
മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവങ്ങൾ എല്ലാക്കാലത്തും വാർത്തകളായും തലക്കെട്ടുകളായും നമുക്ക് മുൻപിലെത്താറുണ്ട്. ഇപ്പോൾ ജോലിസ്ഥലത്ത് വച്ചുണ്ടായ മൃഗീയമായ ആക്രമണത്തിന് ഇരയായി മാറിയ യുവ അഭിഭാഷകയുടെ മുഖം ദൃശ്യമാധ്യമങ്ങളിൽ വലിയൊരു പ്രതിക്ഷേധത്തിന് തിരികൊളുത്തിയിരിക്കുകയാണ്. അകാരണമായി ജോലിയിൽ നിന്നും പിരിച്ചുവിട്ടതിനെ ചോദ്യം ചെയ്ത ജൂനിയർ അഭിഭാഷകയുടെ മുഖത്ത് സീനിയർ അഭിഭാഷകൻ, കൈകൊണ്ടും നിലം തുടക്കാനുപയോഗിക്കുന്ന മോപ്പ് സ്റ്റിക്ക് കൊണ്ടും പ്രഹരമേൽപ്പിച്ചു എന്ന വാർത്തയാണ് ചർച്ചയാകുന്നത്.
തിരുവനന്തപുരം വഞ്ചിയൂർ ജില്ലാക്കോടതിയിലെ അഭിഭാഷകയും, പാറശാല കോട്ടവിള സ്വദേശിനിയുമായ ജെ. വി ശ്യാമിലി (29) യാണ്,സീനിയർ അഭിഭാഷകൻ പൂന്തുറ സ്വദേശി അഡ്വ.ബെയ്‌ലിൻ ദാസിന്റെ മർദ്ദനത്തിനിരയായത്.അടിയേറ്റ് ശ്യാമിലിയുടെ മുഖം ചതഞ്ഞ് നീര് വന്നു വീങ്ങുകയും,വലതുകണ്ണിനും, താടിയെല്ലിനും സാരമായി പരിക്കേൽക്കുകയും, കണ്ണിനടിയിൽ പൊട്ടലുണ്ടാവുകയും ചെയ്തു.ആറ് മാസം പ്രായമുള്ള കുഞ്ഞിന്റെ അമ്മയാണ് ശ്യാമിലി. ശ്യാമിലിയുടെ മുഖം ദൃശ്യമാധ്യമങ്ങളിൽ വലിയ വാർത്തയായതിനെ തുടർന്ന് ബെയ്‌ലിൻ ദാസ് ഒളിവിലാണ്.ബാർ അസോസിയേഷൻ ഇയാളെ സസ്‌പെൻഡ് ചെയ്യുകയും, സ്ത്രീകൾക്കെതിരെയുള്ള അതിക്രമത്തിനെതിരായ ജാമ്യമില്ലാ വകുപ്പ് പ്രകാരം വഞ്ചിയൂർ പോലീസ് കേസെടുക്കുകയും ചെയ്തു.മുഖത്തിന് അടിയന്തരമായ പരിചരണം ആവശ്യമുള്ളതിനാൽ ശ്യാമിലി വിദഗ്ധ ചികിത്സക്കായി ഇന്ന് മെഡിക്കൽ കോളേജിൽ എത്തും.
വഞ്ചിയൂർ ത്രിവേണി ആശുപത്രിറോഡിലെ , മഹാറാണി ബിൽഡിങ്ങിലെ ബെയ്‌ലിൻ ദാസിന്റെ വക്കീൽ ഓഫീസിൽ വച്ച് ഇന്നലെ ഉച്ചക്ക് പന്ത്രണ്ടരയോടെയാണ് സംഭവം നടന്നത്. ക്രൂരമായ മർദ്ദനത്തിന് അഭിഭാഷക ഇരയാകുമ്പോഴും, എല്ലാം കണ്ടുകൊണ്ട് നിന്ന സഹപ്രവർത്തകർ ബെയ്‌ലിൻ ദാസിനെ തടയുകയോ അനങ്ങുകയോ ചെയ്തിരുന്നില്ല.ശ്യാമിലി തന്നെ വിളിച്ചറിയിച്ചതിന് ശേഷമെത്തിയ ഭർത്താവും, ബന്ധുക്കളും,ജില്ലാ. ഗവ. പ്ലീഡർ അഡ്വ. ഗീനാകുമാരിയും കൂടിയാണ് ആശുപത്രിയിലെത്തിച്ചതും പോലീസിൽ വിവരമറിയിച്ചതും.
മൂന്ന് വർഷമായി ജൂനിയറായി പ്രാക്റ്റീസ് ചെയുന്ന ശ്യാമിലിയെ കഴിഞ്ഞ ബുധനാഴ്ച്ച ജോലിയിൽ നിന്നും പിരിച്ചുവിട്ടതായി അറിയിക്കുകയും, ശനിയാഴ്ച വീണ്ടും വിളിച്ച് വരാൻ നിർബന്ധിക്കുകയുമാണ് ഉണ്ടായത്. തിങ്കളാഴ്ച തിരികെ വന്ന ശ്യമിലിക്ക് ഇന്നലെയാണ് ബെയ്ലിനെ നേരിട്ട് കാണാൻ അവസരം ലഭിച്ചത്. ജോലിയിൽ നിന്നും പിരിച്ചുവിട്ടതിന്റെ കാരണം അന്വേഷിച്ചതും മർദ്ദനം തുടങ്ങുകയായിരുന്നു. ഇതിന് മുന്പും ബെയലിനിൽ നിന്ന് ആക്രമണം ഉണ്ടായിട്ടുണ്ടെന്ന് ശ്യാമിലി പറഞ്ഞു.
More Latest News
ശരീരഭാരം കുറക്കാൻ പ്രോട്ടീൻ ബാർ നല്ലതോ? ഫിറ്റ്നസ്സ് നിലനിർത്തുന്നതിനുമപ്പുറമുള്ള ഗുണങ്ങൾ പങ്കുവച്ച് പുതിയ പഠനം

ലിസ്റ്റിൻ പറഞ്ഞ ആ പ്രമുഖനടൻ താനാണെന്ന് ധ്യാൻ ശ്രീനിവാസൻ :എല്ലാം പുതിയ സിനിമ വിജയിക്കാനുള്ള മാർക്കറ്റിംഗ് തന്ത്രം

പാകിസ്ഥാൻ പിടികൂടിയ ബിഎസ്എഫ് ജവാൻ ഇന്ത്യയിലേക്ക്: അമൃത്സറിലെ അട്ടാരി ചെക്ക്പോസ്റ്റ് വഴി പൂർണം കുമാർ ഷായെ കൈമാറിയത് ഇന്ന്

കർഷകകുടുംബത്തിലെ കരുത്തുമായി വിശ്വകിരീടത്തിന്റെ വേദിയിലേക്ക് ഒരു പെൺകുട്ടി: മിസ്സ് വേൾഡ് മത്സരത്തിൽ ഇന്ത്യക്കായി ചുവടുവയ്ക്കാനൊരുങ്ങി നന്ദിനി ഗുപ്ത

ടാലി പ്രൈം 6.0 അവതരിപ്പിച്ച് ടാലി സൊല്യൂഷന്‍സ്:ലക്ഷ്യം വയ്ക്കുന്നത് ചെറുകിട വാണിജ്യ സംരംഭങ്ങള്‍ക്കായുള്ള ലളിതമായ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍
