18
MAR 2021
THURSDAY
1 GBP =109.94 INR
1 USD =87.37 INR
1 EUR =90.77 INR
breaking news : സ്പാർ ബ്രാൻഡ് ഫ്രഷ് ചിക്കനിലും അണുബാധ..! മൂന്ന് ചിക്കൻ പ്രൊഡക്ടുകൾ സ്പാർ തിരിച്ചുവിളിച്ചു; കഴിക്കരുതെന്നും നിർദ്ദേശം >>> പ്രധാനമന്ത്രി കെയർ സ്റ്റാർമറുടെ ലണ്ടനിലെ രണ്ട് വസതികൾക്ക് തീയിട്ടു! 21 കാരനായ യുവാവിനെ പോലീസ് അറസ്റ്റുചെയ്തു, തീവ്രവാദബന്ധം അന്വേഷിക്കുന്നു >>> ദുബൈയിൽ മലയാളി യുവതിയെ കൊലപ്പെടുത്തി രക്ഷപെടാൻ ശ്രമിച്ച കാമുകൻ അറസ്റ്റിൽ; ആനിമോൾ വിവാഹത്തിൽ നിന്നും പിന്മാറിയത് വൈരാഗ്യമായി >>> യുകെയിൽ വീണ്ടും മലയാളി യുവാവിന്റെ ദുരൂഹമരണം.. ലെസ്റ്ററിൽ റോയൽ മെയിൽ ജീവനക്കാരനായ 32 കാരനെ മരിച്ചനിലയിൽ കണ്ടെത്തിയത് വീട്ടിൽ! >>> വിദേശ ഹെൽത്ത് കെയർ വിസ അവസാനിപ്പിക്കും, സ്‌കിൽഡ് വർക്കേഴ്‌സിനും ഡിപെൻഡന്റുകൾക്കും നിയന്ത്രണങ്ങൾ, പോസ്റ്റ് സ്റ്റഡി കാലാവധി കുറച്ചു, ഇംഗ്ലീഷ് ടെസ്റ്റ് നിർബന്ധം, സെറ്റില്മെന്റിന് കൂടുതൽ സമയം; യുകെയിലെ പുതിയ ഇമിഗ്രേഷൻ നിയന്ത്രണങ്ങൾ വിശദമായി അറിയുക >>>
Home >> HOT NEWS
പ്രധാനമന്ത്രി കെയർ സ്റ്റാർമറുടെ ലണ്ടനിലെ രണ്ട് വസതികൾക്ക് തീയിട്ടു! 21 കാരനായ യുവാവിനെ പോലീസ് അറസ്റ്റുചെയ്തു, തീവ്രവാദബന്ധം അന്വേഷിക്കുന്നു

ലണ്ടൻ: സ്വന്തം ലേഖകൻ

Story Dated: 2025-05-13

 

 

ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമറുടെ രണ്ട് വസ്തുവകകൾക്ക് തീയിട്ട കേസിൽ ഒരാളെ അറസ്റ്റ് ചെയ്തു.


പ്രധാനമന്ത്രിയുടെ 2 മില്യൺ പൗണ്ട് വിലമതിക്കുന്ന നോർത്ത് ലണ്ടൻ ടൗൺഹൗസിന് സമീപം റോഡിൽ ഒരു വാഹനത്തിന് തീപിടിച്ച മൂന്നാമത്തെ സംഭവത്തെക്കുറിച്ചും തീവ്രവാദ വിരുദ്ധ പോലീസുകാർ അന്വേഷിക്കുന്നു.


തിങ്കളാഴ്ച്ച  പുലർച്ചെ പ്രധാനമന്ത്രിയുടെ ഉടമസ്ഥതയിലുള്ള ഒരു വീടിന്റെ കവാടത്തിൽ തീപിടുത്തമുണ്ടായി. ആർക്കും പരിക്കില്ല, തീ വളരെ പെട്ടെന്ന് നിയന്ത്രണവിധേയമാക്കാൻ കഴിഞ്ഞു.


സർ കെയർ ഇപ്പോൾ 10 ഡൗണിംഗ് സ്ട്രീറ്റിലെ തന്റെ ഔദ്യോഗിക വസതിയിലാണ് താമസിക്കുന്നത് , പക്ഷേ തീയിട്ട  പ്രോപ്പർട്ടിക്ക് പുറത്ത് ലോക്ക്ഡൗൺ സമയത്ത് എൻഎച്ച്എസിനായി അദ്ദേഹം കൈയടിക്കുന്ന ചിത്രം പ്രചരിച്ചിരുന്നു.


തീപിടുത്തത്തെത്തുടർന്ന് വീടിന്റെ വാതിൽ കത്തിയതായി ചിത്രങ്ങൾ കാണിക്കുന്നു.  അക്രമി ഉപയോഗിച്ച ഒരു പ്രൊജക്റ്റൈൽ കണ്ടെത്താൻ പോലീസുകാർ പൂന്തോട്ടങ്ങൾ തിരയുകയാണെന്ന് അയൽക്കാർ പറഞ്ഞു.


ഞായറാഴ്ച നോർത്ത് ലണ്ടനിലെ രണ്ടാമത്തെ പ്രോപ്പർട്ടിയിൽ ഉണ്ടായ തീപിടുത്തവും വ്യാഴാഴ്ച അതേ തെരുവിൽ ഉണ്ടായ വാഹന തീപിടുത്തവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് തീവ്രവാദ പോലീസ് ഇപ്പോൾ അന്വേഷണം നടത്തുകയാണ്.


പൊട്ടിത്തെറിയും തീപിടിത്തവും നടന്ന രണ്ടാമത്തെ കെട്ടിടത്തിനും  പ്രധാനമന്ത്രിയുമായി ബന്ധമുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു.


പ്രധാനമന്ത്രിയുടെ പദവി കണക്കിലെടുത്ത്, പ്രോട്ടോക്കോൾ പ്രകാരമാണ് തീപിടുത്തം തീവ്രവാദ വിരുദ്ധ പോലീസ് അന്വേഷിക്കുന്നത്.


2 മില്യൺ പൗണ്ട് വിലമതിക്കുന്ന പ്രധാനമന്ത്രിയുടെ  ലണ്ടൻ ടൗൺഹൗസിന് പുറത്ത് ഉച്ചത്തിലുള്ള സ്ഫോടനം കേട്ടതായി പറയുന്നു. തുടർന്ന് പടർന്ന തീ അണച്ച ധീരരായ അഗ്നിശമന സേനാംഗങ്ങൾക്ക് കെയർ ഇന്നലെ നന്ദി പറഞ്ഞു .


ജീവൻ അപകടപ്പെടുത്താനുള്ള ഉദ്ദേശ്യത്തോടെ തീകൊളുത്തിയെന്ന സംശയത്തിന്റെ പേരിൽ 21 കാരനായ ആളെ പുലർച്ചെ അറസ്റ്റ് ചെയ്തു. ഇയാളുടെ തീവ്രവാദ ബന്ധവും പോലീസ് അന്വേഷിക്കുന്നു. എന്നാൽ ഇയാളുടെ ഐഡന്റിറ്റി സംബന്ധിച്ച വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല.


More Latest News

ടാലി പ്രൈം 6.0 അവതരിപ്പിച്ച് ടാലി സൊല്യൂഷന്‍സ്:ലക്ഷ്യം വയ്ക്കുന്നത് ചെറുകിട വാണിജ്യ സംരംഭങ്ങള്‍ക്കായുള്ള ലളിതമായ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍

ബിസിനസ് ഓട്ടോമേഷന്‍ സോഫ്റ്റ്‌വെയർ ദാതാവായ ടാലി സൊല്യൂഷന്‍സ് ടാലി പ്രൈം 6.0 അവതരിപ്പിച്ചു. ചെറുകിട, ഇടത്തരം വാണിജ്യ സംരംഭങ്ങള്‍ക്കുള്ള (എസ്എംഇ) സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ ലളിതമാക്കുന്നതിനും, കണക്റ്റഡ് ബാങ്കിംഗ് സുഗമമാക്കുന്നതിനുമായി രൂപകല്‍പ്പന ചെയ്തിരിക്കുന്നതാണിത്. ടാലി പ്രൈമിന്റെ ഈ നവീകരിച്ച പതിപ്പ് ബിസിനസുകള്‍ക്കും അക്കൗണ്ടന്റുമാര്‍ക്കും ബാങ്ക് റികണ്‍സിലിയേഷന്‍, ബാങ്കിംഗ് ഓട്ടോമേഷന്‍, സാമ്പത്തിക മാനേജ്മെന്റ് എന്നിവ സുഗമമാക്കും. ഇ-ഇന്‍വോയ്സിംഗ്, ഇ-വേ ബില്‍ ജനറേഷന്‍, ജി എസ് ടി ചട്ടങ്ങള്‍ക്ക് അനുസൃതമായ പ്രവര്‍ത്തനങ്ങൾ, സേവനങ്ങള്‍ എന്നിവ നല്‍കുന്നതിലുള്ള വൈദഗ്ദ്ധ്യം കൂടുതല്‍ മികച്ചതാക്കി സംയോജിത ബാങ്കിംഗ് വഴി എസ്എംഇകളെ ശാക്തീകരിക്കുന്നതിന് ഇത് സഹായിക്കുന്നു. കണക്റ്റഡ് ബാങ്കിംഗ് എന്ന ഈ സവിശേഷത, ബാങ്കിങ് പ്രവര്‍ത്തനങ്ങളെ പൂര്‍ണ്ണമായും ടാലിയിലേയ്ക്ക് കൊണ്ടുവരുന്നു. ഈ പ്ലാറ്റ്ഫോമില്‍ ഉപയോക്താക്കള്‍ക്ക് തത്സമയ ബാങ്ക് ബാലന്‍സുകളും ഇടപാട് അപ്ഡേറ്റുകളും നേരിട്ട് പരിശോധിക്കാന്‍ കഴിയും. കൂടാതെ, യുപിഐ പേയ്മെന്റുകളുടെയും പേയ്മെന്റ് ലിങ്കുകളുടെയും സംയോജനം കളക്ഷനുകള്‍ ലളിതമാക്കുകയും, സുഗമമായ സാമ്പത്തിക ഇടപാട് ഉറപ്പാക്കുന്നു. എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍, വിവിധ ആക്സസ് കണ്‍ട്രോളുകള്‍, തത്സമയ തട്ടിപ്പ് കണ്ടെത്തല്‍ എന്നിവയിലൂടെ ഉപയോക്താക്കൾക്കായി മികച്ച സുരക്ഷയും ടാലിപ്രൈം 6.0 നൽകുന്നുണ്ട്.

ജലന്ധറിലും സാംബയിലും പാക് ഡ്രോൺ സാന്നിധ്യം : സുരക്ഷാനടപടിയെന്ന നിലയിൽ സർവീസുകൾ റദ്ദാക്കി ഇൻഡിഗോയും എയർ ഇന്ത്യയും

ഇന്ത്യ-പാക് സംഘർഷത്തിനിടയിൽ വന്ന വെടിനിർത്തൽ പ്രഖ്യാപനതിന് ശേഷവും,ഇന്നലെ രാത്രി പഞ്ചാബിലെ ജലന്ധറിലും,ജമ്മുവിലെ സാംബ മേഖലയിലും ഡ്രോൺ സാന്നിധ്യം കണ്ടെത്തി.അപകട സാധ്യത നിലനിലക്കുന്ന ഈ സാഹചര്യത്തിൽ വിമാനക്കമ്പനികളായ ഇൻഡിഗോയും എയർ ഇന്ത്യയും യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് സർവീസുകൾ റദ്ദാക്കി.ജമ്മു, അമൃത്സർ, ചൻഡീഗഡ്, ലേ, ശ്രീനഗർ,രാജ്കോട്ട് എന്നിവിടങ്ങളിലേക്കുള്ള സർവീസുകളാണ് റദ്ദാക്കിയത്. പുതിയ സാഹചര്യത്തിൽ യാത്രക്കാരുടെ സുരക്ഷയെ മുൻനിർത്തിയാണ് ഈ തീരുമാനത്തിൽ എത്തിയതെന്നും,ഇത് മൂലം യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ടിൽ ഖേദമുണ്ടെന്നും സാമൂഹ്യമാധ്യമങ്ങളിലൂടെ ഇൻഡിഗോ അറിയിച്ചു.സാഹചര്യങ്ങൾ വിലയിരുത്തുകയാണെന്ന് വ്യക്തമാക്കിയ കമ്പനി വിമാനത്താവളത്തിലേക്ക് യാത്ര തിരിക്കും മുന്പേ യാത്രക്കാർ ആപ്പ് വഴി വിമാനത്തിന്റെ സർവീസ് സ്ഥിതി നോക്കേണമെന്നും നിർദേശിച്ചു.മറ്റനേകം യാത്രക്കാർ ആശ്രയിക്കുന്ന എയർ ഇന്ത്യ വിമാനക്കമ്പനിയും ജമ്മു,ലേ,ജോഥ്പുർ,അമൃത്സർ,ഭുജ്,ജാംനഗർ, ചൻഡീഗഡ്,രാജ്കോട്ട് എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ റദ്ദാക്കിയിരുന്നു. 

സിനിമയാണ് ലഹരി :സിനിമക്കപ്പുറം ഒരു ലഹരിയില്ല, അതുപയോഗിക്കുന്നവർക്ക് തന്റെ സെറ്റിൽ സ്ഥാനവുമില്ല എന്ന് തരുൺ മൂർത്തി

തുടരും എന്ന മോഹൻലാൽ ചിത്രം തിയേറ്ററുകളിൽ ആരവം തീർക്കുമ്പോൾ സംവിധായകനെന്ന നിലയിൽ പ്രേക്ഷകശ്രദ്ധ നേടിയ ആളാണ് തരുൺ മൂർത്തി. അഭിമുഖങ്ങളിലെല്ലാം തന്നെ സിനിമയോടുള്ള ഇഷ്ടവും,തന്റെ കാഴ്ചപ്പാടുകളും പങ്കുവയ്ക്കുന്ന തരുണിന്റെ ലഹരിയെക്കുറിച്ചുള്ള പരാമർശം ഇപ്പോൾ ഏറെ ചർച്ചയാവുകയാണ്.സിനിമക്ക് പിന്നിലെ ക്രീയേറ്റിവിറ്റിക്കായി താൻ ഒരു ലഹരിയും ഉപയോഗിക്കാറില്ല എന്നും സിനിമയുണ്ടാക്കി അത് പ്രേക്ഷകരാൽ നിറഞ്ഞ തിയേറ്ററിൽ പ്രദർശിപ്പിക്കു ന്നതാണ് ഞങ്ങളുടെ ലഹരിയെന്നും അദ്ദേഹം പറഞ്ഞു.കൈരളി ഇന്റർനാഷണൽ കൾച്ചറൽ ഫെസ്റ്റിവലിന്റെ ഭാഗമായി 'തുടരുമോ കഥയുടെ കാലം' എന്ന വിഷയത്തിൽ അരങ്ങേറിയ ചർച്ചയിൽ തന്റെ സെറ്റിൽ കൂടെയുള്ള ആരെങ്കിലും ലഹരി ഉപയോഗിച്ചാൽ അടുത്ത ദിവസം മുതൽ അയാൾക്ക് അവിടെ സ്ഥാനമുണ്ടാകില്ല എന്നും തരുൺ കൂട്ടിച്ചർത്തു.മലയാളസിനിമയുടെ പിന്നാമ്പുറങ്ങളിലെ ലഹരി വാർത്തകൾ ഏറി വരുന്ന സാഹചര്യത്തിൽ ഇതുപോലെയുള്ള ചർച്ചകൾ സംഘടിപ്പിക്കേണ്ടത് ആവശ്യമാണ്‌.കലയുടെ പൂർണ്ണരൂപം എന്ന് വിശേഷിപ്പിക്കാവുന്ന സിനിമയിൽ കലയും, കലാകാരനും ഒരു കൃത്രിമലഹരിയുടെയും അടിസ്ഥാനമില്ലാതെ വേണം അത്ഭുതങ്ങൾ തീർക്കാൻ എന്ന സന്ദേശം അവിടെ നിറഞ്ഞു നിൽക്കും. അജോയ് ചന്ദ്രൻ മോഡറേറ്ററായി വന്ന് പല ചർച്ചകൾക്കും ഇടം തീർത്ത പരിപാടിയിൽ ബിജിപാൽ,ഷിബു ചക്രവർത്തി, പി. എഫ്. മാത്യൂസ്, ബിപിൻ ചന്ദ്രൻ, എ.വി പവിത്രൻ, ഫാസിൽ മുഹമ്മദ്,താഹിറ കല്ലുമുറിക്കൽ, എ. വി അനൂപ്,ഷെർഗ സന്ദീപ്, ഷെഗ്ന,വിജയകുമാർ ബ്ലാത്തൂർ, ജോഷി ജോസഫ്,എം എസ് ബനേഷ്, പി പ്രേമചന്ദ്രൻ, സന്തോഷ്‌ കീഴാറ്റൂർ, ഷെറി, മനോജ്‌ കാന എന്നിവർ സംസാരിച്ചു.

ഐപിഎൽ മത്സരങ്ങൾ പുനരാരംഭിക്കും : ഇന്ത്യ -പാകിസ്ഥാൻ സംഘർഷത്തെ തുടർന്ന് നിർത്തിവച്ച മത്സരങ്ങൾ ശനിയാഴ്ച മുതൽ വീണ്ടും ആരംഭിക്കും

പഹൽഗാം പാക് ഭീകരാക്രമണത്തിന്റെയും, ഇന്ത്യയുടെ തിരിച്ചടിയായ ഓപ്പറേഷൻ സിന്ദൂറിന്റെയും തുടർന്നുണ്ടായ സംഘർഷാവസ്ഥയുടെയും അടിസ്ഥാനത്തിൽ സുരക്ഷാനടപടിയെന്ന നിലയിൽ നിർത്തിവച്ചിരുന്ന ഐപിഎൽ മത്സരങ്ങൾ ശനിയാഴ്ച മുതൽ പുനരാരംഭിക്കാം എന്ന തീരുമാനത്തിൽ എത്തിയിരിക്കുകയാണ് ബിസിസിഐ. കനത്ത സംഘർഷം നിലനിന്ന സാഹചര്യത്തിൽ കഴിഞ്ഞ ഒൻപതാം തീയതിയാണ് മത്സരങ്ങൾ ഒരാഴ്ചത്തേക്ക് മാറ്റിവച്ചത്. ഇനിയും ബാക്കിനിൽക്കുന്ന 17 മത്സരങ്ങൾ ആറു വേദികളിലായി നടക്കും. മെയ്‌ 29,30,ജൂൺ ഒന്ന് എന്നീ തീയതികളിലാവും പ്ലേഓഫ് മത്സരങ്ങൾ നടക്കുക.ജൂൺ മൂന്നിനാവും ഫൈനൽ മത്സരം. പ്ലേഓഫ്,ഫൈനൽ മത്സരങ്ങളുടെ വേദികൾ പിന്നീട് തീരുമാനിക്കും.ഇന്ത്യ-പാക് സംഘർഷത്തിന്റെ അലകൾ ഇപ്പോഴും അടങ്ങാത്തതിനാൽ അഹമ്മദാബാദ്, ജയ്പുർ, ബെംഗളൂരു,ഡൽഹി,ലക്ക്നൗ, മുംബൈ എന്നിവിടങ്ങളിലേക്ക് വേദികൾ ചുരുക്കിയിരിക്കുകയാണ്.പ്ലേഓഫ് സ്ഥാനത്തിന് വേണ്ടി കടുത്ത പോരാട്ടം നടക്കുന്ന ഇപ്രാവശ്യത്തെ ഐപിഎൽ മത്സരത്തിൽ ഗുജറാത്ത്,ബെംഗളൂരു,പഞ്ചാബ് എന്നീ ടീമുകളാണ് പോയിന്റ് അടിസ്ഥാനത്തിൽ മുന്നിട്ട് നിൽക്കുന്നത്.

കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യൂണിറ്റി പൊതു യോഗവും ഭാരവാഹികളൂടെ തിരഞ്ഞെടുപ്പും, പ്രസിഡന്റ് ജോബി ജോര്‍ജ്, സെക്രട്ടറി സീമ ഗോപിനാഥ്

കോള്‍ചെസ്റ്ററിലെ ആദ്യകാല മലയാളി സംഘടനയായ കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യൂണിറ്റി വാര്‍ഷിക പൊതു യോഗവും പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പൂം നൈലന്റ് വില്ലേജ് ഹാളില്‍ നടന്നൂ. ഞായറാഴ്ച അഞ്ചുമണിക്ക് ആരംഭിച്ച പൊതുയോഗത്തില്‍ പ്രസിഡന്റ് ജോബി ജോര്‍ജ് സ്വാഗതവും സെക്രട്ടറി അജയ് പിള്ള കഴിഞ്ഞ വര്‍ഷത്തെ റിപ്പോര്‍ട്ടൂം അവതരിപ്പിച്ചു. ട്രഷറര്‍ രാജി ഫിലിപ്പ് വാര്‍ഷിക കണക്ക് അവതരണവും നടത്തി. പ്രസിഡന്റായി ജോബി ജോര്‍ജിനെ വീണ്ടും ഐക്യകണ്‌ഠേന തിരഞ്ഞെടുത്തു. മറ്റ് ഭാരവാഹികള്‍, സീമ ഗോപിനാഥ് (സെക്രട്ടറി), ടോമി പറയ്ക്കല്‍ (ട്രഷറര്‍), ജിമിന്‍ ജോര്‍ജ് (വൈസ് പ്രസിഡന്റ്), ഷാജി പോള്‍ (ജോയിന്റ് സെക്രട്ടറി),  നീതു ജിമിന്‍ (കള്‍ച്ചറല്‍ സെക്രട്ടറി), ജെയിസണ്‍ മാത്യു (സ്‌പോര്‍ട്ട്‌സ് കോ- ഓര്‍ഡിനേറ്റര്‍), അനൂപ് ചിമ്മന്‍ (സോഷ്യല്‍ മീഡിയ കോ ഓഡിനേറ്റര്‍), സുമേഷ് അരന്ദാക്ഷന്‍ (യുക്മ കോഡിനേറ്റര്‍), തോമസ് രാജന്‍ (യുക്മ കോഡിനേറ്റര്‍), ടോമി പാറയ്ക്കല്‍ (യുക്മ കോഡിനേറ്റര്‍). കൂടാതെ യുക്മ കോര്‍ഡിനേറ്റര്‍ ലോക്കല്‍ സപ്പോര്‍ട്ടര്‍ ആയി റീജാ രാജനേയും തിരഞ്ഞെടുത്തു.  

Other News in this category

  • സ്പാർ ബ്രാൻഡ് ഫ്രഷ് ചിക്കനിലും അണുബാധ..! മൂന്ന് ചിക്കൻ പ്രൊഡക്ടുകൾ സ്പാർ തിരിച്ചുവിളിച്ചു; കഴിക്കരുതെന്നും നിർദ്ദേശം
  • ദുബൈയിൽ മലയാളി യുവതിയെ കൊലപ്പെടുത്തി രക്ഷപെടാൻ ശ്രമിച്ച കാമുകൻ അറസ്റ്റിൽ; ആനിമോൾ വിവാഹത്തിൽ നിന്നും പിന്മാറിയത് വൈരാഗ്യമായി
  • യുകെയിൽ വീണ്ടും മലയാളി യുവാവിന്റെ ദുരൂഹമരണം.. ലെസ്റ്ററിൽ റോയൽ മെയിൽ ജീവനക്കാരനായ 32 കാരനെ മരിച്ചനിലയിൽ കണ്ടെത്തിയത് വീട്ടിൽ!
  • ഇംഗ്ലണ്ടിലും വെയിൽസിലും ഇന്ന് കനത്ത മഴയും വെള്ളപ്പൊക്കവും, യെല്ലോ മുന്നറിയിപ്പ് പുറപ്പെടുവിച്ച് മെറ്റ് ഓഫീസ്; വാരാന്ത്യം വീണ്ടും വെയിലും ചൂടുമാകും
  • ഇംഗ്ലീഷ് ടെസ്റ്റ് കടുപ്പിക്കും, സെറ്റില്മെന്റിനുള്ള സമയം 10 വർഷമാക്കും കുടിയേറ്റക്കാരുടെ എണ്ണം കുറയ്ക്കാൻ കർശന നിയന്ത്രണങ്ങളുമായി കെയർ സ്റ്റാർമർ, പാർലമെന്റിൽ ധവളപത്രം അവതരിപ്പിക്കുന്നു
  • കാണാതായ ചെസ്റ്റർ യൂണിവേഴ്സിറ്റി വിദ്യാർത്ഥിയെ കണ്ടെത്തി, കൂട്ടായ അന്വേഷണത്തിനിടെ ഈസ്റ്റ്ഹാമിലെ സ്റ്റാഫോർഡിൽ നിന്ന് ലഭിച്ച സന്ദേശം വഴിത്തിരിവായി, ആശ്വാസത്തോടെ വീട്ടുകാർ
  • ഈ സമ്മറിൽ ഇംഗ്ലണ്ടിലെ ആയിരക്കണക്കിന് കുട്ടികൾക്ക് ജിസിഎസ്ഇ പരീക്ഷാഫലം ഡിജിറ്റലായി ഫോണിൽ അറിയാം! പുതിയ ആപ്പ് പരീക്ഷണം യുകെയിൽ ഇതാദ്യം
  • ഐടി സാങ്കേതിക തടസ്സം.. സ്റ്റാൻസ്റ്റഡ് വിമാനത്താവളത്തിൽ വിമാന സർവ്വീസുകൾ തടസ്സപ്പെട്ടു! ചെക്ക് ഇൻ ക്യൂവിൽ പലരും നിന്നത് മണിക്കൂറുകൾ! ബാഗേജുകളും കിട്ടാൻ വൈകുന്നു
  • മിസ്സൈലുപോലെ വെടിനിർത്തൽ പ്രഖ്യാപനം.. പിന്നെ ഞെട്ടിപ്പിച്ച് വെടിനിർത്തൽ ലംഘനം! നാടകീയ ദിനരാത്രങ്ങൾക്കൊടുവിൽ ആശ്വാസവുമായി പ്രവാസി മലയാളികളും
  • ഗൃഹതാമസവും മാമ്മോദീസയും കഴിഞ്ഞിട്ട് ദിവസങ്ങൾ മാത്രം! നാട്ടിലെ പുതിയ വീട്ടിലെ സ്വിമ്മിങ് പൂളിൽ വീണ് അയർലാണ്ടിലെ മലയാളി ദമ്പതികളുടെ 2 വയസ്സുള്ള കുഞ്ഞ് മരണപ്പെട്ടു!
  • Most Read

    British Pathram Recommends