
സാമ്പത്തിക മാന്ദ്യ കാലത്തെന്നപോലെ യുകെയിൽ അടച്ചുപൂട്ടുന്ന കമ്പനികളുടെ എണ്ണം കൂടി വരികയാണ്. വൻ ലാഭവും ഓഹരി ഉടമകൾക്ക് അടുത്തിടെ ലാഭവിഹിതവും പ്രഖ്യാപിച്ചിട്ടും ഒരു പ്രമുഖ കാർ ഡീലർഷിപ്പ് ഗ്രൂപ്പ് യുകെയിലെ ഒരു പ്രധാന ഒരു സൈറ്റ് അടച്ചുപൂട്ടാൻ പോകുന്നു. യുഎസ് ആസ്ഥാനമായുള്ള ഗ്രൂപ്പ് 1 ഓട്ടോമോട്ടീവ്, ഫോക്‌സ്‌വാഗൺ ടെൽഫോർഡ് ഡീലർഷിപ്പ് അടച്ചുപൂട്ടൽ പ്രഖ്യാപിച്ചത്. ഇന്ത്യക്കാർ അടക്കം നൂറുകണക്കിന് തൊഴിലാളികൾ ഇവിടെ ജോലിചെയ്യുന്നുണ്ട്. ഈ കമ്പനി മാസങ്ങൾക്കുമുമ്പ് മറ്റ് മൂന്ന് സൈറ്റുകൾ അടച്ചുപൂട്ടിയിരുന്നു. ഇതിന്റെ ഫലമായി ഡീലർഷിപ്പിൽ നിരവധി തൊഴിൽ നഷ്ടങ്ങൾ പ്രതീക്ഷിക്കുന്നു. ഈ മാസം അവസാനം ഇത് അടച്ചുപൂട്ടും. ചില ജീവനക്കാരെ മറ്റു സ്ഥാപനങ്ങളിലേക്ക് മാറ്റുമെങ്കിലും നിരവധി പേർക്ക് ജോലി നഷ്ടപ്പെടും. കഴിഞ്ഞ സാമ്പത്തിക വർഷം വൻ പ്രോഫിറ്റ് പ്രഖ്യാപിക്കുകയും ഓഹരി ഉടമകൾക്ക് ലാഭവിഹിതം ഈ കമ്പനി നൽകുകയും ചെയ്തിരുന്നു എന്നതാണ് ശ്രദ്ധേയമായ മറ്റൊരു കാര്യം. എന്നിരുന്നാലും, ഫോക്‌സ്‌വാഗൺ അംഗീകൃത റിപ്പയർ, സർവീസ് സെന്ററായി ഈ സ്ഥലം തുടരുമെന്നാണ് കരുതുന്നത്.
More Latest News
കടമക്കുടിയിൽ ഹൈബ്രിഡ് മറൈൻ ആംബുലൻസും ഡിസ്‌പെൻസറിയും ആരംഭിച്ച് യൂണിഫീഡറും പ്ലാൻഅറ്റ്എർത്തും

കുട്ടികൾക്ക് വേണം ജാഗ്രത: തെരുവുനായകളെക്കുറിച്ചും, പേവിഷബാധയെക്കുറിച്ചും പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തി അവബോധം സൃഷ്ടിക്കും

ഈ സ്നേഹബന്ധങ്ങൾ എന്നും തുടരും :വിജയ് സേതുപതിക്കും ഭാരതിരാജക്കുമൊപ്പമുള്ള ആ മനോഹരമായ ചിത്രം പങ്കുവച്ചുകൊണ്ട് മോഹൻലാൽ

നീതിയിലേക്കുള്ള ആദ്യപടി : മാലമോഷണക്കുറ്റം ചുമത്തി നിരപരാധിയായ സ്ത്രീയെ മാനസികമായി പീഡിപ്പിച്ച കേസിൽ എസ്ഐക്ക് സസ്പെൻഷൻ

ആലുവയിൽ നിന്നും കാണാതായ മൂന്ന് വയസ്സുകാരിക്ക് കണ്ണീരോടെ വിട : കുട്ടിയെ പുഴയിലെറിഞ്ഞത് അമ്മ, കൊലപ്പെടുത്താനുള്ള കാരണം കുടുംബപ്രശ്നങ്ങളെന്ന് സംശയം
