18
MAR 2021
THURSDAY
1 GBP = 126.53 INR
1 USD = 94.44 INR
1 EUR = 106.13 INR
breaking news : വെള്ളത്തിൽ മുങ്ങിത്താണ മക്കളെ രക്ഷിക്കാൻ കടലിലേക്ക് എടുത്തുചാടിയ അമ്മയ്ക്ക് ദാരുണാന്ത്യം! വൻ തിരയിൽപ്പെട്ട് ബോധരഹിതയായി >>> ഇന്നുരാത്രി ഉറങ്ങാൻ കിടക്കുന്നതിനുമുമ്പ് ക്ളോക്കുകൾ ഒരുമണിക്കൂർ പിന്നിലേക്ക് തിരിച്ചുവയ്ക്കൂ.. യുകെ നാളെമുതൽ വിന്റർ ടൈമിൽ; ഇന്ത്യയുമായുള്ള സമയ വ്യത്യാസവും മാറും >>> ജിപി ഡോക്ടറുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ… ലിംഗമാറ്റ ചികിത്സാ പിഴവുകൾ വെളിപ്പെടുത്തിയപ്പോൾ, പുറത്താക്കി! >>> ജീവിതസ്വപ്നങ്ങൾ എരിഞ്ഞടങ്ങി.. ജർമ്മനിയിൽ അയൽക്കാരൻ ഫ്‌ളാറ്റിന് തീയിട്ട സംഭവത്തിൽ കൊല്ലപ്പെട്ട അഞ്ജലിയും സിവിനും നോവയ്ക്കും ഇനി ജന്മനാട്ടിൽ അന്തിയുറക്കം! വൻ ജനാവലിയുടെ സാന്നിധ്യത്തിൽ സംസ്കരിച്ചു >>> കനത്ത നാശം വിതച്ച് ഓസ്റ്റൻ കൊടുങ്കാറ്റ്… വൈദ്യുതിയില്ലാതെ പതിനായിരക്കണക്കിന് വീടുകൾ, സ്‌കൂളുകൾക്ക് അവധി; 'ബോലോ' കൊടുങ്കാറ്റും ഇന്ന് കരതൊടും, യാത്രക്കാർക്ക് ജാഗ്രതാനിർദേശം, അവശ്യസാധനങ്ങളുടെ സർവൈവൽ കിറ്റ് കരുതണം >>>
Home >> TECHNOLOGY
വാട്‌സ്ആപ്പ് കോളുകളിൽ പങ്കാളിയാകാൻ ഇനി അക്കൗണ്ട് ആവശ്യമില്ല: ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യാതെ തന്നെ കമ്പ്യൂട്ടറിലെ വെബ് ബ്രൗസറിലൂടെ കോളില്‍ പ്രവേശിക്കാനാകും, ഉപയോക്താക്കൾക്കായി പുത്തൻ 'ഗസ്റ്റ് കോളിംഗ്' ഫീച്ചർ അവതരിപ്പിച്ചു

സ്വന്തം ലേഖകൻ

Story Dated: 2026-10-18

വീഡിയോ കോള്‍ ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ മറുവശത്തുള്ളയാള്‍ക്ക് വാട്സ്ആപ്പ് അക്കൗണ്ട് ഇല്ലാത്തതുകൊണ്ട് ബുദ്ധിമുട്ട് നേരിട്ടിട്ടുണ്ടോ?. ഓണ്‍ലൈന്‍ മീറ്റിങ്ങുകള്‍, പഠനവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍, സുഹൃത്തുക്കളുമായുള്ള സംഭാഷണങ്ങള്‍ എന്നിവയ്ക്കിടെ ഇത്തരം സാഹചര്യം ഉണ്ടാകാറുണ്ട്. എന്നാല്‍ ഇനി ഈ പ്രശ്നത്തിന് ഒരു പരിഹാരമുണ്ട്. വാട്സ്ആപ്പ് അവതരിപ്പിച്ചിരിക്കുന്ന പുതിയ ഗസ്റ്റ് കോളിങ് ഫീച്ചര്‍ ഉപയോഗിച്ച് അക്കൗണ്ട് ഇല്ലാത്തവരെയും വോയ്സ്, വീഡിയോ കോളുകളിലേക്ക് ക്ഷണിക്കാം.

കോളില്‍ ചേരാന്‍ ക്ഷണിക്കപ്പെടുന്നയാള്‍ക്ക് വാട്സ്ആപ്പ് അക്കൗണ്ട് ഉണ്ടാകണമെന്നില്ല. ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യാതെ തന്നെ കമ്പ്യൂട്ടറിലെ വെബ് ബ്രൗസറിലൂടെ കോളില്‍ പ്രവേശിക്കാനാകും. ഇതോടെ വിവിധ ആവശ്യങ്ങള്‍ക്കായി ഓണ്‍ലൈന്‍ കോളുകള്‍ സംഘടിപ്പിക്കുന്നത് കൂടുതല്‍ എളുപ്പമാകും.

വാട്സ്ആപ്പ് അക്കൗണ്ടുള്ള ഒരാള്‍ക്ക് ഒരു കോള്‍ ലിങ്ക് തയ്യാറാക്കി മറ്റുള്ളവരുമായി പങ്കുവയ്ക്കാം. ഈ ലിങ്ക് ലഭിക്കുന്നവര്‍ക്ക് വാട്സ്ആപ്പ് അക്കൗണ്ട് ഇല്ലെങ്കിലും കോളില്‍ ചേരാന്‍ അപേക്ഷിക്കാം. എന്നാല്‍ കോളിന്റെ നിയന്ത്രണം ലിങ്ക് തയ്യാറാക്കിയ വ്യക്തിക്കായിരിക്കും.ഗസ്റ്റ് ആയി എത്തുന്നവര്‍ക്ക് കോളില്‍ പ്രവേശിക്കുന്നതിന് മുമ്പ് അവരുടെ പേര് നല്‍കേണ്ടിവരും. തുടര്‍ന്ന് ഹോസ്റ്റിന്റെ അനുമതിക്കായി കാത്തിരിക്കണം. ഹോസ്റ്റ് അനുമതി നല്‍കിയാല്‍ മാത്രമേ കോളില്‍ പ്രവേശിക്കാനാകൂ. ആവശ്യമായ സാഹചര്യങ്ങളില്‍ ഗസ്റ്റിനെ കോളില്‍നിന്ന് പുറത്താക്കാനും ഹോസ്റ്റിന് സാധിക്കും.

  • ആദ്യം വാട്സ്ആപ്പ് തുറക്കുക. ഫോണില്‍ വാട്സ്ആപ്പ് തുറന്ന് Calls എന്ന വിഭാഗത്തിലേക്ക് പോകുക.
  • മുകളിലുള്ള പ്ലസ് (+) ചിഹ്നത്തില്‍ ടാപ്പ് ചെയ്ത് New Call Link എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക.
  • വോയ്സ് കോള്‍ വേണോ വീഡിയോ കോള്‍ വേണോ എന്ന് തീരുമാനിക്കുക.
  • തയ്യാറാക്കിയ ലിങ്ക് കോപ്പി ചെയ്ത് ക്ഷണിക്കേണ്ട വ്യക്തിക്ക് അയച്ചുകൊടുക്കുക. ലഭിക്കുന്ന ലിങ്ക് വാട്സ്ആപ്പിലൂടെയോ മറ്റ് മെസേജിംഗ് ആപ്പുകളിലൂടെയോ പങ്കുവയ്ക്കാം.
  • ക്ഷണിക്കപ്പെട്ടയാള്‍ കമ്പ്യൂട്ടറിലെ വെബ് ബ്രൗസറില്‍ ലിങ്ക് തുറന്ന് പേര് നല്‍കി കോളില്‍ ജോയിന്‍ ചെയ്യാനായി അപേക്ഷിക്കണം. ഹോസ്റ്റ് അനുമതി നല്‍കുന്നതോടെ കോളില്‍ ചേരാം.


ഒരാള്‍ക്ക് മറ്റൊരാളെ വിളിക്കാന്‍ മാത്രമല്ല ഗ്രൂപ്പ് കോളുകള്‍ക്കും ഈ സൗകര്യം ഉപയോഗിക്കാം. വാട്സ്ആപ്പിന്റെ അറിയിപ്പ് പ്രകാരം 32 പേര്‍ക്ക് വരെ ഒരേ ഗ്രൂപ്പ് കോളില്‍ പങ്കെടുക്കാനാകും. സുഹൃത്തുക്കള്‍ തമ്മിലുള്ള ചര്‍ച്ചകള്‍ക്കും ഓണ്‍ലൈന്‍ ക്ലാസുകള്‍ക്കും ജോലി സംബന്ധമായ മീറ്റിങ്ങുകള്‍ക്കും ഇത് പ്രയോജനപ്പെടും. ഗസ്റ്റുകള്‍ക്ക് കമ്പ്യൂട്ടറിന്റെ സ്‌ക്രീന്‍ പങ്കുവയ്ക്കാനും തംബ്സ് അപ്പ്, ഹാര്‍ട്ട് തുടങ്ങിയ ഇമോജികളിലൂടെ പ്രതികരിക്കാനും സംസാരിക്കാനുള്ള അവസരം അഭ്യര്‍ഥിക്കാന്‍ കൈ ഉയര്‍ത്തുന്ന ഫീച്ചര്‍ ഉപയോഗിക്കാനും കഴിയും.

More Latest News

ഹൂസ്റ്റൺ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ ഭക്തിയും സംഗീതവും ലയിച്ചുചേർന്ന അവിസ്മരണീയമായ നവരാത്രി ആഘോഷം: ആത്മീയനിർവൃതിയും നാദോപാസനയും സമ്മാനിച്ച് ഒമ്പതു ദിനങ്ങളിലെ മനോഹരമായ സംഗീതോത്സവം

ഭക്തിയുടെ നിറദീപങ്ങൾ തെളിയുകയും ശാസ്ത്രീയ സംഗീതത്തിന്റെയും നൃത്തത്തിന്റെയും പവിത്രനാദങ്ങൾ അന്തരീക്ഷത്തിൽ നിറയുകയും ചെയ്യുന്ന നവരാത്രിയുടെ സുദിനങ്ങളിൽ, ഹൂസ്റ്റൺ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രം ആത്മീയതയുടെയും ഭാരതീയ കലാപൈതൃകത്തിന്റെയും മഹത്തായ സംഗമവേദിയായി മാറുന്നു. ദുർഗാപൂജയുടെയും നവരാത്രിയുടെയും പുണ്യദിനങ്ങളെ ഭക്തിനിർഭരമായ ചടങ്ങുകളാലും ഹൃദയഹാരിയായ കലാപരിപാടികളാലും സമ്പന്നമാക്കിക്കൊണ്ട്, തുടർച്ചയായ ഒൻപത് ദിനരാത്രങ്ങളിൽ ക്ഷേത്രം വിശ്വാസത്തിന്റെയും സംസ്‌കാരത്തിന്റെയും മഹോത്സവത്തിന് സാക്ഷ്യം വഹിക്കുന്നു. അജ്ഞാനത്തിന്റെ അന്ധകാരത്തെ ജ്ഞാനത്തിന്റെ പ്രകാശംകൊണ്ടും അധർമ്മത്തെ ധർമ്മത്തിന്റെ ശക്തികൊണ്ടും പരാജയപ്പെടുത്തുന്ന ദേവീചൈതന്യത്തിന്റെ പ്രതീകമാണ് നവരാത്രി. ദുർഗ്ഗ, ലക്ഷ്മി, സരസ്വതി എന്നീ ദേവീഭാവങ്ങളുടെ മഹത്വം സ്മരിക്കുന്ന ഈ പുണ്യകാലം, ആത്മസമർപ്പണത്തിന്റെയും ആത്മശുദ്ധീകരണത്തിന്റെയും സാംസ്‌കാരിക നവോത്ഥാനത്തിന്റെയും സന്ദേശമാണ് പകരുന്നത്. ആ വിശുദ്ധ സന്ദേശത്തെ ഹൃദയങ്ങളിൽ നിറച്ചുകൊണ്ട്, ഹൂസ്റ്റൺ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിലെ നവരാത്രി ആഘോഷങ്ങൾ ഭക്തർക്കും കലാസ്വാദകർക്കും ഒരുപോലെ അവിസ്മരണീയമായ അനുഭവമായി മാറുന്നു. വിദേശമണ്ണിൽ വളരുന്ന പുതുതലമുറയ്ക്ക് സ്വന്തം ഭാഷയുടെയും സംസ്‌കാരത്തിന്റെയും കലാപാരമ്പര്യത്തിന്റെയും വേരുകളെ അടുത്തറിയാനും അനുഭവിച്ചറിയാനും ഈ നവരാത്രി വേദി വിലപ്പെട്ട അവസരമൊരുക്കുന്നു. തലമുറകളെ തമ്മിൽ ബന്ധിപ്പിക്കുകയും കുടുംബങ്ങളെ ഒരുമിപ്പിക്കുകയും സമൂഹത്തിൽ സൗഹാർദ്ദത്തിന്റെയും ഐക്യത്തിന്റെയും സ്‌നേഹത്തിന്റെയും സന്ദേശം പകരുകയും ചെയ്യുന്ന ഈ മഹോത്സവം, ക്ഷേത്രാഘോഷങ്ങൾക്കപ്പുറം ഒരു സാംസ്‌കാരിക കൂട്ടായ്മയുടെ മഹത്തായ പ്രതീകമായി ഉയർന്നുനിൽക്കുന്നു. അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽനിന്ന് എത്തിച്ചേരുന്ന ഭക്തജനങ്ങളും കലാകാരന്മാരും സംഗീതജ്ഞരും നർത്തകരും ഈ മഹോത്സവത്തിന് വൈവിധ്യത്തിന്റെയും മികവിന്റെയും നിറപ്പകിട്ടേകുന്നു. ഓരോ ദിനവും ഓരോ പുതിയ ആത്മീയാനുഭവമായി വിരിയുമ്പോൾ, ശാസ്ത്രീയ സംഗീതക്കച്ചേരികളും കർണാടക സംഗീതാവതരണങ്ങളും ഭക്തിഗാനങ്ങളും ശാസ്ത്രീയ നൃത്തപരിപാടികളും ഉൾപ്പെടെയുള്ള പാരമ്പര്യകലാവിഷ്‌കാരങ്ങൾ പ്രശസ്തരും പ്രതിഭാധനരുമായ കലാകാരന്മാരുടെ അവതരണങ്ങൾക്കൊപ്പം, ഭാരതീയ ശാസ്ത്രീയ കലകളുടെ മഹത്തായ പാരമ്പര്യം പുതുതലമുറയിലേക്ക് പകർന്നുനൽകുന്ന സാംസ്‌കാരിക ദൗത്യത്തിനും ഈ ആഘോഷങ്ങൾ പ്രാധാന്യം നൽകുന്നു. ഒൻപത് ദിനരാത്രങ്ങളിലായി നീളുന്ന ഈ ഭക്തിസാന്ദ്രമായ ആഘോഷത്തിൽ, ദീപപ്രഭയും മന്ത്രധ്വനികളും സംഗീതവും നൃത്തവും ഒത്തുചേരുമ്പോൾ, ക്ഷേത്രസന്നിധി കേരളീയ ക്ഷേത്രസംസ്‌കാരത്തിന്റെയും ഭാരതീയ ആത്മീയപാരമ്പര്യത്തിന്റെയും സജീവസാക്ഷ്യമായി മാറുന്നു. പ്രവാസജീവിതത്തിന്റെ തിരക്കുകൾക്കിടയിലും വിശ്വാസത്തിന്റെ വിളക്കണയാതെ സൂക്ഷിക്കുന്ന ഭക്തജനങ്ങളുടെ സമർപ്പണവും, പാരമ്പര്യത്തെ നെഞ്ചേറ്റുന്ന കലാകാരന്മാരുടെ ആത്മാർഥതയും, കൂട്ടായ്മയുടെ കരുത്തും ഈ ആഘോഷത്തിന് സവിശേഷമായ മഹത്വം പകരുന്നു. നവരാത്രി എന്നത് വെറുമൊരു ആഘോഷമല്ല; അത് ഉള്ളിലെ നന്മയെ ഉണർത്തുന്ന ആത്മീയയാത്രയാണ്. ഭക്തിയുടെ സുഗന്ധവും കലയുടെ സൗന്ദര്യവും സംസ്‌കാരത്തിന്റെ മഹിമയും ഒത്തുചേരുന്ന ഈ പുണ്യവേളയിൽ, ഹൂസ്റ്റൺ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രം വിശ്വാസികളുടെ ഹൃദയങ്ങളിൽ പ്രത്യാശയുടെയും സമാധാനത്തിന്റെയും ജ്ഞാനത്തിന്റെയും ദീപങ്ങൾ തെളിയിക്കുന്നു എന്ന് പ്രസിഡന്റ് ഡോ. രാംദാസ് അറിയിച്ചു.

ബെഡ്ഫോർഡ്ഷയർ മലയാളി അസോസിയേഷന് പുതിയ പ്രവർത്തനവർഷത്തിൽ പുതിയ നേതൃത്വം: സംഘടനയെ സമുജ്ജ്വലമായി നയിക്കാൻ ലൂയിസ് ബോസും സംഘവും; പ്രവാസി മലയാളി സമൂഹത്തിന് പുത്തൻ പ്രതീക്ഷയും ഊർജ്ജവും പകർന്ന് പുതിയ ഭാരവാഹികൾ ചുമതലയേറ്റു

ബെഡ്ഫോര്‍ഷയര്‍ മലയാളികളുടെ ആദ്യകൂട്ടായ്മയായ ബെഡ്ഫോര്‍ഷയര്‍ മലയാളി അസോസിയേഷന് നവനേതൃത്വം. ബെഡ്ഫോര്‍ഡും പരിസരപ്രദേശങ്ങളും ഉള്‍പ്പെടുന്ന ബിഎംഎ എന്ന മഹാ പ്രസ്ഥാനത്തെ 2026-27 ല്‍ നയിക്കുവാനായി സബിച്ചന്‍ തോപ്പിലിന്റെ നേതൃത്വത്തിലുള്ള 12 അംഗ സമിതിയെയാണ് സെപ്റ്റംബര്‍ 26ന് നടന്ന പൊതുയോഗത്തില്‍ തിരഞ്ഞെടുത്തത്. ബിജു ഈശോ (സെക്രട്ടറി) ജെഫ്രിന്‍ സൈമണ്‍ (ട്രഷറര്‍), ഫിലിപ്പ് കൊരകുട്ടി, ഡെറിന്‍ ബേബി, തൗസീഫ് അഹമ്മദ്, ജൈന ജേക്കബ് , ജിറ്റി ജേക്കബ്‌, ഷെറിന്‍ വര്‍ഗീസ് (കമ്മറ്റി അംഗങ്ങള്‍) , മെല്‍വിന്‍ ബിനോ, അനിറ്റ സബിച്ചന്‍( യൂത്ത്‌ മെമ്പേഴ്‌സ്), ദിവ്യ ദിവാകര്‍ (ഓഡിറ്റര്‍) എന്നിവരാണ് ഭാരവാഹികള്‍. കേരളത്തിലെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടിയായ കേരള കോണ്‍ഗ്രസിന്റെ നേതൃത്വനിരയില്‍ പ്രവര്‍ത്തിച്ച സബിച്ചന്റെ നേതൃത്വത്തിലുള്ള ഭരണസമിതി 'ഒരുമയില്‍ അര്‍പ്പണബോധത്തോടെ ' എന്ന മുദ്രാവാക്യവുമായാണ് BMA കൈകളില്‍ ഏറ്റെടുത്തത്.

'30 വർഷം ഭ്രാന്തനെപ്പോലെ ജോലി ചെയ്തു, കുടുംബമടക്കം എല്ലാം നഷ്ടപ്പെട്ടു'; സിനിമാ തിരക്കുകൾക്കിടയിൽ വ്യക്തിജീവിതം നഷ്ടമായതിനെക്കുറിച്ച് ഓർത്ത് വേദിയിൽ വിങ്ങിപ്പൊട്ടി ആമിർ ഖാൻ

ജോലിയിലെ തിരക്കുകള്‍ കാരണം കുടുംബ ജീവിതത്തില്‍ സംഭവിച്ച നഷ്ടങ്ങളെക്കുറിച്ച് നടന്‍ ആമിര്‍ ഖാന്‍. സിംഗപ്പൂര്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ സംസാരിക്കവെയായിരുന്നു ആമിര്‍ ഖാന്‍ മനസ് തുറന്നത്. വികാരഭരിതനായിട്ടായിരുന്നു ആമിര്‍ ഖാന്‍ സംസാരിച്ചത്. കൊവിഡ് കാലത്തിന് മുമ്പ് 30 വര്‍ഷം താന്‍ ഭ്രാന്തനെപ്പോലെ ജോലി ചെയ്യുകയായിരുന്നുവെന്നാണ് ആമിര്‍ ഖാന്‍ പറയുന്നത്. ''കൊവിഡ് കാലത്ത് വെറുതെയിരുന്നപ്പോള്‍ ഞാന്‍ ചിന്തിച്ചു. ജീവിതത്തിലെ 30 വര്‍ഷം കടന്നു പോയി. ഒരു വര്‍ഷവും രണ്ട് വര്‍ഷവും അഞ്ച് വര്‍ഷവും ഭ്രാന്തനെപ്പോലെ ജോലി ചെയ്യുന്നതിലും ചെയ്യുന്ന കാര്യത്തില്‍ പൂര്‍ണമായി ഒബ്‌സെസ്ഡ് ആകുന്നതിലും തെറ്റില്ല. പക്ഷെ അത് 30 വര്‍ഷമൊക്കെ ആകുമ്പോള്‍ നിങ്ങളുടെ ബന്ധങ്ങള്‍ തന്നെ ഇല്ലാതാകും. ഇതിനിടെ കുട്ടികള്‍ വളര്‍ന്നു, അവര്‍ മുതിര്‍ന്നവരായി. എനിക്ക് വല്ലാത്ത നഷ്ടബോധം തോന്നി'' ആമിര് ഖാന്‍ പറയുന്നു. കണ്ണുകള്‍ നിറഞ്ഞു കൊണ്ടായിരുന്നു ആമിര്‍ ഖാന്‍ ഈ വാക്കുകള്‍ പറഞ്ഞത്. പിന്നാലെ സദസില്‍ നിന്നും ഒരാള്‍ താരത്തിന് ടിഷ്യു ബോക്‌സ് നല്‍കുകയും ചെയ്തു. ''56 -ാമത്തെ വയസിലാണ് ഈ ചിന്ത എനിക്കുണ്ടായതെന്നതില്‍ സന്തോഷമുണ്ട്. അല്ലാതെ 86-ാം വയസില്‍ ഇനിയൊന്നും ചെയ്യാനില്ലാത്ത അവസ്ഥയിലെത്തിയ ശേഷമല്ലല്ലോ'' എന്നാണ് ആമിര്‍ പറയുന്നത്. അതേസമയം കഴിഞ്ഞ നാല് വര്‍ഷമായി താന്‍ കുടുംബത്തിനും അടുത്ത സുഹൃത്തുക്കള്‍ക്കും വേണ്ടി സമയം മാറ്റി വെക്കുന്നുണ്ടെന്നും ആമിര്‍ ഖാന്‍ പറഞ്ഞു. ഈയ്യടുത്താണ് ആമിര്‍ ഖാന്‍ വീണ്ടും വിവാഹിതനായത്. 2026 ജൂലൈ അഞ്ചിനാണ് ആമിര്‍ ഖാന്‍ ഗൗരി സ്പ്രാറ്റിനെ വിവാഹം കഴിച്ചത്.

'സുഹൃത്തുക്കളുടെ കൂടെ പുറത്തിറങ്ങി പാനിപൂരി കഴിക്കാൻ പോലും സാധിക്കുന്നില്ല, സിനിമയില്‍ എത്തിയപ്പോള്‍ അതെല്ലാം തീര്‍ച്ചയായും മിസ് ചെയ്യുന്നുണ്ട്'; പ്രശസ്തി കൊണ്ടുള്ള ബുദ്ധിമുട്ടുകൾ തുറന്നുപറഞ്ഞ് നടി ഗൗരി കിഷൻ

അനുഗ്രഹീതന്‍ ആന്റണി' എന്ന സിനിമയിലൂടെ മലയാളികളുടെ പ്രിയ താരമായി മാറിയ ആളാണ് ഗൗരി കിശന്‍. 96 സിനിമയില്‍ ത്ിഷയുടെ തെന്നിന്ത്യയില്‍ നിരവധി ആരാധകരുണ്ട് താരത്തിന്. സോഷ്യല്‍ മീഡിയയിലും സജീവമാണ് താരം. സമൂഹത്തില്‍ നടക്കുന്ന പല കാര്യങ്ങളിലും താരം തന്റേതായ നിലപാടുകള്‍ അറിയിക്കാറുണ്ട്. ഇപ്പോഴിതാ താരം തന്റെ സിനിമാ ജീവിതത്തില്‍ സംഭവിച്ച നല്ലതും ചീത്തയുമായ കാര്യങ്ങളെ കുറിച്ച് പറയുകയാണ്.  '96 സിനിമയിലെ ജാനുവിനെ ഇഷ്ടമുള്ള ഒത്തിരിപ്പേരുണ്ട്. അവര്‍ വളരെ സ്നേഹത്തോടെയാണ് എന്നോട് സംസാരിക്കുക. വലിയ അനുഗ്രഹമായി അതിനെ കാണുന്നു. പ്രശസ്തി ജീവിതത്തിലൊരിക്കലും ആഗ്രഹിച്ചിട്ടില്ല. ചില ഷോകള്‍ക്ക് പോകുമ്പോള്‍ ഞാനൊരു അഭിനേതാവാണ് എന്ന് ചിന്തിക്കുന്നത് പോലും അത്ഭുതത്തോടെയാണ്. ഇതിന്റെയൊക്കെ മറുവശം എന്താണെന്ന് വച്ചാല്‍ നമ്മുടെ പേഴ്സണല്‍ സ്പേസ് കുറഞ്ഞു വന്നു. പിന്നെ സോഷ്യല്‍ മീഡിയയുടെ അമിത ഇടപെടലും അസ്വസ്ഥത ഉണ്ടാകാറുണ്ട്. സുഹൃത്തുക്കളുടെ കൂടെ പുറത്തിറങ്ങി പാനിപൂരി കഴിക്കാന്‍ തോന്നിയാല്‍ പോലും പറ്റണമെന്നില്ല. ജീവിതത്തില്‍ വളരെ ചില്‍ ആയിട്ടുള്ള ആളാണ് ഞാന്‍. കൂട്ടുകാര്‍ക്കൊപ്പം ഹാങ്ഔട്ടിന് പോകുന്നതെല്ലാം ഇഷ്ടമാണ്. സിനിമയില്‍ എത്തിയപ്പോള്‍ അതെല്ലാം തീര്‍ച്ചയായും മിസ് ചെയ്യുന്നുണ്ട്. റോഷന്‍ മാത്യു, അര്‍ജുന്‍ അശോകന്‍ എന്നിവര്‍ക്കൊപ്പം അഭിനയിക്കുന്ന ഷെനിയാണ് ഗൗരിയുടെ വരാനിരിക്കുന്ന മലയാള ചലച്ചിത്രം, തമിഴില്‍ താരകൈ, ഹോട്ട്സറ്റാറില്‍ ലവ് ഓള്‍വൈസ് എന്ന സീരീസ് എന്നിവയാണ് വരാനിരിക്കുന്നത്.

'സ്‌നേഹത്തിന്റെയും സമൃദ്ധിയുടെയും നിറവിൽ'; രണ്ടാമത്തെ കൺമണിയുടെ പേര് ആരാധകരുമായി പങ്കുവെച്ച് ബോളിവുഡ് താരം ദീപിക പദുക്കോൺ, സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയാണ് കുട്ടികള്‍ക്കൊപ്പമുള്ള താരങ്ങളുടെ ചിത്രങ്ങള്‍

ബോളിവുഡിന്റെ പ്രിയപ്പെട്ട താരദമ്പതികളാണ് ദീപിക പദുക്കോണും രണ്‍വീര്‍ സിങ്ങും. ഇരുവര്‍ക്ക് അടുത്തിടെ രണ്ടാമത് ഒരു മകള്‍ കൂടി ജനിച്ചിരിന്നു. ഇപ്പോഴിതാ താരങ്ങള്‍ കുട്ടിയുടെ പേര് വെളിപ്പെടുത്തിയിരിക്കുകയാണ്. ദേവി പദുക്കോണ്‍ സിങ് എന്നാണ് മകളുടെ പേര്. മൂത്ത മകളുടെ പേര് ദുവ എന്നാണ്. സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയാണ് കുട്ടികള്‍ക്കൊപ്പമുള്ള താരങ്ങളുടെ ചിത്രങ്ങള്‍. ദേവിയെ കൈകളില്‍ പിടിച്ചിരിക്കുന്ന ദീപികയെയും രണ്‍വീറിനെയും, അനിയത്തിക്ക് ഉമ്മ നല്‍കുന്ന മൂത്ത മകള്‍ ദുവയെയും ചിത്രത്തില്‍ കാണാം. 'സ്‌നേഹത്തിന്റെയും സമൃദ്ധിയുടെയും നിറവില്‍… ദേവി പദുക്കോണ്‍ സിങ്'' എന്ന കുറിപ്പോടെയാണ് താരദമ്പതികള്‍ ചിത്രം പങ്കുവച്ചത്. സെപ്റ്റംബര്‍ 19നാണ് തങ്ങള്‍ക്ക് കുഞ്ഞു പിറന്ന വിവരം ദമ്പതികള്‍ സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി പങ്കുവച്ചത്. ഐവറി നിറത്തിലും സ്വര്‍ണനിറത്തിലുമുള്ള പരമ്പരാഗത വസ്ത്രങ്ങളണിഞ്ഞാണ് ദീപികയെയും രണ്‍വീറിനെയും ചിത്രങ്ങളില്‍ കാണാനാവുക. നിരവധി പേരാണ് ചിത്രത്തിന് താഴെ ആശംസയുമായി എത്തിയിരിക്കുന്നത്. ഈ വര്‍ഷം ഏപ്രിലിലായിരുന്നു ദീപിക വീണ്ടും ഗര്‍ഭിണിയാണെന്ന വിവരം ഇരുവരും പുറത്തുവിട്ടത്.'വെല്‍ക്കം ബേബി ഗേള്‍' എന്ന ലളിതമായ കുറിപ്പോടെയാണ് ഇരുവരും സന്തോഷവാര്‍ത്ത ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. 2024 സെപ്റ്റംബര്‍ 8 നായിരുന്നു ഇരുവരുടെയും ആദ്യത്തെ പെണ്‍കുഞ്ഞായ 'ദുവ'യുടെ ജനനം. വര്‍ഷങ്ങളോളം പ്രണയത്തിലായിരുന്ന ദീപികയും രണ്‍വീറും 2018-ല്‍ ഇറ്റലിയില്‍ വച്ചാണ് വിവാഹിതരായത്. ഷാരുഖ് ഖാന്‍ നായകനാകുന്ന 'കിങ്' ആണ് ദീപികയുടെ വരാനിരിക്കുന്ന ചിത്രം.

Other News in this category

  • ഇൻസ്റ്റഗ്രാം റീലുകൾ ഇനി നേരിട്ട് വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കാം; ഉപയോക്താക്കൾ കാത്തിരുന്ന പുതിയ ഫീച്ചറിനെക്കുറിച്ചും ഉപയോഗിക്കേണ്ട വിധത്തെക്കുറിച്ചും അറിയാം
  • സ്മാർട്ട്ഫോൺ നഷ്ടപ്പെട്ടാലും ഇനി ടെൻഷൻ വേണ്ട; വാട്സ്ആപ്പ് ചാറ്റുകളും വിവരങ്ങളും പൂർണ്ണമായും സുരക്ഷിതമാക്കാൻ അറിഞ്ഞിരിക്കേണ്ട പ്രധാന വഴികൾ, വാട്സ്ആപ്പ് അക്കൗണ്ട് വീണ്ടെടുക്കാൻ സാധിക്കും
  • ചാറ്റ്ജിപിടി ചാറ്റുകൾക്ക് ഇനി കൂടുതൽ സ്വകാര്യതയും പൂർണ്ണ സുരക്ഷയും: പിൻ നമ്പർ, ഫേസ് ഐഡി, ബയോമെട്രിക് ഓതന്റിക്കേഷൻ എന്നിവ ഉപയോഗിച്ച് വ്യക്തിഗത സംഭാഷണങ്ങൾ ലോക്ക് ചെയ്യാനുള്ള പുതിയ ഫീച്ചറിനെക്കുറിച്ച് അറിയേണ്ടതെല്ലാം
  • ഉപയോക്താക്കൾക്ക് ചില പ്രത്യേക വിവരങ്ങൾ മാത്രം ലഭ്യമാക്കുന്നു; പക്ഷപാതപരമായ ഉള്ളടക്കങ്ങൾ തടയാൻ മെറ്റയുടെ അൽഗോരിതത്തിൽ അടിയന്തര മാറ്റങ്ങൾ വരുത്തണമെന്ന് കേന്ദ്ര സർക്കാരിന്റെ കടുത്ത നിർദ്ദേശം
  • ഉപയോക്താക്കൾക്ക് ചില പ്രത്യേക വിവരങ്ങൾ മാത്രം നൽകുന്നു; ഫെയ്‌സ്ബുക്കിന്റെയും ഇൻസ്റ്റാഗ്രാമിന്റെയും അൽഗോരിതം തിരുത്താൻ മെറ്റയോട് നിർദേശിച്ച് കേന്ദ്ര സർക്കാർ
  • വെറുമൊരു ലൊക്കേഷൻ സെർച്ച് മാത്രമല്ല; ഗൂഗിൾ മാപ്പിലെ വിവിധ നിറങ്ങൾക്ക് പിന്നിലുള്ള ആരും ശ്രദ്ധിക്കാത്ത അർത്ഥങ്ങളും രഹസ്യങ്ങളും എന്തൊക്കെയാണെന്ന് അറിയാമോ?
  • വാച്ചുകൾക്ക് ഇനി വിശ്രമിക്കാം; ഹൃദയമിടിപ്പും ആരോഗ്യവിവരങ്ങളും ഇനി വിരൽത്തുമ്പിൽ, രക്തത്തിലെ ഓക്സിജൻ സാച്ചുറേഷൻ കണക്കാക്കും, വിപണി കീഴടക്കി ട്രെൻഡിയായ ഫിറ്റ്നസ് റിങ്ങുകൾ!
  • സംസാരിക്കുന്ന എഐ ഇനി കൂടുതൽ സ്മാർട്ടാകും; കൂടുതൽ സ്വാഭാവികമായ ആശയവിനിമയവും ഉയർന്ന ശേഷിയുമുള്ള ഗ്രോക്ക് വോയ്സ് 3.0 ഇലോൺ മസ്ക് ഔദ്യോഗികമായി അവതരിപ്പിച്ചു
  • ആനിമേഷൻ സ്റ്റിക്കറുകൾക്ക് തനത് ശബ്ദം നൽകാം, സന്ദേശങ്ങൾ മുൻകൂട്ടി ഷെഡ്യൂൾ ചെയ്യാം: ഉപയോക്താക്കൾക്കായി കിടിലൻ അപ്‌ഡേറ്റുകളുമായി വാട്‌സ്ആപ്പ് എത്തുന്നത് ഇങ്ങനെ
  • ഇനി രാത്രി പന്ത്രണ്ട് മണി വരെ ഉണർന്നിരുന്ന് ആശംസകൾ അയക്കേണ്ട! മെസേജുകളും വീഡിയോകളും മുൻകൂട്ടി ഷെഡ്യൂൾ ചെയ്യാം; ഉപയോക്താക്കൾക്കായി കിടിലൻ ഫീച്ചറുമായി വാട്‌സ്ആപ്പ്
  • Most Read

    British Pathram Recommends