
യു കെ ഏഷ്യൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച ഡോക്യുമെന്ററി ചിത്രത്തിനുള്ള 'ടങ്സ് ഓൺ ഫയർ ഫ്ലെയിം' അവാർഡ് മലയാളിയായ ഡോ.രാജേഷ് ജെയിംസ് കരസ്ഥമാക്കി. ഇദ്ദേഹം സംവിധാനം ചെയ്ത 'സ്ലേവ്സ് ഓഫ് ദി എംപയർ' എന്ന ഡോക്കുമെന്ററിക്കാണ് അന്തർദേശീയ അവാർഡ് ലഭിച്ചത്. യു കെ യിൽ വിവിധ സ്ഥലങ്ങളിലായി മെയ് ഒന്ന് മുതൽ പത്ത് വരെ നീണ്ടു നിന്ന ഇരുപത്തിയേഴാമത് 'ടംഗ്സ് ഓൺ ഫയർ ഫ്ലേം' ഫിലിം ഫെസ്റ്റിവലിൽ, ഏഷ്യൻ രാജ്യങ്ങളിൽ നിന്നും വിവിധ വിഭാഗങ്ങളിലായി തെരഞ്ഞെടുക്കപ്പെട്ട നിരവധി ചിത്രങ്ങൾ പ്രദർശിക്കപ്പെട്ടിരുന്നു.
1997-ൽ സ്ഥാപിതമായ ചാരിറ്റി സംഘടനയായ 'ടംഗ്സ് ഓൺ ഫയർ', സിനിമ മേഖലയിൽ ലിംഗാധിഷ്‌ഠിത സമത്വത്തിനായി വാദിക്കുന്നവരുടെ വേദി കൂടിയാണ്.മുൻനിര കലാകാരന്മാരെയും എഴുത്തുകാരെയും എന്നും പിന്തുണയ്ക്കുക എന്നതാണ് ഈ സംഘടനയുടെ ലക്ഷ്യം.
പതിനേഴാം നൂറ്റാണ്ടിൽ ഇന്ത്യ ഭരിച്ചിരുന്ന ഡച്ച് സൈനീക ഉദ്യോഗസ്ഥരുടെ യൂണിഫോം അലക്കി വെളുപ്പിക്കുവാനായി തിരുനെൽവേലിയിൽ നിന്നും ഫോർട്ട് കൊച്ചിയിലെത്തിച്ച വണ്ണാർ സമുദായാംഗങ്ങളായ തൊഴിലാളികളുടെ കഥയാണ് 'സ്ലേവ്സ് ഓഫ് ദി എംപയർ' പറയുന്നത്. അക്കാലഘട്ടത്തിന്റെ നിറവും, മണവും, തനിമയും, ശബ്ദവും, വേഷവും, ഭാഷയും വരെ ഒട്ടും ചോരാതെ, ബ്ളാക്ക് ആൻഡ് വൈറ്റിലാണ് ഈ ചിത്രം തയ്യാറാക്കിയിരിക്കുന്നത്.
തൊഴിലാളികളെ ഏറെ സ്വാധീനിച്ചിട്ടാണ് വിഡിയോയിൽ പകർത്തുവാൻ അനുമതി കിട്ടിയതെന്നും, ചിത്രം മുഴുമിപ്പിക്കുവാൻ ദീർഘമായ സമയമെടുക്കേണ്ടി വന്നുവെന്നും രാജേഷ് ജെയിംസ് പറഞ്ഞു. ഇദ്ദേഹം കൊച്ചിയിൽ നിന്നുള്ള ഡോക്യുമെന്ററി ചലച്ചിത്രകാരനും, ചലച്ചിത്ര ഗവേഷകനുമാണ്. 2017 ൽ റിയാദ് വാഡിയ അവാർഡ് സമിതിയുടെ ഇന്ത്യയിലെ 'ബെസ്ററ് എമേർജിങ് ഫിലിം മേക്കർ' അവാർഡ് ലഭിച്ച രാജേഷിന് 2018-ൽ മുംബൈയിലെ 'കാശിഷ് ഇന്റർനാഷണൽ ക്വിയർ ഫിലിം ഫെസ്റ്റിവലിൽ അദ്ദേഹത്തിന്റെ ‘നേക്കഡ് വീൽസ്' എന്ന ഹ്രസ്വ ചിത്രത്തിന് മികച്ച ഡോക്യുമെന്ററിക്കുള്ള 'കെ.എഫ്. പാട്ടീൽ യൂണിറ്റി ഇൻ ഡൈവേഴ്‌സിറ്റി' അവാർഡും, 2020-ൽ 'ഇൻ തണ്ടർ ലൈറ്റ്നിങ് ആൻഡ് റെയിൻ ' മികച്ച ഡോക്യുമെന്ററിക്കുള്ള കേരള സംസ്ഥാന സർക്കാരിന്റെ പുരസ്‌കാരവും നേടാൻ സാധിച്ചിട്ടുണ്ട്.
എറണാകുളം തേവര സേക്രഡ് ഹാർട്ട് കോളേജ് ഇംഗ്ലീഷ് അദ്ധ്യാപകനായ രാജേഷ്,കോഴിക്കോട് ജില്ലയിലെ, വിലങ്ങാട്, എളുക്കുന്നേൽ ജെയിംസിൻ്റേയും, അന്നമ്മയുടേയും മകനാണ്. ഭാര്യ മെറിൻ സാറാ കുര്യൻ കോതമംഗലം എം എ കോളേജ് അസി.പ്രൊഫസറാണ്. മകൻ നെയ്തൻ.
More Latest News
ശ്രദ്ധിച്ച് നോക്കിയാൽ മാറ്റമറിയാം :പത്തു വർഷങ്ങൾക്ക് ശേഷം ലോഗോയിൽ മാറ്റം വരുത്തിക്കൊണ്ട് ഗൂഗിൾ

സ്വപ്നദൂരം താണ്ടി നീരജ് ചോപ്ര : ദോഹ ഡയമണ്ട് ലീഗിൽ 90 മീറ്റർ ദൂരം കടന്ന ഏറിൽ നേടിയത് രണ്ടാം സ്ഥാനത്തിന്റെ തിളക്കം

പുതിയ പ്രതീക്ഷയുടെ വെളിച്ചം : പുലിറ്റ്സർ പുരസ്‌കാരം നേടി പലസ്തീൻ കവി മൊസാബ് അബു തോഹ,അവാർഡ് ലഭിച്ചത് ഗാസയിലെ ജനങ്ങളുടെ ദുരിതജീവിതത്തെക്കുറിച്ച് തുറന്നെഴുതിയ ലേഖനങ്ങൾക്ക്

യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയൻ 'നഴ്സസ് ഡേ സെലിബ്രേഷൻ' നാളെ ഹാർലോയിൽ : നേഴ്‌സുമാർക്കുള്ള അനുമോദനത്തിനോടൊപ്പം മറ്റു പല പരിപാടികളും അരങ്ങേറും

അഭിഭാഷകയെ മർദിച്ച കേസിലെ പ്രതി ബെയ്‌ലിൻ ദാസ് പിടിയിൽ : നഗരത്തിൽ തന്നെ താമസിച്ചിരുന്ന പ്രതിയെ കണ്ടെത്തിയത് കാറിൽ സഞ്ചരിക്കുമ്പോൾ
