
യുകെയിലെ കലാസാംസ്കാരിക നഗരം എന്നറിയപ്പെടുന്ന ലിവർപൂളിൽ റിഥം - 25 എന്ന പേരിൽ നൃത്ത സംഗീത നിശ സംഘടിപ്പിക്കുന്നു. മെയ് 31 ശനിയാഴ്ച, ഈ കാലപ്രകടനങ്ങളുടെ വേദിക്ക് ആരംഭം കുറിക്കപ്പെടും എന്ന് സംഘാടകർ അറിയിച്ചു.
യുകെയിലെ സംഗീത വേദികളിലെ നിറസാന്നിദ്ധ്യവും 'റിഥം യുകെ ഷോ' സാരഥികളുമായ രഞ്ജിത്ത് ഗണേഷ് (ലിവർപൂൾ), റോയ് മാത്യു (മാഞ്ചസ്റ്റർ), ഷിബു പോൾ(മാഞ്ചസ്റ്റർ), ജിനിഷ് സുകുമാരൻ (മാഞ്ചസ്റ്റർ)എന്നിവരാണ് ഈ കലാസന്ധ്യ വർണ്ണാഭമാക്കാൻ എത്തുന്നത്. യുകെയിലെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തുന്ന കലാകാരികളും കലാകാരന്മാരും ഒപ്പം അയർലണ്ടിൽ നിന്നുമുള്ള കലാപ്രതിഭകളും ലിവർപൂളിലെ കാർഡിനൻ ഹെന്നൻ സ്കൂളിൽ ഉയരുന്ന സ്റ്റേജിൽ തങ്ങളുടെ കലാപ്രകടനങ്ങൾ കാഴ്ചവയ്ക്കും.
മലയാളത്തിലും ബോളിവുഡിലും ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയത് തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ച ചലച്ചിത്ര താരം ഡിസ്നി ജെയിംസ് മുഖ്യാതിഥിയായെത്തുന്ന വേദിയിൽ യുക്മ അസോസിയേഷന്റെ ട്രഷറർ ഷീജോ വർഗീസ്, നോർത്ത് വെസ്റ്റ് റീജിയൻ പ്രസിഡൻ്റ് ഷാജി തോമസ് വരാക്കുടി, ചാരിറ്റി ഫൗണ്ടേഷൻ വൈസ് ചെയർമാൻ അലക്സ് വർഗീസ് തുടങ്ങി കലാസാംസ്‌കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളും അതിഥികളായെത്തും.
മെയ് 31 ന് നടക്കുന്ന ഈ കലാമാമാങ്കം എല്ലാ കലാപ്രേമികൾക്കുമുള്ള ആഘോഷ വിരുന്നായിരിക്കും എന്നും സംഘാടകർ പറഞ്ഞു.
More Latest News
യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയൻ 'നഴ്സസ് ഡേ സെലിബ്രേഷൻ' നാളെ ഹാർലോയിൽ : നേഴ്‌സുമാർക്കുള്ള അനുമോദനത്തിനോടൊപ്പം മറ്റു പല പരിപാടികളും അരങ്ങേറും

അഭിഭാഷകയെ മർദിച്ച കേസിലെ പ്രതി ബെയ്‌ലിൻ ദാസ് പിടിയിൽ : നഗരത്തിൽ തന്നെ താമസിച്ചിരുന്ന പ്രതിയെ കണ്ടെത്തിയത് കാറിൽ സഞ്ചരിക്കുമ്പോൾ

കോവിഡ് കേസുകൾ പിന്നെയും ഉയരുന്നു:ഹോങ്കോങ്ങ്,സിങ്കപ്പൂർ,ചൈന എന്നിവിടങ്ങളിൽ ജാഗ്രതാനിർദേശം പുറപ്പെടുവിച്ചു

അപ്രതീക്ഷിതമായി വന്ന പാട്ടിന്റെ മധുരം :കാണിക്കൾക്കിടയിൽ നിന്നും വന്ന് സിതാരയെ ഞെട്ടിച്ച ആ പാട്ടുകാരൻ ആര്

ഒരു ലക്ഷം കെയർഗിവർമാരെ പരിശീലിപ്പിക്കാൻ എൻഎസ്‌ഡിസി ഇന്‍റർനാഷണൽ:വിവിധരാജ്യങ്ങളിലേക്ക് വിദഗ്ധരായ കെയർഗിവർമാരെ ഇതിനോടകം നിയമിച്ചു കഴിഞ്ഞു
