍… ദേവി പദുക്കോണ്‍ സിങ്'' എന്ന കുറിപ്പോടെയാണ് താരദമ്പതികള്‍ ചിത്രം പങ്കുവച്ചത്. സെപ്റ്റംബര്‍ 19നാണ് തങ്ങള്‍ക്ക് കുഞ്ഞു പിറന്ന വിവരം ദമ്പതികള്‍ സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി പങ്കുവച്ചത്.
ഐവറി നിറത്തിലും സ്വര്‍ണനിറത്തിലുമുള്ള പരമ്പരാഗത വസ്ത്രങ്ങളണിഞ്ഞാണ് ദീപികയെയും രണ്‍വീറിനെയും ചിത്രങ്ങളില്‍ കാണാനാവുക. നിരവധി പേരാണ് ചിത്രത്തിന് താഴെ ആശംസയുമായി എത്തിയിരിക്കുന്നത്.
ഈ വര്‍ഷം ഏപ്രിലിലായിരുന്നു ദീപിക വീണ്ടും ഗര്‍ഭിണിയാണെന്ന വിവരം ഇരുവരും പുറത്തുവിട്ടത്.'വെല്‍ക്കം ബേബി ഗേള്‍' എന്ന ലളിതമായ കുറിപ്പോടെയാണ് ഇരുവരും സന്തോഷവാര്‍ത്ത ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. 2024 സെപ്റ്റംബര്‍ 8 നായിരുന്നു ഇരുവരുടെയും ആദ്യത്തെ പെണ്‍കുഞ്ഞായ 'ദുവ'യുടെ ജനനം. വര്‍ഷങ്ങളോളം പ്രണയത്തിലായിരുന്ന ദീപികയും രണ്‍വീറും 2018-ല്‍ ഇറ്റലിയില്‍ വച്ചാണ് വിവാഹിതരായത്. ഷാരുഖ് ഖാന് നായകനാകുന്ന 'കിങ്' ആണ് ദീപികയുടെ വരാനിരിക്കുന്ന ചിത്രം.

