
ഇന്ത്യ -പാക് സംഘർഷം നിലനിന്ന സാഹചര്യത്തിൽ അടച്ചിട്ട ജമ്മു കശ്മീർ അതിർത്തി മേഖലയിലെ അനേകം സ്കൂളുകൾ ഇന്ന് തുറക്കും.വെടിനിർത്തൽ പ്രഖ്യാപനത്തിന് ശേഷം അതിർത്തിയിലെ ജനങ്ങളുടെ ജീവിതം സാധാരണ ഗതിയിലേക്ക് തിരികെ വരുന്നതിന്റെ ആദ്യപടിയായി ഇതിനെ കണക്കാക്കാം.
ഇരുരാജ്യങ്ങളും തമ്മിലുള്ള പിരിമുറുക്കം നിലനിന്ന സാഹചര്യത്തിൽ ഒരാഴ്ച്ചക്ക് മുൻപ് അടക്കപ്പെട്ട ജമ്മു, സാംബ, കത്വ,രജൗരി, പൂഞ്ച് എന്നീ ജില്ലകളിലെ അതിർത്തിപ്രദേശങ്ങളിലെ സ്കൂളികൾ ഇന്ന് തുറക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിരുന്നു. അതിർത്തിയിൽ ഷെല്ലാക്രമണവും വ്യോമാക്രമണവും കടുത്ത സാഹചര്യ ര്യത്തിലാണ് കുട്ടികളുടെ പഠനമുറികൾക്ക് പൂട്ടുവീണത്.അനിശ്ചിതമായ കാത്തിരിപ്പിനൊടുവിൽ വിദ്യാർത്ഥികൾക്കും, രക്ഷിതാക്കൾക്കും ആശ്വാസമാകുന്ന വിധത്തിലാണ് ഈ വാർത്ത വന്നത്.
ഓപ്പറേഷൻ സിന്ദൂറിന് ശേഷം അടച്ച ജമ്മുവിലെ ചൗക്കി കൗര, ഭാൽവാൽ,ദാൻസാൽ, ഗാന്ധിനഗർ, സാംബയിലെ വിജയ്പൂർ,കത്വയിലെ ബർനോട്ടി, ലാഖ്നപൂർ, സല്ലാൻ,ഘഗ്വാൾ രാജൗരിയിലെ പീരി, കൽക്കോട്ടെ, മോഖ്ല, തനമാൻഡി, ഖവാസ്, ലോവർ ഹാത്താൽ, ദൾഹാൾ, പൂഞ്ചിൽ സുരാൻകോട്ടെ, ബഫ്ലിയാസ് മേഖലകളിലെ സ്കൂളുകളുമാണ് ഇന്ന് തുറക്കുന്നത്.
രാജ്യങ്ങൾ തമ്മിലുള്ള പ്രശ്നങ്ങൾ കുട്ടികളുടെ വിദ്യാഭ്യാസത്തെയും ജനജീവിതത്തെയും ബാധിക്കാതെ യിരിക്കാനുള്ള സർക്കാർ ശ്രമങ്ങളായി ഇതിനെ വിലയിരുത്താം.വെടിനിർത്തൽ നിലവിൽ വന്ന സാഹചര്യത്തിൽ സമാധാനത്തിന്റെയും സന്തോഷത്തിന്റെയും നാളെയിലേക്ക് പഴയ പുഞ്ചിരിയോടെ യൂണിഫോം ധരിച്ച് പോകുന്ന കുട്ടികൾ നൽകുന്നത് പുതിയ പ്രതീക്ഷകളാണ്.
More Latest News
സ്വർണ്ണം വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ആശ്വാസവാർത്ത : ഗ്രാമിന് 195 രൂപയോളം കുറഞ്ഞ് വിലയിൽ വൻ ഇടിവ്

മോഹൻലാലിനെ നായകനാക്കിയുള്ള പുതിയ ചിത്രം: പ്രചരിക്കുന്ന വാർത്തകളിൽ സത്യമില്ലെന്ന് ഷാജി കൈലാസ്

എന്തിനിങ്ങനെ കളിയാക്കുന്നു,മനുഷ്യനെ കളിയാക്കുന്നത് ദൈവത്തിന് പോലും ഇഷ്ടമല്ല :രേണു സുധിയെ പരിഹസിച്ച വീഡിയോക്ക് മറുപടിയുമായി തെസ്നി ഖാൻ

ഇന്ന് അന്താരാഷ്ട്ര കുടുംബദിനം: പ്രതിസന്ധിഘട്ടങ്ങളിൽ തളരാതെ പിടിച്ചുനിൽക്കാൻ ഓരോ കുടുംബത്തെയും ഓർമ്മപ്പെടുത്തുന്ന ദിനം

ലിവർപൂൾ ജോൺ മൂറെസ് യൂണിവേഴ്സിറ്റിയും ഏളൂർ കൺസൾട്ടൻസി യുകെ ലിമിറ്റഡും സംയുക്തമായി സംഘടിപ്പിക്കുന്ന വിദ്യാർത്ഥി സംവേദന പരിപാടി മെയ് 17 ന് കൊച്ചിയിൽ
