18
MAR 2021
THURSDAY
1 GBP = 125.09 INR
1 USD = 91.68 INR
1 EUR = 108.33 INR
breaking news : യുഎസ് മിൽപിറ്റാസിൽ മലയാളി യുവതി കൂട്ടുകാരികളെ കൊലപ്പെടുത്തിയ കേസ്, അനിലയെ മനോരോഗ പരിശോധന നടത്താൻ കോടതി, തെളിഞ്ഞാൽ ദീർഘനാൾ ആശുപത്രിയിൽ ചികിത്‌സയിൽ കഴിയാം >>> ഹൂതി ആക്രമണ ഭീഷണി.. സൗദി അറേബ്യയിലെ ജിദ്ദ, റിയാദ്, ദമാം സർവീസുകൾ ഒക്ടോബർ 24 വരെ എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും റദ്ദാക്കി, ഇന്ത്യൻ പൗരന്മാർക്ക് വിദേശകാര്യ മന്ത്രാലയത്തിന്റെ പുതിയ ജാഗ്രതാ നിർദ്ദേശം >>> കോവിഡ് വാക്സിൻ പാർശ്വഫലങ്ങൾ മൂലം ദുരിതമനുഭവിക്കുന്നവർക്കും ജീവനഷ്ടം സംഭവിച്ചവരുടെ കുടുംബങ്ങൾക്കും സാമ്പത്തിക സഹായം നൽകുന്ന പദ്ധതിയായ വാക്സിൻ ഡാമേജ് പേയ്മെന്റ് സ്കീം (വി.ഡി.പി.എസ്) സമഗ്രമായി പരിഷ്കരിക്കാൻ യുകെ സർക്കാർ തീരുമാനിച്ചു. >>> വയോധികയുടെ അക്കൗണ്ടിൽ നിന്ന് കെയർ ഹോം മാനേജരായ നഴ്‌സ് തട്ടിയെടുത്തത് 7,50,000 പൗണ്ട്! പണമുപയോഗിച്ച് സൗന്ദര്യചികിത്സയും കാറും, നഴ്‌സിംഗ് രജിസ്‌ട്രേഷൻ കാൻസൽ ചെയ്‌തു പുറത്താക്കി >>> വെസ്റ്റ് മിഡ്‌ലാൻഡ്‌സിലെ പാർക്കിൽ ഇന്ത്യൻ വിദ്യാർത്ഥികൾക്കുനേരെ പ്രാദേശിക സംഘത്തിന്റെ വംശീയ അതിക്രമം, പാർക്കിലേക്ക് വരരുതെന്നും നിങ്ങളുടെ രാജ്യത്തേക്ക് തിരികെപ്പോകാനും ആക്രോശിച്ചു, ജനൽച്ചില്ലുകൾ അടിച്ചുതകർത്തു! >>>
Home >> HEALTH
മുൻകരുതൽ സ്വീകരിച്ചില്ലെങ്കിൽ ദീർഘനേരമുള്ള ഇയർഫോൺ ഉപയോ​ഗം നിങ്ങളുടെ കേൾവിശക്തിയെ പോലും ബാധിക്കാം; ഒരു ദിവസം എത്ര നേരം ഇയർഫോണുകൾ ഉപയോഗിക്കാം, സുരക്ഷിതമായ അളവും നിർദ്ദേശങ്ങളും അറിയാം

സ്വന്തം ലേഖകൻ

Story Dated: 2026-10-17

ഇന്ന് യാത്രയ്ക്കിടയിലും ജോലി ചെയ്യുമ്പോഴും പഠിക്കുമ്പോഴും വ്യായാമം ചെയ്യുമ്പോഴും ഇയർഫോൺ ഉപയോഗിക്കുന്നവരാണ് ഭൂരിഭാഗം ആളുകളും. പാട്ടുകൾ കേൾക്കാനും ഫോൺ വിളിക്കാനും ഓൺലൈൻ മീറ്റിങ്ങുകളിൽ പങ്കെടുക്കാനും ഇയർഫോണുകൾ ഏറെ സൗകര്യപ്രദമാണ്. എന്നാൽ മുൻകരുതൽ സ്വീകരിച്ചില്ലെങ്കിൽ ദീർഘനേരമുള്ള ഇയർഫോൺ ഉപയോ​ഗം നിങ്ങളുടെ കേൾവിശക്തിയെ പോലും ബാധിക്കാം.

ഓഫീസിലും യാത്രകളിലും വീട്ടിലിരിക്കുമ്പോഴുമൊക്കെ ഇയർഫോൺ ഉപയോ​ഗം സാധാരണമായി കഴിഞ്ഞു. സ്ഥിരമായി ഇയർഫോൺ ഉപയോഗിക്കുന്നവർ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം.

തലകറക്കം


ഇയർഫോണുകൾ ഉപയോ​ഗിക്കുമ്പോൾ ഉച്ചത്തിലുള്ള ശബ്ദം ഇയർകനാലിന് മർദമുണ്ടാക്കുകയും ഇത് തലകറക്കത്തിന് കാരണമാവുകയും ചെയ്യാം.

കേൾവിയെ ബാധിക്കാം

ഇയർഫോണുകൾ ദീർഘനേരം ഉപയോ​ഗിക്കുമ്പോൾ ശബ്ദതരം​ഗങ്ങൾ കാരണം ചെവിക്കുള്ളിലെ രോമകോശങ്ങൾക്ക് അവയുടെ സംവേദനക്ഷത നഷ്ടപ്പെടുന്നതിലേക്ക് നയിക്കും. ഇത് താൽക്കാലികമോ സ്ഥിരമോ ആയ കേൾവിക്കുറവിന് കാരണമാകാം.

ചെവിയിൽ അണുബാധ

ഇയർഫോണുകൾ നേരിട്ട് ഇയർകനാലിലേക്ക് ഘടിപ്പിക്കുന്നതിനാൽ വായുസഞ്ചാരം തടസ്സപ്പെടുന്നു. ഇത് ചെവിയിൽ അണുബാധയ്ക്ക് കാരണമാകാം. ഇയർഫോണുകളിൽ ബാക്ടീരിയ വളരാനുള്ള സാധ്യത കൂടുതലാണ് ഇവ ആവർത്തിച്ച് ഉപയോ​ഗിക്കുമ്പോൾ ചെവിയിൽ അണുബാധ സാധ്യത കൂടുന്നു. ഇയർഫോണുകൾ പങ്കിടുന്നതും ഒഴിവാക്കുക.

ചെവിക്കായം അഥവാ ഇയർ വാക്സ്


ഇയർഫോണുകളുടെ ഉപയോ​ഗം ചെവിക്കായം വികസിക്കുന്നതിലേക്ക് നയിക്കും. ഇത് ചെവിയിൽ അണുബാധ, കേൾവി പ്രശ്നങ്ങൾ, ടിന്നിടസ് പോലുള്ളവയ്ക്കുള്ള സാധ്യത വർധിപ്പിക്കുന്നു. മാത്രമല്ല, ചെവിക്ക് യോജിക്കാത്ത ഇയർഫോണുകൾ സ്ഥിരമായി ഉപയോ​ഗിക്കുന്നത് കഠിനമായ ചെവി വേദന ഉണ്ടാക്കുകയും ചെയ്യാം.

നോയിസ് ഇൻഡ്യൂസ്ഡ് ഹിയറിങ് ലോസ് (NIHL)

ഉച്ചത്തിലുള്ള ശബ്ദം മാത്രമല്ല, ദീർഘനേരം ഇയർഫോൺ ഉപയോഗിക്കുന്നതും NIHL കാരണമാകാം. കൂടാതെ രോമകോശങ്ങൾ തകരാറിലാകുന്നതോടെ ടിന്നിടസ് എന്ന അവസ്ഥയിലേക്കും നയിക്കാം. ചെവിയിൽ ഒരു മൂളൽ ശബ്ദം കേൾക്കുന്നതാണ് ടിന്നിടസ്. ടിന്നിടസ് ഉള്ളവർക്ക് സാധാരണ പാരിസ്ഥിതിക ശബ്ദങ്ങളോട് പോലും ഉയർന്ന സംവേദനക്ഷമത ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്, ഇതിനെ ഹൈപ്പർഅക്കുസിസ് എന്നാണ് വിശേഷിപ്പിക്കുന്നത്.

ഒരു ദിവസം ഒരു മണിക്കൂറിൽ കൂടുതൽ ഇയർഫോണുകൾ ഉപയോഗിക്കാൻ പാടില്ലെന്നാണ് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. കൂടാതെ ഉച്ചത്തിൽ ഇയർഫോൺ കേൾക്കുന്ന ശീലവും ഒഴിവാക്കാം.

More Latest News

ഭക്തിനിർഭരമായ ചടങ്ങുകളോടെ നവരാത്രി ആഘോഷങ്ങൾക്കൊരുങ്ങി സൗത്താംപ്ടൺ ഹിന്ദു സമാജം; വർണ്ണാഭമായ ആഘോഷ പരിപാടികൾ ഈ മാസം 17-ന് നടക്കും, റോംസിയിലെ ആംപ്ഫീല്‍ഡ് വില്ലേജ് ഹാള്‍ കേന്ദ്രീകരിച്ചാണ് ചടങ്ങുകള്‍ നടക്കുന്നത്

സൗത്താംപ്ടണ്‍: നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ഭക്തിനിര്‍ഭരമായ ചടങ്ങുകളും സാംസ്‌കാരിക പരിപാടികളും സംഘടിപ്പിക്കാന്‍ ഒരുങ്ങി സൗത്താംപ്ടണ്‍ ഹിന്ദു സമാജം. ഈമാസം 17ന് ശനിയാഴ്ച വൈകുന്നേരം അഞ്ചു മണി മുതല്‍ റോംസിയിലെ ആംപ്ഫീല്‍ഡ് വില്ലേജ് ഹാള്‍ കേന്ദ്രീകരിച്ചാണ് ചടങ്ങുകള്‍ നടക്കുന്നത്. നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി വിദ്യാ ആരംഭം, ബൊമ്മകൊലു, ലക്ഷ്മി പൂജ, ഭജന, വിളക്കുപൂജ തുടങ്ങിയ വിശേഷാല്‍ ചടങ്ങുകളും ഭക്തജനങ്ങള്‍ക്കായി അന്നദാനവും ഒരുക്കിയിട്ടുണ്ട്. പ്രാര്‍ത്ഥനാപൂര്‍വ്വമായ അന്തരീക്ഷത്തില്‍ നടക്കുന്ന ഈ ചടങ്ങുകളിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്കും അന്വേഷണങ്ങള്‍ക്കും ബന്ധപ്പെടുക 07838705061, 07533959193 സ്ഥലത്തിന്റെ വിലാസം Ampfield Village Hall, Romsey SO51 9BJ

പ്രവാസി മലയാളികളുടെ ഹൃദയം തൊട്ട് വയനാടൻ കൂട്ടായ്മ; ബ്രിസ്റ്റോളിന് സമീപമുള്ള ചാര്‍ട്ടേര്‍ഹൗസ് ഔട്ട്ഡോര്‍ സെന്ററില്‍ വെച്ച് മൂന്ന് ദിവസങ്ങളിലായി നടന്ന പതിനാറാമത് കുടുംബസംഗമത്തിന് വർണ്ണാഭമായ സമാപനം, അടുത്ത സംഗമത്തിന് വേദി കവൻട്രി

വയനാട്ടില്‍ നിന്നും യുകെയിലേക്ക് കുടിയേറിയ മലയാളികളുടെ ഹൃദ്യമായ കൂട്ടായ്മയായ 'വോയിസ് ഓഫ് വയനാട് ഇന്‍ യുകെ'യുടെ പതിനാറാമത് കുടുംബസംഗമം വിവിധ കലാപരിപാടികളോടെ സമാപിച്ചു. ബ്രിസ്റ്റോളിന് സമീപമുള്ള ചാര്‍ട്ടേര്‍ഹൗസ് ഔട്ട്ഡോര്‍ സെന്ററില്‍ വെച്ച് മൂന്ന് ദിവസങ്ങളിലായാണ് ക്യാമ്പ് സംഘടിപ്പിച്ചത്. സംഗമം ചെയര്‍മാന്‍ രാജപ്പന്‍ വര്‍ഗീസ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. കുട്ടികളും മുതിര്‍ന്നവരും അവതരിപ്പിച്ച വിവിധ കലാപരിപാടികളും വിവിധ പ്രായത്തിലുള്ളവര്‍ക്കായി നടത്തിയ മത്സരങ്ങളും ക്യാമ്പില്‍ പങ്കെടുത്തവര്‍ക്ക് വേറിട്ട അനുഭവമായി മാറി. ഒപ്പം, കഴിഞ്ഞ വര്‍ഷങ്ങളില്‍ നടത്തിയ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും വരും വര്‍ഷങ്ങളില്‍ നടപ്പിലാക്കേണ്ട ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് യോഗം രൂപം നല്‍കുകയും ചെയ്തു. സംഗമത്തിന് കണ്‍വീനര്‍മാരായ മുജീബ്, അനൂപ് തോമസ്, രാജപ്പന്‍ വര്‍ഗീസ്, സജിമോന്‍ രാമച്ചനാട്ട് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. അടുത്ത വര്‍ഷത്തെ വാര്‍ഷിക സംഗമം കവന്‍ട്രിയില്‍ വെച്ച് നടത്താനും യോഗത്തില്‍ തീരുമാനമായി.

'മമ്മൂട്ടിയെ ഫാൻസുകാർ ആഘോഷിക്കുന്നുണ്ടെങ്കിൽ അത് ഭ്രമയുഗത്തിൽ മാത്രമാണ്, എന്നാൽ മോഹൻലാലിന് ഇത്ര വലിയ ആരാധകനിര ഉണ്ടാകാൻ കാരണം ഇതാണ്'; വൈറലായി തുറന്നുപറച്ചിൽ

മോഹൻലാൽ സിനിമകൾ ആരാധകർ ആഘോഷമാക്കുന്നതുപോലെ മമ്മൂട്ടി സിനിമകൾ പലപ്പോഴും ആഘോഷിക്കപ്പെടാറില്ല. ഇതിന് പിന്നിലെ കാരണം പറയുകയാണ് സംവിധായകൻ കമലിപ്പോൾ. മോഹൻലാലിന്റെ കഥാപാത്രങ്ങളിൽ എവിടെയെക്കെയോ നമുക്ക് മോഹൻലാലിനെ കാണാൻ കഴിയുമെന്നും എന്നാൽ മമ്മൂട്ടിയുടെ കഥാപാത്രങ്ങളിൽ അദ്ദേഹത്തെ ഒരിക്കലും നമുക്ക് കാണാൻ കഴിയില്ലെന്നും കമൽ പറയുന്നു. ദ് ഷോസ്കേപ് ജേർണൽ എന്ന യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. "മമ്മൂട്ടി അദ്ദേ​ഹത്തിന്റെ കാഴ്ചപ്പാടിലൂടെ കഥാപാത്രങ്ങളെ സ്വയം നിരീക്ഷിച്ച് ചെയ്യുന്നയാളാണ്. ആദ്യ കാലത്ത് അഭിനയിച്ചിട്ടുള്ളതു പോലെ അല്ലല്ലോ അദ്ദേഹം പിന്നീട് അഭിനയിച്ചിട്ടുള്ളത്. സ്വഭാവികമായി അഭിനയിക്കുന്നു എന്നതിലുപരിയായി, കഥാപാത്രത്തിന്റെ മനസും ശരീരവുമായി മാറുക എന്ന് പറയുന്ന ഒരു പരകായ പ്രവേശം പലപ്പോഴും മമ്മൂട്ടിയിൽ കൂടുതൽ കാണാറുണ്ട്. മോഹൻലാൽ അഭിനയിക്കുമ്പോൾ എവിടെയങ്കിലുമൊക്കെ നമുക്ക് മോഹൻലാലിനെ അല്ലെങ്കിൽ അദ്ദേഹത്തിന്റെ ഒരംശം കാണാൻ പറ്റും. അതായിരിക്കാം അദ്ദേഹത്തിന്റെ ഇത്രയും വലിയ സ്റ്റാർഡത്തിന്റെ കാരണമായതെന്ന് എനിക്ക് തോന്നുന്നു. സ്ഥിരമായി ഒരു ആരാധകനിര ഉണ്ടാകുന്നതിന്റെ കാരണം, മോഹൻലാൽ അവിടെയുണ്ട്. എവിടെയോ മോഹൻലാലുണ്ട്. 'വാനപ്രസ്ഥം' കാണുമ്പോൾ പോലും എവിടെയൊക്കെയോ മോഹൻലാലിനെ നമുക്ക് കുറച്ചു കാണാം. 'കിരീട'ത്തിലെ സേതുവിലുമൊക്കെ കാണാം. പക്ഷേ പലപ്പോഴും മമ്മൂട്ടിയെ അങ്ങനെ കാണാൻ പറ്റില്ല. മമ്മൂട്ടിയില്ല അതിനകത്ത്, ആ കഥാപാത്രം മാത്രമേ ഉള്ളൂ. മമ്മൂട്ടിയെ നമ്മൾ മറന്നു പോകും. 'വിധേയൻ', 'പൊന്തൻമാട' തുടങ്ങി എത്രയോ സിനിമകൾ കാണുമ്പോൾ അങ്ങനെയല്ലേ. 'കറുത്തപക്ഷികളി'ലെ തേപ്പുകാരന്റെ ഇംപ്രവൈസേഷൻ ചെയ്യുന്നത് മമ്മൂക്ക തന്നെയാണ്. അപ്പിയറൻസുമൊക്കെ മമ്മൂക്കയുടെയും കൂടി ചോയ്സ് ആയിരുന്നു. ആ സിനിമയിൽ എവിടെയും എനിക്ക് മമ്മൂട്ടിയെ കാണാൻ പറ്റിയിട്ടില്ല. അതുകൊണ്ടായിരിക്കാം ഫാൻസുകാർ 'കറുത്തപക്ഷികളെ' കുറിച്ച് അങ്ങനെ ഒന്നും പറയാറില്ല. ഇപ്പോൾ ഈ പറഞ്ഞ മമ്മൂട്ടിയുടെ സിനിമകളൊന്നും ഫാൻസുകാർ ആഘോഷിച്ച സിനിമകളല്ല. മമ്മൂട്ടി നല്ല പെർഫോമൻസാണ്. നാഷണൽ അവാർഡ് കിട്ടിയിട്ടുണ്ടെന്ന് പറയുമ്പോൾ, ഈ സിനിമകളേതെങ്കിലും ഫാൻസുകാർ ആഘോഷിച്ചിട്ടുണ്ടോ ?. ഇല്ലല്ലോ. 'പൊന്തൻമാട'യില്ല, 'വിധേയനി'ല്ല. ഞാൻ വിശ്വസിക്കുന്നത് മമ്മൂട്ടിയുടെ ഏറ്റവും മികച്ച കഥാപാത്രമാണ് 'അംബേദ്കറി'ലേത്. മമ്മൂട്ടിയിലെ ഇരുത്തം വന്ന ഒരു നടനെ കണ്ട സിനിമയാണത്. ഫാൻസുകാർ മമ്മൂട്ടിയെ ആഘോഷിക്കുന്നുണ്ടെങ്കിൽ അത് 'ഭ്രമയു​ഗ'ത്തിൽ മാത്രമാണെന്നാണ് എനിക്ക് തോന്നുന്നത്. അതുകൊണ്ട് ഒരുപരിധി വരെ കൊമേർഷ്യൽ സിനിമയാണെന്ന് ഞാൻ പറയും. അതേസമയം 'അംബ്ദേക്കറി'നെ കുറിച്ച് ഇപ്പോഴത്തെ ഫാൻസുകാർ ആരെങ്കിലും പറയുന്നുണ്ടോ ?. എന്തുകൊണ്ട് പറയുന്നില്ല. അതിൽ മമ്മൂട്ടിയില്ല, അംബേദ്ക്കറെ ഉള്ളൂ. അതേസമയം മോഹൻലാലിന്റെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നായി 'കിരീടം' പറയുന്നുണ്ടെങ്കിൽ അതിലെവിടെയോ മോഹൻലാൽ ഉണ്ടെന്നുള്ളതുകൊണ്ടാണ്. ആ ഒരു വ്യത്യാസം ഇവർ തമ്മിലുണ്ട്. എന്ന് വച്ച് ഒരു ത്രാസിൽ നമ്മൾ രണ്ടു പേരെയും വച്ചു കഴിഞ്ഞാൽ രണ്ട് അളവും തുല്യമായിട്ട് ആയിരിക്കും വരുക".- കമൽ പറഞ്ഞു.

'ഞാൻ ഒരു ഹീറോയായി നിൽക്കുന്നതിന് മുഴുവൻ കാരണം തമിഴ് ജനതയാണ്, അവരില്ലെങ്കിൽ ഞാൻ വെറുമൊരു പുൽക്കൊടി മാത്രം'; ആരാധകമനസ്സ് കവർന്ന് രജനികാന്തിന്റെ വൈകാരിക വാക്കുകൾ

രജനികാന്തിനെ പോലെ ആരാധകരുള്ള ഒരു നടന്‍ ഇന്ത്യയില്‍ തന്നെ ഉണ്ടോ എന്ന് സംശയമാണ്. അതുപോലെ ആരാധകരെ ചേര്‍ത്ത് നിര്‍ത്തുന്ന ഒരു താരം കൂടിയാണ് രജനികാന്ത്. ആരാധകരാണ് തന്നെ ഇവിടെ വരെ എത്തിച്ചതെന്നും അവരില്ലെങ്കില്‍ താനൊന്നുമല്ലെന്ന് പറയുകയാണ് രജനികാന്ത്. 'ജയിലര്‍ 2' സൂപ്പര്‍ ഷോയിലാണ് ആരാധകരോടുള്ള നന്ദി രജനികാന്ത് അറിയിച്ചത്. 'ഈ 76 വയസിലും നിങ്ങള്‍ ഹീറോയായി തന്നെ നില്‍ക്കുന്നുണ്ടല്ലോ എന്ന് ഒരുപാട് പേര്‍ എന്നോട് ചോദിക്കാറുണ്ട്. അതിനെല്ലാം കാരണം എന്റെ ആരാധകരാണ്, തമിഴ് മക്കള്‍. അവരില്ലെങ്കില്‍ ഞാന്‍ ഒന്നുമാകില്ലായിരുന്നു. അവരില്ലെങ്കില്‍ ഞാന്‍ വെറുമൊരു പുല്‍ക്കൊടി മാത്രമാണ്. നിങ്ങള്‍ എനിക്ക് തരുന്ന സ്‌നേഹം, ബഹുമാനം അതെല്ലാം കാരണമാണ് ഇതുപോലെ വലിയ പ്രൊഡക്ഷന്‍ ഹൗസുകള്‍ എന്നെ സമീപിക്കുന്നത്. നെല്‍സണെ (നെല്‍സണ്‍ ദിലീപ്കുമാര്‍) പോലെയുള്ള വലിയ സംവിധായകര്‍ എന്നെ വച്ച് പടം എടുക്കുന്നത്. എങ്ങനെയാണ് നിങ്ങളോട് നന്ദി പറയേണ്ടത് എന്ന് എനിക്കറിയില്ല. നിങ്ങളുടെ പാദങ്ങളില്‍ ഞാന്‍ സാഷ്ടാംഗം പ്രണമിക്കുന്നു. നന്നായി പോകണമെന്ന് ദൈവത്തോട് പ്രാര്‍ഥിക്കുന്നു. നന്ദി'.- രജനികാന്ത് പറഞ്ഞു. അതേസമയം ഓപ്പണിങ് ഡേയില്‍ തന്നെ 100 കോടി കടന്നിരിക്കുകയാണ് 'ജയിലര്‍ 2'.

'ഇന്ന് നിന്റെ ഉള്ളിലെ കുംഭയെ ഉണർത്താൻ എനിക്ക് ആഗ്രഹമില്ല'; പൃഥ്വിരാജിന് പിറന്നാൾ മംഗളങ്ങൾ നേർന്ന് പാൻ ഇന്ത്യൻ സംവിധായകൻ എസ്.എസ്. രാജമൗലി, കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറൽ

ലോകമെമ്പാടുമുള്ള പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'വാരാണസി'. മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് തുടങ്ങിയ താരങ്ങൾ അണിനിരക്കുന്ന ചിത്രത്തിന്റെ അപ്ഡേറ്റുകൾക്കും വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. 'കുംഭ' എന്ന കഥാപാത്രമായാണ് വാരാണസിയിൽ പൃഥ്വിരാജ് എത്തുന്നത്.  ഇന്ന് പിറന്നാൾ ആഘോഷിക്കുന്ന പൃഥ്വിരാജിന്റെ ലൊക്കേഷൻ ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് സംവിധായകൻ എസ് എസ് രാജമൗലി. "വാരാണസി' ടീമിന്റെ സ്വന്തം “കുംഭ”, പൃഥ്വിരാജിന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ! അനന്തമായ സാധ്യതകൾ നിറഞ്ഞ ലോകത്ത് പ്രവചനാതീതമായ സാന്നിധ്യം… നിഗൂഢതയും കരുത്തും അതിരുകളില്ലാത്ത കഴിവും ഒത്തുചേരുന്ന അപൂർവ വ്യക്തിത്വം! ജന്മദിനാശംസകൾ പ്രിയപ്പെട്ട പൃഥ്വിരാജ് സുകുമാരൻ".- എന്നാണ് രാജമൗലി കുറിച്ചിരിക്കുന്നത്. രാജമൗലിയുടെ പോസ്റ്റിന് പൃഥ്വിരാജ് നന്ദിയും പറഞ്ഞിട്ടുണ്ട്. എംഎം കീരവാണിയാണ് സംഗീതം ഒരുക്കുന്നത്. ശ്രീ ദുർഗ ആർട്സും ഷോയിങ് ബിസിനസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ലോകമെമ്പാടും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ‘വാരാണസി’ 2027 ഏപ്രിൽ 7ന് തിയറ്ററുകളിലെത്തും. പിആർഒ, മാർക്കറ്റിംഗ് കൺസൽട്ടന്റ്: പ്രതീഷ് ശേഖർ.

Other News in this category

  • ആരോഗ്യ സംരക്ഷണത്തിന് വാൾനട്ട് ഉത്തമം, പക്ഷേ കഴിക്കുന്ന രീതി തെറ്റിയാൽ പണി കിട്ടും! വാൾനട്ട് കുതിർക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുപ്രധാന കാര്യങ്ങൾ, ഇവ കഴിക്കുമ്പോൾ ഒഴിവാക്കേണ്ട അബദ്ധങ്ങളും ശരിയായ രീതികളും അറിഞ്ഞിരിക്കാം
  • ഭക്ഷണം കഴിച്ചയുടൻ ഉറങ്ങാൻ കിടക്കുന്ന ശീലമുണ്ടോ? നിങ്ങളുടെ ദഹനവ്യവസ്ഥയെയും ആരോഗ്യത്തെയും ഇത് എങ്ങനെ ബാധിക്കുന്നുവെന്നും നേരിടാൻ വഴികളും അറിഞ്ഞിരിക്കാം!
  • ഭാവി തലമുറയുടെ ആരോഗ്യത്തിന് ഭീഷണി: കുട്ടികളിലെ അമിതവണ്ണം തടയാനും കൃത്യമായി നിയന്ത്രിക്കാനും ലോകാരോഗ്യ സംഘടന മുന്നോട്ടുവെക്കുന്ന പ്രധാന നിർദേശങ്ങളും ശീലമാക്കേണ്ട കാര്യങ്ങളും
  • വെള്ളം കുടിക്കുന്നതിലും ഉണ്ടോ നിയമങ്ങൾ? എപ്പോൾ, എങ്ങനെ കുടിക്കണം എന്ന് ശ്രദ്ധിച്ചില്ലെങ്കിൽ ആരോഗ്യത്തിന് പണിയാകും; ഇക്കാര്യങ്ങൾ നിർബന്ധമായും അറിയാം
  • സ്ട്രെസ് കുറച്ച് മനസ്സിന് ശാന്തത പകരാൻ ഇനി നീല ചായ കുടിക്കാം; ആന്റിഓക്‌സിഡന്റുകളാൽ സമ്പന്നമായ ബ്ലൂ ടീയുടെ അമ്പരപ്പിക്കുന്ന ആരോഗ്യ ഗുണങ്ങളെക്കുറിച്ച അറിയാം
  • മണിക്കൂറുകളോളം മണിക്കൂറുകളോളം കനൽച്ചൂടിൽ പുകച്ചെടുത്ത് വേവിക്കുന്ന പ്രിയവിഭവമായ കുഴിമന്തി ആരോഗ്യത്തിന് നല്ലതാണോ? മന്തി കഴിക്കുമ്പോൾ ശരീരത്തിൽ സംഭവിക്കുന്ന മാറ്റങ്ങളും ആരോഗ്യപരമായ ഗുണദോഷങ്ങളും വിശദമായി അറിയാം
  • ഉയർന്ന രക്തസമ്മർദ്ദം കുറയ്ക്കാനും വ്യായാമക്ഷമത വർദ്ധിപ്പിക്കാനും ബീറ്റ്റൂട്ട് മികച്ചത്: എങ്കിൽ ദിവസവും ബീറ്റ്റൂട്ട് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് സുരക്ഷിതമാണോ?
  • വേഗത്തിൽ ഭക്ഷണം കഴിക്കുന്ന ശീലം പൊണ്ണത്തടിക്കും ദഹനപ്രശ്നങ്ങൾക്കും കാരണമാകുമോ? ശരീരഭാരം നിയന്ത്രിക്കാൻ ഭക്ഷണം കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ
  • പൊള്ളലേറ്റാൽ ഉടനടി ചെയ്യേണ്ട അടിയന്തര പ്രഥമശുശ്രൂഷകൾ എന്തെല്ലാം? അബദ്ധങ്ങൾ ഒഴിവാക്കി ചർമ്മത്തിന് കൂടുതൽ ആഘാതമേൽക്കാതെ സംരക്ഷിക്കാൻ അറിഞ്ഞിരിക്കേണ്ട കൃത്യമായ മാർഗ്ഗനിർദ്ദേശങ്ങൾ
  • ദിവസവും ഉപയോഗിക്കുന്ന വാട്ടർ ബോട്ടിലുകളുടെ അടപ്പ് എത്രത്തോളം സുരക്ഷിതമാണ്?: കൃത്യമായി വൃത്തിയാക്കിയില്ലെങ്കിൽ ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുമെന്ന് മുന്നറിയിപ്പ്; അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങൾ
  • Most Read

    British Pathram Recommends