
ഇന്നലെ അക്ഷരാർത്ഥത്തിൽ ലെസ്റ്ററിലെ പ്രജാപതി ഹാൾ, യുകെയിലെ മലയാളി നഴ്‌സുമാരുടെ സമുദ്രമായി മാറി എന്നുതന്നെ പറയാം. കേരള നഴ്‌സസ് യുകെ സംഘടിപ്പിച്ച രണ്ടാമത് കോൺഫറൻസിൽ പങ്കെടുക്കാൻ യുകെയുടെ വിവിധഭാഗങ്ങളിൽ നിന്നുള്ള മലയാളി നഴ്‌സുമാർ അതിരാവിലെ മുതൽ ലെസ്റ്ററിലെ സമ്മേളന ഹാളിലേക്ക് ഒഴുകിയെത്തുകയായിരുന്നു.
യുകെയിലെ നഴ്‌സുമാരുടെ രജിസ്‌ട്രേഷനും നിയമനങ്ങളും നിയന്ത്രിക്കുന്ന നഴ്‌സിംഗ് ആൻഡ് മിഡ്‌വൈഫറി കൗൺസിൽ അഥവാ എൻഎംസിയുടെ ചീഫ് എക്സിക്യൂട്ടീവ് പോള്‍ റീസ്, യുകെയിലെ ആദ്യ മലയാളി എംപിയും നഴ്‌സുമായി സോജൻ ജോസഫ്, ആർസി.എൻ. പ്രസിഡന്റും മലയാളി നഴ്‌സുമായി ബിജോയ് സെബാസ്റ്റ്യൻ എന്നിവർക്കൊപ്പം ആരോഗ്യമേഖലയിലെ മറ്റുപ്രമുഖരും പങ്കെടുത്ത സമ്മേളനം എന്തുകൊണ്ടും യുകെയിലെ മലയാളി നഴ്‌സുമാരുടെ അപൂർവ്വ സംഗമവേദികളിൽ ഒന്നായി മാറി.
യുകെ മലയാളി നഴ്‌സുമാരുടെ കൂട്ടായ്മയുടെ ചരിത്രര്‍ത്തിലെ അപൂര്‍വ്വ നിമിഷങ്ങളായിരുന്നു ശനിയാഴ്ച മെയ് 17 ാം തീയതി ലെസ്റ്ററിലെ പ്രജാപതി ഹാളില്‍ അരങ്ങേറിയത്. യുകെയുടെ നാനാഭാഗത്തു നിന്നൂം ഒത്തുകൂടിയ ആയിരത്തോളം നഴ്‌സുമാര്‍ മലയാളി ഐക്യം അരക്കിട്ടുറപ്പിച്ചു.
കൂട്ടായ്മയുടെ തെളിവായി എല്ലാ നഴ്‌സുമാരും പ്രതിഞ്ജ ചെല്ലുന്നൂ
നനീറ്റനില്‍ നഴ്‌സായ ജോബി ഐത്തില്‍ എന്ന മെയില്‍ നഴ്‌സ് തുടക്കമിട്ട കേരള നേഴ്‌സസ് യുകെ എന്ന കൂട്ടായ്മ ഇപ്പോള്‍ യുകെയുടെ അങ്ങോളമിങ്ങോളമുള്ള പതിമൂവായിരത്തോളം നഴ്‌സുമാരുടെ വൻ കൂട്ടായ്മയായി പടർന്നുപന്തലിച്ചുകഴിഞ്ഞു. കഴിഞ്ഞ വര്‍ഷം മാഞ്ചസ്റ്ററില്‍ വിജയകരമായി നടന്ന ഒന്നാം കോണ്‍ഫറന്‍സിന് ശേഷം ലെസ്റ്ററിലെ കോള്‍ഫറന്‍സിനും ആയിരത്തോളം മലയാളി നഴ്‌സുമാരെ സാക്ഷിയാക്കി ഇന്നലെ തിരിതെളിഞ്ഞപ്പോൾ, ചരിത്രത്തിന്റെ ഏടുകളിൽ സുവർണ്ണ ലിപികളിൽ അതും ഇടംപിടിച്ചു.
ആയിരത്തോളം നേഴ്‌സുമാര്‍ ഹാളില്‍
എന്‍എംസി ചീഫ് എക്‌സികൂട്ടീവും റജിസ്ട്രാറുമായ പോള്‍ റീസ് മുഖ്യാഥിതിയായി പങ്കെടുത്ത്, ഭദ്രദീപം കൊളുത്തിയതോടെ രണ്ടാം കോണ്‍ഫറന്‍സിന് തുടക്കമായി. യുകെ മലയാളികളുടെ അഭിമാനമായ ആദ്യ ബ്രിട്ടീഷ് പാര്‍ലമെന്റ് അംഗമായ മലയാളി സോജന്‍ ജോസഫ് വിശിഷ്ടാതിഥിയായി സംബന്ധിച്ചിരുന്നു.
അതിഥികള്‍ സ്റ്റേജില്‍
അതിനൊപ്പം ആദ്യമായി മലയാളി നഴ്‌സുമാരുടെ പെരുമ റോയല്‍ കോളേജ് ഓഫ് നഴ്‌സിങ്ങിന്റെ തലപ്പത്തും എത്തിച്ച് അഭിമാനമായ കഥാപാത്രം ബിജോയ് സെബാസ്റ്റ്യനൂം അഥിതിയായി പങ്കെടുത്തു. കൂടാതെ ലെസ്റ്റര്‍ യൂണിവേഴ്‌സിറ്റി ഹോസ്പറ്റല്‍ ചീഫ് നഴ്‌സ് ജൂലി ഹോഗും, ചീഫ് എക്‌സിക്യുട്ടീവ് റിച്ചാര്‍ഡ് മിച്ചലും ക്ഷണിക്കപ്പെട്ട പ്രത്യേക അതിഥികളായി.
രാവിലെ 9 മണിക്കുതന്നെ കോണ്‍ഫറന്‍സിന് തുടക്കം കുറിച്ചു. കോണ്‍ഫറന്‍സ് പ്രോഗ്രാം ലീഡായ മിനിജ ജോസഫ്, പ്രോഗ്രാമിന്റെ സമയ കൃത്യതയെക്കുറിച്ച് സദസ്സിനെ അറിയിച്ചതും കേരളത്തിലെ പ്രോഗ്രാമുകളുടെ സമയനിഷ്ഠയെക്കുറിച്ച് അറിയാവുന്ന മലയാളി നഴ്‌സുമാർ എല്ലാവരും സാകൂതം ചിരിയോടെയാണ് അത് ശ്രവിച്ചത്. സമയ കൃമം പാലിക്കുന്നതില്‍ മിനിജയുടെ കൃത്യ നിഷ്ഠിത പരിപാടികള്‍ കൃത്യ സമയത്ത് തന്നെ തീരുന്നതിന് സഹായകമായി.
സോജന്‍ എം പിയും മുഖ്യാതിഥി പോള്‍ റീസും
മാഞ്ചസ്റ്റര്‍ ഹോസ്പിറ്റലിലെ അഡ്വാന്‍സ് ക്ലിനിക്കല്‍ പ്രാക്ടീഷണറായ സീമ സൈമണ്‍ ആമുഖമായി ഹാളില്‍ പാലിക്കേണ്ട നിബന്ധനകളക്കുറിച്ചു അറിയിച്ചു. തുടന്ന് കേരളാ നഴ്‌സസ് യുകെ ഫെയ്‌സ് ബുക്ക് കൂട്ടായ്മയുടെ ശില്പി ജോബി ഐത്തലിന്റെ സ്വാഗത പ്രസംഗമായിരുന്നു. രണ്ടാമതും കോണ്‍ഫറന്‍സിന് എത്തിച്ചേര്‍ന്ന നഴ്‌സുമാരുടെ, ഈ കൂട്ടായ്മയോടുള്ള വിശ്വാസത്തെയും അർപ്പണബോധത്തെയും ജോബി നന്ദിയോടെ സ്മരിച്ചു. ഈ കൂട്ടായ്മ വളര്‍ന്ന് യുകെയില്‍ എത്തിച്ചേർന്നിട്ടുള്ള എല്ലാ നഴ്‌സുമാര്‍ക്കൂം അവരുടെ കരിയറില്‍ ഏറ്റവും ഉയര്‍ന്ന സ്ഥാനങ്ങളിലേയ്ക്ക് എത്തിച്ചേരുവാനല്ല വഴിയൊരുക്കട്ടെയെന്നും ജോബി ആശംസിച്ചു. ജോബിയുടെ വാക്കുകൾ കരഘോഷത്തോടെയാണ് ഓരോ മലയാളി നഴ്‌സുമാരും ഏറ്റെടുത്തത്.
കേരള നേഴ്‌സ് യുകെ സ്ഥാപകന്‍ ജോബി ഐത്തില്‍
തുടര്‍ന്ന് നടന്ന കരിയര്‍ ഗൈഡന്‍സ്പ്രസന്റേഷന്‍സില്‍ ഷീബാ ഫിലിപ്പൂം, ഡില്ലാ ഡേവിസും മഞ്ജു പള്ളം, റോസ്‌മേരി മാത്യൂ എന്നിവറം അവരവരുടെ സ്‌പെഷ്യാലിറ്റിയില്‍ ക്ലാസുകള്‍ എടുത്തു.
11:30 ഓടു കൂടി കോണ്‍ഫറന്‍സ് സമ്മേളനം ആരംഭിച്ചു. കോണ്‍ഫറന്‍സിന്റെ ആഥിതേയരായ ലെസ്റ്റർ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍ മലയാളി നഴ്‌സും പേഷ്യന്റ് പാത്‌വേ ഫെയിസിലിറ്റേറ്ററുമായ സ്റ്റെഫി ഹര്‍ഷാല്‍, ഓരോ അതിഥികളേയും പ്രത്യേകം സ്റ്റേജിലേയ്ക്ക് ക്ഷണിക്കുകയും സംഘാടകര്‍ പൂച്ചെണ്ട് കൊടുത്ത് സ്വീകരിക്കുകയും ചെയ്തു.
പോള്‍ റീസിന് പൂച്ചെണ്ട് നല്കി സ്വീകരിക്കുന്ന അജിമോള്‍ പ്രദീപ്
അതിനുശേഷം കേരള നഴ്‌സസ് കൂട്ടായ്മയുടെ മറ്റൊരു പ്രധാന സംഘാടകനും നോട്ടിംങ്ഹാം യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍ സര്‍ജറി വിഭാഗം മേട്രനുമായ മാത്തുക്കുട്ടി ആനകുത്തിക്കല്‍ എല്ലാ അഥിതികളെയും സ്വാഗതം ചെയ്തു.
അതിനുശേഷം ഭദ്രംദീപം കൊളുത്തലും അഥികളുടെ ആശംസാ പ്രസംഗവും നടന്നു. മുഖ്യാഥിതിയായ എന്‍ എം സി ചീഫ് എക്സിക്യൂട്ടീവ് പോള്‍ റീസ് പ്രസന്റേഷന്‍ നല്കി. അതില്‍ യുകെയില്‍ റെജിസ്റ്റര്‍ ചെയ്ത മലയാളി നേഴ്‌സുമാരുടെ ഡറ്റയും കാണിച്ചു. 67000 ഓളം മലയാളി നഴ്‌സുമാര്‍ നിലവിൽ എന്‍എംസി റെജിസ്റ്ററിലുണ്ടെന്ന് പോള്‍ പറഞ്ഞപ്പോൾ, ഹർഷാരവങ്ങളൊടെയാണ് നഴ്‌സുമാർ അതേറ്റെടുത്തത്.
പോള്‍ റീസ് ഭദ്ര ദീപം കൊളുത്തി രണ്ടാം കോണ്‍ഫറന്‍സിന് തുടക്കം കുറിക്കുന്നൂ
യുകെയിലെ മലയാളി കുടിയേറ്റ സമൂഹത്തിൽ ഇത്രയധികം രജിസ്റ്റേർഡ് നഴ്‌സുമാര്‍ ഉണ്ടെന്ന യാഥാർഥ്യം പലരും അതിശയത്തോടെയാണ് ശ്രവിച്ചത്. പലർക്കുമിത് പുതിയ അറിവുമായി. നഴ്‌സുമാര്‍ ജോലിസ്ഥലത്ത് നേരിടുന്ന വിവിധ പ്രശ്‌നങ്ങളെക്കുറിച്ചും അവയ്ക്കുള്ള പരിഹാരത്തെക്കുറിച്ചും പോള്‍ വിശദമായി സംസാരിച്ചു. പിന്നീട് യുകെ മലയാളി എംപിയും നഴ്‌സുമായ സോജന്‍ ജോസഫിന്റെ ഊഴമായിരുന്നു.
മലയാളികളുടെ അഭിമാനം യുകെ പാര്‍ലമെന്റ് അംഗം സോജന്‍ ജോസഫ്
നഴ്‌സുമാര്‍ ജോലിസ്ഥലങ്ങളില്‍ നേരിടുന്ന വിഷയങ്ങൾ ഉയർത്തി പലരും ഉന്നയിച്ച ചോദ്യങ്ങൾക്കും പുതിയ ഇമിഗ്രേഷന്‍ മാറ്റങ്ങളെക്കുറിച്ചും മറുപടി പറഞ്ഞ സോജൻ, പാര്‍ലമെന്റില്‍ നഴ്‌സുമാരുടെ ശബ്ദമുയർത്താനാണ് കൂടുതൽ ശ്രമിച്ചിട്ടുള്ളതെന്ന് പറഞ്ഞപ്പോള്‍, സദസ്സ് ഒന്നടങ്കം ഹർഷാരവത്തോടെ കൈയടിച്ച് അനുമോദിച്ചു.
നേഴ്‌സുമാരുടെ സംശയങ്ങള്‍ക്ക് ഉത്തരം നല്കുന്ന സോജന്‍ ജോസഫ് എം പി
മലയാളി നഴ്‌സുമാരുടെ ഇടയിൽനിന്നും മറ്റൊരു അത്ഭുത വിജയം നേടിയ ആര്‍സിഎന്‍ പ്രസിഡന്റ് ബിജോയ് സെബാസ്റ്റ്യന്റെ ഊഴമായിരുന്നു പിന്നീട്. പ്രസംഗ തുടക്കം പതുക്കെ ആരംഭിച്ച ബിജോയ്, പിന്നീട് പറഞ്ഞുവന്നപ്പോൾ കത്തിക്കയറി ഒരു തീപന്തമായി മാറി.
നേഴ്‌സുമാര്‍ ജോലിസ്ഥലങ്ങളില്‍ അനുഭവിക്കുന്ന പലവിധ പീഡനങ്ങൾക്കുമെതിരെ ആര്‍സിഎന്‍ ശബ്ദമുയര്‍ത്തുമെന്ന് ഉറക്കെ പ്രഖ്യാപിച്ച ബിജോയ്, യുകെ ഗവണ്മെന്റ് മൈഗ്രന്റ് നഴ്‌സുമാരോട് കാണിക്കുന്ന വിവേചനത്തെയും വിമര്‍ശിച്ചു. ഒരു പെര്‍മനന്റ് റസിഡന്‍സിക്കായി ഗവണ്മെന്റ് ഓരോ നഴ്‌സുമാരില്‍ നിന്നൂം ഈടാക്കുന്നത് മൂവായിരത്തോളം പൗണ്ടാണെന്നും ഇത് വെറും 600 പൗണ്ടിന് നൽകുവാൻ പറ്റുന്ന കാര്യമാണെന്നും കണക്കുകൾ നിരത്തി ബിജോയ് ചൂണ്ടിക്കാണിച്ചു.
ഇത്രയും ഭീമമായ തുകയാണ് യുകെയുടെ ആതുരരംഗത്ത് സേവനം ചെയ്യാൻ ഓരോ നഴ്‌സുമാരും കൊടുക്കുന്നതെന്ന് ബിജോയി ചൂണ്ടിക്കാണിച്ചു. ഇതിനെതിരെ ഗവണ്മെന്റില്‍ ആര്‍സിഎൻ ശക്തമായ സമര്‍ദ്ദം ചെലുത്തിയെന്നും ഈ തുക കുറച്ചു കൊണ്ടുവരുവാന്‍ യുകെ ഗവണ്മെന്റിനോടുള്ള അഭ്യര്‍ത്ഥന തുടരുമെന്നും ബിജോയ് പറഞ്ഞപ്പോഴും നിർത്താതെ കരഘോഷം മുഴങ്ങി.
നഴ്‌സുമാരുടെ പാനല്‍ ചര്‍ച്ചകളായിരുന്നു പിനീട് അരങ്ങേറിയത്. സോണിയ മണി മോഡറേറ്ററായ പാനല്‍ ചര്‍ച്ചയില്‍, ലോമി പൗലോസ്, ധന്യ രാധാമനു, പാന്‍സി ജോസ് ലീമ ഫിലിപ്പ് തുടങ്ങിയവര്‍ പാനലിസ്റ്റുകളായി.
അതിനുശേഷം നഴ്‌സുമാര്‍ അവതരിപ്പിക്കുന്ന കള്‍ച്ചറന്‍ പ്രോഗ്രാമുകളായി. യുകെയിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് എത്തിയ നഴ്‌സുമാര്‍ വിവിധ നൃത്തരൂപങ്ങൾ സ്റ്റേജില്‍ അവതരിപ്പിച്ചു.
വൈകുന്നേരം അഞ്ചര മണിയോടുകൂടി സിജി സലിംകുട്ടി എല്ലാവര്‍ക്കൂം നന്ദി പറഞ്ഞു. പിന്നീട് വേദിയിലും സദസ്സിലും ഒത്തുകൂടലിന്റെ ആഘോഷങ്ങളും തുടങ്ങി. ഡിജെയ്‌ക്കൊപ്പം നൃത്തം ചവിട്ടിയും അതിനിടയിൽ ചിലരൊക്കെ പരസ്പരം വിശേഷങ്ങള്‍ പങ്കുവെച്ചും സന്തോഷം തിരതല്ലവേ, അടുത്ത സമ്മേളനത്തിൽ വീണ്ടും കാണാമെന്ന വാഗ്ദാനത്തോടെ മനസ്സില്ലാമനസ്സോടെ ഓരോരുത്തരായി യാത്രയായി.
More Latest News
ആ കഥാപാത്രം ഓവർ ആയി പ്രേക്ഷകർക്ക് തോന്നി : പുതിയ ചിത്രത്തിന് വന്ന വിമർശനങ്ങളെക്കുറിച്ച് മനസ്സ് തുറന്ന് മാത്യു തോമസ്

എവിടെ ചെന്നാലും മലയാളികളാണ് താരം : ചൈന വൻമതിലിന് മുകളിൽ തിരുവാതിരകളി അവതരിപ്പിച്ച് ശ്രദ്ധ നേടി മലയാളികൾ

മനുഷ്യനിയന്ത്രണമില്ലാതെ വിമാനം പറന്നത് 10 മിനുട്ട്:സംഭവം നടന്നത് പൈലറ്റ് ശുചിമുറിയിൽ പോയ സമയം സഹപൈലറ്റ് കുഴഞ്ഞു വീണപ്പോൾ

വെള്ളപ്പടയിൽ നിറഞ്ഞ ആരവത്തിൽ ചിന്നസ്വാമി സ്റ്റേഡിയം: ടെസ്റ്റ് ക്രിക്കറ്റ് ജേഴ്സിയിലെത്തി സ്നേഹം അറിയിച്ച് കോഹ്ലി ആരാധകർ, മത്സരം മുടക്കി മഴ

ഇന്ന് ലിയോ പതിനാലാമന്റെ സ്ഥാനാരോഹണം : സെന്റ് പീറ്റേർഴ്സ് ബസിലിക്കയിൽ നടക്കുന്ന സ്ഥനാരോഹരണ കുർബ്ബാനയിൽ വിശ്വാസി ജനങ്ങളുടെ പ്രവാഹം
