
ഏറെ ആളുകളിലും കണ്ടുവരുന്ന ടൈപ്പ് രണ്ട് പ്രമേഹത്തിന്റെ ഏറ്റവും ഫലപ്രദമായ മരുന്നിന്റെ പേറ്റന്റ് കാലാവധി തീർന്ന സാഹചര്യത്തിൽ വിലകുറഞ്ഞ ജനറിക് പതിപ്പുകൾ വിപണിയിലെത്തുകയാണ്.എംപാഗ്ലിഫോസിൻ എന്ന രാസമൂലകത്തിന്റെ പേറ്റന്റ് കാലപരിധി അവസാനിച്ചപ്പോഴാണ്, മൂന്ന് മാസക്കാലം കൊണ്ട് 140 ൽ കൂടുതൽ പുതിയ ബ്രാന്റുകൾ നിലവിൽ വന്നത്. ഇനിയും മറ്റുപല കമ്പനികളും ഇതിന്റെ ഉത്പാദനം തുടങ്ങുമെന്ന സൂചനകളുമുണ്ട്.
ജെർമനി ആസ്ഥാനമായുള്ള ബറിംഗഇൻഗലൈം എന്ന കമ്പനിയുടെ പേറ്റന്റ് അവകാശത്തിൽ ഉണ്ടായിരുന്ന ഈ മരുന്നിന് മുൻപ്, ഒരു ഗുളികക്ക് 60 മുതൽ 70 രൂപ വരെ വിലയുണ്ടായിരുന്നെങ്കിൽ ഇനി മുതൽ 10 -15 ആയി കുറയും.കൂടുതൽ ബ്രാന്റുകൾ വിപണിയിലെത്തുമ്പോൾ മരുന്നിന്റെ വിറ്റുവരവിലും വലിയ കുത്തിപ്പാണ് ഉണ്ടാകുന്നത്.എംപാഗ്ലിഫോസിൻ ചേർന്ന മറ്റനേകം പുതിയ മരുന്നിനങ്ങളെ ദേശീയ ഔഷധവിലനിയന്ത്രണ സമിതി അവിശ്യമരുന്ന് പട്ടികയിൽ ചേർത്തിരിക്കുന്ന സാഹചര്യത്തിൽ കൂടുതൽ ബ്രാന്റുകളും സർക്കാർ അനുവാദമില്ലാത്ത വിലക്കയറ്റവും നിയന്ത്രണത്തിലാവും.
More Latest News
കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യൂണിറ്റി പൊതു യോഗവും ഭാരവാഹികളൂടെ തിരഞ്ഞെടുപ്പും, പ്രസിഡന്റ് ജോബി ജോര്‍ജ്, സെക്രട്ടറി സീമ ഗോപിനാഥ്

വിരാട് കോഹ്ലി ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും പടിയിറങ്ങുന്നു : വിരമിക്കൽ വാർത്ത പ്രഖ്യാപിച്ച് മുൻ ഇന്ത്യൻ നായകൻ

ഓപ്പറേഷൻ സിന്ദൂറിൽ കൊല്ലപ്പെട്ട പാക് ഭീകരരുടെ മരണാനന്തര ചടങ്ങിൽ പങ്കെടുത്തവരിൽ പാക് സൈനിക-പോലീസ് ഉദ്യോഗസ്ഥരും

സീറോമലബാർ വാത്സിങ്ങ്ഹാം തീർത്ഥാടനം ജൂലൈ 19 ന്; ജൂബിലി വർഷത്തിലെ പ്രത്യാശയുടെ തീർത്ഥാടനത്തിൽ ആയിരങ്ങൾ ഒഴുകിയെത്തും

ഇപ്‌സ്‌വിച്ചില്‍ സെന്റ് മേരീസ് പാരീഷ് ഹാള്‍ നവീകരണത്തിനായി ഫുഡ് ഫെസ്റ്റ് നടത്തി സമാഹരിച്ചത് മൂവായിരത്തോളം പൗണ്ട്
