
കുമ്പളങ്ങി നൈറ്റ്‌സിലൂടെ മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ നടനാണ് മാത്യു തോമസ്. മനോഹരമായ ചിരിയും, ഹൃദ്യമായ അഭിനയവും കൊണ്ട് കഥാപാത്രങ്ങളെ മിഴിവോടെ അവതരിപ്പിച്ച ഒരു കൊച്ചുപയ്യൻ. പിന്നീട് തണ്ണീർമത്തൻ ദിനങ്ങളിൽ നായകനായി വരികയും വിജയ് നായകനായ 'ലിയോ'എന്ന ചിത്രത്തിൽ ശ്രദ്ധേയമായ വേഷത്തിലെത്തുകയും ചെയ്തു. ഇപ്പോൾ തന്റെ ഏറ്റവും പുതിയ ചിത്രമായ 'ബ്രൊമാൻസ് 'ലെ അഭിനയത്തിന് ഉയരുന്ന വിമർശനങ്ങൾക് മറുപടിയുമായി എത്തിയിരിക്കുകയാണ് മാത്യു.
ഇതേ ചിത്രം ഒടിടി യിൽ റിലീസ് ആയതിന് ശേഷം മാത്യുവിന്റെ അഭിനയം ഓവർ ആണെന്ന് പറഞ്ഞു പ്രേക്ഷകരിൽ നിന്ന് അഭിപ്രായമുയർന്നിരുന്നു.ആ കഥാപാത്രം ഓവർ ആയത് കൊണ്ട് തന്നെയാണ് പ്രേക്ഷകർ അങ്ങനെ പറഞ്ഞതെന്നും,ആ കഥാപാത്രത്തിന് എല്ലാവരും കൂടി നൽകിയ മീറ്റർ തെറ്റിപ്പോയെന്നും അത് കഥാ പാത്രത്തെക്കുറിച്ചുള്ള ചർച്ചകൾ നടക്കുമ്പോൾ ഉണ്ടായ ജഡ്ജ്മെന്റ്സിന്റെ പ്രശ്നമാണെന്നും മാത്യു പറഞ്ഞു. ചിത്രത്തിൽ ബിന്റോ എന്ന കഥാപാത്രത്തിന്റെ മെഡിക്കൽ കണ്ടീഷനെക്കുറിച്ച് പറയുന്നുണ്ടെങ്കിലും അത് ഭൂരിഭാഗം ആളുകൾക്കും വർക്ക് ഔട്ട് ആയിരുന്നില്ല.തന്റെ ഏറ്റവും പുതിയ ചിത്രമായ ലൗലിയുടെ പ്രെസ്സ് മീറ്റിൽ സംസാരിക്കുകയായിരുന്നു മാത്യു. അത് കുറച്ചുകൂടി കൺവീൻസിങ്ങ് ആകുന്ന രീതിയിൽ വൃത്തിക്ക് ചെയ്യണമായിരുന്നു എന്നും മാത്യു കൂട്ടിച്ചേർത്തു.
More Latest News
എവിടെ ചെന്നാലും മലയാളികളാണ് താരം : ചൈന വൻമതിലിന് മുകളിൽ തിരുവാതിരകളി അവതരിപ്പിച്ച് ശ്രദ്ധ നേടി മലയാളികൾ

മനുഷ്യനിയന്ത്രണമില്ലാതെ വിമാനം പറന്നത് 10 മിനുട്ട്:സംഭവം നടന്നത് പൈലറ്റ് ശുചിമുറിയിൽ പോയ സമയം സഹപൈലറ്റ് കുഴഞ്ഞു വീണപ്പോൾ

വെള്ളപ്പടയിൽ നിറഞ്ഞ ആരവത്തിൽ ചിന്നസ്വാമി സ്റ്റേഡിയം: ടെസ്റ്റ് ക്രിക്കറ്റ് ജേഴ്സിയിലെത്തി സ്നേഹം അറിയിച്ച് കോഹ്ലി ആരാധകർ, മത്സരം മുടക്കി മഴ

ഇന്ന് ലിയോ പതിനാലാമന്റെ സ്ഥാനാരോഹണം : സെന്റ് പീറ്റേർഴ്സ് ബസിലിക്കയിൽ നടക്കുന്ന സ്ഥനാരോഹരണ കുർബ്ബാനയിൽ വിശ്വാസി ജനങ്ങളുടെ പ്രവാഹം

സൂപ്പർസ്റ്റാർ രജനികാന്തിനെ നേരിൽ കണ്ട സന്തോഷം പങ്കുവച്ച് കോട്ടയം നസീർ: കൂടെ നിന്ന് ഫോട്ടോ എടുക്കാനും താൻ വരച്ച ചിത്രങ്ങളുടെ പുസ്തകം നൽകാനും സാധിച്ചെന്ന് നടൻ
