
യുദ്ധവാർത്തകളിൽ ആശങ്കയുടെ ഉരുകിയൊലിക്കലിനിടെ ഇന്നലെ വൈകിട്ടാണ് ആശ്വാസമായി ആ വാർത്ത എത്തിയത്. ഇന്ത്യയും പാക്കിസ്ഥാനും അടിയന്തര വെടിനിർത്തലിന് തയ്യാറായിരിക്കുന്നു. യുഎസ് പ്രസിണ്ടന്റ് ട്രംപാണ് ആദ്യവെടി പൊട്ടിച്ചത്. എക്‌സിലായിരുന്നു നിരന്തര ശ്രമങ്ങൾക്കൊടുവിൽ ഇന്ത്യയും പാക്കിസ്ഥാനും അതിവേഗ വെടിനിർത്തൽ നടപ്പിലാക്കുന്ന കാര്യം ട്രംപ് പുറത്തുവിട്ടത്. അധികം വൈകാതെ യു.എസ് സ്‌റ്റേറ്റ് സെക്രട്ടറി മാർക്കോ റുബിയയുടെ പോസ്റ്റുമെത്തി. മണിക്കൂറുകൾ നീണ്ട മാരത്തോൺ ചർച്ചകൾക്കിടയിൽ ഇരുരാജ്യങ്ങളും സഡൻ വെടിനിർത്തലിന് സമ്മതിച്ചു. വൈകിട്ട് 5.30 മുതൽ വെടിനിർത്തൽ പ്രാബല്യത്തിൽ വരും. അവിശ്വസനീയമായിരുന്നു. കാരണം പാക്കിസ്ഥാനെ മുട്ടുകുത്തിക്കാനുള്ള എല്ലാ സാഹചര്യങ്ങളും ഒത്തുവന്നിരുന്നു. മോദി ലക്ഷ്യമിട്ടതുപോലെ ഭീകരാക്രമണത്തിൽ നിന്നുള്ളൊരു സ്ഥിരമോചനം യാഥാർഥ്യമാകുന്നത് പലരും സ്വപ്‌നംകണ്ടു. ഇതോടെ യുദ്ധത്തിന്റെ കെടുതിയിലും ഭീതിയിലും കഴിഞ്ഞവർക്കൊപ്പം പ്രവാസി മലയാളികളും ആശ്വാസത്തിലായി. യുദ്ധഭീതി ഉയർന്നതോടെ പലരും നാട്ടിലേക്കുള്ള അവധിയാത്രകൾ റദ്ദാക്കിയിരുന്നു. നോർത്തീസ്റ്റിലെ വിമാനത്താവളങ്ങൾ അടച്ചതോടെ സൗത്തിലേക്കുള്ള തിരക്കും ടിക്കറ്റ് ചാർജ്ജും റോക്കറ്റുപോലെ കുതിച്ചുമുയർന്നു. വലിയൊരു യുദ്ധമകന്നത് ആശ്വസിക്കാനുള്ള തയ്യാറെടുപ്പിൽ, വാരാന്ത്യ ആഘോഷത്തിലേക്ക് കടക്കവേ വീണ്ടും ടിവികളിൽ ആശങ്കയുടെ വെടിയൊച്ച.. പാക്കിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചു. ഡ്രോണുകളും ഷെല്ലുകളും വീണ്ടും പറന്നു. സുദർശന ചക്രം എഫ് 400 ആകാശത്തേക്ക് വീണ്ടും ഇടതടവില്ലാതെ ബുള്ളറ്റുകൾ പായിച്ചു. തിരിച്ചടിയ്ക്കാൻ ഇന്ത്യൻ സേനയ്ക്ക് നിർദ്ദേശം നൽകിയ വർത്തയുമെത്തി. അതിർത്തി പ്രദേശങ്ങളിൽ വീണ്ടും ബ്ളാക്ക് ഔട്ടും സൈറണുകളും. പാക്കിസ്ഥാന്റെ വെടിനിർത്തൽ ലംഘനം സ്ഥിരീകരിച്ച് വിദേശകാര്യ സെക്രട്ടറിയുടെ പാതിരാ പ്രസ് മീറ്റും കൂടിയായതോടെ യുദ്ധം വീണ്ടും രൂക്ഷമാകുന്നതിന്റെ പ്രതീതിയായി. ഇതെന്ത് വെടിനിർത്തലെന്ന് ചോദിച്ച് കാശ്മീർ മുഖ്യമന്ത്രിയും രംഗത്തെത്തി. എന്നാൽ രാത്രി പത്തുമണിയോടെ വീണ്ടും വെടിയൊച്ചകൾ നിലച്ചു. എങ്കിലും ആശങ്കയൊഴിഞ്ഞില്ല. നേരം പുലർന്നിട്ടും വെടിയൊച്ചകളും ഷെല്ലുകൾ പൊട്ടുന്ന ശബ്ദവും ഡ്രോൺ പറക്കലും ഇല്ലെന്ന തിരിച്ചറിവിൽ വീണ്ടും ജനമനസ്സുകളിൽ വെടിനിർത്തലിന്റെ ആശ്വാസം. വെടിനിർത്തലിനെക്കുറിച്ചും വെടിനിർത്തൽ ലംഘനത്തെക്കുറിച്ചും കരാറിനെക്കുറിച്ചും ട്രംപിന്റെ ഇടപെടലിനെ കുറിച്ചുമൊക്കെ വ്യഖ്യാനങ്ങളും ചോദ്യങ്ങളും സംശയങ്ങളുമൊക്കെ പലരും പലതും ഉയർത്തുന്നുണ്ട്. നാളത്തെ ഇരുരാജ്യങ്ങളുടേയും ചർച്ചകൾക്കും കരാർ ഒപ്പുവയ്ക്കലിനും ശേഷം കാര്യമായ രീതിയിലുള്ള പോസ്റ്റ്മോർട്ടവും ചാനൽ ചർച്ചകളിൽ നടക്കും. എങ്കിലും വീണ്ടുമൊരു സംഘർഷത്തിലേക്ക് പോകില്ലെന്ന് പ്രതീക്ഷിക്കാം.
More Latest News
കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യൂണിറ്റി പൊതു യോഗവും ഭാരവാഹികളൂടെ തിരഞ്ഞെടുപ്പും, പ്രസിഡന്റ് ജോബി ജോര്‍ജ്, സെക്രട്ടറി സീമ ഗോപിനാഥ്

വിരാട് കോഹ്ലി ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും പടിയിറങ്ങുന്നു : വിരമിക്കൽ വാർത്ത പ്രഖ്യാപിച്ച് മുൻ ഇന്ത്യൻ നായകൻ

ഓപ്പറേഷൻ സിന്ദൂറിൽ കൊല്ലപ്പെട്ട പാക് ഭീകരരുടെ മരണാനന്തര ചടങ്ങിൽ പങ്കെടുത്തവരിൽ പാക് സൈനിക-പോലീസ് ഉദ്യോഗസ്ഥരും

സീറോമലബാർ വാത്സിങ്ങ്ഹാം തീർത്ഥാടനം ജൂലൈ 19 ന്; ജൂബിലി വർഷത്തിലെ പ്രത്യാശയുടെ തീർത്ഥാടനത്തിൽ ആയിരങ്ങൾ ഒഴുകിയെത്തും

പ്രമേഹമരുന്നിന്റെ പേറ്റന്റ് കാലാവധി തീർന്നു : പുതിയ ബ്രാന്റുകൾ വിപണിയെത്തുന്ന സാഹചര്യത്തിൽ ഇനി ഏവർക്കും ഇവ വിലക്കുറവിൽ ലഭ്യം
