
തുടരും സിനിമ കണ്ടവരുടെ കണ്ണുകളിൽ മങ്ങാത്ത തിളക്കം നൽകിയ ഒരു സ്നേഹസമ്മാനമായിരുന്നു 'മിഴിയോരം'എന്ന പാട്ടിനൊപ്പം വന്ന ഫയൽ ചിത്രങ്ങൾ. മോഹൻലാലിന്റെ കഥാപാത്രമായ ഷണ്മുഖത്തിന്റെ വളർച്ചയെ കാണിക്കാനാണ് സിനിമയിൽ ഈ ചിത്രങ്ങൾ സ്ഥാനം കൊണ്ടത്. ഓരോരുത്തരുടെയും ജീവിതത്തിൽ, ഓരോ കാലഘട്ടങ്ങളിൽ മോഹൻലാൽ എന്ന നടൻ ചെലുത്തിയ സ്വാധീനമാണ് ആ ചിത്രങ്ങൾ പ്രേക്ഷകരെ ഓർമിപ്പിച്ചത്. കഥയുമായും ഏറെ ബന്ധം പുലർത്തുന്ന തരത്തിൽ കാണിച്ച വിജയസേതുപതിയുടെയും, ഭാരതിരാജയുടെയുമൊപ്പമുള്ള ചിത്രങ്ങൾ ഇപ്പോൾ തന്റെ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിരിക്കുകയാണ് മോഹൻലാൽ.
സിനിമയിൽ വിജയ് സേതുപതി ഫോട്ടോകളിലൂടെ ഒരു പ്രധാന കഥാപാത്രമായി വരുന്നുണ്ട്. അതിനെ സൂചിപ്പിക്കുന്ന നിരവധി ചിത്രങ്ങൾ കാണിക്കുന്നുമുണ്ട്. ചെന്നൈയിലെ സിനിമാ സെറ്റിലെ സ്റ്റൻഡ് മാസ്റ്ററും സഹായികളുമൊക്കെയായാണ് ഇവരെ അവതരിപ്പിച്ചിരിക്കുന്നത്. ഇതിന് വേണ്ടി ഉപയോഗിച്ച, പ്രേക്ഷകരുടെ മനം കവർന്ന ആ മനോഹരമായ ചിത്രമാണ് മോഹൻലാൽ പങ്കുവച്ചത്.'ഒരു കാലം തിരികെ വരും.. ചെറുതൂവൽ ചിരി പകരും, തലോടും താനെ കഥ തുടരും' എന്ന വരികളും അടിക്കുറിപ്പായി കൂട്ടിച്ചേർത്തിരുന്നു. ഈ ചിത്രം എ ഐ നിർമ്മിതമാണ്. മോഹൻലാലിനോടുള്ള ആരാധനയാണ് ചിത്രങ്ങൾ ഉപയോഗിക്കാൻ വിജയ് സേതുപതി സമ്മതിച്ചതിന് പിന്നിലെ കാരണമെന്ന് സിനിമയുടെ സംവിധായകൻ തരുൺ മൂർത്തി നേരത്തെ പറഞ്ഞിരുന്നു. ഇപ്പോൾ ഇതേ ചിത്രം ഇൻസ്റ്റഗ്രാം സ്റ്റോറിയായി പങ്കുവച്ചുകൊണ്ട് ' ഈ അതുല്യ പ്രതിഭക്കൊപ്പം ഒരു ചിത്രത്തിൽ ഇടം നേടാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട് ' എന്ന് വിജയ് സേതുപതിയും കുറിച്ചിരുന്നു.
More Latest News
കടമക്കുടിയിൽ ഹൈബ്രിഡ് മറൈൻ ആംബുലൻസും ഡിസ്‌പെൻസറിയും ആരംഭിച്ച് യൂണിഫീഡറും പ്ലാൻഅറ്റ്എർത്തും

കുട്ടികൾക്ക് വേണം ജാഗ്രത: തെരുവുനായകളെക്കുറിച്ചും, പേവിഷബാധയെക്കുറിച്ചും പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തി അവബോധം സൃഷ്ടിക്കും

നീതിയിലേക്കുള്ള ആദ്യപടി : മാലമോഷണക്കുറ്റം ചുമത്തി നിരപരാധിയായ സ്ത്രീയെ മാനസികമായി പീഡിപ്പിച്ച കേസിൽ എസ്ഐക്ക് സസ്പെൻഷൻ

ആലുവയിൽ നിന്നും കാണാതായ മൂന്ന് വയസ്സുകാരിക്ക് കണ്ണീരോടെ വിട : കുട്ടിയെ പുഴയിലെറിഞ്ഞത് അമ്മ, കൊലപ്പെടുത്താനുള്ള കാരണം കുടുംബപ്രശ്നങ്ങളെന്ന് സംശയം

യുക്മ കേരളപൂരം വള്ളംകളി - 2025" ടീം രജിസ്ട്രേഷന് തുടക്കമായി, വനിതകള്‍ക്ക് പ്രദര്‍ശന മത്സരം,കഴിഞ്ഞ വർഷങ്ങളിലെ വിജയമുന്നേറ്റം തുടരാനുള്ള ഒരുക്കങ്ങൾക്ക് ആരംഭം
