
മുൻ ഇന്ത്യൻ നായകൻ രോഹിത് ശർമ്മക്ക് പിന്നാലെ ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിക്കുന്നു എന്ന വാർത്ത പ്രഖ്യാപിച്ചിരിക്കുകയാണ് ഇന്ത്യൻ ക്രിക്കറ്റ് പ്രേമികളുടെ പ്രിയ കളിക്കാരൻ വിരാട് കോഹ്ലി.തന്റെ സാമൂഹ്യമാധ്യമങ്ങളിൽ,ഒരു ഹൃദ്യമായ കുറിപ്പ് പങ്കുവച്ചുകൊണ്ടാണ് കോഹ്ലി ഈ തീരുമാനം ലോകത്തെ അറിയിച്ചത്. ഇതത്ര എളുപ്പമല്ല, എന്നാൽ ശെരിയായ തീരുമാനമാണെന്നും, ടെസ്റ്റ് ക്രിക്കറ്റിനായി തന്നെക്കൊണ്ട് കഴിയുന്നതെല്ലാം നൽകിയെന്നും, പ്രതീക്ഷിച്ചതിലേറെ തനിക്ക് തിരികെ ലഭിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിരാട് കോഹ്ലിയുടെ വിരമിക്കൽ സംബന്ധിച്ച വാർത്തകൾ മുൻപ് പല ദിവസങ്ങളായി പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെ, ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് ഒരു പുനരാലോചനക്കായുള്ള നിർദേശം നൽകിയെങ്കിലും താരത്തിന്റെ തീരുമാനത്തിൽ മാറ്റമുണ്ടായില്ല. ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ പകരക്കാരില്ലാത്ത കളിക്കാരനാണ് വിരാട് കോഹ്ലി. ഇക്കഴിഞ്ഞ പതിറ്റാണ്ടുകളിൽ, ക്രിക്കറ്റ് പ്രേമികളുടെ മനസ്സിലെ മായാത്ത ചിത്രമായി കോഹ്ലിയുടെ പല വിജയനിമിഷങ്ങളും പതിഞ്ഞു കഴിഞ്ഞു.ടെസ്റ്റിലെ ഇന്ത്യയുടെ നായകസ്ഥാനത്തെത്തി റെക്കോർഡുകൾ സ്വന്തമാക്കുകയും ഇന്ത്യയെ ഏറ്റവും കൂടുതൽ തവണ വിജയകിരീടം ചൂടിക്കുകയും ചെയ്ത കോഹ്ലിക്ക് ഗ്രൗണ്ടിന് അകത്തും പുറത്തും ആരാധകവൃന്ദങ്ങളേയാണ്.
2011 ൽ വെസ്റ്റ് ഇൻഡീസിനെതിരായി ഇന്ത്യൻ ജേഴ്സിയണിഞ്ഞ് അരങ്ങേറ്റം നടത്തിയ കോഹ്ലി അവസാനമായി ഈ വർഷം നടന്ന ഓസ്ട്രേലിയക്കെതിരായ ബോർഡർ-ഗവാസ്കർ ട്രോഫിയിൽ കളിച്ചപ്പോൾ കടന്ന് പോയത് അദ്ദേഹത്തിന്റെ ടെസ്റ്റ് ക്രിക്കറ്റ് ജീവിതത്തിലെ 14 വർഷങ്ങളാണ്. 14 സീസണുകളിലായി 123 ടെസ്റ്റുകളിൽ കളിച്ച് 9230 റൺസ് നേടാൻ കോഹ്ലിക്ക് സാധിച്ചു.ക്യാപ്റ്റൻ വേഷമണിഞ്ഞ 68 ടെസ്റ്റുകളിൽ 40 ലും വിജകിരീടം നേടി ഇന്ത്യയ്ക്കായി ഏറ്റവും കൂടുതൽ വിജയപാത തീർത്ത ക്യാപ്റ്റൻ എന്ന അപൂർവ്വനേട്ടവും സ്വന്തമാക്കി. ടി20 ലോകകപ്പ് വിജയമുന്നേറ്റത്തിന് ശേഷം ടി20 ക്രിക്കറ്റിൽ നിന്നും വിരമിച്ച വിരാട് കോഹ്ലിയെ ഇനി ഏകദിനത്തിൽ മാത്രമാണ് കാണാൻ സാധിക്കുക.
More Latest News
കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യൂണിറ്റി പൊതു യോഗവും ഭാരവാഹികളൂടെ തിരഞ്ഞെടുപ്പും, പ്രസിഡന്റ് ജോബി ജോര്‍ജ്, സെക്രട്ടറി സീമ ഗോപിനാഥ്

ഓപ്പറേഷൻ സിന്ദൂറിൽ കൊല്ലപ്പെട്ട പാക് ഭീകരരുടെ മരണാനന്തര ചടങ്ങിൽ പങ്കെടുത്തവരിൽ പാക് സൈനിക-പോലീസ് ഉദ്യോഗസ്ഥരും

സീറോമലബാർ വാത്സിങ്ങ്ഹാം തീർത്ഥാടനം ജൂലൈ 19 ന്; ജൂബിലി വർഷത്തിലെ പ്രത്യാശയുടെ തീർത്ഥാടനത്തിൽ ആയിരങ്ങൾ ഒഴുകിയെത്തും

പ്രമേഹമരുന്നിന്റെ പേറ്റന്റ് കാലാവധി തീർന്നു : പുതിയ ബ്രാന്റുകൾ വിപണിയെത്തുന്ന സാഹചര്യത്തിൽ ഇനി ഏവർക്കും ഇവ വിലക്കുറവിൽ ലഭ്യം

ഇപ്‌സ്‌വിച്ചില്‍ സെന്റ് മേരീസ് പാരീഷ് ഹാള്‍ നവീകരണത്തിനായി ഫുഡ് ഫെസ്റ്റ് നടത്തി സമാഹരിച്ചത് മൂവായിരത്തോളം പൗണ്ട്
