
ഹൃദയാഘാതം മൂലമുള്ള വീണ്ടുമൊരു കുഴഞ്ഞുവീണ് മരണം പ്രവാസിയായ മലയാളി യുവാവിന്റെ ജീവൻ കവർന്നു. വെസ്റ്റിന്‍ഡീസിലെ ബ്രിറ്റിഷ് ഓവര്‍സീസ് ടെറിട്ടറി ദ്വീപുകളായ ടര്‍ക്സ് ആന്‍ഡ് കൈകോസില്‍ കുടുംബസമേതം താമസിക്കുന്ന യുവാവാണ് വിടപറഞ്ഞത്. കൊല്ലം ജില്ലയിലെ പത്തനാപുരം സ്വദേശി സുബിന്‍ ജോര്‍ജ് വര്‍ഗീസ്, 41, ആണ് മരിച്ചത്. ശ്വാസംമുട്ടലിനെ തുടര്‍ന്ന് അടിയന്തര ചികിത്സയ്ക്കായി ഭാര്യ ജോലിചെയ്യുന്ന ആശുപത്രിയിൽ എത്തിയെങ്കിലും അവിടെവച്ച് കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻതന്നെ പാരാമെഡിക്കുകൾ പ്രാഥമിക ചികിത്സ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. ഹൃദയാഘാതമെന്നാണ് പ്രാഥമിക നിഗമനം. വെള്ളിയാഴ്ച പ്രാദേശിക സമയം രാവിലെ 10.51 ന് ഇന്റര്‍ഹെല്‍ത്ത് കാനഡ ആശുപത്രിയില്‍ വച്ചാണ് ദാരുണ സംഭവം. സുബിന്റെ ഭാര്യ ബിൻസി ഇന്റര്‍ഹെല്‍ത്ത് കാനഡ ആശുപത്രിയിലെ നഴ്‌സാണ്. നാട്ടില്‍ പിടവൂര്‍ എബനേസര്‍ മാര്‍ത്തോമ്മാ ചര്‍ച്ചിലെ ഇടവകാംങ്ങളാണ് സുബിനും കുടുംബവും. ജോലി ലഭിച്ചതിനെ തുടര്‍ന്ന് 10 വര്‍ഷങ്ങള്‍ക്കു മുന്‍പാണ് സുബിനും കുടുംബവും യുകെയുടെ നിയന്ത്രണത്തിലുള്ള ടര്‍ക്സ് ആന്‍ഡ് കൈകോസ് ദ്വീപുകളില്‍ ഒന്നായ പ്രൊവിഡെന്‍ഷ്യല്‍സ് ദ്വീപില്‍ എത്തുന്നതും താമസം ആരംഭിക്കുന്നതും. ഏകദേശം ഇരുപതോളം മലയാളി കുടുംബങ്ങൾ മാത്രമാണ് ഇവിടെയുള്ളത്. ഹന്ന, എല്‍സ, ജുവല്‍ എന്നിവരാണ് മക്കൾ. പത്തനാപുരം പിടവൂര്‍ മലയില്‍ ആലുംമൂട്ടില്‍ പി.ജി. വര്‍ഗീസ്, കുഞ്ഞുമോള്‍ എന്നിവരാണ് സുബിന്റെ മാതാപിതാക്കള്‍. റോബിൻ വര്‍ഗീസ് എന്ന ഒരു സഹോദരൻ യുകെയിലെ മാഞ്ചസ്റ്ററിലുണ്ട്. സിബിന്‍ വര്‍ഗീസ് (അജ്മാന്‍, യുഎഇ) മറ്റൊരു സഹോദരനാണ്. മൃതദേഹം നാട്ടില്‍ സംസ്കരിക്കാനാണ് കുടുംബാംഗങ്ങളുടെ ആഗ്രഹം. ഇതിനായുള്ള നടപടിക്രമങ്ങള്‍ പ്രാദേശിക മലയാളി സമൂഹത്തിന്റെ നേതൃത്വത്തില്‍ നടന്നു വരുന്നു.
More Latest News
എനിക്ക് മെസ്സിയാവണ്ട,യമാൽ ആയാൽ മതി: ഫുട്ബോൾ ഇതിഹാസം മെസ്സിയുമായുള്ള താരതമ്യപ്പെടുത്തലുകൾക്ക് മറുപടിയുമായി ബാഴ്സിലോണയുടെ മിന്നും താരം ലാമിൻ യമാൽ

അഭിഭാഷകയെ മർദിച്ച സംഭവത്തിൽ സീനിയർ അഭിഭാഷകൻ ബെയ്‌ലിൻ ദാസിന് ജാമ്യം :മർദിച്ചത് ശ്യാമിലിയാണെന്ന് പ്രതിഭാഗത്തിന്റെ വാദം

വിജയ് ദേവർകൊണ്ടയുടെ പുതിയ ചിത്രം 'കിങ്ഡം' റിലീസ് ജൂലൈ നാലിന് :റിലീസ് തീയതി വൈകുന്നതിന് കാരണം പോസ്റ്റ് പ്രൊഡക്ഷൻ തിരക്കുകൾ

ഇൻഡസ്ട്രിയെ നിലനിർത്തുന്ന മനോഹരമായ ചെറിയ ചിത്രങ്ങൾ :പ്രേക്ഷകരുടെ ഹൃദയം കീഴടക്കി 'ടൂറിസ്റ്റ് ഫാമിലി', കഥാപാത്രങ്ങളുടെ പ്രകടനമികവിൽ തെളിഞ്ഞ ചിരിയുടെ മേളവുമായി ഈ പുതുചിത്രം

നിരപരാധിയായ യുവതി നേരിട്ടത് കടുത്ത മാനസിക പീഡനം : മാല മോഷണക്കുറ്റം ആരോപിച്ച് സ്റ്റേഷനിൽ എത്തിച്ച് പോലീസ് മോശമായി പെരുമാറി,തെറ്റ് ചെയ്തില്ലെന്ന് തെളിഞ്ഞപ്പോൾ വിട്ടയച്ചു
