എനിക്ക് മെസ്സിയാവണ്ട,യമാൽ ആയാൽ മതി: ഫുട്ബോൾ ഇതിഹാസം മെസ്സിയുമായുള്ള താരതമ്യപ്പെടുത്തലുകൾക്ക് മറുപടിയുമായി ബാഴ്സിലോണയുടെ മിന്നും താരം ലാമിൻ യമാൽ
Story Dated: 2025-05-19

പ്രകടനം കൊണ്ടും ആത്മവിശ്വാസം കൊണ്ടും ആരാധകരെ ഞെട്ടിച്ച താരമാണ് ബാഴ്സിലോണയുടെ ലാമിൻ യമാൽ. വെറും 17 വയസ്സിനിടയിൽ പല കളികളിലായി അത്യുഗ്രൻ ഗോളുകളും,അനേകം റെക്കോർഡുകളും ഈ സ്പാനിഷ് കളിക്കാരൻ ഇതിനോടകം സ്വന്തമാക്കിയിട്ടുണ്ട്.യൂറോ ചാമ്പ്യൻഷിപ്പിൽ കളിച്ച ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനെന്ന നിലയിലും യമാൽ അറിയപ്പെടുന്നു.
ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ കളിക്കാരിൽ ഒരാളായി കണക്കാക്കപ്പെടുന്ന യമാലിന് ബാഴ്സ ഇത്തവണത്തെ ലാലിഗ കിരീടം നേടിയതിന് പിന്നിലും പ്രധാന പങ്കുണ്ട്.താരത്തിനെ ഫുട്ബോൾ ഇതിഹാസമായ ലയണൽ മെസ്സിയുമായി താരതമ്യം ചെയ്യുന്നത് പതിവായിരുന്നു.
മെസ്സിയുടെ പിൻഗാമിയെന്നും, മെസ്സിയെപ്പോലെയുള്ള കളിക്കാരണെന്നും ആരാധകർ വിശേഷണങ്ങൾ നൽകിയിരുന്നു.എന്നാൽ ഈ താരതമ്യപ്പെടുത്തലിനോടുള്ള തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് യമാൽ.
താൻ മെസ്സിയെന്നല്ല ആരുമായും തന്നെ താരതമ്യം ചെയ്യാറില്ലെന്നും, ഓരോ ദിവസവും കൂടുതൽ മികച്ച കളിക്കാരനാവാനാണ് ശ്രമിക്കുന്നതെന്നും യമാൽ മാധ്യമങ്ങ ളോട് വ്യക്തമാക്കിയിരുന്നു.ഈ ലോകത്തെ ഏറ്റവും മികച്ച കളിക്കാരനായ മെസ്സിയോട് തനിക്ക് ആരാധനയുണ്ടെന്നും എന്നാൽ താരതമ്യപ്പെടുത്തുന്നതിനോട് താല്പര്യമില്ലെന്നും തനിക്ക് സ്വന്തം ഐഡന്റിറ്റിയിൽ മുന്നോട്ട് പോകനാണ് ഇഷ്ടമെന്നും യമാൽ കൂട്ടിച്ചേർത്തു.
More Latest News
അഭിഭാഷകയെ മർദിച്ച സംഭവത്തിൽ സീനിയർ അഭിഭാഷകൻ ബെയ്‌ലിൻ ദാസിന് ജാമ്യം :മർദിച്ചത് ശ്യാമിലിയാണെന്ന് പ്രതിഭാഗത്തിന്റെ വാദം

തിരുവനന്തപുരം വഞ്ചിയൂരിൽ അഭിഭാഷകയ ക്രൂരമായി മർദിച്ച് മുഖം തകർത്ത കേസിൽ കഴിഞ്ഞ ദിവസം അറസ്റ്റിലായ പ്രതി ബെയ്‌ലിൻ ദാസിന് ജാമ്യം ലഭിച്ചു.ബെയ്‌ലിൻ ദാസ് കോടതിയിൽ സമർപ്പിച്ച എട്ട് ഹർജികളിലെ വ്യവസ്ഥകളിൻമേലാണ് തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതിയിൽ നിന്ന് ഉപാധികളോടെ ജാമ്യം ലഭിച്ചത്.
സംഭവങ്ങൾ മുഴുവനായും കറങ്ങിത്തിരിഞ്ഞ് പുതിയ കഥാമുഹൂർത്തങ്ങളായാണ് കോടതിയിൽ പ്രതിഭാഗം അവതരിപ്പിച്ചത്. ഓഫീസിലെ രണ്ട് ജൂനിയർ അഭിഭാഷകർ തമ്മിലുള്ള വഴക്കിനിടയിൽ മർദനം സംഭവിച്ചെന്ന് പ്രതിഭാഗം പറഞ്ഞു.കൂടാതെ ബെയ്‌ലിൻ ദാസിന് ശ്യാമിലിയുടെ പക്കൽ നിന്നും മർദനമേറ്റെന്നും കൂട്ടിച്ചർത്തു. ഈ ആരോപണങ്ങളൊക്കെയും കേസിൽ നിന്ന് രക്ഷ നേടാനുള്ള മാർഗമാണെന്ന് ശ്യാമിലി വ്യക്തമാക്കി.ബെയിലിൻ ദാസിന് ജാമ്യം നൽകുന്നതിലുള്ള വെല്ലുവിളികൾ ചൂണ്ടിക്കാട്ടി പ്രോസിക്യൂഷൻ ശക്തമായി എതിർത്തെങ്കിലും അവയൊക്കെയും കാറ്റിൽപ്പറത്തിക്കൊണ്ട് പ്രതിഭാഗം വെളിപ്പെടുത്തിയ പുതിയ കഥകളുടെയും,ബോധത്തോടെയുള്ള അക്രമണമായിരുന്നില്ല എന്ന വാദത്തിലും ജാമ്യം ലഭിക്കുകയായിരുന്നു.
വഞ്ചിയൂരിലെ ഓഫീസിൽ വച്ച്, അകാരണമായി ജോലിയിൽ നിന്ന് പിരിച്ചവിട്ടതിനെ ചോദ്യം ചെയ്തതിനാണ് ജൂനിയർ അഭിഭാഷകയായ ജെ വി ശ്യാമിലിക്ക് സീനിയർ അഭിഭാഷകനായ ബെയിലിന്റെ ദാസിൽ നിന്ന് മർദനമേറ്റത്. ഈ വിഷയം കേസായ സാഹചര്യത്തിൽ ഒളിവിൽപ്പോയ പ്രതിയെ വ്യാഴാഴ്ചയാണ് കാറിൽ സഞ്ചരിക്കെ പിടികൂടിയത്.
വിജയ് ദേവർകൊണ്ടയുടെ പുതിയ ചിത്രം 'കിങ്ഡം' റിലീസ് ജൂലൈ നാലിന് :റിലീസ് തീയതി വൈകുന്നതിന് കാരണം പോസ്റ്റ് പ്രൊഡക്ഷൻ തിരക്കുകൾ

ഗീതഗോവിന്ദം,ഡിയർ കോമ്രേഡ് എന്നീ ചിത്രങ്ങളിലൂടെ പ്രശസ്ഥനായ നടൻ വിജയ് ദേവർകൊണ്ടയുടെ പുതിയ ചിത്രം 'കിങ്ഡം' ജൂലൈ നാലിന് റിലീസ് ചെയ്യും.സിനിമയുടെ ചിത്രീകരണം ഇതിനോടകം പൂർത്തിയായെങ്കിലും പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ തീർക്കാനുള്ളത് കൊണ്ടാണ് റിലീസ് വൈകുന്നതെന്നാണ് റിപ്പോർട്ടുകൾ.
രാഹുൽ സംകൃത്യൻ സംവിധാനം ചെയ്യുന്ന മറ്റൊരു ചിത്രത്തിൽ ഉടൻ തന്നെ തന്റെ ഭാഗ്യജോഡിയായ രഷ്മിക മന്ദനയോടൊപ്പവും ഇനി വിജയ് ദേവർകൊണ്ടയെ ബിഗ് സ്‌ക്രീനിൽ കാണാൻ കഴിയും.ഇതിനിടയിൽ തന്നെ മറ്റു സ്ക്രിപ്റ്റുകൾ കേൾക്കുന്നുണ്ടെന്നും, പുതിയ സിനിമകൾ കമ്മിറ്റ് ചെയ്യുന്നുണ്ടെന്നുമാണ് വിവരം. ഇപ്പോൾ 'കിങ്ഡം' സിനിമയുടെ പ്രൊമോഷൻ തിരക്കുകളിലാണ് താരം.മൃണാൾ താക്കൂറിനൊപ്പം അഭിനയിച്ച 'ദി ഫാമിലി സ്റ്റാർ' ആയിരുന്നു വിജയിയുടെ അവസാനമായി റിലീസ് ചെയ്ത ചിത്രം
ഇൻഡസ്ട്രിയെ നിലനിർത്തുന്ന മനോഹരമായ ചെറിയ ചിത്രങ്ങൾ :പ്രേക്ഷകരുടെ ഹൃദയം കീഴടക്കി 'ടൂറിസ്റ്റ് ഫാമിലി', കഥാപാത്രങ്ങളുടെ പ്രകടനമികവിൽ തെളിഞ്ഞ ചിരിയുടെ മേളവുമായി ഈ പുതുചിത്രം

വലിയ ബഡ്ജറ്റിലുള്ള വമ്പൻ ചിത്രങ്ങൾ തിയേറ്റർ കയ്യടക്കുമ്പോഴും, ചിലപ്പോൾ പ്രതീക്ഷകൾക്ക് വിപരീതമായി പരാജയപ്പെടുമ്പോഴും ചില ചെറുചിത്രങ്ങൾ പ്രേക്ഷകർക്ക് പ്രിയപ്പെട്ടതായി മാറാറുണ്ട്. അത്തരത്തിൽ ഒരു സിനിമയാണ് നവാഗതനായ അബിഷൻ ജീവന്ത് സംവിധാനം ചെയ്ത് തമിഴിൽ റിലീസ് ചെയ്ത 'ടൂറിസ്റ്റ് ഫാമിലി'.ഹൃദയസപർഷവും, നർമ്മം ചാലിച്ചതുമായ കഥാമുഹൂർത്തങ്ങൾ കൊണ്ട് തിയേറ്ററുകളിൽ ചിരിമേളം സൃഷ്ടിച്ചുകൊണ്ട് വൻ വിജയം തീർത്തിരിക്കുകയാണ് ഈ ചിത്രം.
ശ്രീലങ്കയിലെ സാമ്പത്തിക ബുദ്ധിമുട്ടുകളിൽ നിന്നും രക്ഷപെടനായി തമിഴ്‌നാട്ടിലെത്തിയ ധർമ്മദാസിന്റെയും കുടുംബത്തിന്റെയും കഥയാണ് ഈ സിനിമ പറയുന്നത്.സ്നേഹത്തിന്റെയും കരുണയുടെയും ഒരു പുതിയമുഖം തുറന്നു കാട്ടുകയാണ് 128 മിനിറ്റ് ദൈർഘ്യമുള്ള ഈ ചിത്രത്തിലൂടെ സംവിധായകൻ.ധർമ്മദാസ് എന്ന കഥാപാത്രമായി ശശികുമാറും,ഭാര്യ വാസന്തിയായി സിമ്രാനും എത്തിയപ്പോൾ, മലയാളത്തിൽ ആവേശം എന്ന ഒറ്റചിത്രം കൊണ്ട് ശ്രദ്ധ നേടിയ ജയ് ശങ്കറും,തമിഴ് താരം കമലേഷും മക്കളായി വേഷമിട്ടു. കമലേഷ് എന്ന കുട്ടിത്താരത്തിന്റെ ചില ഡയലോഗുകൾ ഏവരിലും ചിരിയുണർത്തുന്നതാണ്.ഈ കുടുംബത്തിന് ചുറ്റുപാടിനോടും, അയൽക്കാരോടുമുള്ള അഗാധമായ സ്നേഹബന്ധം വളരെ മനോഹരമായി സ്‌ക്രീനിൽഅവതരിപ്പിച്ചിട്ടുണ്ട്.അഭയാർത്ഥികളുടെ വിഷമങ്ങൾക്കപ്പുറം, അവരുടെ സ്നേഹബന്ധങ്ങളുടെ തെളിച്ചം കാണിക്കുന്നിടത്താണ് കഥയുടെ അസ്തിത്വം.
വലിയ ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രങ്ങളോടൊപ്പം തന്നെ അല്ലെങ്കിൽ അതിനും മുകളിൽ ചെറിയ മുതൽമുടക്കിൽ വരുന്ന മനോഹരമായ ചിത്രങ്ങൾക്ക് ഇവിടെ സ്ഥാനമുണ്ടെന്ന് ഒരിക്കൽകൂടി തെളിയിച്ചിരിക്കുകയാണ് ഈ സിനിമ.
നിരപരാധിയായ യുവതി നേരിട്ടത് കടുത്ത മാനസിക പീഡനം : മാല മോഷണക്കുറ്റം ആരോപിച്ച് സ്റ്റേഷനിൽ എത്തിച്ച് പോലീസ് മോശമായി പെരുമാറി,തെറ്റ് ചെയ്തില്ലെന്ന് തെളിഞ്ഞപ്പോൾ വിട്ടയച്ചു

മാല മോഷണക്കുറ്റം ആരോപിച്ച് പോലീസ് സ്റ്റേഷനിലെത്തിച്ച നിരപരാധിയായ യുവതി പോലീസിൽ നിന്ന് മാനസിക പീഡനം അനുഭവിച്ചതായി പരാതി.പനവൂരിൽ,ഇരുമരം സ്വദേശിനിയായ ബിന്ദു(36)നെയാണ് ജോലി ചെയ്യുന്ന വീട്ടിൽ നിന്ന് മാല മോഷ്ടിച്ചു എന്ന കേസിൽ പോലീസ് വിളിപ്പിച്ചത്. ഈ മാസം 13 ന് വൈകുനേരം പേരൂർക്കട സ്റ്റേഷനിൽ വിളിപ്പിച്ച യുവതിയെ 14 ന് ഉച്ചക്ക് വിട്ടയച്ചപ്പോൾ കടന്നു പോയ 20 മണിക്കൂറും കടുത്ത മാനസിക സംഘർഷവും അപമാനവുമാണ് ബിന്ദു നേരിട്ടത്.
വെറും മൂന്ന് ദിവസങ്ങൾക്ക് മുൻപ് ബിന്ദു ജോലി ചെയ്യാനാരംഭിച്ച വീട്ടിൽ നിന്നാണ് മാല കാണാതെ പോയത്.താൻ എടുത്തിട്ടില്ലെന്ന് കരഞ്ഞു പറഞ്ഞിട്ടും ബിന്ദുവിനെ വിട്ടയക്കാതെ, വെള്ളം പോലും കൊടുക്കാതെയാണ് സ്റ്റേഷനിൽ ഇരുത്തിയത്. സ്റ്റേഷനിൽ നിന്ന അത്ര നേരവും വീട്ടിലേക്ക് വിളിച്ചറിയിക്കാൻ പോലും അനുവദിച്ചിരുന്നുമില്ല.പിന്നീട് രാത്രിയിൽ പനവൂരിലെ വീട്ടിലെത്തിച്ച് പരിശോധിക്കുകയും ചെയ്തിരുന്നു. പിറ്റേന്ന് കാണാതെ പോയ മാല തങ്ങളുടെ വീട്ടിൽ നിന്ന് ലഭിച്ചെന്ന് പരാതിക്കാർ അറിയിച്ചതിന് ശേഷവും ഏറെ നേരം കഴിഞ്ഞാണ് യുവതിയെ വിട്ടയച്ചത്.
ബിന്ദു താനനുഭവിച്ച മാനസിക പീഡനവും,അപമാനവും ചൂണ്ടിക്കാട്ടി പോലീസിനെതിരെ മുഖ്യമന്ത്രിക്കും, ഡിജിപിക്കും, പട്ടികജാതി വകുപ്പ് മന്ത്രിക്കും പരാതി നൽകി.
കത്തിപ്പുകഞ്ഞത് നിരവധി മുറികൾ: കോഴിക്കോട് ബസ്റ്റാന്റ് കെട്ടിടത്തിലെ ടെക്സ്റ്റെയിൽസ് തുണിവ്യാപാര കടയിൽ തീപിടുത്തം,രക്ഷയായെത്തിയത് അഗ്നിരക്ഷാ യൂണിറ്റുകൾ

കോഴിക്കോട് നഗരത്തിലെ മൊഫ്യൂസിൽ ബസ് സ്റ്റാന്റ് കെട്ടിടത്തിൽ ഇന്നലെ അപ്രതീക്ഷിതമായി ഉണ്ടായത് വൻ തീപിടുത്തം.ബസ് സ്റ്റാൻഡിനോട് ചേർന്ന് സ്ഥിതി ചെയ്യുന്ന കാലിക്കറ്റ് ടെക്സ്റ്റൈൽസ് എന്ന തുണിക്കടയിൽ ഇന്നലെ വൈകുന്നേരം അഞ്ച് മണിയോടടുപ്പിച്ചാണ് സംഭവം.കടക്ക് മുകളിൽ ഷീറ്റ് ഉപയോഗിച്ച് കെട്ടിപ്പൊക്കിയ താൽകാലിക കെട്ടിടത്തിനാണ് ആദ്യം തീ പിടിച്ചത്. തുണിക്കടയോട് ചേർന്നുണ്ടായിരുന്ന മെഡിക്കൽ ഷോപ്പ് അടക്കം മറ്റു പല കടമുറികളിലേക്കും തീ പടർന്നിരുന്നു. അഗ്നിരക്ഷാ സംഘംങ്ങളുടെയും, പോലീസിന്റെയും, സമയോചിതമായ ഇടപെടലിലും, ആളുകളുടെ ശെരിയായ നിയന്ത്രണത്തിലും വൻ ദുരന്തമാണ് വഴിമാറിപ്പോയത്.
ബസ്‌സ്റ്റാൻഡിലെ ആളുകളും, കടയിൽ ജോലി ചെയ്തുകൊണ്ടിരുന്ന മുപ്പതിലധികം ആളുകളും അപകടത്തിന്റെ തുടക്കത്തിൽ തന്നെ പുറത്തേക്ക് ഓടിയിരുന്നു. നിമിഷങ്ങൾക്കകം പോലീസ് എത്തുകയും താഴത്തെ കടകളിലെ ആളുകളെ പുറത്തിറക്കുകയും, കെട്ടിടത്തോട് ചേർന്നുള്ള ബസുകൾ മാറ്റുകയും ചെയ്തു.ഇതിനോടകം കറുത്തപുകയും, ദുർഗന്ധവും പരിസരം മുഴുവനും പടർന്നിരുന്നു. പല അഗ്നിരക്ഷാ യൂണിറ്റുകളും സംഭവസ്ഥലത്തേക്ക് എത്തിച്ചേർന്നെങ്കിലും കറുത്തപുക കൊണ്ട് അന്തരീക്ഷം മൂടിയതിനാലും,കടകളുടെ ഷട്ടറുകൾ അടച്ചിട്ടതിനാലും, പരസ്യബോർഡുകൾ കൊണ്ടും തീ നിയന്ത്രിക്കാനായി ബുദ്ധിമുട്ട് നേരിട്ടിരുന്നു.പിന്നീട് ജെസിബി ഉപയോഗിച്ച് ഈ ബോർഡുകൾ എടുത്തു കളഞ്ഞതിന് ശേഷമാണ് തീ ഒരുപരിധി വരെ നിയന്ത്രിക്കാൻ കഴിഞ്ഞത്.
ഒരു മണിക്കൂറിനുള്ളിൽ 38 അഗ്നിരക്ഷാ യൂണിറ്റുകളാണ് സംഭവസ്ഥലത്തെത്തിയത്.കോഴിക്കോട് വിമാനത്താവളത്തിൽ നിന്നും കെമിക്കൽ ഫയർ എഞ്ചിനും എത്തിച്ചിരിന്നു.വലിയൊരു ദുരന്തം ഒഴിവായെങ്കിലും കോടികളുടെ നാശനഷ്ടമാണ് ഇതിലൂടെ സംഭവിച്ചിരിക്കുന്നത്.