18
MAR 2021
THURSDAY
1 GBP =109.94 INR
1 USD =87.37 INR
1 EUR =90.77 INR
breaking news : പാര്‍ക്കിംഗ് ഫൈന്‍ 75 ശതമാനം വര്‍ദ്ധിപ്പിക്കാന്‍ നീക്കം! ഇംഗ്ലണ്ടിലെയും, വെയില്‍സിലെയും പാര്‍ക്കിംഗ് ടിക്കറ്റുകളുടെ ക്യാപ്പ് ഇല്ലാതാക്കാൻ പദ്ധതിയുമായി മന്ത്രിമാർ! >>> ഓക്‌സ്‌ഫോർഡ്‌ഷെയറിലെ ബിസിനസ്സ് പാർക്കിൽ തീപിടിത്തം: യുവതിയടക്കം രണ്ട് അഗ്നിശമന സേനാംഗങ്ങൾക്ക് ജീവൻ നഷ്ടപ്പെട്ടു! അപകടത്തിൽ മൂന്ന് മരണം! >>> ഉത്തർപ്രദേശിലെ സാധാരണ കർഷകന്റെ മകനായ ഇന്ത്യൻ യുവാവ് ഇംഗ്ലീഷ് കൗൺസിലിൽ മേയറായി! എല്ലവരേയും ഒരേപോലെ ചേർത്തുപിടിക്കുമെന്ന് വെല്ലിംഗ്ബറോയുടെ ഇന്ത്യൻ നഗരപിതാവ് >>> അസ്സിസ്റ്റഡ് ഡൈയിങ്, ഡോക്ടർമാരും നഴ്‌സുമാരും അടക്കമുള്ള മെഡിക്കൽ സ്റ്റാഫിന് രോഗിയെ മരണം തിരഞ്ഞെടുക്കാൻ നിർബന്ധിക്കാൻ കഴിയില്ല, നിയമമാറ്റത്തിന് വോട്ടുചെയ്‌ത്‌ എംപിമാർ >>> ലണ്ടനിൽ തൊഴിലിടത്തിൽ മലയാളി കുടുംബനാഥൻ കുഴഞ്ഞുവീണ് മരിച്ചു! വിടപറഞ്ഞത് സൗത്തോളിൽ കുടുംബസമേതം താമസിച്ചിരുന്ന തിരുവനന്തപുരം സ്വദേശി; യുകെ മലയാളികൾക്കിടയിൽ കുഴഞ്ഞുവീണ് മരണങ്ങൾ തുടർക്കഥ! >>>
Home >> SPIRITUAL
ഇന്ന് ലിയോ പതിനാലാമന്റെ സ്ഥാനാരോഹണം : സെന്റ് പീറ്റേർഴ്സ് ബസിലിക്കയിൽ നടക്കുന്ന സ്ഥനാരോഹരണ കുർബ്ബാനയിൽ വിശ്വാസി ജനങ്ങളുടെ പ്രവാഹം

സ്വന്തം ലേഖകൻ

Story Dated: 2025-05-18

 

 

 

 

 

 

 

 

 

 

ആഗോള കത്തോലിക്കാ സഭയുടെ പുതിയ ഇടയായി തിരഞ്ഞെടുക്കപ്പെട്ട ലിയോ പതിനാലാമൻ ഇന്ന് ഔദ്യോഗികമായി സ്ഥനാരോഹണമേൽക്കും.പ്രാദേശിക സമയം 10 മണിക്ക് (ഇന്ത്യൻ സമയം 1.30 ന് ) വത്തിക്കാനിലെ സെന്റ് പീറ്റേർഴ്സ് ബസിലിക്കയിൽ ആരംഭിക്കുന്ന സ്ഥനാരോഹരണചടങ്ങുകൾ ഏകദേശം രണ്ട് മണിക്കൂറോളം നീണ്ടുനിൽക്കും.കർദിനാൾമാരെ അനുഗമിച്ചുകൊണ്ട് പ്രധാന ബലിവേദിയിലേക്ക് എത്തിച്ചേരുന്ന മാർപാപ്പ കുർബ്ബാനയിലെ ധന്യമുഹൂർത്തത്തിൽ വലിയ ഇടയന്റെ വസ്ത്രവും (പാലിയം),സ്ഥാനമോതിരവും സ്വീകരിച്ച് കൊണ്ട് ഔദ്യോഗികമായി സഭയുടെ സാരഥിയായി ചുമതലയേൽക്കും.കുർബ്ബാനക്ക് ശേഷം തന്റെ പ്രതേക വാഹനമായ പോപ്പ് മൊബീലിൽ സഞ്ചരിച്ചുകൊണ്ട് വിശ്വാസികൾക്ക് അനുഗ്രഹം ചൊരിയുന്ന ചടങ്ങും ഇതിനൊപ്പമുണ്ടാവും.

അതിവിഷിഷ്ഠമായ ഈ ചടങ്ങിന്റെ ഭാഗമാകാൻ വിശ്വാസികളുടെ വൻ പ്രവാഹമാണ് വത്തിക്കാനിലേക്ക് ഒഴുകിയെത്തുന്നത്. യുഎസ്, ഉക്രൈൻ, ഓസ്ട്രേലിയ, ജെർമനി,കാനഡ, എന്നിങ്ങനെ നിരവധി രാജ്യങ്ങളിൽ നിന്നുള്ള രാഷ്ട്രത്തലവന്മാർക്കും, മറ്റു പ്രതിനിധികൾക്കും പുറമെ മാർപാപ്പയുടെ ജന്മനാടായ അമേരിക്കയിൽ നിന്നും,ദീർഘകാലം സേവനമനുഷ്ടച്ച പെറുവിൽ നിന്നും അനേകം വിശ്വാസികൾ വത്തിക്കാനിലെത്തി.

സെന്റ് പീറ്റേർഴ്സ് ബസിലിക്കയോട് ചേർന്നുള്ള വത്തിക്കാൻ കൊട്ടാരത്തിലാവും ഇനി മുതൽ ലിയോ പതിനാലാമന്റെ താമസം.ഇദ്ദേഹവും മുൻഗാമിയായ ഫ്രാൻസിസ് മാർപാപ്പയുടെ കാലടികൾ പിന്തുടരുമെന്നത് വാക്കുകളിൽ നിന്ന് വ്യക്തമാക്കി.നയതന്ത്ര പ്രതിനിധികളോടായി സംസാരിക്കവേ, കുടിയേറ്റക്കാരെ നിന്ദിക്കരുതെന്നും അവരുടെ അന്തസ്സിന് വില കൽപ്പിക്കണമെന്നും സ്വന്തം ജീവിതത്തിന്റെ പൂർവ്വകാലങ്ങളെ തുറന്നുകാണിച്ച് കൊണ്ട് അദ്ദേഹം പറഞ്ഞു.

More Latest News

എവിടെ ചെന്നാലും മലയാളികളാണ് താരം : ചൈന വൻമതിലിന് മുകളിൽ തിരുവാതിരകളി അവതരിപ്പിച്ച് ശ്രദ്ധ നേടി മലയാളികൾ

ഇക്കഴിഞ്ഞ മെയ് 12-ാം തീയതി ചൈന വൻമതിൽ കാണാനെത്തിയ സഞ്ചാരികളുടെ മനസ്സ് കീഴടക്കിയത് നോക്കെത്താദൂരത്തോളം നീണ്ടു നിൽക്കുന്ന മതിലിനെക്കാളും താളത്തിൽ ചുവടുവയ്ക്കുന്ന ചില മലയാളികളാണ്.കേരളത്തിലെ ഒൻപത് ജില്ലകളിൽ നിന്നായി ഒരേ ട്രാവൽ കമ്പനിയിൽ ബുക്ക്‌ ചെയ്ത് ചൈന കാണാനെത്തിയവരായിരുന്നു ഇവർ.മെയ്‌ ഏഴിന് മുപ്പത്തിയെട്ടുപേർ അടങ്ങുന്ന ഈ മലയാളിക്കൂട്ടം ചൈനയിലേക്ക് പറന്നു. അതിനും മുന്പേ തന്നെ ട്രാവൽ ഏജൻസി എല്ലാ യാത്രക്കാരെയും ഉൾപ്പെടുത്തിയ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഈ കലാപദ്ധതിയുടെ തിരി തെളിഞ്ഞിരുന്നു. കണ്ണൂരുകാരിയായ ഹിമയാണ് വന്മതിലിന് മുകളിൽ തിരുവാതിര കളിക്കാമെന്ന ആശയം മുന്നോട്ട് വച്ചത്.ഇത് വെറുമൊരു യാത്ര മാത്രമായിപ്പോകാതെ മറക്കാൻ കഴിയാത്ത ഒരു അനുഭവം കൂടി ഉണ്ടാവാനായിരുന്നു ഈ പദ്ധതി. അങ്ങനെ നീണ്ടു നിന്ന ചർച്ചകളുടെ ഫലമായി വന്മതിലിന് മുകളിൽ ഏവരെയും അതിശയിപ്പിച്ചുകൊണ്ട് കേരള സാരിയുടെയും വേഷ്ടി മുണ്ടിന്റെയും തിളക്കത്തിൽ പല പ്രായത്തിലുള്ള പത്തോളം പേരുടെ തിരുവാതിര അരങ്ങേരി. കണ്ടു നിന്നവർ കൗതുകം കൊണ്ട് അടുത്ത് കൂടുകയും, സംശയങ്ങൾ ചോദിക്കുകയും ചെയ്തു. എന്തായാലും മനോഹരമായ ഓർമ്മകൾക്ക് വേണ്ടി ഈ മലയാളിക്കൂട്ടം കണ്ടു പിടിച്ച വിദ്യയിപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

മനുഷ്യനിയന്ത്രണമില്ലാതെ വിമാനം പറന്നത് 10 മിനുട്ട്:സംഭവം നടന്നത് പൈലറ്റ് ശുചിമുറിയിൽ പോയ സമയം സഹപൈലറ്റ് കുഴഞ്ഞു വീണപ്പോൾ

ഒരു വിമാനയാത്രക്കിടയിൽ നടന്ന അത്യപൂർവ്വസംഭവം കേട്ട് ഞെട്ടിയിരിക്കുകയാണ് സോഷ്യൽ മീഡിയ ലോകം.കഴിഞ്ഞ വർഷം ജനുവരി 17 ന് ആണ് സംഭവം.ജർമനിയിലെ ഫ്രാങ്ക്‌ഫർട്ടനിൽ നിന്നും 199 യാത്രക്കാരെയും ആറ് ജീവനക്കാരെയും കൊണ്ട് സ്പെയിനിലെ സവിലിലേക്കായിരുന്നു ലുഫ്താൻസയുടെ ഒരു വിമാനം പറന്നിരുന്നത്. പൈലറ്റ് ശുചിമുറിയിലേക്ക് പോയ അതേസമയം സഹപൈലറ്റ് കുഴഞ്ഞുവീഴുകയും,ബോധം നഷ്ടപ്പെട്ടുകൊണ്ടിരുന്ന പരിഭ്രാന്തിയേറിയ സാഹചര്യത്തിൽ ഇയാൾ വിമാനം നിയന്ത്രിക്കാൻ ശ്രമിക്കുകയും ഇതിലൂടെ ഓട്ടോ പൈലറ്റ് മോഡിലായ വിമാനം യാതൊരു പ്രശ്നവും കൂടാതെ പത്ത് മിനുട്ടോളം പറക്കുകയുമായിരുന്നു. തുടർന്ന് ശുചിമുറിയിൽ നിന്നുമെത്തിയ പൈലറ്റിന് കോക്പിറ്റിലേക്ക് കയറാൻ കഴിയാതെ വന്ന സാഹചര്യത്തിൽ, അതിന് വേണ്ടി പരിശ്രമിക്കുന്നതിനിടെ സഹപൈലറ്റിന്റെ നിയന്തരപ്രയത്നത്തിൽ തുറക്കാൻ കഴിയുകയുമാണുണ്ടായത്.ഡിപിഎ എന്ന ജെർമൻ വാർത്ത ഏജൻസിയാണ് ഈ ഭാഗ്യപരീക്ഷണത്തിന്റെ കഥ ലോകത്തെ അറിയിച്ചത്.

വെള്ളപ്പടയിൽ നിറഞ്ഞ ആരവത്തിൽ ചിന്നസ്വാമി സ്റ്റേഡിയം: ടെസ്റ്റ്‌ ക്രിക്കറ്റ് ജേഴ്സിയിലെത്തി സ്നേഹം അറിയിച്ച് കോഹ്ലി ആരാധകർ, മത്സരം മുടക്കി മഴ

ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസമായ വിരാട് കോഹ്ലി ടെസ്റ്റ്‌ ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നു എന്ന വാർത്ത പങ്കുവച്ചതിന് പിന്നാലെ ഇന്നലെ ഐപിഎൽ മത്സരവേദിയിൽ ആദരവുമായെത്തി ആരാധകർ.ടെസ്റ്റ്‌ ക്രിക്കറ്റിൽ പതിനാല് വർഷം തിളങ്ങിയ താരം കഴിഞ്ഞ ദിവസം തന്റെ സമൂഹമാധ്യമങ്ങളിൽ ഹൃദ്യമായ ഒരു കുറിപ്പിലൂടെ വിരമിക്കൽ വാർത്ത അറിയിച്ചത് ആരാധകരെ ഏറെ വേദനിപ്പിച്ചിരുന്നു. എന്നാൽ ഇന്ന്,ടെസ്റ്റ്‌ ക്രിക്കറ്റിൽ ഇന്ത്യയുടെ തലവനായി ചരിത്രമുഹൂർത്തങ്ങൾ സമ്മാനിച്ച തങ്ങളുടെ താരത്തിനെ 18-ാം നമ്പർ ജേഴ്‌സി അണിഞ്ഞാണ് ആരാധകർ സ്വീകരിച്ചത്.ഈ ദൃശ്യവിരുന്ന് ആരാധകക്കൂട്ടം ഒറ്റക്കെട്ടായി നേരത്തെ ആഹ്വാനം ചെയ്തിരുന്നു.അത്കൊണ്ട് തന്നെ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി സ്റ്റേഡിയം പരിസരത്തിൽ കോഹ്ലിയുടെ ജേഴ്സി വിൽക്കാനെത്തിയ ധാരാളം കച്ചവടക്കാരുമുണ്ടായിരുന്നു. ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഇന്നലെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനേതിരരെയാണ് ആർസിബി കളിക്കളത്തിൽ ഇറങ്ങിയത്. എന്നാൽ കടുത്ത മഴ മൂലം മത്സരം മുടങ്ങുകയും പ്ലേ ഓഫ് കാണാതെ കൊൽക്കത്ത ടീം ഐപിഎല്ലിൽ നിന്ന് പുറത്താവുകയും ചെയ്തു.വെള്ള നിറത്തിൽ ഒത്തൊരുമിച്ച്,മഴ തുടരുമ്പോളും മടങ്ങി പോകാതെ നിന്ന കോഹ്ലി ആരാധകരായിരുന്നു ഇന്നലത്തെ ദിവസത്തെ ഏറ്റവും മനോഹരമായ ഐപിഎൽ കാഴ്ച.

സൂപ്പർസ്റ്റാർ രജനികാന്തിനെ നേരിൽ കണ്ട സന്തോഷം പങ്കുവച്ച് കോട്ടയം നസീർ: കൂടെ നിന്ന് ഫോട്ടോ എടുക്കാനും താൻ വരച്ച ചിത്രങ്ങളുടെ പുസ്തകം നൽകാനും സാധിച്ചെന്ന് നടൻ

തമിഴകത്തിന്റ സൂപ്പർസ്റ്റാർ രജനികാന്തിനെ നേരിട്ട് കണ്ട അനുഭവം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിരിക്കുകയാണ് മലയാളികൾക്ക് ഏറെ സുപരിചിതനായ മിമിക്രി കലാകാരനായ കോട്ടയം നസീർ. തമിഴ് സൂപ്പർ ഹിറ്റ്‌ ചിത്രം ജയിലറിന്റെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണത്തിനായി കേരളത്തിലെത്തിയ രജനികാന്തിന്റെ സിനിമാ സെറ്റിലെത്തിയാണ് കോട്ടയം നസീർ നേരിട്ട് സന്ദർശിച്ചത്.ചെറുപ്പം തൊട്ട് താൻ ആരാധിച്ചിരുന്ന താരത്തെ നേരിട്ട് കാണാനും തന്റെ ചിത്രങ്ങൾ അടങ്ങിയ പുസ്തകം സമ്മാനിക്കാനും കൂടെ നിന്ന് അദ്ദേഹം ചേർത്ത് നിർത്തിയ നിമിഷം ചിത്രമായി പകർത്താനുമൊക്ക സാധിച്ചത് പടച്ചവന്റെ തിരക്കാഥയാണെന്ന് നസീർ പറഞ്ഞു. സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ആ ഹൃദ്യമായ കുറിപ്പ് ഇങ്ങനെയാണ് " ഒരു കഥ സൊല്ലട്ടുമാ..വർഷങ്ങൾക്ക് മുൻപ്... കറുകച്ചാലിലെ ഓലമേഞ്ഞ'മോഡേൺ' സിനിമാ ടാകീസിൽ ചരൽ വിരിച്ച നിലത്തിരുന്ന് സ്‌ക്രീനിൽ കണ്ട് ആരാധിച്ച മനുഷ്യൻ..പിന്നീട് ചിത്രകാരനായി ജീവിച്ച നാളുകൾ.. എത്രയോ ചുവരുകളിൽ 'ഈ സ്റ്റൈൽ മന്നന്റെ' എത്രയൊക്കെ സ്റ്റൈലൻ ചിത്രങ്ങൾ വരച്ചിട്ടു...പിന്നീട് മിമിക്രി എന്ന കലയിൽ പയറ്റുന്ന കാലത്ത് എത്രയോ വേദികളിൽ ആ സ്റ്റൈലുകൾ അനുകരിച്ചു.ഇന്ന് വർഷങ്ങൾക്കിപ്പുറം ഞാൻ വരച്ച ചിത്രങ്ങൾ അടങ്ങിയ "ART OF MY HEART " എന്ന ബുക്ക്‌ ജയിലർ ടുവിന്റെ സെറ്റിൽ വച്ച് സമ്മാനിച്ചപ്പോൾ ഓരോ ചിത്രങ്ങളും ആസ്വദിച്ച് കാണുകയും,തോളിൽ കയ്യിട്ട് ചേർത്ത് നിർത്തി ഫോട്ടോക്ക് പോസ് ചെയ്യുകയും ചെയ്തപ്പോൾ സ്വപ്നമാണോ ജീവിതമാണോ എന്നൊരു എത്തും പിടിയും കിട്ടുന്നില്ല. മനസ്സിൽ ഒരു പ്രാർത്ഥന മാത്രമേ ഉണ്ടായിരുന്നുള്ളു.ഇവിടെ വരെ എത്തിച്ച ദൈവത്തിനും, മാതാപിതാക്കൾക്കും, ഗുരുക്കന്മാർക്കും നിങ്ങൾ ഓരോരുത്തർക്കും നന്ദി.അല്ലെങ്കിലും 'പടച്ചവന്റെ തിരക്കഥ',അത് വല്ലാത്തൊരു തിരക്കാഥയാ.

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി എ. പ്രദീപ്‌ കുമാർ നിയമിതനായി: ചുമതലയേൽക്കുന്നത് മുന്‍ സെക്രട്ടറി കെ.കെ. രാഗേശിന്റെ ഒഴിവിലേക്ക്

സി.പി.ഐ.എം സംസ്ഥാന സമിതിയംഗവും കോഴിക്കോട് (നോര്‍ത്ത്) മണ്ഡലത്തില്‍ നിന്നും മൂന്ന് തവണ എം.എല്‍.എ യുമായിരുന്ന എ. പ്രദീപ് കുമാറിനെ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചു. മുന്‍ സെക്രട്ടറി കെ.കെ. രാഗേശിന്റെ ഒഴിവിലേക്കാണ് പ്രദീപ് കുമാർ നിയമിതനായത്. വടകര താലൂക്കിലെ നാദാപുരം സമീപമുള്ള ചേലക്കാട് സ്വദേശിയായ പ്രദീപ് കുമാര്‍ 1980 കളില്‍ സ്റ്റൂഡന്റ്സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (എസ്.എഫ്.ഐ) പ്രവര്‍ത്തകനായാണ് രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചത്.തുടർന്ന് എസ്.എഫ്.ഐ യുടെ സംസ്ഥാന പ്രസിഡന്റും സെക്രട്ടറിയുമായി പ്രവർത്തിച്ചിട്ടുണ്ട്. പന്ത്രണ്ടാമത്തേയും, പതിമൂന്നാമത്തെയും, പതിനാലാമത്തെയും കേരള നിയമസഭകളില്‍ കോഴിക്കോട് (നോര്‍ത്ത്) മണ്ഡലത്തില്‍ നിന്നുള്ള എം.എല്‍.എ ആയി അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.തന്നെ പാർട്ടി ഏൽപ്പിച്ച ഈ കർത്തവ്യം ഭംഗിയായി നിറവഹിക്കുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി.

Other News in this category

  • സീറോമലബാർ വാത്സിങ്ങ്ഹാം തീർത്ഥാടനം ജൂലൈ 19 ന്; ജൂബിലി വർഷത്തിലെ പ്രത്യാശയുടെ തീർത്ഥാടനത്തിൽ ആയിരങ്ങൾ ഒഴുകിയെത്തും
  • ഇപ്‌സ്‌വിച്ചില്‍ സെന്റ് മേരീസ് പാരീഷ് ഹാള്‍ നവീകരണത്തിനായി ഫുഡ് ഫെസ്റ്റ് നടത്തി സമാഹരിച്ചത് മൂവായിരത്തോളം പൗണ്ട്
  • പരിശുദ്ധാത്മ അഭിഷേക റെസിഡൻഷ്യൽ ധ്യാനം' സ്റ്റാഫോർഡ്‌ ഷയറിൽ, ജൂൺ 5 -8 വരെ; ഫാ. ജോസഫ് മുക്കാട്ടും, സിസ്റ്റർ ആൻ മരിയയും നയിക്കും
  • ആദ്യ ശനിയാഴ്ച്ച ലണ്ടൻ ബൈബിൾ കൺവെൻഷൻ' ജൂൺ 7 ന് റയിൻഹാമിൽ; മാർ ജോസഫ് സ്രാമ്പിക്കൽ മുഖ്യകാർമ്മികത്വം വഹിക്കും
  • കർദിനാൾ റോബർട്ട് പ്രെവോസ്റ്റ് പുതിയ മാർപാപ്പ, അമേരിക്കയിൽ നിന്നുമുള്ള ആദ്യ പോപ്പ് എന്ന വിശേഷണത്തോടൊപ്പം ഇനിമുതൽ 'ലിയോ പതിനാലാമൻ' എന്നുമറിയപ്പെടും
  • വത്തിക്കാനിലെ സിസ്റ്റെയ്ൻ ചാപ്പലിനുള്ളിൽ നിന്നുയർന്നത് കറുത്ത പുക, പുതിയ മാർപാപ്പയെ തിരഞ്ഞെടുക്കാനായില്ല. വോട്ടെടുപ്പ് വീണ്ടും വ്യാഴാഴ്ച തുടരും
  • സെന്റ് മേരീസ് ഇക്യുമെനിക്കൽ ചർച്ച്, ഇപ്സ്വിച്ചിലെ ഹാശാ ആഴ്ച ശുശ്രുഷകൾക്കു ഭക്തിസാന്ദ്രമായ പരിസമാപ്തി
  • ക്രീയേറ്റീവ് മലയാളം യുകെ, ചെസ്റ്റർഫീൽഡ് ഒരുക്കിയ "കാൽവരിമലയിലെ കുരിശുമരണം " പീഡാനുഭവഗാനം റിലീസ് ചെയ്തു. ലണ്ടൻ : ക്രീയേറ്റീവ് മലയാളം യുകെ ഒരുക്കിയ കാൽവരി മലയിലെ കുരിശുമരണം എന്ന ഹൃദയസ്പർശിയായ പീഡാനുഭവഗാനം ചെസ്റ്റർഫീൽഡിൽ റിലീസ് ചെയ്തു
  • റെയിൻഹാം എപ്പാർക്കി ഇവാഞ്ചലൈസേഷന്റെ നേതൃത്വത്തിൽ ലണ്ടനിൽ സംഘടിപ്പിക്കുന്ന 'ആദ്യ ശനിയാഴ്ച ബൈബിൾ കൺവൻഷൻ' ഏപ്രിൽ 5ന് നടക്കും.
  • ബെഡ്ഫോർഡ് സെന്റ് അൽഫോൻസാ സീറോ മലബാർ മിഷനിൽ നോമ്പുകാല ധ്യാനം മാർച്ച് 15, 16 തീയതികളിൽ നടക്കും.
  • Most Read

    British Pathram Recommends