
രാജസ്ഥാനിലെ കോട്ടയിലെ ഒരു ഗ്രാമീണ കർഷകകുടുംബത്തിൽ ജനിച്ചുവളർന്ന നന്ദിനി ഗുപ്ത എന്ന ഇരുപത്തിയൊന്നുകാരിയുടെ കണ്ണുകളിൽ എന്നും ആത്മവിശ്വാസത്തിന്റെ തിളക്കമുണ്ട്. അവളെ ലോകത്തിന്റെ നെറുകയിൽ എത്തിക്കുമെന്ന് സ്വയം നൽകിയ വാക്കിന്റെ വിശ്വാസം.ആ വിശ്വാസത്തിലൂടെ, അവളിന്ന് എത്തിനിൽക്കുന്നത് ചരിത്രപരമായ ഒരു മുഹൂർത്തതിലാണ്.വരുന്ന മെയ് 31 ന് ഹൈദരാബാദിൽ നടക്കുന്ന 72-ാമത് മിസ്സ് വേൾഡ് സൗന്ദര്യമത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിക്കാനുള്ള അവസരമാണ് നന്ദിനി ഗുപ്തക്ക് ലഭിച്ച അപൂർവ്വനേട്ടം.സ്വന്തം മണ്ണിൽ നിന്ന് കൊണ്ട് രാജ്യത്തെ പ്രതിനിധീകരിക്കാൻ സാധിക്കുക എന്ന പ്രത്യേകതയും ഈ അഭിമാനനിമിഷത്തിന് തിളക്കം കൂട്ടുന്നുണ്ട്.
രാജസ്ഥാനിലെ കോട്ടയിലെ ഒരു സാധാരണ കർഷക കുടുംബത്തിൽ, 2003 ൽ ജനിച്ച നന്ദിനി കർഷകനായ അച്ഛനും, വീട്ടമ്മയായ അമ്മയ്ക്കും സഹോദരിക്കുമൊപ്പം 14 വർഷക്കാലത്തോളം കോട്ടയിൽ തന്നെയാണ് ജീവിച്ചത്.മാല റോഡിലെ സെന്റ്. പോൾസ് സീനിയർ സെക്കന്ററി സ്കൂളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയതിനു ശേഷം മുംബൈയിലെ ലാല ലജ്പത് റായ് കോളേജിൽ നിന്ന് ബിസിനസ്സ് മാനേജ്മെന്റിൽ ബിരുദവും നേടി. 2023 ലെ ഫെമിന മിസ്സ് ഇന്ത്യ വേൾഡ് കിരീടം നേടാനും നന്ദിനിക്ക് സാധിച്ചിട്ടുണ്ട്.
ഇപ്രാവശ്യത്തെ മിസ്സ് വേൾഡ് മത്സരത്തിന്റെ 'ബ്യൂട്ടി വിത്ത് പർപ്പസ്' എന്ന പ്രധാന ആശയത്തോട് യോജിച്ചുനിൽക്കുന്ന 'പ്രൊജക്റ്റ് ഏക്ത' എന്ന പേരിൽ ഒരു സാമൂഹിക സംരംഭത്തിന് നന്ദിനി തുടക്കം കുറിച്ചിട്ടുണ്ട്.ഭിന്നശേഷിക്കരായ വ്യക്തികളുടെ ജീവിതത്തിൽ ശാശ്വതവും, സുസ്ഥിരവുമായ മാറ്റം കൊണ്ടുവരാനും,അവരെ പ്രതേക പരിഗണനയോടെ സ്വീകരിക്കാനും ബഹുമാനിക്കാനും കഴിയുന്ന ഒരു സംസ്‍കാരം വളർത്തിയെടുക്കുക എന്നതാണ് ഈ പ്രോജെക്ടിന് പിന്നിലെ ലക്ഷ്യം.
ഇന്ത്യയെ വിശ്വകിരീടം ചൂടിപ്പിച്ച പ്രിയങ്ക ചോപ്ര, ഐശ്വര്യ റായ്,സിനി ഷെട്ടി എന്നിവരാണ് എന്നും പ്രചോദനം. ഉയർന്ന ആത്മവിശ്വാസത്തിന്റെയും സാമൂഹിക പ്രതിബദ്ധതയുടെയും പ്രതീകമായി മത്സരവേദിയിൽ നന്ദിനി ഗുപ്ത ചുവടുവയ്ക്കുമ്പോൾ ഇന്ത്യക്കാരിലും നിറഞ്ഞു നിൽക്കുന്നതും പ്രതീക്ഷയാണ്.
More Latest News
വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് മൂന്ന് ലക്ഷം രൂപ തട്ടിയെടുത്ത യുവതി അറസ്റ്റിൽ: പ്രതിക്കെതിരെ പല പോലീസ് സ്റ്റേഷനുകളിലും സമാനമായ പരാതികൾ നിലവിൽ

ശരീരഭാരം കുറക്കാൻ പ്രോട്ടീൻ ബാർ നല്ലതോ? ഫിറ്റ്നസ്സ് നിലനിർത്തുന്നതിനുമപ്പുറമുള്ള ഗുണങ്ങൾ പങ്കുവച്ച് പുതിയ പഠനം

ലിസ്റ്റിൻ പറഞ്ഞ ആ പ്രമുഖനടൻ താനാണെന്ന് ധ്യാൻ ശ്രീനിവാസൻ :എല്ലാം പുതിയ സിനിമ വിജയിക്കാനുള്ള മാർക്കറ്റിംഗ് തന്ത്രം

പാകിസ്ഥാൻ പിടികൂടിയ ബിഎസ്എഫ് ജവാൻ ഇന്ത്യയിലേക്ക്: അമൃത്സറിലെ അട്ടാരി ചെക്ക്പോസ്റ്റ് വഴി പൂർണം കുമാർ ഷായെ കൈമാറിയത് ഇന്ന്

ജൂനിയർ അഭിഭാഷകയുടെ മുഖം തകർത്ത് ക്രൂരത : മോപ്പ് സ്റ്റിക്ക് ഉപയോഗിച്ച് മൃഗീയമായി അടിച്ച് പരിക്കേൽപ്പിച്ച സീനിയർ അഭിഭാഷകൻ ഒളിവിൽ
