
സി.പി.ഐ.എം സംസ്ഥാന സമിതിയംഗവും കോഴിക്കോട് (നോര്‍ത്ത്) മണ്ഡലത്തില്‍ നിന്നും മൂന്ന് തവണ എം.എല്‍.എ യുമായിരുന്ന എ. പ്രദീപ് കുമാറിനെ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചു. മുന്‍ സെക്രട്ടറി കെ.കെ. രാഗേശിന്റെ ഒഴിവിലേക്കാണ് പ്രദീപ് കുമാർ നിയമിതനായത്.
വടകര താലൂക്കിലെ നാദാപുരം സമീപമുള്ള ചേലക്കാട് സ്വദേശിയായ പ്രദീപ് കുമാര്‍ 1980 കളില്‍ സ്റ്റൂഡന്റ്സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (എസ്.എഫ്.ഐ) പ്രവര്‍ത്തകനായാണ് രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചത്.തുടർന്ന് എസ്.എഫ്.ഐ യുടെ സംസ്ഥാന പ്രസിഡന്റും സെക്രട്ടറിയുമായി പ്രവർത്തിച്ചിട്ടുണ്ട്. പന്ത്രണ്ടാമത്തേയും, പതിമൂന്നാമത്തെയും, പതിനാലാമത്തെയും കേരള നിയമസഭകളില്‍ കോഴിക്കോട് (നോര്‍ത്ത്) മണ്ഡലത്തില്‍ നിന്നുള്ള എം.എല്‍.എ ആയി അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.തന്നെ പാർട്ടി ഏൽപ്പിച്ച ഈ കർത്തവ്യം ഭംഗിയായി നിറവഹിക്കുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി.
More Latest News
സൂപ്പർസ്റ്റാർ രജനികാന്തിനെ നേരിൽ കണ്ട സന്തോഷം പങ്കുവച്ച് കോട്ടയം നസീർ: കൂടെ നിന്ന് ഫോട്ടോ എടുക്കാനും താൻ വരച്ച ചിത്രങ്ങളുടെ പുസ്തകം നൽകാനും സാധിച്ചെന്ന് നടൻ

ശ്രദ്ധിച്ച് നോക്കിയാൽ മാറ്റമറിയാം :പത്തു വർഷങ്ങൾക്ക് ശേഷം ലോഗോയിൽ മാറ്റം വരുത്തിക്കൊണ്ട് ഗൂഗിൾ

സ്വപ്നദൂരം താണ്ടി നീരജ് ചോപ്ര : ദോഹ ഡയമണ്ട് ലീഗിൽ 90 മീറ്റർ ദൂരം കടന്ന ഏറിൽ നേടിയത് രണ്ടാം സ്ഥാനത്തിന്റെ തിളക്കം

പുതിയ പ്രതീക്ഷയുടെ വെളിച്ചം : പുലിറ്റ്സർ പുരസ്‌കാരം നേടി പലസ്തീൻ കവി മൊസാബ് അബു തോഹ,അവാർഡ് ലഭിച്ചത് ഗാസയിലെ ജനങ്ങളുടെ ദുരിതജീവിതത്തെക്കുറിച്ച് തുറന്നെഴുതിയ ലേഖനങ്ങൾക്ക്

യു കെ ഏഷ്യൻ ചലച്ചിത്രോത്സവത്തിൽ' മികച്ച ഡോക്യുമെന്ററിക്കുള്ള 'ടംഗ്സ് ഓൺ ഫയർ ഫ്ലേം' അവാർഡ് ഡോ.രാജേഷ് ജെയിംസിന് : അവാർഡിന് അർഹമായ ചിത്രം 'സ്ലേവ്സ് ഓഫ് ദി എംപയർ'
