
അഭിഭാഷകയെ ക്രൂരമായി മർദിച്ച് മുഖത്ത് പരിക്കേല്പിച്ച കേസിലെ പ്രതി ബെയ്‌ലിൻ ദാസിനെ പോലീസ് പിടികൂടി. തിരുവനന്തപുരം വഞ്ചിയൂരിൽ, തന്റെ ഓഫീസിൽ വച്ച് അകാരണമായി ജോലിയിൽ നിന്നും പിരിച്ചുവിട്ടതിനെ ചോദ്യം ചെയ്ത ജെ. വി ശ്യാമിലി എന്ന ജൂനിയർ അഭിഭാഷകയെ മർദിച്ച സംഭവത്തിൽ പോലീസ് ഇയാളെ തിരയുകയായിരുന്നു.എന്നാൽ കഴിഞ്ഞ രണ്ട് ദിവസങ്ങളിലും ബെയ്‌ലിൻ ദാസ് നഗരത്തിൽ തന്നെയാണ് ഒളിവിൽ കഴിഞ്ഞതെന്ന വാർത്ത ഞെട്ടിപ്പിക്കുന്നതാണ്.
പൂന്തുറയിലുള്ള പ്രതിയുടെ വീട്ടിൽ പോലീസ് തിരച്ചിൽ നടത്തുമ്പോൾ ഇയാൾ പള്ളിത്തുറയിലുള്ള ഒരു സുഹൃത്തിന്റെ വീട്ടിലാണ് ഒളിവിൽ കഴിഞ്ഞത്.ബെയ്ലിന്റെ സഹോദരനെ ചോദ്യം ചെയ്തപ്പോൾ അയാളുടെ കാർ കാണാനില്ല എന്ന് മനസ്സിലാക്കിയ പോലിസ് അതിൽ കേന്ദ്രീകരിച്ച് അന്വേഷിച്ചപ്പോൾ ബെയ്ലിൻ കാറുമായി പോയി എന്ന വിവരം ലഭിക്കുകയായിരുന്നു.പിന്നീട് കഴക്കൂട്ടം ഭാഗത്തും കാറിന്റെ സാന്നിധ്യമറിഞ്ഞ തുമ്പ പോലീസും ഡാൻസാഫ് സംഘവും നടത്തിയ അന്വേഷണത്തിന്റെയും പരിശോധനയുടെയും ഇടയിൽ സ്റ്റേഷൻ കടവിൽ വച്ച് ബെയ്ലിനെ പിടികൂടുകയായിരുന്നു.
മുടി പറ്റെ വെട്ടി, ക്ഷീണിതനായി കാണപ്പെട്ട ബെയ്‌ലിൻ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി 'ഞാൻ എല്ലാം കോടതിയിൽ പറഞ്ഞോളാം' എന്ന് പറയുകയുണ്ടായി.അറസ്റ്റിന് ശേഷം പ്രതിയെ ആദ്യം തുമ്പ പോലീസ് സ്റ്റേഷനിലേക്കും പിന്നീട് വഞ്ചിയൂർ സ്റ്റേഷനിലേക്കും കൊണ്ടുവരികയാണുണ്ടായത്.
More Latest News
യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയൻ 'നഴ്സസ് ഡേ സെലിബ്രേഷൻ' നാളെ ഹാർലോയിൽ : നേഴ്‌സുമാർക്കുള്ള അനുമോദനത്തിനോടൊപ്പം മറ്റു പല പരിപാടികളും അരങ്ങേറും

കോവിഡ് കേസുകൾ പിന്നെയും ഉയരുന്നു:ഹോങ്കോങ്ങ്,സിങ്കപ്പൂർ,ചൈന എന്നിവിടങ്ങളിൽ ജാഗ്രതാനിർദേശം പുറപ്പെടുവിച്ചു

അപ്രതീക്ഷിതമായി വന്ന പാട്ടിന്റെ മധുരം :കാണിക്കൾക്കിടയിൽ നിന്നും വന്ന് സിതാരയെ ഞെട്ടിച്ച ആ പാട്ടുകാരൻ ആര്

ഒരു ലക്ഷം കെയർഗിവർമാരെ പരിശീലിപ്പിക്കാൻ എൻഎസ്‌ഡിസി ഇന്‍റർനാഷണൽ:വിവിധരാജ്യങ്ങളിലേക്ക് വിദഗ്ധരായ കെയർഗിവർമാരെ ഇതിനോടകം നിയമിച്ചു കഴിഞ്ഞു

ആരോഹൺ അവാർഡുകളുടെ നാലാം പതിപ്പ് പ്രഖ്യാപിച്ച് ഇൻഫോസിസ് ഫൗണ്ടേഷൻ, പുരസ്‌കാര ജേതാവിന് നേടാം 50 ലക്ഷം
