
ഒരിക്കൽ പരിചയപ്പെട്ടവരും കണ്ടവരുമൊന്നും ജോനമോളുടെ മുഖവും പുഞ്ചിരിയുമൊന്നും അത്രവേഗം മറക്കില്ല. ഒടുവിൽ വേദനകളില്ലാത്ത ലോകത്തേക്ക് അവൾ അതിവേഗം മടങ്ങിയപ്പോൾ, ജോനയുടെ വേർപാട് യുകെ മലയാളികളിൽ പലർക്കും മനസ്സിലെ നോവായി മാറി. ന്യൂകാസിലിന് സമീപം ബെഡ്ലിങ്ടണില്‍ താമസിക്കുന്ന മാത്യു വര്‍ഗീസ് - ജോമോള്‍ മാത്യു ദമ്പതികളുടെ മകളാണ് 14 വയസ്സുമാത്രം പ്രായമുള്ള ജോന എല്‍സ മാത്യു. അപ്രതീക്ഷിതമായി എത്തിയ രക്താർബുദം വിടരുംമുമ്പെ, കുഞ്ഞുമാലാഖയുടെ ജീവൻ കവരുകയായിരുന്നു. ബെഡ്ലിങ്ടണ്‍ സെന്റ് ബെനറ്റ് കാത്തലിക് സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനിയായിരുന്നു ജോന. പഠിക്കുവാനും കലാകായിക രംഗത്തും മികവുപുലർത്തവെയാണ് രംഗബോധമില്ലാത്ത കോമാളിയെപ്പോലെ അസുഖവും മരണവും വേട്ടയാടിയത്. എറണാകുളം ജില്ലയിലെ പിറവം പേപ്പതി ഇല്ലിക്കല്‍ കുടുംബാംഗമാണ് ജോനയുടെ മാതാപിതാക്കൾ. എറിക് എല്‍ദോ മാത്യു, 6, എന്ന ഒരു സഹോദരൻ മാത്രമാണുള്ളത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ന്യൂകാസിലിലെ റോയല്‍ വിക്ടോറിയ ഇന്‍ഫേര്‍മറി ഹോസ്പിറ്റലില്‍ വെച്ചായിരുന്നു ജോനയുടെ വേർപിരിയൽ. 2022ലാണ് ജോനയുടെ അമ്മയും നഴ്സുമായ ജോമോള്‍ മാത്യു യുകെയില്‍ എത്തിയത്. പിന്നീട് കുടുംബവും യുകെയിലേക്ക് വന്നു. നാട്ടില്‍ വച്ചുതന്നെ ജോനയുടെ രോഗം കണ്ടെത്തി ചികിത്സ ആരംഭിച്ചിരുന്നു. 2024ല്‍ യുകെയില്‍ എത്തിയ ശേഷവും ചികിത്സ തുടര്‍ന്നു. എന്നാൽ അസുഖം വ്യാപിച്ചുപോയതിനാൽ ചികിത്സിച്ച് ഭേദമാക്കാൻ കഴിയാത്ത അവസ്ഥയിലേക്ക് മാറി. ജോനയുടെ മൃതദേഹം നാട്ടില്‍ സംസ്കരിക്കുവാനാണ് കുടുംബാംഗങ്ങളുടെ ആഗ്രഹം. ഇതിനായുള്ള ക്രമീകരണങ്ങള്‍ നടക്കുന്നു. ന്യൂകാസില്‍ സെന്റ് ഗ്രിഗോറിയോസ് യാക്കോബായ സിറിയന്‍ ചര്‍ച്ച് അംഗങ്ങളായ ജോനയുടെ കുടുംബം നാട്ടില്‍ പിറവം രാജാധിരാജ സെന്റ് മേരീസ് യാക്കോബായ കത്തീഡ്രല്‍ ഇടവകാംഗങ്ങളാണ്.
More Latest News
സ്വർണ്ണം വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ആശ്വാസവാർത്ത : ഗ്രാമിന് 195 രൂപയോളം കുറഞ്ഞ് വിലയിൽ വൻ ഇടിവ്

മോഹൻലാലിനെ നായകനാക്കിയുള്ള പുതിയ ചിത്രം: പ്രചരിക്കുന്ന വാർത്തകളിൽ സത്യമില്ലെന്ന് ഷാജി കൈലാസ്

എന്തിനിങ്ങനെ കളിയാക്കുന്നു,മനുഷ്യനെ കളിയാക്കുന്നത് ദൈവത്തിന് പോലും ഇഷ്ടമല്ല :രേണു സുധിയെ പരിഹസിച്ച വീഡിയോക്ക് മറുപടിയുമായി തെസ്നി ഖാൻ

ഇന്ന് അന്താരാഷ്ട്ര കുടുംബദിനം: പ്രതിസന്ധിഘട്ടങ്ങളിൽ തളരാതെ പിടിച്ചുനിൽക്കാൻ ഓരോ കുടുംബത്തെയും ഓർമ്മപ്പെടുത്തുന്ന ദിനം

ലിവർപൂൾ ജോൺ മൂറെസ് യൂണിവേഴ്സിറ്റിയും ഏളൂർ കൺസൾട്ടൻസി യുകെ ലിമിറ്റഡും സംയുക്തമായി സംഘടിപ്പിക്കുന്ന വിദ്യാർത്ഥി സംവേദന പരിപാടി മെയ് 17 ന് കൊച്ചിയിൽ
