
ഇംഗ്ലണ്ടിലെയും വെയിൽസിലെയും ജയിലുകളിൽ തടവുകാരുടെ എണ്ണം കുറയ്ക്കുന്നതിനും കൂടുതൽ സെല്ലുകൾ കാളിയാക്കുന്നതിനും ആയിരത്തിലധികം തടവുകാരെ നേരത്തെ വിട്ടയക്കുമെന്ന് നീതിന്യായ സെക്രട്ടറി പ്രഖ്യാപിച്ചു. ജയിലുകൾ നിറഞ്ഞതിനാൽ പുതിയ കുറ്റവാളികളെ താമസിപ്പിക്കാൻ സ്ഥലമില്ലാതെ സർക്കാർ വലിയ പ്രതിസന്ധി നേരിടുകയാണ് ഇപ്പോൾ. ഈ നീക്കപ്രകാരം, ലൈസൻസും ചെറിയരീതിയിൽ നിയമങ്ങളും ലംഘിച്ചതിന് ജയിൽ ശിക്ഷ അനുഭവിച്ച, ഒരു വർഷം മുതൽ നാല് വർഷം വരെ തടവ് ശിക്ഷ അനുഭവിക്കുന്ന കുറ്റവാളികളെ 28 ദിവസത്തിന് ശേഷം വിട്ടയക്കും. 4.7 ബില്യൺ പൗണ്ട് നിക്ഷേപം കൂടുതൽ ജയിലുകൾക്ക് ധനസഹായം നൽകുമെന്ന് ഷബാന മഹമൂദ് പറഞ്ഞു, എന്നാൽ "ഈ പ്രതിസന്ധിയിൽ നിന്ന് രക്ഷപ്പെടാനുള്ള വഴി ഒരുക്കാൻ അത് മതിയാകില്ലെന്നും അവർ പറഞ്ഞു. നടപടി സ്വീകരിച്ചില്ലെങ്കിൽ, അഞ്ച് മാസത്തിനുള്ളിൽ സർക്കാർ ജയിലുകൾ നിറയുമെന്ന് നീതിന്യായ മന്ത്രാലയത്തിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. അതീവ ഗുരുതരമായ സ്ഥിതിവിശേഷമാണ് ഓരോ ജയിലിലുകളിലേതും.
More Latest News
സ്വർണ്ണം വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ആശ്വാസവാർത്ത : ഗ്രാമിന് 195 രൂപയോളം കുറഞ്ഞ് വിലയിൽ വൻ ഇടിവ്

മോഹൻലാലിനെ നായകനാക്കിയുള്ള പുതിയ ചിത്രം: പ്രചരിക്കുന്ന വാർത്തകളിൽ സത്യമില്ലെന്ന് ഷാജി കൈലാസ്

എന്തിനിങ്ങനെ കളിയാക്കുന്നു,മനുഷ്യനെ കളിയാക്കുന്നത് ദൈവത്തിന് പോലും ഇഷ്ടമല്ല :രേണു സുധിയെ പരിഹസിച്ച വീഡിയോക്ക് മറുപടിയുമായി തെസ്നി ഖാൻ

ഇന്ന് അന്താരാഷ്ട്ര കുടുംബദിനം: പ്രതിസന്ധിഘട്ടങ്ങളിൽ തളരാതെ പിടിച്ചുനിൽക്കാൻ ഓരോ കുടുംബത്തെയും ഓർമ്മപ്പെടുത്തുന്ന ദിനം

ലിവർപൂൾ ജോൺ മൂറെസ് യൂണിവേഴ്സിറ്റിയും ഏളൂർ കൺസൾട്ടൻസി യുകെ ലിമിറ്റഡും സംയുക്തമായി സംഘടിപ്പിക്കുന്ന വിദ്യാർത്ഥി സംവേദന പരിപാടി മെയ് 17 ന് കൊച്ചിയിൽ
