
ഈസ്റ്റ് സസ്സെക്‌സിലെ കെയർ ഹോമിലാണ് നാടകീയ സംഭവം അരങ്ങേറിയത്. കാലുമുറിച്ചുമാറ്റി വീൽചെയറിൽ കഴിഞ്ഞിരുന്ന 93 കാരൻ ആക്രമാസക്തനായതിനെ തുടർന്നാണ് കെയർ ഹോം അധികൃതർ പോലീസിനെ വിളിച്ചത്. ഈസ്റ്റ് സസെക്സിലെ സെന്റ് ലിയോനാർഡ്സ്-ഓൺ-സീയിലുള്ള പാർക്ക് ബെക്ക് റെസിഡൻഷ്യൽ കെയർ ഹോമിൽ അന്തേവാസിയായ വയോധികൻ ഡൊണാൾഡ് ഒരു കെയററുടെ വയറ്റിൽ ബട്ടർ കത്തികൊണ്ട് കുത്തിയതിനെത്തുടർന്നാണ് പോലീസിനെ വിളിച്ചത്. പോലീസുകാരായ സ്മിത്തും കൊമോട്ടോയും മുറിയിൽ പ്രവേശിച്ചപ്പോൾ, ബോഡിക്യാം ദൃശ്യങ്ങളിൽ ഡൊണാൾഡ് വീൽചെയറിൽ ഇരിക്കുന്നതും സെറേറ്റഡ് ബ്ലേഡ് മുറുകെ പിടിക്കുന്നതും കാണാം. കത്തി താഴെയിടാൻ പറഞ്ഞിട്ട് കേട്ടില്ല. അതോടെ പോലീസുകാർ അയാളുടെ മുഖത്തേക്ക് പെപ്പർ സ്പ്രേ പ്രയോഗിക്കുകയും വനിതാ പോലീസ് ടീസർ പ്രയോഗിക്കുകയും ചെയ്തു. അതോടെ അലറി വിളിച്ചുകൊണ്ട് ഡൊണാൾഡ് താഴെവീണു. പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ വയോധികന് കോവിഡ് പിടിപെട്ടതായും കണ്ടു. മൂന്നാഴ്ചത്തെ ചികിത്സയ്ക്കിടയിൽ അദ്ദേഹം മരിക്കുകയും ചെയ്തു. ഇതേതുടർന്ന് വയോധികന്റെ ബന്ധുക്കൾ നൽകിയ കേസിലാണ് കോടതി പോലീസുകാർ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. കാലു മുറിച്ച് വീൽചെയറിൽ ഇരുന്ന വയോധികനെ മറ്റു വിധത്തിൽ അനുനയിപ്പിക്കാൻ പോലീസുകാർ ശ്രമിക്കണം ആയിരുന്നുവെന്നും കോടതി നിരീക്ഷിച്ചു. ഇത്രയും പ്രായമുള്ള അസുഖബാധിതനായ വഴിയോ നേരെ പെപ്പർ സ്പ്രേയും ടീസർ ഉപയോഗിച്ചത് ഗുരുതരമായ വീഴ്ചയാണെന്നും വിലയിരുത്തി. ഡൊണാൾഡ് ബർഗസിനെ ആക്രമിച്ചതിന് പിസി സ്റ്റീഫൻ സ്മിത്തും പിസി റേച്ചൽ കൊമോട്ടോയും കുറ്റക്കാരാണെന്നാണ് ഇപ്പോൾ കോടതി കണ്ടെത്തിയിട്ടുള്ളത്. കേസിന്റെ തുടർന്നുള്ള വിചാരണയും വിധിയും പിന്നീട് നടക്കും.
More Latest News
കടമക്കുടിയിൽ ഹൈബ്രിഡ് മറൈൻ ആംബുലൻസും ഡിസ്‌പെൻസറിയും ആരംഭിച്ച് യൂണിഫീഡറും പ്ലാൻഅറ്റ്എർത്തും

കുട്ടികൾക്ക് വേണം ജാഗ്രത: തെരുവുനായകളെക്കുറിച്ചും, പേവിഷബാധയെക്കുറിച്ചും പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തി അവബോധം സൃഷ്ടിക്കും

ഈ സ്നേഹബന്ധങ്ങൾ എന്നും തുടരും :വിജയ് സേതുപതിക്കും ഭാരതിരാജക്കുമൊപ്പമുള്ള ആ മനോഹരമായ ചിത്രം പങ്കുവച്ചുകൊണ്ട് മോഹൻലാൽ

നീതിയിലേക്കുള്ള ആദ്യപടി : മാലമോഷണക്കുറ്റം ചുമത്തി നിരപരാധിയായ സ്ത്രീയെ മാനസികമായി പീഡിപ്പിച്ച കേസിൽ എസ്ഐക്ക് സസ്പെൻഷൻ

ആലുവയിൽ നിന്നും കാണാതായ മൂന്ന് വയസ്സുകാരിക്ക് കണ്ണീരോടെ വിട : കുട്ടിയെ പുഴയിലെറിഞ്ഞത് അമ്മ, കൊലപ്പെടുത്താനുള്ള കാരണം കുടുംബപ്രശ്നങ്ങളെന്ന് സംശയം
