
കാലവർഷം കാലംതെറ്റി എത്തിയതോടെ ഇടവപ്പാതിയിലേതുപോലെ കനത്ത മഴ പെയ്യുകയാണ് കഴിഞ്ഞ ഒന്നുരണ്ട് ദിവസങ്ങളായി കേരളത്തിൽ. വടക്കൻ ജില്ലകളിൽ അഞ്ചിടത്ത് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പലയിടത്തും റോഡുകളിൽ വെള്ളപ്പൊക്കവും മഴയും റിപ്പോർട്ട് ചെയ്യുന്നു. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, ജില്ലകളിൽ യെലോ അലർട്ടും പ്രഖ്യാപിച്ചു. കാലാവസ്ഥ വ്യതിയാനത്തിന്റെ ഭാഗമായി ഇത്തവണ കാലവർഷം നേരത്തെ എത്തുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്ര അറിയിപ്പിൽ പറയുന്നു. ഇത്തവണ നാലുദിവസത്തിനകം കാലവർഷം എത്തും. എന്നാൽ ഇപ്പോഴത്തെ മഴ അറബിക്കടലിലെ ന്യൂനമർദ്ദത്തിന്റെയും ചക്രവാത ചുഴിയുടെയും ഫലമായിട്ടുള്ളതാണ്. സംസ്ഥാനത്ത് നാല് ദിവസം കൂടി മഴ തുടരുമെന്നാണു കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. നദിക്കരകളിലും മണ്ണിടിച്ചിലിനു സാധ്യതയുള്ള പ്രദേശങ്ങളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി. നാട്ടിലെ എയർപോർട്ടുകളിൽ വിമാനം ഇറങ്ങുന്ന പ്രവാസികൾ പ്രത്യേകം മുൻകരുതലുകൾ സ്വീകരിക്കണം. എവിടെയൊക്കെയാണ് കാലാവസ്ഥ മോശമായിട്ടുള്ളതെന്ന് അറിഞ്ഞുകൊണ്ടിരിക്കണം. യാത്ര ചെയ്യാൻ കഴിയാത്ത സ്ഥലങ്ങൾ ഒഴിവാക്കുകയോ യാത്ര നീട്ടി വയ്ക്കുകയോ ചെയ്യുക. കിഴക്കൻ പ്രദേശങ്ങളിലൂടെ രാത്രികാലത്ത് യാത്ര ചെയ്യാതിരിക്കുക. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കടലാക്രമണത്തിനു സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ആലപ്പുഴ, കൊല്ലം, തൃശൂർ ജില്ലകളിലെ തീരങ്ങളിൽ ചൊവ്വാഴ്ച രാത്രി 11.30 വരെ ഉയർന്ന തിരമാലകൾ കടലാക്രമണത്തിനു കാരണമായേക്കാവുന്നതിനാൽ മീൻപിടിത്തക്കാരും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്. പ്രവാസികൾ അടക്കമുള്ള സന്ദർശകർ ബീച്ചുകൾ സന്ദർശിക്കുന്നതും വെള്ളച്ചാട്ടം പോലുള്ള സ്ഥലങ്ങളിലേക്ക് പോകുന്നതും കഴിവതും ഒഴിവാക്കണമെന്നും അധികൃതർ ആവശ്യപ്പെടുന്നു.
More Latest News
കടമക്കുടിയിൽ ഹൈബ്രിഡ് മറൈൻ ആംബുലൻസും ഡിസ്‌പെൻസറിയും ആരംഭിച്ച് യൂണിഫീഡറും പ്ലാൻഅറ്റ്എർത്തും

കുട്ടികൾക്ക് വേണം ജാഗ്രത: തെരുവുനായകളെക്കുറിച്ചും, പേവിഷബാധയെക്കുറിച്ചും പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തി അവബോധം സൃഷ്ടിക്കും

ഈ സ്നേഹബന്ധങ്ങൾ എന്നും തുടരും :വിജയ് സേതുപതിക്കും ഭാരതിരാജക്കുമൊപ്പമുള്ള ആ മനോഹരമായ ചിത്രം പങ്കുവച്ചുകൊണ്ട് മോഹൻലാൽ

നീതിയിലേക്കുള്ള ആദ്യപടി : മാലമോഷണക്കുറ്റം ചുമത്തി നിരപരാധിയായ സ്ത്രീയെ മാനസികമായി പീഡിപ്പിച്ച കേസിൽ എസ്ഐക്ക് സസ്പെൻഷൻ

ആലുവയിൽ നിന്നും കാണാതായ മൂന്ന് വയസ്സുകാരിക്ക് കണ്ണീരോടെ വിട : കുട്ടിയെ പുഴയിലെറിഞ്ഞത് അമ്മ, കൊലപ്പെടുത്താനുള്ള കാരണം കുടുംബപ്രശ്നങ്ങളെന്ന് സംശയം
