
ജിസിഎസ്ഇ പരീക്ഷാഫലം സ്മാർട്ട് ഫോണിലെ ആപ്പിൽ ഇനിമുതൽ അറിയുവാൻ കഴിയും. ഇംഗ്ലണ്ടിൽ ആദ്യമായി ഈ പരീക്ഷണം നടത്താൻ തയ്യാറെടുക്കുകയാണ് ലേബർ സർക്കാർ. ഈ വേനൽക്കാലത്തെ പൈലറ്റ് പരിപാടിയിൽ ഗ്രേറ്റർ മാഞ്ചസ്റ്ററിലും വെസ്റ്റ് മിഡ്‌ലാൻഡ്‌സിലുമായി 95,000-ത്തിലധികം കുട്ടികളുടെ റിസൾട്ടാണ് പ്രാഥമികമായി ആപ്പിലൂടെ പ്രസിദ്ധീകരിക്കുക. “ഇതുമൂലം ഈ വേനൽക്കാലത്ത് ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് ഡിജിറ്റൽ ആപ്പ് വഴി ജിസിഎസ്ഇ പരീക്ഷാഫലം അറിയാൻ സാധിക്കും .” എഡ്യൂക്കേഷൻ മിനിസ്റ്റർ പറഞ്ഞു. പുതിയ വിദ്യാഭ്യാസ റെക്കോർഡ് ആപ്പിന്റെ ഒരു പൈലറ്റ് "21-ാം നൂറ്റാണ്ടിന്റെ സംവിധാനത്തിലേക്ക് പരീക്ഷാഫലങ്ങൾ കൊണ്ടുവരും" സ്കൂൾ മന്ത്രി സ്റ്റീഫൻ മോർഗൻ പറഞ്ഞു. നിലവിലെ സ്കൂൾ റെക്കോർഡ് സൂക്ഷിക്കൽ കാലഹരണപ്പെട്ടുവെന്ന് മന്ത്രി വ്യക്തമാക്കി. കൂടുതൽ ഡിജിറ്റൈസ് ചെയ്യാനുള്ള പദ്ധതികളെക്കുറിച്ചും സൂചിപ്പിച്ചു.
More Latest News
കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യൂണിറ്റി പൊതു യോഗവും ഭാരവാഹികളൂടെ തിരഞ്ഞെടുപ്പും, പ്രസിഡന്റ് ജോബി ജോര്‍ജ്, സെക്രട്ടറി സീമ ഗോപിനാഥ്

വിരാട് കോഹ്ലി ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും പടിയിറങ്ങുന്നു : വിരമിക്കൽ വാർത്ത പ്രഖ്യാപിച്ച് മുൻ ഇന്ത്യൻ നായകൻ

ഓപ്പറേഷൻ സിന്ദൂറിൽ കൊല്ലപ്പെട്ട പാക് ഭീകരരുടെ മരണാനന്തര ചടങ്ങിൽ പങ്കെടുത്തവരിൽ പാക് സൈനിക-പോലീസ് ഉദ്യോഗസ്ഥരും

സീറോമലബാർ വാത്സിങ്ങ്ഹാം തീർത്ഥാടനം ജൂലൈ 19 ന്; ജൂബിലി വർഷത്തിലെ പ്രത്യാശയുടെ തീർത്ഥാടനത്തിൽ ആയിരങ്ങൾ ഒഴുകിയെത്തും

പ്രമേഹമരുന്നിന്റെ പേറ്റന്റ് കാലാവധി തീർന്നു : പുതിയ ബ്രാന്റുകൾ വിപണിയെത്തുന്ന സാഹചര്യത്തിൽ ഇനി ഏവർക്കും ഇവ വിലക്കുറവിൽ ലഭ്യം
