
ഇക്കഴിഞ്ഞ മെയ് 12-ാം തീയതി ചൈന വൻമതിൽ കാണാനെത്തിയ സഞ്ചാരികളുടെ മനസ്സ് കീഴടക്കിയത് നോക്കെത്താദൂരത്തോളം നീണ്ടു നിൽക്കുന്ന മതിലിനെക്കാളും,താളത്തിൽ ചുവടുവയ്ക്കുന്ന ചില മലയാളികളാണ്.കേരളത്തിലെ ഒൻപത് ജില്ലകളിൽ നിന്നായി ഒരേ ട്രാവൽ കമ്പനിയിൽ ബുക്ക് ചെയ്ത് ചൈന കാണാനെത്തിയവരായിരുന്നു ഇവർ.മെയ് ഏഴിന് മുപ്പത്തിയെട്ടുപേർ അടങ്ങുന്ന ഈ മലയാളിക്കൂട്ടം ചൈനയിലേക്ക് പറന്നു. അതിനും മുന്പേ തന്നെ ട്രാവൽ ഏജൻസി എല്ലാ യാത്രക്കാരെയും ഉൾപ്പെടുത്തിയ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഈ കലാപദ്ധതിയുടെ തിരി തെളിഞ്ഞിരുന്നു.
കണ്ണൂരുകാരിയായ ഹിമയാണ് വന്മതിലിന് മുകളിൽ തിരുവാതിര കളിക്കാമെന്ന ആശയം മുന്നോട്ട് വച്ചത്.ഇത് വെറുമൊരു യാത്ര മാത്രമായിപ്പോകാതെ മറക്കാൻ കഴിയാത്ത ഒരു അനുഭവം കൂടെയാക്കാനായിരുന്നു ഈ പദ്ധതി. അങ്ങനെ നീണ്ടു നിന്ന ചർച്ചകളുടെ ഫലമായി വന്മതിലിന് മുകളിൽ ഏവരെയും അതിശയിപ്പിച്ചുകൊണ്ട് കേരള സാരിയുടെയും വേഷ്ടി മുണ്ടിന്റെയും തിളക്കത്തിൽ പല പ്രായത്തിലുള്ള പത്തോളം പേരുടെ തിരുവാതിര അരങ്ങേരി. കണ്ടു നിന്നവർ കൗതുകം കൊണ്ട് അടുത്ത് കൂടുകയും, സംശയങ്ങൾ ചോദിക്കുകയും ചെയ്തു. എന്തായാലും മനോഹരമായ ഓർമ്മകൾക്ക് വേണ്ടി ഈ മലയാളിക്കൂട്ടം കണ്ടു പിടിച്ച വിദ്യയിപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
More Latest News
ആ കഥാപാത്രം ഓവർ ആയി പ്രേക്ഷകർക്ക് തോന്നി : പുതിയ ചിത്രത്തിന് വന്ന വിമർശനങ്ങളെക്കുറിച്ച് മനസ്സ് തുറന്ന് മാത്യു തോമസ്

മനുഷ്യനിയന്ത്രണമില്ലാതെ വിമാനം പറന്നത് 10 മിനുട്ട്:സംഭവം നടന്നത് പൈലറ്റ് ശുചിമുറിയിൽ പോയ സമയം സഹപൈലറ്റ് കുഴഞ്ഞു വീണപ്പോൾ

വെള്ളപ്പടയിൽ നിറഞ്ഞ ആരവത്തിൽ ചിന്നസ്വാമി സ്റ്റേഡിയം: ടെസ്റ്റ് ക്രിക്കറ്റ് ജേഴ്സിയിലെത്തി സ്നേഹം അറിയിച്ച് കോഹ്ലി ആരാധകർ, മത്സരം മുടക്കി മഴ

ഇന്ന് ലിയോ പതിനാലാമന്റെ സ്ഥാനാരോഹണം : സെന്റ് പീറ്റേർഴ്സ് ബസിലിക്കയിൽ നടക്കുന്ന സ്ഥനാരോഹരണ കുർബ്ബാനയിൽ വിശ്വാസി ജനങ്ങളുടെ പ്രവാഹം

സൂപ്പർസ്റ്റാർ രജനികാന്തിനെ നേരിൽ കണ്ട സന്തോഷം പങ്കുവച്ച് കോട്ടയം നസീർ: കൂടെ നിന്ന് ഫോട്ടോ എടുക്കാനും താൻ വരച്ച ചിത്രങ്ങളുടെ പുസ്തകം നൽകാനും സാധിച്ചെന്ന് നടൻ
