
പഹൽഗാം ഭീകരാക്രമണത്തിന് ശേഷം ഇന്ത്യ കൈക്കൊണ്ട ഏറ്റവും ശക്തമായ തീരുമാനമായിരുന്നു സിന്ധു നദീജല കരാർ മരവിപ്പിക്കൽ.കഴിഞ്ഞ ഏപ്രിൽ 23 ന് ഇന്ത്യ ഈ തീരുമാനത്തിലെത്തുകയും പാകിസ്ഥാനിലേക്കുള്ള സിന്ധു നദിയുടെ നീരൊഴുക്ക് തടഞ്ഞു വയ്ക്കുമെന്ന നയം വ്യക്തമാക്കിക്കൊണ്ട് ഔദ്യോഗികമായി കത്ത് നൽകുകയും ചെയ്തിരുന്നു.എന്നാലിപ്പോൾ ഈ തീരുമാനം പുനംപരിശോധിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് പാകിസ്താന്റെ ജല വിഭവ മന്ത്രാലയം സെക്രട്ടറി സയ്യിദ് അലി മുർതാസ കേന്ദ്ര ജലശക്തിമന്ത്രാലയത്തിന് കത്ത് നൽകിയെന്നാണ് റിപ്പോർട്ടുകൾ.
സിന്ധു നദി ജാലകരാർ മരവിപ്പിക്കൽ തങ്ങളെ ശക്തമായി ബാധിച്ചുവെന്ന് കത്തിൽ പരാമർശിക്കുന്നുണ്ട്.കൂടാതെ ഈ ഏകപക്ഷീയവും, നിയമവിരുദ്ധവുമായ പ്രവർത്തി ഈ നീരൊഴുക്കിനെ ആശ്രയിച്ചുകഴിയുന്ന ദശലക്ഷക്കണക്കിന് മനുഷ്യരെയും, അവരുടെ കാർഷിക സമ്പദ് വ്യസ്ഥയെയും ആക്രമിക്കുന്നതിന് തുല്യമാണെന്നും കത്തിൽ പറയുന്നു.
പാകിസ്ഥാനുമായുള്ള വെടിനിർത്താൽ കരാറിന് സമ്മതിച്ചെങ്കിലും സിന്ധു നദീജല കരാറിലെടുത്ത തീരുമാനത്തിൽ മാറ്റമുണ്ടാകില്ലെന്ന് ഇന്ത്യ നേരത്തെ പ്രഖ്യാപിച്ചിരുന്നു.64 വർഷം മുൻപ് കറാച്ചിയിൽ വച്ച് ഒപ്പ് വച്ച കരാറിലാണ് ഇപ്പോൾ മാറ്റം വന്നിരിക്കുന്നത്. അതിർത്തി കടന്നുള്ള ഭീകരവാദത്തിന് നേരെ ഇന്ത്യ നെയ്ത ആദ്യ പ്രഹരമായിരുന്നു അത്.പഹൽഗാം ഭീകരാക്രമണം 26 പേരുടെ ജീവനെടുത്ത സാഹചര്യത്തിൽ വെള്ളവും രക്തവും ഒരേ സമയം ഒഴുകില്ല എന്ന് മോദി വ്യക്തമാക്കിയിരുന്നു.
More Latest News
സ്വർണ്ണം വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ആശ്വാസവാർത്ത : ഗ്രാമിന് 195 രൂപയോളം കുറഞ്ഞ് വിലയിൽ വൻ ഇടിവ്

മോഹൻലാലിനെ നായകനാക്കിയുള്ള പുതിയ ചിത്രം: പ്രചരിക്കുന്ന വാർത്തകളിൽ സത്യമില്ലെന്ന് ഷാജി കൈലാസ്

എന്തിനിങ്ങനെ കളിയാക്കുന്നു,മനുഷ്യനെ കളിയാക്കുന്നത് ദൈവത്തിന് പോലും ഇഷ്ടമല്ല :രേണു സുധിയെ പരിഹസിച്ച വീഡിയോക്ക് മറുപടിയുമായി തെസ്നി ഖാൻ

ഇന്ന് അന്താരാഷ്ട്ര കുടുംബദിനം: പ്രതിസന്ധിഘട്ടങ്ങളിൽ തളരാതെ പിടിച്ചുനിൽക്കാൻ ഓരോ കുടുംബത്തെയും ഓർമ്മപ്പെടുത്തുന്ന ദിനം

ലിവർപൂൾ ജോൺ മൂറെസ് യൂണിവേഴ്സിറ്റിയും ഏളൂർ കൺസൾട്ടൻസി യുകെ ലിമിറ്റഡും സംയുക്തമായി സംഘടിപ്പിക്കുന്ന വിദ്യാർത്ഥി സംവേദന പരിപാടി മെയ് 17 ന് കൊച്ചിയിൽ
