
സെന്റ് പീറ്റേഴ്‌സ് സ്ക്വയറിൽ നടക്കുന്ന ദിവ്യബലിയിൽ ലിയോ പതിനാലാമൻ മാർപ്പാപ്പ പുതിയ പൊന്തിഫായി സ്ഥാനമേൽക്കും. ഈ ശുശ്രൂഷ പോപ്പെന്ന പദവിയിലുള്ള ഔദ്യോഗിക ജീവിതത്തിനും കൃത്യനിർവ്വഹണത്തിനും തുടക്കം കുറിയ്ക്കും. 267-ാമത്തെ പോപ്പാണ് ലിയോ പതിനാലാമൻ. യുഎസിൽ നിന്നുള്ള ആദ്യ പോപ്പും. ഞായറാഴ്ച രാവിലെ ദിവ്യബലി അർപ്പിക്കുന്ന അമേരിക്കയിൽ നിന്നുള്ള ആദ്യ പോപ്പിനെ വരവേൽക്കാൻ സെൻറ് പീറ്റേഴ്സ് ബസിലിക്കയിൽ തടിച്ചുകൂടിയ വിശ്വാസസമൂഹം യുഎസ്, പെറുവിയൻ പതാകകൾ വഹിച്ചു. വിശ്വാസികൾ "വിവ ഇൽ പാപ്പാ" (പോപ്പ് നീണാൾ വാഴട്ടെ) എന്നും ഇറ്റാലിയൻ ഭാഷയിൽ അദ്ദേഹത്തിന്റെ പേരായ "പാപ്പാ ലിയോൺ" എന്നും ആർത്തുവിളിച്ചു. ലിയോയുടെ ആദ്യ സവാരിക്കായി, തുറന്ന മുകൾഭാഗം പോപ്പ് മൊബൈലിനെ ഒരു ഡസനിലധികം സുരക്ഷാ ഗാർഡുകൾ വളഞ്ഞു. സ്ക്വയറിലൂടെയും ടൈബർ നദിയിലേക്ക് നയിക്കുന്ന നീണ്ട ബൊളിവാർഡിലൂടെയും അവർ വണ്ടി ഓടിച്ചു. വാഹനം വേഗത്തിൽ നീങ്ങി, പക്ഷേ പാപ്പയ്ക്ക് മൂന്ന് കുഞ്ഞുങ്ങളെ അനുഗ്രഹിക്കാൻ വേണ്ടി രണ്ടുതവണ പെട്ടെന്ന് നിർത്തി. കുർബാനമധ്യേ വലിയ ഇടയന്റെ വസ്ത്രവും (പാലിയം) സ്ഥാനമോതിരവും ഏറ്റുവാങ്ങി വിശുദ്ധ പത്രോസിന്റെ പിൻഗാമിയായി മാർപാപ്പ സഭയുടെ സാരഥ്യം ഏറ്റെടുക്കും. പൗരസ്ത്യ സഭകളിൽ നിന്നുള്ള പാത്രിയർക്കീസുമാർക്കൊപ്പം വിശുദ്ധ പത്രോസിന്റെ കബറിലെത്തി പ്രാർഥിച്ചശേഷമാണ് മാർ പാപ്പ ചടങ്ങിനെത്തിയത്,
More Latest News
ആ കഥാപാത്രം ഓവർ ആയി പ്രേക്ഷകർക്ക് തോന്നി : പുതിയ ചിത്രത്തിന് വന്ന വിമർശനങ്ങളെക്കുറിച്ച് മനസ്സ് തുറന്ന് മാത്യു തോമസ്

എവിടെ ചെന്നാലും മലയാളികളാണ് താരം : ചൈന വൻമതിലിന് മുകളിൽ തിരുവാതിരകളി അവതരിപ്പിച്ച് ശ്രദ്ധ നേടി മലയാളികൾ

മനുഷ്യനിയന്ത്രണമില്ലാതെ വിമാനം പറന്നത് 10 മിനുട്ട്:സംഭവം നടന്നത് പൈലറ്റ് ശുചിമുറിയിൽ പോയ സമയം സഹപൈലറ്റ് കുഴഞ്ഞു വീണപ്പോൾ

വെള്ളപ്പടയിൽ നിറഞ്ഞ ആരവത്തിൽ ചിന്നസ്വാമി സ്റ്റേഡിയം: ടെസ്റ്റ് ക്രിക്കറ്റ് ജേഴ്സിയിലെത്തി സ്നേഹം അറിയിച്ച് കോഹ്ലി ആരാധകർ, മത്സരം മുടക്കി മഴ

ഇന്ന് ലിയോ പതിനാലാമന്റെ സ്ഥാനാരോഹണം : സെന്റ് പീറ്റേർഴ്സ് ബസിലിക്കയിൽ നടക്കുന്ന സ്ഥനാരോഹരണ കുർബ്ബാനയിൽ വിശ്വാസി ജനങ്ങളുടെ പ്രവാഹം
