
ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസമായ വിരാട് കോഹ്ലി ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നു എന്ന വാർത്ത പങ്കുവച്ചതിന് പിന്നാലെ ഇന്നലെ ഐപിഎൽ മത്സരവേദിയിൽ ആദരവുമായെത്തി ആരാധകർ.ടെസ്റ്റ് ക്രിക്കറ്റിൽ പതിനാല് വർഷം തിളങ്ങിയ താരം കഴിഞ്ഞ ദിവസം തന്റെ സമൂഹമാധ്യമങ്ങളിൽ ഹൃദ്യമായ ഒരു കുറിപ്പിലൂടെ വിരമിക്കൽ വാർത്ത അറിയിച്ചത് ആരാധകരെ ഏറെ വേദനിപ്പിച്ചിരുന്നു. എന്നാൽ ഇന്ന്,ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയുടെ തലവനായി ചരിത്രമുഹൂർത്തങ്ങൾ സമ്മാനിച്ച തങ്ങളുടെ താരത്തിനെ 18-ാം നമ്പർ ജേഴ്‌സി അണിഞ്ഞാണ് ആരാധകർ സ്വീകരിച്ചത്.ഈ ദൃശ്യവിരുന്ന് ആരാധകക്കൂട്ടം ഒറ്റക്കെട്ടായി നേരത്തെ ആഹ്വാനം ചെയ്തിരുന്നു.അത്കൊണ്ട് തന്നെ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി സ്റ്റേഡിയം പരിസരത്തിൽ കോഹ്ലിയുടെ ജേഴ്സി വിൽക്കാനെത്തിയ ധാരാളം കച്ചവടക്കാരുമുണ്ടായിരുന്നു.
ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഇന്നലെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനേതിരരെയാണ് ആർസിബി കളിക്കളത്തിൽ ഇറങ്ങിയത്. എന്നാൽ കടുത്ത മഴ മൂലം മത്സരം മുടങ്ങുകയും പ്ലേ ഓഫ് കാണാതെ കൊൽക്കത്ത ടീം ഐപിഎല്ലിൽ നിന്ന് പുറത്താവുകയും ചെയ്തു.വെള്ള നിറത്തിൽ ഒത്തൊരുമിച്ച്,മഴ തുടരുമ്പോളും മടങ്ങി പോകാതെ നിന്ന കോഹ്ലി ആരാധകരായിരുന്നു ഇന്നലത്തെ ദിവസത്തെ ഏറ്റവും മനോഹരമായ ഐപിഎൽ കാഴ്ച.
More Latest News
ആ കഥാപാത്രം ഓവർ ആയി പ്രേക്ഷകർക്ക് തോന്നി : പുതിയ ചിത്രത്തിന് വന്ന വിമർശനങ്ങളെക്കുറിച്ച് മനസ്സ് തുറന്ന് മാത്യു തോമസ്

എവിടെ ചെന്നാലും മലയാളികളാണ് താരം : ചൈന വൻമതിലിന് മുകളിൽ തിരുവാതിരകളി അവതരിപ്പിച്ച് ശ്രദ്ധ നേടി മലയാളികൾ

മനുഷ്യനിയന്ത്രണമില്ലാതെ വിമാനം പറന്നത് 10 മിനുട്ട്:സംഭവം നടന്നത് പൈലറ്റ് ശുചിമുറിയിൽ പോയ സമയം സഹപൈലറ്റ് കുഴഞ്ഞു വീണപ്പോൾ

ഇന്ന് ലിയോ പതിനാലാമന്റെ സ്ഥാനാരോഹണം : സെന്റ് പീറ്റേർഴ്സ് ബസിലിക്കയിൽ നടക്കുന്ന സ്ഥനാരോഹരണ കുർബ്ബാനയിൽ വിശ്വാസി ജനങ്ങളുടെ പ്രവാഹം

സൂപ്പർസ്റ്റാർ രജനികാന്തിനെ നേരിൽ കണ്ട സന്തോഷം പങ്കുവച്ച് കോട്ടയം നസീർ: കൂടെ നിന്ന് ഫോട്ടോ എടുക്കാനും താൻ വരച്ച ചിത്രങ്ങളുടെ പുസ്തകം നൽകാനും സാധിച്ചെന്ന് നടൻ
