
ഉദ്ദംപൂർ വ്യോമതാവളത്തിന് നേരെ ശനിയാഴ്ച പുലർച്ചെ പാകിസ്ഥാൻ നടത്തിയ ഡ്രോൺ ആക്രമണത്തിൽ സൈനികന് വീരമൃത്യു.വ്യോമസേനയിലെ മെഡിക്കൽ വിഭാഗത്തിൽ 14 വർഷത്തിലേറെയായി സേവനം അനുഷ്ഠിക്കുകയും ഇപ്പോൾ മെഡിക്കൽ സർജന്റായി തുടരുകയും ചെയ്തിരുന്ന രാജസ്ഥാൻ ജുഝുനു സ്വദേശി സുരേന്ദ്ര കുമാർ മോംഗയാണ് വീരമൃത്യു വരിച്ചത്.
വെടിനിർത്തൽ പ്രഖ്യാപനതിന് മുൻപ് ശനിയാഴ്ച പുലർച്ചെയാണ് വ്യോമതാവളത്തിന് നേരെ പാക് ആക്രമണം ഉണ്ടായത്.ഇന്ത്യയുടെ വ്യോമപ്രതിരോധ ശക്തിയിൽ ഡ്രോണുകൾ തകർക്കപ്പെട്ടിരുന്നു. ഇതിനിടയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന സുരേന്ദ്ര കുമാറിന്റെ ശരീരത്തിൽ ഡ്രോണിന്റെ അവശിഷ്ടങ്ങൾ പതിക്കുകയും ഗുരുതരമായ പരിക്കേറ്റത് മൂലം ആശുപത്രിയിലെത്തിച്ചിട്ടും ജീവൻ രക്ഷിക്കാൻ സാധിക്കാതെ വരികയുമായിരുന്നു.
രണ്ട് മാസം മുൻപ് ഉദ്ദംപൂരിലെത്തിയ സുരേന്ദ്ര കുമാർ ഏപ്രിൽ മാസത്തിൽ തന്റെ സ്വദേശമായ ജുഝുനു സന്ദർശിക്കുകയും കുടുംബത്തോടൊപ്പം സമയം പങ്കിടുകയും ചെയ്തിരുന്നു.ഇദ്ദേഹം ജോലിയിൽ തിരികെ പ്രവേശിക്കുന്നതിന് തൊട്ടുമുൻപായി പുതിയ വീടിന്റെ പ്രവേശന ചടങ്ങും നടന്നിരുന്നു.ഭാര്യ സീമയുടെ താമസം ഉദ്ദംപേരൂരിൽ ഇദ്ദേഹത്തോടൊപ്പമായിരുന്നെങ്കിലും കുറച്ചു നാളുകൾക്കു മുൻപ് തന്റെ മുത്തശ്ശന്റെ മരണവുമായി ബന്ധപ്പെട്ട് നാട്ടിലേക്ക് മടങ്ങിയിരുന്നു.സുരേന്ദ്ര കുമാറിന്റെ മരണവിവരം അറിഞ്ഞ് കുഴഞ്ഞുവീണ സീമയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.വർധിക, ദക്ഷ് എന്നിവരാണ് ഇവരുടെ മക്കൾ.
അകാലത്തിൽ മരണമടഞ്ഞ ഇദ്ദേഹത്തിന്റെ അച്ഛൻ ശിശുപാൽ സിംഗ് റിട്ടയട് സിപിആർഎഫ് ഉദോഗസ്ഥനായിരുന്നു."തികഞ്ഞ ദേശസ്നേഹിയും എല്ലാവർക്കും സഹായിയായും നിന്ന സുരേന്ദ്ര കുമാർ യുവതലമുറയെ സായുധസേനയുടെ ഭാഗമാകാൻ എന്നും പ്രചോദനം നൽകിയിരുന്നു" എന്ന് അദ്ദേഹത്തിന്റെ അമ്മാവൻ സുഭാഷ് മോംഗ പറഞ്ഞു.
More Latest News
ഇപ്‌സ്‌വിച്ചില്‍ സെന്റ് മേരീസ് പാരീഷ് ഹാള്‍ നവീകരണത്തിനായി ഫുഡ് ഫെസ്റ്റ് നടത്തി സമാഹരിച്ചത് മൂവായിരത്തോളം പൗണ്ട്

ഇന്ന് ലോകമാതൃദിനം:അമ്മയുടെ സ്നേഹത്തിന് പകരം ആലിംഗനങ്ങളും നന്ദിവാക്കും പങ്കുവയ്ക്കാനൊരു ദിനം

ഒരിക്കൽക്കൂടി ജയിലർ വേഷമണിയാൻ ഒരുങ്ങി രജനികാന്ത് : കോഴിക്കോട് പുരോഗമിക്കുന്ന ജയിലർ-2 ചിത്രത്തിന്റെ ഷൂട്ടിംഗ് സെറ്റിലേക്ക് രജനികാന്ത് ഉടൻ എത്തിച്ചേരും

കരിയർ സംബന്ധിച്ച പ്രത്യേക പോഡ്‍കാസ്റ്റ് ആരംഭിച്ച് ഐഐടി മദ്രാസ് പ്രൊഫസർ മഹേഷ് പഞ്ചഗ്‌നുള.ഇപ്പോൾ സ്‍പോട്ടിഫൈ, യൂട്യൂബ്, ആപ്പിൾ പോഡ്‍കാസ്റ്റ് എന്നിവയിലൂടെ അറിയാം മികച്ച കരിയർ സാധ്യതകൾ

ഓപ്പറേഷൻ സിന്ദൂറിൽ കൊല്ലപ്പെട്ടവരിൽ മസൂദ് അസറിന്റെ ബന്ധുക്കൾ അടങ്ങുന്ന 5 കൊടുംഭീകരരും : കൂടുതൽ വിവരങ്ങൾ പുറത്ത്
