ജോര്‍ദാനിലെ കരാക് ഗവര്‍ണറേറ്റിലെ ക്രിസ്ത്യന്‍ പള്ളിയില്‍ നടന്ന വെടിവെപ്പില്‍ ആറ് പേര് കൊല്ലപ്പെട്ടു. 28 പേര്‍ക്ക് പരിക്കേറ്റതായി സര്‍ക്കാര്‍ വക്താവ് അറിയിച്ചു. വെള്ളിയാഴ്ച നടന്ന ശവസംസ്കാര ചടങ്ങിനിടെ കാറിലെത്തിയ രണ്ട് അക്രമികള്‍ പള്ളിക്കുള്ളില്‍ കടന്ന് വെടിയുതിര്‍ക്കുകയായിരുന്നു. റൈഫിളും പിസ്റ്റളും ഉപയോഗിച്ച് മിനിറ്റുകളോളം അക്രമികള്‍ വെടിയുതിര്‍ത്തതായി പള്ളിയിലുണ്ടായിരുന്ന ദൃക്സാക്ഷി പറഞ്ഞു.
ആക്രമണത്തിന് പിന്നാലെ സുരക്ഷാ സേനയെ പ്രദേശത്ത് വിന്യസിച്ചു. സംഭവത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥരുടെ വാര്‍ത്താസമ്മേളനം ഉടന്‍ നടക്കുമെന്നാണ് റിപ്പോര്‍ട്ട്. മുസ്ലിം ഭൂരിപക്ഷ രാജ്യമായ ജോര്‍ദാനില്‍ ക്രിസ്ത്യന്‍ സമൂഹത്തിന് ഗണ്യമായ സാന്നിധ്യമുള്ള പ്രദേശമാണ് കരാക്. സാധാരണയായി രാജ്യത്ത് ഇത്തരം അക്രമങ്ങള്‍ അപൂര്‍വമാണ്.

